Friday, 13 February 2026

ശബരിമല സ്വർണക്കൊള്ള കേസ്: സന്നിധാനത്ത് പരിശോധന നടത്തി എസ്ഐടി

ശബരിമല സ്വർണക്കൊള്ള കേസ്: സന്നിധാനത്ത് പരിശോധന നടത്തി എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം. ഇന്ന് വൈകിട്ടോടെയായിരുന്നു എസ്ഐടി സംഘം സന്നിധാനത്ത് പരിശോധന നടത്തിയത്. ശ്രീകോവിൻ്റെ നാല് തൂണുകൾ ഇളക്കി മാറ്റിയായിരുന്നു പരിശോധന.

സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘം എത്തിയത്. മുൻപ് എസ്ഐടി നടത്തിയ അന്വേഷണത്തിലെ പരിശോധനയിൽ തട്ടിപ്പിൻ്റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതിന് പിന്നാലെ സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം നൽകിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ റാസ് അല്‍ ഹര്‍ഖ് പ്രദേശത്ത് കാട്ടുതീ

ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ റാസ് അല്‍ ഹര്‍ഖ് പ്രദേശത്ത് കാട്ടുതീ

ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ റാസ് അല്‍ ഹര്‍ഖ് പ്രദേശത്ത് കാട്ടുതീ. മേഖലയില്‍ ഉണ്ടായ വലിയ തീപിടുത്തം നിയന്ത്രിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തീ പൂര്‍ണമായും അണയ്ക്കാനും കൂടുതല്‍ പടരാതിരിക്കാനുമുള്ള ശ്രമങ്ങളാണ് അധികൃതരുടെ നേതൃത്വത്തില്‍ നടക്കുന്നത്.

സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി, അഗ്‌നിശമന സേനാംഗങ്ങള്‍, പൊലീസ് ഏവിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് തീ അണക്കാനുള്ള ശ്രമം. ഇടതൂര്‍ന്ന പുല്ലിലേക്കും വനപ്രദേശങ്ങളിലേക്കും തീ പടര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവല്ല സ്പാ ബലാത്സംഗക്കേസ്; ഏഴാം പ്രതിയും പിടിയില്‍

തിരുവല്ല സ്പാ ബലാത്സംഗക്കേസ്; ഏഴാം പ്രതിയും പിടിയില്‍

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഏഴാം പ്രതിയും പിടിയില്‍. തിരുവല്ല മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണി ചങ്ങനാശ്ശേരിയില്‍ നിന്നാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഏഴാം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

കേസില്‍ ഇന്നലെ ഒരു പ്രതിയെ പിടികൂടുകയും രണ്ടുപേര്‍ കീഴടങ്ങുകയും ചെയ്തിരുന്നു. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭിനെയാണ് പിടികൂടിയത്. ഒളിവിലായിരുന്ന കിരണ്‍, സജിന്‍ എന്നിവരായിരുന്നു പിടിയിലായത്.

ഫെബ്രുവരി ഒന്നിന് വൈകുന്നേരമായിരുന്നു തിരുവല്ലയിലെ സ്പായില്‍ ആറംഗ സംഘം അതിക്രമിച്ചുകയറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിന്‍ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ പിരിവ് ആവശ്യപ്പെട്ടാണ് അക്രമി സംഘം സ്പായിലെത്തിയത്.

ആദ്യഘട്ടത്തില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് കാര്യങ്ങള്‍ തുറന്നുപറയുകയും പരാതി നല്‍കുകയുമായിരുന്നു. കേസില്‍ അന്വേഷണം അതിജീവിതയുടെ സഹപ്രവര്‍ത്തകയിലേക്കും നീണ്ടിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഒരു സഹപ്രവര്‍ത്തക സ്പായിലുണ്ടായിരുന്നു. തന്നെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും മര്‍ദിക്കുമ്പോഴും സഹപ്രവര്‍ത്തക ഇടപെട്ടില്ലെന്നും അവര്‍ ഗുണ്ടാസംഘത്തിലെ ചിലരോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകയുടെ ഒരു ആണ്‍സുഹൃത്ത് ഉണ്ടെന്നും ഇയാള്‍ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗതാഗത നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കി കുവൈത്ത്

