Friday, 6 February 2026

ഓഫീസ് സംസ്കാരത്തെ പരിഹസിച്ച സ്റ്റാൻഡ്-അപ്പ് കൊമേഡിയനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ഓഫീസ് സംസ്കാരത്തെ പരിഹസിച്ച സ്റ്റാൻഡ്-അപ്പ് കൊമേഡിയനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ജോലി ചെയ്യുന്ന കമ്പനിയെയും മാനേജരെയും കുറിച്ച് തമാശരൂപേണ വീഡിയോ പങ്കുവെച്ച ജീവനക്കാരന് ജോലി നഷ്ടമായി. താനൊരു 'കോർപ്പറേറ്റ് മരുമകൾ' ‌ ആണെന്ന് അവകാശപ്പെട്ട് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ അജയ് ശർമ ചിന്ത പങ്കുവെച്ച വീഡിയോ വൈറലായതോടെയാണ് 'സ്റ്റേജ് ഒടിടി' എന്ന കമ്പനി ഇദ്ദേഹത്തെ പുറത്താക്കിയത്.

"കമ്പനി എന്നെ പിരിച്ചുവിട്ടു. ഞാൻ ചെയ്ത 'കോർപ്പറേറ്റ് ബഹു' എന്ന റീൽ വൈറലായതാണ് കാരണം. നിങ്ങൾ ഓൺലൈനിൽ വീഡിയോകൾ ചെയ്യുന്നവരാണെങ്കിൽ സൂക്ഷിക്കുക. കമ്പനികൾ ഇതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്," അജയ് വീഡിയോയിൽ പറഞ്ഞു.

'അവർ എന്നെ ജോലിക്ക് എടുത്തതല്ല, വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടുവന്നതാണ്'

തന്റെ സ്റ്റാൻഡ്-അപ്പ് ആക്റ്റിൽ കമ്പനിയെക്കുറിച്ച് താരം പറഞ്ഞ തമാശകൾ ഇങ്ങനെയായിരുന്നു: "കമ്പനി എന്നെ ജോലിക്ക് എടുത്തതല്ല, മറിച്ച് വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടുവന്നതാണെന്നാണ് അവരുടെ വിചാരം. അവർ എന്നെ ഒരു ജീവനക്കാരനായല്ല, മരുമകളായാണ് കാണുന്നത്."

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി

ബലാത്സംഗക്കേസുകളില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്നാണ് സുപ്രികോടതിയുടെ ഉത്തരവ്. യഥാര്‍ഥ ബലാത്സംഗക്കേസുകള്‍ വിചാരണക്കോടതികള്‍ തിരിച്ചറിയുക തന്നെ വേണം. ബലാത്സംഗം തടയാനുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി പറഞ്ഞു. 

ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ ഒരു വനിതാ അഭിഭാഷക നല്‍കിയ ബലാത്സംഗ പരാതിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. വിവാഹിതയായ സ്ത്രീ തന്നെ ഒരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടാലും കേസ് നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണങ്ങള്‍.

വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന എല്ലാ സംഭവങ്ങളേയും വിവാഹ വാഗ്ദാനം ചെയ്തുള്ള പീഡനങ്ങളായി കണക്കാക്കാനാകില്ലെന്ന് സുപ്രിംകോടതി വിശദീകരിക്കുന്നു. പ്രതി ലൈംഗിക ബന്ധത്തിന് സമ്മതം നേടുക എന്ന ഉദ്ദേശത്തോടെ മാത്രം വിവാഹ വാഗ്ദാനം നല്‍കുകയും തുടക്കം മുതല്‍ വാഗ്ദാനം നിറവേറ്റാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഐപിസി സെക്ഷന്‍ 375 പ്രകാരമുള്ള കേസ് നിലനില്‍ക്കുകയെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഈ കേസിലെ പരാതിക്കാരി വിവാഹിതയാണ്. അതിനാല്‍ തന്നെ പ്രതിക്കെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസ് റദ്ദാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ 5.25 ശതമാനത്തിൽ തുടരും

പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ 5.25 ശതമാനത്തിൽ തുടരും

റിസർവ് ബാങ്ക്, പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചു. ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന ആർബിഐയുടെ മൂന്ന് ദിവസത്തെ നയ അവലോകനത്തിൽ ഇന്ന് തീരുമാനം പ്രഖ്യാപിച്ചു. ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ധനനയ സമിതി നിഷ്പക്ഷ നിലപാട് തുടർന്നു. "പോളിസി റിപ്പോ നിരക്ക് 5.25% ൽ മാറ്റമില്ലാതെ നിലനിർത്താനും നിഷ്പക്ഷ നിലപാട് നിലനിർത്താനും ധനനയ സമിതി തീരുമാനിച്ചു,"  ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചു

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചു

വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ കൊല്ലുന്നതിനോ മയക്കുവെടി വെയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥ ബില്ലിലുണ്ട്.

