Monday, 9 February 2026

പഞ്ചാബില്‍ ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

പഞ്ചാബില്‍ ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

ചണ്ഡീഗഢ്: പഞ്ചാബില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. ടാര്‍ന്‍ തരണ്‍ ജില്ലയിലാണ് സംഭവം. ക്ലാസ്മുറിയില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ഉസ്‌നയിലെ മായ് ഭാഗോ ലോ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. സന്ദീപ് കൗര്‍ എന്നാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പേര്. പ്രിന്‍സ് രാജ് എന്ന യുവാവാണ് പെണ്‍കുട്ടിയെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചത്.

ക്ലാസിലേക്ക് കയറിവന്ന പ്രിൻസ് സന്ദീപ് കൗറിനടുത്തേക്ക് എത്തുകയും ഇരുവരും സംസാരിക്കാനായി മുറിയുടെ പിൻഭാഗത്തേക്ക് പോവുകയുമായിരുന്നു. മറ്റൊരു പെൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. സംസാരത്തിനിടെ ബാഗിൽ നിന്നും തോക്കെടുത്ത യുവാവ് നിമിഷങ്ങൾക്കകം പെൺകുട്ടിയുടെ തലയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പെൺകുട്ടി വീണയുടൻ തന്നെ ഇയാൾ സ്വന്തം തലയ്ക്കും വെടിവെച്ചു. ഈ സമയം ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികൾ പരിഭ്രാന്തരായി പുറത്തേക്കോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇരുവരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പൊലീസ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കൊലയ്ക്ക് കാരണം പ്രണയബന്ധം സംബന്ധിച്ച മുന്‍വൈരാഗ്യമാണ് എന്നാണ് പ്രാഥമിക നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദീപക് ജീവനൊടുക്കിയ കേസ്: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാന്‍ മാറ്റി

ദീപക് ജീവനൊടുക്കിയ കേസ്: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാന്‍ മാറ്റി

കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാന്‍ മാറ്റി. ജാമ്യാപേക്ഷയില്‍ വാദം കേട്ട ജഡ്ജി അവധി ആയതിനാലാണ് ജാമ്യാപേക്ഷ നാളെ പരിഗണിക്കാന്‍ മാറ്റിയത്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ വിശദമായി കേൾക്കുന്നതിനായി കേസ് മാറ്റുകയായിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബസിൽ വെച്ച് മോശമായി പെരുമാറിയെന്ന തരത്തിൽ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജനുവരി 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ജനുവരി പതിനേഴിനാണ് ദീപക് ജീവനൊടുക്കിയത്. ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. ഇതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് യുവതിക്കെതിരെ കേസെടുത്തത്. എന്നാൽ ബസില്‍ വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നു എന്ന വാദത്തിൽ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത. 'വെറുതെ ഒന്നും പറയില്ലല്ലോ' എന്നായിരുന്നു മാധ്യമങ്ങളോടുള്ള ഷിംജിതയുടെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂളുകളിൽ മൊബൈൽ ഉപയോ​ഗിച്ചാൽ പിടിച്ചെടുക്കണം; കർശന നിർദ്ദേശവുമായി യുഎഇ

സ്കൂളുകളിൽ മൊബൈൽ ഉപയോ​ഗിച്ചാൽ പിടിച്ചെടുക്കണം; കർശന നിർദ്ദേശവുമായി യുഎഇ

നിരോധനം ലംഘിച്ച് യുഎഇയിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. നിയമം ലംഘിക്കുന്നവരില്‍നിന്ന് പിടിച്ചെടുക്കുന്ന മൊബൈല്‍ ഫോണുകള്‍ ഒരു മാസത്തേക്കു കണ്ടുകെട്ടും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ അധ്യയന വര്‍ഷം അവസാനിക്കുന്നതു വരെ ഫോണ്‍ തിരികെ നല്‍കില്ല.

