Friday, 6 February 2026

പഞ്ചാബിൽ ആം ആദ്മി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; വെടിയുതിർത്തത് ബൈക്കിലെത്തിയ സംഘം

പഞ്ചാബിൽ ആം ആദ്മി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; വെടിയുതിർത്തത് ബൈക്കിലെത്തിയ സംഘം

ജലന്ദര്‍: പഞ്ചാബില്‍ ആം ആദ്മി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ലക്കി ഒബ്രോയ് എന്ന നേതാവാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് മൂന്ന് തവണ വെടിയേറ്റിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. വെടിയേറ്റ ലക്കി ഒബ്രോയിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുചക്ര വാഹനത്തിലെത്തിയ അക്രമിസംഘം ലക്കി ഒബ്രോയിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജലന്ദറില്‍ മോഡല്‍ ടൗണ്‍ ഗുരുദ്വാരയ്ക്ക് പുറത്തുവെച്ചായിരുന്നു ആക്രമണമുണ്ടായത്.

ഗുരുദ്വാരയില്‍ എത്തി വാഹനം പാര്‍ക്ക് ചെയ്ത് പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്ന ലക്കി ഒബ്രോയിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുദ്വവാര സന്ദര്‍ശിക്കുന്നത് ലക്കി ഒബ്രോയിയുടെ പതിവായിരുന്നു. ഇത് മനസിലാക്കിയ അക്രമികള്‍ ഗുരുദ്വാരയില്‍ കാത്തുനില്‍ക്കുകയും ലക്കി ഒബ്രോയ് വാഹനം പാർക്ക് ചെയ്ത് ഇറാങ്ങാൻ തുടങ്ങുമ്പോൾ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: റഷ്യയിൽ നിന്ന്‌ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കില്ലെന്ന് റിപ്പോർട്ട്

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: റഷ്യയിൽ നിന്ന്‌ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കില്ലെന്ന് റിപ്പോർട്ട്

റഷ്യയിൽ നിന്ന്‌ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു. കഴിഞ്ഞ രണ്ടു മാസത്തിൽ ഉപരോധം കാരണം ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാൽ പൂർണമായും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നത് ഊർജസുരക്ഷയെ ബാധിക്കുമെന്നാണ് ഉന്നതവൃത്തങ്ങൾ വിലയിരുത്തുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പിട്ട വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ധാരണയായെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്നും, തങ്ങൾ മാത്രമല്ല ഇന്ത്യ എണ്ണ വാങ്ങുന്ന ഏക രാജ്യമെന്നും റഷ്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയിൽ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നത് പുതിയ കാര്യമല്ലെന്നായിരുന്നു റഷ്യൻ നിരീക്ഷണം. ഇന്ത്യയ്ക്ക് എണ്ണ നൽകുന്നത് തുടരും. ഇന്ത്യ ഇത് നിറുത്തുന്നതായി ഇതുവരെയും അറിയിച്ചില്ലെന്നും റഷ്യ ആവർത്തിച്ചു.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് 25 ശതമാനം ശിക്ഷാ നികുതി ഏർപ്പെടുത്തിയിട്ടും, ഇന്ത്യ പ്രതിദിനം ഏകദേശം 1.5 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വരെ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു. റഷ്യൻ ക്രൂഡ് ഓയിലിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോദി സത്യത്തെ ഭയപ്പെടുന്നു, നുണകളില്‍ അഭയം പ്രാപിച്ചിരിക്കുന്നു; രാഹുല്‍ ഗാന്ധി

മോദി സത്യത്തെ ഭയപ്പെടുന്നു, നുണകളില്‍ അഭയം പ്രാപിച്ചിരിക്കുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യങ്ങളില്‍ പരിഭ്രാന്തനായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സത്യത്തെ മോദി ഭയപ്പെടുന്നു. നുണകളില്‍ അദ്ദേഹം അഭയം പ്രാപിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ലോക്‌സഭയില്‍ ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തെ കുറിച്ച് കരസേനാ മേധാവിയായിരുന്ന മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധി നിരവധി ചോദ്യങ്ങളുയര്‍ത്തിയിരുന്നു. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കാത്തതാണെന്ന വാദമാണ് ഭരണപക്ഷം ഉയര്‍ത്തിയത്.

പിറ്റേ ദിവസം പുസ്തകവുമായാണ് രാഹുല്‍ ഗാന്ധി സഭയിലെത്തിയത്. അമേരിക്കയുമായുള്ള വ്യാപാരക്കരാറില്‍ മോദി സമ്മര്‍ദ്ദത്തിന് വഴിപ്പെട്ടോയെന്ന് പാര്‍ലമെന്റിന് പുറത്ത് എപ്സ്റ്റീന്‍ ഫയല്‍ ഉയര്‍ത്തി രാഹുല്‍ ചോദിച്ചിരുന്നു.