നിലവിലെ നിയമപ്രകാരം, മനുഷ്യജീവന് അപായമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലുകയെന്നത് സാങ്കേതികമായി പ്രയാസമേറിയ കാര്യമായിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര നിയമത്തില്‍ കേരളം ഭേദഗതി വരുത്തിയത്. സംസ്ഥാനങ്ങളുടെ താൽപര്യം കാണിച്ച് സംസ്ഥാനത്തിന് മാറ്റം വരുത്തണമെന്ന് ആവശ്യമാണ് മുന്നോട്ടുവെച്ചത്. സർക്കാരിന്റെ ആവശ്യം ഗവർണർക്ക് ബോധ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് ബിൽ രാഷ്ട്രപതിക്ക് അയക്കാനുള്ള ഗവർണറുടെ തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പരിശോധനയ്ക്കിടെ സംശയം തോന്നി, യുകെയിൽ നിന്ന് ട്രാൻസിറ്റ് വഴിയെത്തിയ എയർ കാർഗോ ഷിപ്‌മെന്‍റിൽ ഒരു കിലോയോളം ഹാഷിഷ്

പരിശോധനയ്ക്കിടെ സംശയം തോന്നി, യുകെയിൽ നിന്ന് ട്രാൻസിറ്റ് വഴിയെത്തിയ എയർ കാർഗോ ഷിപ്‌മെന്‍റിൽ ഒരു കിലോയോളം ഹാഷിഷ്

കുവൈത്ത് സിറ്റി: രാജ്യാന്തര ലഹരിമരുന്ന് കടത്ത് ശൃംഖലയുടെ നീക്കങ്ങൾ പരാജയപ്പെടുത്തി കുവൈത്ത് കസ്റ്റംസ്. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നും ട്രാൻസിറ്റ് വഴി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ എയർ കാർഗോ ഷിപ്‌മെന്റിൽ നിന്നാണ് അതിവേഗം വിതരണം ചെയ്യാവുന്ന രീതിയിൽ ഒളിപ്പിച്ച ലഹരിമരുന്ന് പിടികൂടിയത്. പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നിയ ഒരു കാർഗോ ഷിപ്‌മെന്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. അതീവ രഹസ്യമായി ചരക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. ഏകദേശം 1.142 കിലോഗ്രാം ഭാരം വരുന്ന 12 കഷ്ണങ്ങൾ വീതമുള്ള ഹാഷിഷ് ശേഖരമാണ് പിടിച്ചെടുത്തത്.

ലഹരിമരുന്ന് പിടിച്ചെടുത്ത ഉടൻ തന്നെ ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കുകയും തുടർനടപടികൾക്കായി കേസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറുകയും ചെയ്തു. കുവൈത്തിലെ പുതുക്കിയ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരം ലഹരിമരുന്ന് കടത്തുന്നവർക്ക് വധശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട്. സമൂഹത്തെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി വിമാനത്താവളങ്ങളിലും മറ്റ് അതിർത്തികളിലും സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്ന് - ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിപ്പൂരിൽ വീണ്ടും സംഘർഷം; പൊലീസിന് നേരെ കല്ലെറിഞ്ഞ് പ്രതിഷേധക്കാർ

മണിപ്പൂരിൽ വീണ്ടും സംഘർഷം; പൊലീസിന് നേരെ കല്ലെറിഞ്ഞ് പ്രതിഷേധക്കാർ

മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലാണ് പൊലീസുമായി സംഘർഷമുണ്ടായത്. കുക്കി എംഎൽഎമാർ ബിജെപി സർക്കാരിന്റെ ഭാഗം ആയതിലാണ് പ്രതിഷേധം. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. റോഡ് തടഞ്ഞും പ്രതിഷേധം ഉണ്ടായി. റോഡിൽ പ്രതിഷേധക്കാർ ടയർ കത്തിച്ചു.

മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. സുരക്ഷാ സേന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയായിരുന്നു. സേനയ്ക്കെതിരെ ജനക്കൂട്ടം കല്ലെറിഞ്ഞതിനാൽ ഇത് ലാത്തിച്ചാർജ്ജിന് കാരണമായി. സംഭവത്തിൽ രണ്ട് പേർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.