ഗതാഗത നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കി കുവൈത്ത്

കുവൈത്തില്‍ ഗതാഗത നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. ആയിരക്കണക്കിന് നിയമലംഘനങ്ങളാണ് ഒറ്റ ദിവസത്തിനുളളില്‍ കണ്ടെത്തിയത്. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അല്ലാത്തവര്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കുവൈത്തില്‍ ഗാതാഗത നിയമ ലംഘനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കൂടുതല്‍ ശക്തമാക്കിയത്. രാജ്യത്തുടനീളം ട്രാഫിക് വിഭാഗം നടത്തിയ ശക്തമായ പരിശോധനയില്‍ ഒറ്റദിവസം മാത്രം 3,206 ഗതാഗത നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വാഹനമോടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിതമായ ശബ്ദമുണ്ടാക്കല്‍, ഗ്ലാസുകളില്‍ നിയമവിരുദ്ധമായി കറുത്ത ഫിലിം ഒട്ടിക്കല്‍ തുടങ്ങിയവയായിരുന്നു പരിശോധനയില്‍ കണ്ടെത്തിയ പ്രധാന കുറ്റകൃത്യങ്ങള്‍.

അന്‍പതോളം വാഹനങ്ങളും നിരവധി മോട്ടാല്‍ സൈക്കിളുകളും ഉദ്യാഗസ്ഥര്‍ പിടിച്ചെടുത്തു. വിവിധ ആശുപത്രികള്‍ക്ക് മുന്നിലെ പാര്‍ക്കിംഗ് നിയമങ്ങള്‍ ലംഘിച്ചതിന് മാത്രം 322 പേര്‍ക്ക് പിഴ ചുമത്തി. നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ആംബുലന്‍സുകള്‍ക്കും മറ്റ് എമര്‍ജന്‍സി വാഹനങ്ങള്‍ക്കും വലിയ തടസ്സം സൃഷ്ടിച്ച സാഹചര്യത്തിലാണ് നടപടി.

ലൈസന്‍സില്ലാതെ വാഹനമോടിച്ച ആറ് പേരെ തടങ്കലിലാക്കുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. അഹമ്മദിയ ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫര്‍വാനിയ, ക്യാപിറ്റല്‍ എന്നീ ഗവര്‍ണറേററുകളും തൊട്ടുപിന്നിലുണ്ട്. അതിനിടെ ജഹ്റ ഗവര്‍ണറേറ്റില്‍ കുറ്റകൃത്യങ്ങളുടെ തോത് താരതമ്യേനെ കുറവാണ്.

റോഡിലെ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനം നിര്‍ത്തുന്നതും അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് ഗതാഗത വിഭാഗം പൊതുജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജീവനക്കാരന് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കിയില്ല; തൊഴിലുടമക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി ദുബായ് കോടതി

ജീവനക്കാരന് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കിയില്ല; തൊഴിലുടമക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി ദുബായ് കോടതി

ജീവനക്കാരന് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാത്ത തൊഴിലുടമക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി കോടതി. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെതാണ് നിര്‍ണായക വിധി. യുഎഇ നിയമ പ്രകാരം ഓരോ ജീവനക്കാരനും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാണെന്ന് കോടതി ഓര്‍മിപ്പിച്ചു.

ജോലിസ്ഥലത്ത് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രയില്‍ എത്തിച്ചതിന് പിന്നാലെയാണ് ജീവനക്കാരന് തൊഴിലുടമ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിട്ടില്ലെന്ന് വ്യക്തമായത്. ഉയരത്തില്‍ നിന്ന് വീണ് ഒന്നിലധികം ഒടിവുകളേറ്റ പ്രവാസി ജീവനക്കാരനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22-നാണ് സ്വകാര്യ ആശുപത്രിയിലെ അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ഏപ്രില്‍ എട്ട് വരെ നീണ്ട ചികിത്സക്കും ശസ്ത്രക്രിയക്കും പിന്നാലെ വലിയ തുകയാണ് ബില്‍ ഇനത്തില്‍ വന്നത്. ചികിത്സാച്ചെലവ് താന്‍ വഹിക്കാമെന്ന സമ്മതപത്രും ജീവനക്കാരന്‍ ആശുപത്രിയില്‍ നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജീവനക്കാരന് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലെന്ന് വ്യക്തമായതോടെയാണ് കേസ് കേടതിയില്‍ എത്തിയത്. ജീവനക്കാരന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാത്ത തൊഴിലുടമയ്‌ക്കെതിരെ 2,16,000ത്തിലധികം ദിര്‍ഹമാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പിഴ ചുമത്തിയത്. ഏകദേശം 50 ലക്ഷം ഇന്ത്യന്‍ രൂപ വരുമിത്.