ഈ ചോദ്യങ്ങള്‍ക്കൊന്നും നേരിട്ട് മറുപടി പറയാന്‍ മോദി രാജ്യസഭയിലെ മറുപടി പ്രസംഗത്തില്‍ ശ്രമിച്ചില്ല. പകരം രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷത്തെയും കടന്നാക്രമിക്കുകയാണ് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍

യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍

ചെന്നൈ: യുവനടി അഞ്ജു കൃഷ്ണയടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയില്‍ പിടിയില്‍. അഞ്ജു കൃഷ്ണയ്ക്ക് പുറമെ തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായ വിന്‍സി നിവേദ, യുവാക്കളായ വെങ്കിടേശ്വരന്‍, കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അല്‍വി ബിന്‍ഷ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോര്‍ജ് നായകനായ 'ആരോ' തുടങ്ങിയ സിനിമകളില്‍ അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ട്.

ലഹരിക്കേസില്‍ പൊലീസ് പിടികൂടിയ വിഘ്‌നേശ്വര്‍ എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരി ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിച്ചത്. വെങ്കിടേശ് കുമാറില്‍ നിന്നാണ് ലഹരി വാങ്ങിയതെന്ന് വിഘ്‌നേശ്വര്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ലഹരി വാങ്ങാനെന്ന വ്യാജേനെ പൊലീസുകാര്‍ മഫ്ത്തിയില്‍ വെങ്കിടേഷിനെ സമീപിക്കുകയായിരുന്നു. ഇങ്ങനെയാണ് എട്ടുപേരും വലയിലാവുന്നത്.

ആറ് ഗ്രാം മെത്തഫിറ്റമിന്‍, ഏഴ് ഗ്രാം കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു. എട്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം; 16 തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്

മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം; 16 തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്

ഷില്ലോങ്: അനധികൃത കൽക്കരി ഖനിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 16 തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. മേഘാലയയുടെ കിഴക്കൻ മേഖലയിലുള്ള ജൈൻതിയ മലനിരകളിലെ കൽക്കരി ഖനിയിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി മേഘാലയ പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടനം നടന്ന സമയത്ത് ഖനിയിൽ എത്ര തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. അതിനാൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്.

സ്‌ഫോടനത്തിന് പിന്നാലെ പ്രദേശമാകെ കറുത്ത പുക വ്യാപിച്ചിരിക്കുകയാണ്. ഖനി അനാധികൃതമായാണ് പ്രവർത്തിക്കുന്നത് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷ ബീവിയ്ക്കാണ് പരിക്കേറ്റത്. നെറ്റിയിൽ ഗ്ലാസ് കൊള്ളുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു അപകടം ഉണ്ടായത്. ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഫാരിഷ ബീവിയുടെ നെറ്റിയിലാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ ട്രോമ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. നെറ്റിയിലുണ്ടായ പരിക്ക് ​ഗുരുതരമെന്നാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ആക്രമിച്ച് പ്ലസ് ടു വിദ്യാർത്ഥി; ചുണ്ട് മുറിച്ചു, മുഖത്ത് പരിക്ക്

പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ആക്രമിച്ച് പ്ലസ് ടു വിദ്യാർത്ഥി; ചുണ്ട് മുറിച്ചു, മുഖത്ത് പരിക്ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അധ്യാപികയ്ക്ക് നേരെ പ്ലസ് ടു വിദ്യാർത്ഥിയുടെ ക്രൂരത. മെയിൻ പുരിയിലെ കോട്‌വാലി നഗർ പ്രദേശത്താണ് സംഭവം. വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന അധ്യാപിക നിരസിച്ചതാണ് ആക്രമണത്തിന് കാരണം. സംസാരിക്കാനെന്ന നിലയിൽ അധ്യാപികയ്ക്കടുത്തെത്തിയ വിദ്യാർത്ഥി പിന്നാലെ ആക്രമിക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മുഖത്ത് പരിക്കേൽപിക്കുകയും ചുണ്ട് കടിച്ച് മുറിക്കുകയും ചെയ്തു.