പഠനാവശ്യങ്ങള്‍ക്കായി അധ്യാപകരുടെ അനുമതിയോടെ ടാബ്ലെറ്റുകളും ഐപാഡുകളും ഉപയോഗിക്കാമെങ്കിലും ഇടവേളകളിലോ ക്ലാസ് സമയത്തിന് ശേഷമോ ഇവ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഫോണ്‍ കണ്ടുകെട്ടുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളെ ഉടന്‍ വിവരമറിയിക്കുകയും ഔദ്യോഗിക രേഖകളില്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് മന്ത്രാലയം സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സൈബര്‍ ബുള്ളിയിങ് തടയുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന നിയമം സ്‌കൂള്‍ പരിസരങ്ങളില്‍ അച്ചടക്കം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുക ലക്ഷ്യം; ബഹ്റൈനും ഫ്രാൻസും ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചു

രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുക ലക്ഷ്യം; ബഹ്റൈനും ഫ്രാൻസും ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചു

ബഹ്‌റൈൻ: ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ച് ഫ്രാൻസും ബഹ്റൈനും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഔദ്യോഗിക ക്ഷണപ്രകാരം പാരിസിലെത്തിയ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ ആൽ ഖലീഫ യും പ്രസിഡന്റ് മാക്രോണും തമ്മിൽ എലീസി കൊട്ടാരത്തിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. ആവശ്യമായ വിവരങ്ങൾ കൈമാറുന്നതിനും സൈനിക വൈദഗ്ധ്യം പങ്കുവെക്കുന്നതിനുമുള്ള വ്യവസ്ഥകൾ പുതിയ കരാറിലുണ്ട്.

ബഹ്റൈൻ നാഷണൽ സെക്യൂരിറ്റി അഡ്വൈസറും സുപ്രീം ഡിഫൻസ് കൗൺസിൽ സെക്രട്ടറി ജനറലുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ത്തിലെ മന്ത്രിയായ ആലിസ് റൂഫോ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്ര പരമായ ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയെക്കുറിച്ചും പ്രസിഡന്റ് മാക്രോൺ ചർച്ചയിൽ വിശദമാക്കി.

ഉഭയകക്ഷി ബന്ധം എല്ലാ മേഖലകളിലും വ്യാപിപ്പിക്കാനും ജോയിന്റ് ബഹ്റൈൻ-ഫ്രഞ്ച് ഹൈക്കമ്മിറ്റിയുടെ പ്രവർത്തനം ഊർജിതമാക്കും. മേഖലയിലെ സംഘർഷങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ വിഷയമായി. അന്താരാഷ്ട്ര സുരക്ഷ ഉറപ്പാക്കുന്നതിലും അറബ് വിഷയങ്ങളിൽ ഫ്രാൻസ് നൽകുന്ന പിന്തുണയെയും രാജാവ് പ്രശംസിച്ചു. ഈ കരാർ മിഡിൽ ഈസ്റ്റിലെ സുരക്ഷാ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിപ്പൂരിൽ വീണ്ടും സംഘർഷം: നിരവധി വീടുകൾക്ക് തീയിട്ടു; പുതിയ സർക്കാറിന് വെല്ലുവിളി

മണിപ്പൂരിൽ വീണ്ടും സംഘർഷം: നിരവധി വീടുകൾക്ക് തീയിട്ടു; പുതിയ സർക്കാറിന് വെല്ലുവിളി

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. ബിജെപി സർക്കാർ അധിക്കാരത്തിലേറി ഒരാഴ്ച്ച പിന്നിടുമ്പോഴാണ് മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. നീണ്ട ഇടവേളക്ക് ശേഷം കുക്കി - നാഗാ സംഘർഷം രൂക്ഷമാകുന്നുവെന്നാണ് മണിപ്പൂരിൽ നിന്നുള്ള റിപ്പോർട്ട്. കുക്കി എംഎൽഎമാർ പുതിയ സർക്കാറിൻ്റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം. ഏറ്റവും ഒടുവിൽ ഉഖ്രുൽ മേഖലയിലാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്. ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിൽ നടന്ന സംഘർഷത്തിൽ പ്രദേശത്ത് നിരവധി വീടുകൾക്ക് തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർഫ്യു പ്രഖ്യാപിച്ച് സുരക്ഷാ നടപടികൾ ശക്തമാക്കിയത്.

അതേസമയം കുക്കി - നാഗാ വിഭാഗങ്ങൾ വീണ്ടും അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് സർക്കാരും സുരക്ഷാസേനയും. കഴിഞ്ഞ ദിവസങ്ങൾ ചുരാചന്ദ്പൂരിൽ പ്രതിഷേധങ്ങൾ വ്യാപക അക്രമത്തിന് വഴി വച്ചിരുന്നു. ഇതിന് പിന്നാലെ കുക്കി മേഖലകളിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു.