യുഎഇ നിയമ പ്രകാരം ഓരോ ജീവനക്കാരനും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കേണ്ടത് തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാണ്. 2013-ലെ ദുബായ് ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം പ്രകാരം, ഇന്‍ഷുറന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ അടിയന്തര ചികിത്സാച്ചെലവ് തൊഴിലുടമ തന്നെ വഹിക്കണമെന്നും വ്യക്തമാക്കുന്നു. ആശുപത്രി ബില്‍ അടയ്ക്കുന്നതില്‍ ജീവനക്കാരനും തൊഴിലുടമയും ഉത്തരവാദികളാണെന്നും ഇന്‍ഷുറന്‍സ് ഉറപ്പാക്കാനുള്ള പ്രധാന ബാധ്യത തൊഴിലുടമക്കാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ നിയമലംഘനം നടത്തിയതിനാലാണ് മുഴുവന്‍ ചികിത്സാച്ചെലവും കമ്പനി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചതെന്നും ഉത്തരവില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിം ജോങ് ഉന്നിന് പിന്‍ഗാമി 13കാരിയായ മകള്‍ കിം ജൂ ആയ്; റിപ്പോര്‍ട്ട്

കിം ജോങ് ഉന്നിന് പിന്‍ഗാമി 13കാരിയായ മകള്‍ കിം ജൂ ആയ്; റിപ്പോര്‍ട്ട്

സോൾ: ഉത്തര കൊറിയൻ ഭരണാധിക്കാരി കിം ജോങ് ഉൻ മകൾ കിം ജൂ ആയ്‌യെ പിൻഗാമിയായി പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ സംഘടനയായ നാഷണൽ ഇൻ്റലിജൻസ് സർവീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഔദ്യോഗിക പരിപാടികളിൽ പിതാവിനൊപ്പം സജീവ സാന്നിധ്യമായി മകൾ കിം ജൂ ആയ് ഉണ്ടായിരുന്നു.ഇതിൻ്റെ പശ്ചാത്തലത്തിലാണ് അഭ്യൂഹങ്ങൾ ഉയർന്നിരിക്കുന്നത്. പിൻഗാമിയാകുന്നതിന് മുന്നോടിയായുള്ള പരിശീലനഘട്ടത്തിലാണ് കിം ജൂ ആയ് എന്നാണ് റിപ്പോർട്ട്.

കൊറിയൻ പീപ്പിൾസ് ആർമിയുടെ വാർഷികാഘോഷം, കുംസുസാൻ പാലസ് സന്ദർശനം തുടങ്ങിയ പ്രധാന വേദികകളിൽ കിം ജോങ് ഉന്നിനൊപ്പം മകൾ കിം ജൂ ആയ്‌യും പങ്കെടുത്തിരുന്നു. 2022 നവംബറിലാണ് കിം ജോ ആയ് ആദ്യമായി പൊതുവേദിയിൽ എത്തിയത്. ദീർഘദൂര മിസൈൽ പരിക്ഷണ വേദിയിലായിരുന്നു കിം ജോ ആയ് പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ആയുധ വിക്ഷേപണങ്ങൾ, സൈനിക പരേഡുകൾ, ഫാക്ടറി സന്ദർശനങ്ങൾ തുടങ്ങിയ പരിപാടികളിൽ കിം ജോ ആയ് സാന്നിധ്യം അറിയിച്ചുരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ബീജിങിൽ നടന്ന ചൈനീസ് ഉച്ചകോടിയിലും കിം ജോ ആയ് പങ്കെടുത്തിരുന്നു.

സാധാരണ കുട്ടികൾക്ക് അനുവദനീയമല്ലാത്ത നീളമുള്ള മുടിയും വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളും ധരിച്ചാണ് കിം ജൂ ആയ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ഭരണകൂടത്തിലെ രണ്ടാമത്തെ ഉയർന്ന നേതാവിനെപ്പോലെയാണ് അവർക്ക് ഔദ്യോഗിക പരിപാടികളിൽ പരിഗണന ലഭിക്കുന്നത്. കടുത്ത പുരുഷാധിപത്യം നിലനിൽക്കുന്ന ഉത്തര കൊറിയൻ സമൂഹത്തിൽ ഒരു പെൺകുട്ടി പിൻഗാമിയാകുന്നത് നിരീക്ഷകർ അത്ഭുതത്തോടെയാണ് കാണുന്നത്. കിം ജോങ് ഉന്നിന് ഒരു മകൻ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ജൂ ആയ്‌യെ മാത്രമാണ് അദ്ദേഹം ഔദ്യോഗികമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്.

