ചെന്നൈ: ടിവികെ നേതാവ് വിജയ് തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങുന്നതായി സൂചന. മത്സരത്തിനായി രണ്ട് മണ്ഡലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടിലെ വിരുഗമ്പാക്കം, വേലച്ചേരി എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുക. നഗര, പ്രാദേശിക മേഖലകളില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനും കൂടുതല്‍ ആളുകളുമായി ബന്ധമുണ്ടാക്കുന്നതിനുമാണ് തന്ത്രപരമായ ഈ നീക്കമെന്നാണ് കരുതുന്നത്
തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിജയ് തന്റെ ആദ്യ തട്ടകമായി ഏത് മണ്ഡലം തിരഞ്ഞെടുക്കുമെന്ന കാര്യം ഏവരും ഉറ്റുനോക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മണ്ഡലങ്ങളില്‍ വിജയ് മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയ ശേഷമായിരിക്കും തുടര്‍ നീക്കങ്ങളെന്നും സൂചനയുണ്ട്. 2011ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം 115 സീറ്റുകള്‍ നേടിയിരുന്നു. ഇതിന്‍റെ വലിയ ആത്മവിശ്വാസവും വിജയ്ക്കുണ്ട്.
'വി' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന മണ്ഡലത്തില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്ന് കരുതുന്നതിനാല്‍ വിരുഗമ്പാക്കം, വേലച്ചേരി, വിക്രവണ്ടി, വേദാരണ്യം എന്നീ നാല് മണ്ഡലങ്ങളാണ് വിജയ്‌യുടെ ലിസ്റ്റിലുള്ളത് എന്നാണ് വിവരം. വിജയസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇതില്‍ വിരുഗമ്പാക്കം, വേലച്ചേരി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സാധ്യത കൂടുതല്‍.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.