പുതിയ സർക്കാരിൽ നിന്ന് ഉപമുഖ്യമന്ത്രിയടക്കമുള്ള കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് വിവിധ സംഘടനകളുടെ ആഹ്വാനം. ഉപമുഖ്യമന്ത്രി നെംച കിപ്‌ജെൻ സ്ഥാനമേറ്റത്തിൽ വ്യാപക എതിർപ്പാണ് കുക്കി സംഘടനകൾ അറിയിച്ചത്. നെംച കിപ്‌ജെന് എതിരെ വിവിധ കുക്കി സംഘടനകൾ പ്രതിഷേധ പ്രകടനകൾ നടത്തിയിരുന്നു. കുക്കികളുടെ പ്രത്യേക ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഈ എതിർപ്പ്. ജനകീയ സർക്കാർ രൂപീകരിച്ചതിൽ കുക്കികളിലെ ഒരുവിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. പ്രത്യേക സ്വയംഭരണ പ്രദേശം അനുവദിക്കണമെന്നാണ് കുക്കിയുടെ ഒരു വിഭാഗത്തിൻ്റെ ആവശ്യം. എന്നാൽ സംസ്ഥാനത്തെ വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്നാണ് മെയ്തെയ് സംഘടനകൾ ആവർത്തിച്ച് പറയുന്നത്.

രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് പിന്നാലെ മണിപ്പൂരിൽ ഈ മാസം നാലിനാണ് പുതിയ സർക്കാർ അധികാരമേറ്റത്. മെയ്‌തി വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് സിംഗാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കുക്കി വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംചാ കിപ്‌ജെന്‍ ആണ് ഉപമുഖ്യമന്ത്രി. നാഗ പീപ്പിള്‍ ഫ്രണ്ട് നേതാവ് ലോസി ഡിഖോയാണ് രണ്ടാം ഉപമുഖ്യമന്ത്രി. ഗോവിന്ദദാസ് ആഭ്യന്തരമന്ത്രിയായും ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെ വീണ്ടും സംഘർഷം രൂക്ഷമാകുന്നത് പുതിയ സർക്കാരിനെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങി വിജയ്; ലിസ്റ്റിൽ 'വി'യിൽ തുടങ്ങുന്ന മണ്ഡലങ്ങൾ മാത്രം

രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങി വിജയ്; ലിസ്റ്റിൽ 'വി'യിൽ തുടങ്ങുന്ന മണ്ഡലങ്ങൾ മാത്രം

ചെന്നൈ: ടിവികെ നേതാവ് വിജയ് തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങുന്നതായി സൂചന. മത്സരത്തിനായി രണ്ട് മണ്ഡലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടിലെ വിരുഗമ്പാക്കം, വേലച്ചേരി എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുക. നഗര, പ്രാദേശിക മേഖലകളില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനും കൂടുതല്‍ ആളുകളുമായി ബന്ധമുണ്ടാക്കുന്നതിനുമാണ് തന്ത്രപരമായ ഈ നീക്കമെന്നാണ് കരുതുന്നത്

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിജയ് തന്റെ ആദ്യ തട്ടകമായി ഏത് മണ്ഡലം തിരഞ്ഞെടുക്കുമെന്ന കാര്യം ഏവരും ഉറ്റുനോക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മണ്ഡലങ്ങളില്‍ വിജയ് മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയ ശേഷമായിരിക്കും തുടര്‍ നീക്കങ്ങളെന്നും സൂചനയുണ്ട്. 2011ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം 115 സീറ്റുകള്‍ നേടിയിരുന്നു. ഇതിന്‍റെ വലിയ ആത്മവിശ്വാസവും വിജയ്ക്കുണ്ട്.

'വി' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന മണ്ഡലത്തില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്ന് കരുതുന്നതിനാല്‍ വിരുഗമ്പാക്കം, വേലച്ചേരി, വിക്രവണ്ടി, വേദാരണ്യം എന്നീ നാല് മണ്ഡലങ്ങളാണ് വിജയ്‌യുടെ ലിസ്റ്റിലുള്ളത് എന്നാണ് വിവരം. വിജയസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇതില്‍ വിരുഗമ്പാക്കം, വേലച്ചേരി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സാധ്യത കൂടുതല്‍. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ഒഡീഷ സ്വദേശി രാകേഷ് ബെഹ്റ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. രാകേഷിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ശരത് മാരൻ എന്നയാളെ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.