കിം ജോങ് ഉൻ ആരോഗ്യവാനായി തുടരുമ്പോൾ തന്നെ മകളെ പിൻഗാമിയായി തെരഞ്ഞെടുക്കുന്നത് എന്തിനാണെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ പുറത്ത് വരുമെന്നാണ് നിരീക്ഷകർ പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിപാ രോഗമുക്തയായ നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

നിപാ രോഗമുക്തയായ നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിപാ വൈറസില്‍ നിന്ന് മുക്തയായ നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. പര്‍ഗാനസ് ജില്ലയിലെ ബരാസത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന 25കാരിയാണ് മരിച്ചത്.

ഡിസംബര്‍ 31ന് പുതവത്സര അവധിക്കായി വീട്ടിലേക്ക് പോയതായിരുന്നു നഴ്സ്. എന്നാല്‍ ജനുവരി ആദ്യ വാരത്തില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. രോഗത്തിൽ നിന്ന് മുക്തി നേടിയെങ്കിലും പിന്നീട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാളാണ് മരണത്തിന് കീഴടങ്ങിയ നഴ്സ്. രോഗം ബാധിച്ച മറ്റൊരു നഴ്സ് രോഗമുക്തനായി ആശുപത്രി വിട്ടിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഹമ്മദാബാദ് വിമാനാപകടം: ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് തെറ്റും ഊഹാപോഹവുമെന്ന് എഎഐബി

അഹമ്മദാബാദ് വിമാനാപകടം: ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് തെറ്റും ഊഹാപോഹവുമെന്ന് എഎഐബി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന ഇറ്റാലിയൻ മാധ്യമത്തിന്‍റെ റിപ്പോർട്ടിനെ തള്ളി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) രം​ഗത്ത്. ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് തെറ്റും ഊഹാപോഹവുമാണെന്ന് ഏജൻസി പറഞ്ഞു. മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും വ്യോമയാന അന്വേഷണ ഏജൻസി ആവശ്യപ്പെട്ടു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അനാവശ്യമായ ആശങ്കക്ക് കാരണമാകുമെന്നും അന്വേഷണത്തെ ദുർബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.

അഹമ്മദാബാദ് വിമാനദുരന്തത്തിൽ തെറ്റുപറ്റിയത് പൈലറ്റിനാണെന്ന് ഇറ്റാലിയൻ പത്രം ‘കൊറിയേരെ ഡെല്ല സാറ’ റിപ്പോർട്ട് ചെയ്യതതിന് പിന്നാലെയാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള എഎഐബിയുടെ പ്രതികരണം. ഇന്ധന സ്വിച്ച് പൈലറ്റ് മനപൂർവം ഓഫ് ചെയ്തതെന്നാണ് ഇറ്റാലിയൻ പത്രത്തിൽ പറയുന്നത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നാണ് ആരോപണം. നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോഴും പിഴവ് പൈലറ്റിന്റേതെന്ന് എന്ന സൂചനയുണ്ടായിരുന്നു എന്നും ഇറ്റാലിയൻ പത്രത്തിൽ പറഞ്ഞിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നായിരുന്നു റിപ്പോർട്ട്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചത്. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡ‍ുകൾ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആയിരുന്നു എഎഐബി സമർപ്പിച്ചത്.

എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയിലേയ്ക്കുള്ള ഇന്ധനം കട്ട്ഓഫ് ചെയ്യുന്ന രണ്ട് സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ റണിലിൽ നിന്ന് കട്ട് ഓഫിലേക്ക് മാറുകയും ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർ‌ട്ടിൽ പറഞ്ഞത്. ഇതോടെ രണ്ട് എഞ്ചിനുകളും വിമാനം പറന്നുയർന്നതിന് പിന്നാലെ ഓഫ് ആവുകയും വായുവിൽ വെച്ച് എഞ്ചിനുകളുടെ ത്രസ്റ്റ് നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കഴിഞ്ഞ വർഷം ജൂൺ 12നാണ് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തം നടന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം എയർ ഇന്ത്യ171 താഴേയ്ക്ക് പതിക്കുകയായിരുന്നു. അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന 241 പേരും മരിച്ചിരുന്നു. അപകടത്തിൽ മരിച്ച 260 പേരിൽ 19 പേർ വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്ത് ഉണ്ടായിരുന്നവരാണ്. വിമാനത്തിൽ ഉണ്ടായിരുന്ന മലയാളിയായ രഞ്ജിതയും അപകടത്തിൽ മരിച്ചിരുന്നു. വിമാനത്തിലെ യാത്രക്കാരില്‍ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ആയിരുന്നു. ബാക്കിയുള്ള ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസിൽ പൊലീസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

യുഎസിൽ പൊലീസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

വാഷിങ്ടൺ: യുഎസിൽ പൊലീസ് വാഹനം ഇടിച്ച് 23കാരിയായ ഇന്ത്യൻ വിദ്യാ‍ർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് 29 ദശലക്ഷം ഡോളർ (262 കോടി രൂപ) നഷ്ടപരിഹാരം അനുവദിച്ചു. വാഷിങ്ടണിലെ സിയാറ്റില്‍ നഗര ഭരണകൂടമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാഹ്നവി കണ്ഡുലയായിരുന്നു അപകടത്തിൽ കൊല്ലപ്പെട്ടത്.

സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് ആണ് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. 'ജാഹ്നവി കണ്ഡുലയുടെ മരണം അതീവ ദുഃഖകരമാണ്. സാമ്പത്തിക പരമായ ഒത്തുതീര്‍പ്പ് വിദ്യാ‍ർത്ഥിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.' എന്നാണ് സിറ്റി അറ്റോര്‍ണിയുടെ പ്രതികരണം. വാഹനമോടിച്ച യുഎസ് പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ച് വിടാനും നിർദേശമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായില്‍ ഇഫ്താര്‍ പീരങ്കികൾ തയ്യാറാക്കി അധികൃതർ; ഇത്തവണ മൊബൈൽ പീരങ്കിയും

ദുബായില്‍ ഇഫ്താര്‍ പീരങ്കികൾ തയ്യാറാക്കി അധികൃതർ; ഇത്തവണ മൊബൈൽ പീരങ്കിയും

യുഎഇയില്‍ റമദാന്‍ കാലത്ത് ഇഫ്ത്താര്‍ സമയം അറിയിക്കുന്നതിനായി മുഴങ്ങുന്ന പീരങ്കിവെടി കൗതുക കാഴ്ചയാണ്. പൈതൃകത്തെ മുറുകെ പിടിക്കുന്ന യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഈ റമദാന്‍ കാലത്തും അവ മുഴങ്ങിക്കേള്‍ക്കും. ദുബായില്‍ ഇഫ്താര്‍ പീരങ്കി വെടികള്‍ ക്രമീകരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ദുബായ് പൊലീസ് പുറത്തുവിട്ടു. വിവിധ സ്ഥലങ്ങളിലൂടെ സന്ദര്‍ശിക്കുന്ന ഒരു മൊബൈല്‍ പീരങ്കിയും ഇത്തവണ ഉണ്ടാകും.

ഇഫ്ത്താര്‍ സമയം അറിയിക്കാന്‍ ഇന്നത്തപ്പോലെ ആധുനിക സാങ്കേതിത വിദ്യ ഒന്നുമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പീരങ്കിവെടികള്‍. ഇന്നും ആ പൈതൃകത്തെ മുറുകെ പിടിക്കുകയാണ് യുഎഇ. അതിന്റെ ഭാഗമായാണ് എല്ലാ റമദാന്‍ കാലത്തും യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പീരങ്കിവെടികള്‍ മുഴക്കുന്നത്. ദുബായില്‍ ഇത്തവണ പീരങ്കി വെടികള്‍ മുഴക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളാണ് ദുബായ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് എക്‌സപോ സിറ്റിയാണ് ഇതില്‍ ആദ്യത്തേത്. ജുമൈറ ബീച്ച് റെസിഡന്‍ന്‍സ് ആണ് മറ്റൊരു പ്രധാന കേന്ദ്രം.