ജലന്ദര്‍: പഞ്ചാബില്‍ ആം ആദ്മി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ലക്കി ഒബ്രോയ് എന്ന നേതാവാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് മൂന്ന് തവണ വെടിയേറ്റിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. വെടിയേറ്റ ലക്കി ഒബ്രോയിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുചക്ര വാഹനത്തിലെത്തിയ അക്രമിസംഘം ലക്കി ഒബ്രോയിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജലന്ദറില്‍ മോഡല്‍ ടൗണ്‍ ഗുരുദ്വാരയ്ക്ക് പുറത്തുവെച്ചായിരുന്നു ആക്രമണമുണ്ടായത്.
ഗുരുദ്വാരയില്‍ എത്തി വാഹനം പാര്‍ക്ക് ചെയ്ത് പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്ന ലക്കി ഒബ്രോയിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുദ്വവാര സന്ദര്‍ശിക്കുന്നത് ലക്കി ഒബ്രോയിയുടെ പതിവായിരുന്നു. ഇത് മനസിലാക്കിയ അക്രമികള്‍ ഗുരുദ്വാരയില്‍ കാത്തുനില്‍ക്കുകയും ലക്കി ഒബ്രോയ് വാഹനം പാർക്ക് ചെയ്ത് ഇറാങ്ങാൻ തുടങ്ങുമ്പോൾ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.