അവധി ദിവസമായതിനാൽ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് തർക്കമുണ്ടാകുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ ശരത് മാരൻ തന്റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് രാകേഷിന്റെ നെഞ്ചിൽ കുത്തി. രാകേഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിലേക്ക് എത്തിക്കുമുൻപ് രാകേഷ് മരണപ്പെട്ടു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ശരത്തിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിക്കും.  രാകേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

കൊച്ചി: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയില്‍ ത്വരിതാന്വേഷണത്തിന് ഹെെക്കോടതി നിർദേശം. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇതുസംബന്ധിച്ച് വിജിലന്‍സിന് നിര്‍ദേശം നല്‍കി. ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. 2017-ല്‍ കേടുപാടുകള്‍ ഇല്ലാതിരുന്ന കൊടിമരം ദ്രവിച്ചു എന്ന പേരില്‍ മാറ്റിയതിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് അന്വേഷണം.

വിജിലന്‍സ് അന്വേഷണത്തില്‍ അസ്വഭാവികത കണ്ടെത്തിയാല്‍ എസ്‌ഐടി അന്വേഷിക്കും. ആവശ്യമെങ്കില്‍ കേസെടുക്കും. പ്രയാഗ് ഗോപാലകൃഷ്ണനായിരുന്നു അന്ന് ദേവസ്വം പ്രസിഡന്റ്. അജയ് തറയില്‍, കെ രാഘവന്‍ എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ടയിൽ നഴ്‌സിംഗ് വിദ്യാർത്ഥിയെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ നഴ്‌സിംഗ് വിദ്യാർത്ഥിയെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കുറ്റൂര്‍ സ്വദേശി ആരോണ്‍ അനില്‍ ജോസിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ നഴ്‌സിംഗ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടി മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വിവരം.

നിരന്തരമായി മൊബൈല്‍ ഉപയോഗിച്ചിരുന്നയാളായിരുന്നു ആരോണ്‍. രണ്ടുദിവസം മുന്‍പ് ആരോണിന്റെ മൊബൈല്‍ കേടായിരുന്നു. ഇതേത്തുടര്‍ന്നുളള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആരോണിന്റെ മാതാവ് കാനഡയിലാണുളളത്. മാതാവ് നാട്ടിലെത്തിയതിന് ശേഷമാകും സംസ്‌കാരം നടക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെന്നൈയിൽ മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈയിൽ മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈ: ചെന്നൈയിൽ മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥി ആയ ഇയാൾ ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരൻ കൂടിയാണ്.

ശനിയാഴ്ച രാത്രി ടി നഗറിലെ ഒരു ഹോട്ടലിലാണ് സംഭവം. ഷൂട്ടിങ് ആവശ്യത്തിനായി ചെന്നൈയിലെത്തിയതായിരുന്നു നടി. ഷൂട്ടിങ് തീർന്നശേഷം ഹോട്ടൽമുറിയിലെത്തിയ നടി മുറിയിലെ ഫോൺ കേടായത് റിസപ്‌ഷനിൽ അറിയിച്ചു. പിന്നാലെ റിസപ്‌ഷനിൽ ഉണ്ടായിരുന്ന അഫ്രീദി റൂമിലെത്തുകയും നടിയാണെന്ന് മനസിലാക്കിയതിന് പിന്നാലെ സെൽഫി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നടി ഇതിന് വിസമ്മതിച്ചപ്പോൾ അഫ്രീദി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.

നടി ബഹളം വെച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. പിന്നാലെ പൊലീസിൽ പരാതിപ്പെട്ടു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ഒന്നും ചെയ്തിട്ടില്ലെന്നും ഫോൺ നന്നാക്കിയ ശേഷം മുറിയിൽ നിന്ന് പോയിരുന്നുവെന്നും ഭക്ഷണത്തിന്റെ ഓർഡർ എടുക്കാനാണ് പിന്നീട് വന്നത് എന്നുമായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.