അതേസമയം വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞതായും ഇതേ കുട്ടി മുമ്പും അധ്യാപികയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അധ്യാപികയുടെ കുടുംബം പറഞ്ഞു. ഇക്കാര്യം പിടിഎ യോഗത്തിൽവെച്ച് വിദ്യാർത്ഥിയുടെ മാതാവിനെ അറിയിച്ചിരുന്നു. അതിന് ശേഷം പലപ്പോഴായി കുട്ടി അധ്യാപികയെ ശല്യം ചെയ്യുകയും വഴിയിൽ തടഞ്ഞുനിർത്തി മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് അധ്യാപിക സ്‌കൂൾ മാറി. എന്നാൽ താനുമായി പ്രണയബന്ധത്തിൽ ഏർപ്പെടണമെന്ന ആവശ്യവുമായി സമീപിച്ച വിദ്യാർത്ഥി, സമ്മർദ്ദം ചെലുത്തുകയും പിന്തുടരുകയും ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിൽ അധ്യാപികയും വിദ്യാർത്ഥിയും നടന്നു പോകുന്നതും പിന്നാലെ തർക്കമുണ്ടാകുന്നതും ആക്രമിക്കുന്നതും കാണാം. സംഭവത്തിന് ശേഷം ഓടിപ്പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. അധ്യാപിക ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലെ എയിംസ്: സാധ്യതാ പഠനം നടത്തണം; കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിലെ എയിംസ്: സാധ്യതാ പഠനം നടത്തണം; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ എയിംസ് സംബന്ധിച്ച് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം. സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താനാണ് കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച് ഫെബ്രുവരി 25നകം രേഖാമൂലം അറിയിക്കണം. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ഏകോപിപ്പിച്ചുകൊണ്ടാവണം പഠനം നടത്തേണ്ടതെന്നും എയിംസിനായി നിര്‍ദേശിച്ച സ്ഥലം മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സത്യമാങ് മൂലം നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

കാസര്‍കോട് ജില്ലയില്‍ എയിംസ് വേണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സംസ്ഥാന, കേന്ദ്രസര്‍ക്കാരുടെ നിലപാട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്. കേന്ദ്രത്തിന് മുന്നില്‍ ഇത്തരമൊരു ശുപാര്‍ശ നേരത്തെ തന്നെ നല്‍കിയിരുന്നുവെന്ന് തുടര്‍ന്ന് സംസ്ഥാനം അറിയിക്കുകയായിരുന്നു. പിന്നാലെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു.

കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചിരുന്നു. 25,000 ഏക്കര്‍ റവന്യൂ ഭൂമിയുള്ള കാസര്‍കോട് എയിംസ് സ്ഥാപിക്കുകയെന്നത് ചികിത്സാസൗകര്യം കുറഞ്ഞ നാടിന്റെ ആവശ്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട്ടിൽ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി മരിച്ചു

വയനാട്ടിൽ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി മരിച്ചു

മാനന്തവാടി: വയനാട് മാനന്തവാടിയിലെ എരുമതെരുവിൽ കാറിൽ തീ കൊളുത്തി കുടുംബത്തിന്‍റെ ആത്മഹത്യാ ശ്രമം. സംഭവത്തിൽ കണ്ണൂർ തലശേരി സ്വദേശി സജീർ(42) മരിച്ചു. പൊള്ളലേറ്റ ഭാര്യ നജ്മുനീസ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഫയർഫോഴ്‌സ് എത്തി തീയണച്ചാണ് സജീറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

കുടുംബം വാഹനത്തിൽ ഇരിക്കെ പെട്രോൾ ഒഴിച്ച് സജീർ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന. വാഹനത്തിന്റെ പിൻസീറ്റിലിരുന്ന ഇവരുടെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പരിക്കേറ്റ രണ്ടര വയസുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിനാണ് തീ പിടിച്ചത്. മരണകാരണം വ്യക്തമാക്കുന്ന സജീറിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പെട്രോൾ സൂക്ഷിച്ച രണ്ട് ക്യാനുകൾ വാഹനത്തിനകത്ത് കണ്ടെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടൻ മണിയൻ പിള്ള രാജു അറസ്റ്റിൽ, വാഹനം നിർത്താതെ പോയത് തെറ്റ് തന്നെയെന്ന് നടന്റെ പ്രതികരണം

നടൻ മണിയൻ പിള്ള രാജു അറസ്റ്റിൽ, വാഹനം നിർത്താതെ പോയത് തെറ്റ് തന്നെയെന്ന് നടന്റെ പ്രതികരണം

തിരുവനന്തപുരം: യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻ പിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. സംഭവത്തിൽ നടനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ എഫ്ഐആറില്‍ നടന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ല. അതിനിടെയാണ് സ്റ്റേഷനിൽ ഹാജരായ നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടൻ തന്നെ വൈദ്യപരിശോധന നടത്തും.

അതേസമയം, യുവാക്കൾ തന്റെ വാഹനത്തിലിടിക്കുകയായിരുന്നുവെന്ന് രാജു പറഞ്ഞു. താൻ ഒരു ക്യാൻസർ പേഷ്യന്റെ ആണ്. വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിർത്താതെ പോയത് തെറ്റ് തന്നെയാണ്. ശബ്ദം കേട്ട ഉടനെ പാനിക് ആയി സുഹൃത്തുനെ വിളിച്ച വിവരം അറിയിക്കുകയായിരുന്നുവെന്നും രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ‘KL 01 CJ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായ പരിക്കേറ്റു. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. ഇത് നടന്‍റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് വ്യക്തമാക്കി. രാത്രി തന്നെ നടന്‍റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണും സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.