Monday, 9 February 2026

പഞ്ചാബില്‍ ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

SHARE

 

ചണ്ഡീഗഢ്: പഞ്ചാബില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. ടാര്‍ന്‍ തരണ്‍ ജില്ലയിലാണ് സംഭവം. ക്ലാസ്മുറിയില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ഉസ്‌നയിലെ മായ് ഭാഗോ ലോ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. സന്ദീപ് കൗര്‍ എന്നാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പേര്. പ്രിന്‍സ് രാജ് എന്ന യുവാവാണ് പെണ്‍കുട്ടിയെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചത്.

ക്ലാസിലേക്ക് കയറിവന്ന പ്രിൻസ് സന്ദീപ് കൗറിനടുത്തേക്ക് എത്തുകയും ഇരുവരും സംസാരിക്കാനായി മുറിയുടെ പിൻഭാഗത്തേക്ക് പോവുകയുമായിരുന്നു. മറ്റൊരു പെൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. സംസാരത്തിനിടെ ബാഗിൽ നിന്നും തോക്കെടുത്ത യുവാവ് നിമിഷങ്ങൾക്കകം പെൺകുട്ടിയുടെ തലയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പെൺകുട്ടി വീണയുടൻ തന്നെ ഇയാൾ സ്വന്തം തലയ്ക്കും വെടിവെച്ചു. ഈ സമയം ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികൾ പരിഭ്രാന്തരായി പുറത്തേക്കോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇരുവരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പൊലീസ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കൊലയ്ക്ക് കാരണം പ്രണയബന്ധം സംബന്ധിച്ച മുന്‍വൈരാഗ്യമാണ് എന്നാണ് പ്രാഥമിക നിഗമനം.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.