ഇന്നലെയാണ് രാഷ്ട്രപതി ഭരണത്തിന് വിരാമമിട്ടുകൊണ്ട് മണിപ്പൂരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റത്. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവ് നെംചാ കിപ്ജെനും നാഗ വിഭാഗത്തിൽ നിന്നുള്ള ലോസി ദിഖോയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. ഡൽഹിയിൽ നിന്ന് ഓൺലൈനായി ആണ് നെംചാ കിപ്ജെൻ സത്യപ്രതിജ്ഞ ചെയ്തത് ബിജെപിയിൽ നിന്നും നാഗ പീപ്പിൾസ് പാർട്ടിയിൽ നിന്നും ഒരോ എം എൽ എ മാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കുക്കി മെയ്തയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ഒരുവർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു സർക്കാർ രൂപീകരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദീപക്കിന്റെ മരണം: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ദീപക്കിന്റെ മരണം: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍ കിട്ടിയ ഷിംജിതയെ മെഡിക്കല്‍ കോളേജ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ലൈംഗിക ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ദീപകിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് യാദൃശ്ചികമായ സംഭവമല്ലെന്നും, ഷിംജിത ആസൂത്രിതമായി വീഡിയോ എടുത്തതും ഉദ്ദേശപൂര്‍വ്വം അത് പ്രചരിപ്പിച്ചതുമാണ് മരണത്തിന് കാരണമെന്നുമാണ് പൊലീസിന്റെ വാദം. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും, ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

പയ്യന്നൂര്‍ രാമന്തളി റൂട്ടിലോടുന്ന ‘അല്‍ അമീന്‍’ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദീപക് ലൈംഗികാതിക്രമം കാട്ടിയെന്ന് സൂചിപ്പിച്ചാണ് യുവതി വിഡിയോ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്. ദീപക് ആത്മഹത്യ ചെയ്തതോടെ യുവതിക്കെതിരെ ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷണം മുന്നോട്ട്; എസ് ശ്രീകുമാര്‍ ഹാജരായി

ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷണം മുന്നോട്ട്; എസ് ശ്രീകുമാര്‍ ഹാജരായി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. ഇഡി ചോദ്യം ചെയ്യുന്ന രണ്ടാമത്തെയാളാണ് എസ് ശ്രീകുമാര്‍. ദ്വാരപാലക കേസില്‍ മാത്രമാണ് ശ്രീകുമാര്‍ പ്രതി. സ്വര്‍ണക്കൊള്ള കേസില്‍ സ്വഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇഡി നടപടി

കേസില്‍ ജയില്‍ മോചിതനായ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ഇഞ്ചക്കല്ലിലെ എസ് ഐ ടി ഓഫീസിലാണ് ഹാജരായത്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശമുണ്ട്.
സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്‌സ് ഡയറക്ടറ്റേറ്റ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉടന്‍ സമന്‍സ് അയയ്ക്കും.

കേസില്‍ മുരാരി ബാബുവിനെ മാത്രമാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരെ ചോദ്യം ചെയ്തത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിലാണ് ഇഡി.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഹാജരാകണം എന്ന് കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നു.

കേസില്‍ പെട്ടെന്ന് തന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് പ്രതിപക്ഷം പറയുന്നത് പ്രതികളെ രക്ഷിക്കാനെന്ന് മന്ത്രി എം ബി രാജേഷ് വിമര്‍ശിച്ചു. കുറ്റക്കാരെ ശിക്ഷിക്കുകയാണ് വേണ്ടതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. യുഡിഎഫിന്റെ പുതുയുഗ യാത്രയില്‍ അവര്‍ക്കൊന്നും ഒന്നും പറയാനില്ലെന്നും എം ബി രാജേഷ് പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാതിവില തട്ടിപ്പ്; ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസെടുത്തു

പാതിവില തട്ടിപ്പ്; ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസെടുത്തു

കൊച്ചി: പാതിവില തട്ടിപ്പില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പണം വാങ്ങിയിട്ട് സ്‌കൂട്ടര്‍ നല്‍കിയില്ലെന്ന പരാതിയിലാണ് കേസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. എ എന്‍ രാധാകൃഷ്ണനെ കൂടാതെ ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോന്‍, കെ ടി ബിനീഷ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി രണ്ട് വര്‍ഷമായിട്ടും വാഹനമോ പണമോ നല്‍കിയില്ലെന്നാണ് പരാതി. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നിരവധി പരാതികളുയര്‍ന്നിരുന്നു.

പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എ എന്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായ 'സൈന്‍' 42 കോടി രൂപ നല്‍കിയതിന്റെ ബാങ്ക് രേഖ ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തിയതായി അനന്തുകൃഷ്ണന്റെ മൊഴിയുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്

പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: പോത്തന്‍കോട് ചന്തവിളയില്‍ ബൈക്ക് മിനി ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണിയാപുരം സ്വദേശി സുധി സുലൈമാനാണ് (28) മരിച്ചത്.

കാട്ടായിക്കോണം മേലേ ചന്തവിളയില്‍ വെളുപ്പിന് രണ്ടരയോടെയാണ് അപകടം. വെട്ടുറോഡ് നിന്നും പോത്തന്‍കോട് ഭാഗത്തേക്ക് പോയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണംവിട്ട് എതിരെ വന്ന മില്‍മ പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണം. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.