ജീവനക്കാരന് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാത്ത തൊഴിലുടമക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി കോടതി. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെതാണ് നിര്‍ണായക വിധി. യുഎഇ നിയമ പ്രകാരം ഓരോ ജീവനക്കാരനും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാണെന്ന് കോടതി ഓര്‍മിപ്പിച്ചു.
ജോലിസ്ഥലത്ത് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രയില്‍ എത്തിച്ചതിന് പിന്നാലെയാണ് ജീവനക്കാരന് തൊഴിലുടമ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിട്ടില്ലെന്ന് വ്യക്തമായത്. ഉയരത്തില്‍ നിന്ന് വീണ് ഒന്നിലധികം ഒടിവുകളേറ്റ പ്രവാസി ജീവനക്കാരനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22-നാണ് സ്വകാര്യ ആശുപത്രിയിലെ അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഏപ്രില്‍ എട്ട് വരെ നീണ്ട ചികിത്സക്കും ശസ്ത്രക്രിയക്കും പിന്നാലെ വലിയ തുകയാണ് ബില്‍ ഇനത്തില്‍ വന്നത്. ചികിത്സാച്ചെലവ് താന്‍ വഹിക്കാമെന്ന സമ്മതപത്രും ജീവനക്കാരന്‍ ആശുപത്രിയില്‍ നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജീവനക്കാരന് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലെന്ന് വ്യക്തമായതോടെയാണ് കേസ് കേടതിയില്‍ എത്തിയത്. ജീവനക്കാരന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാത്ത തൊഴിലുടമയ്‌ക്കെതിരെ 2,16,000ത്തിലധികം ദിര്‍ഹമാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പിഴ ചുമത്തിയത്. ഏകദേശം 50 ലക്ഷം ഇന്ത്യന്‍ രൂപ വരുമിത്.
യുഎഇ നിയമ പ്രകാരം ഓരോ ജീവനക്കാരനും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കേണ്ടത് തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാണ്. 2013-ലെ ദുബായ് ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം പ്രകാരം, ഇന്‍ഷുറന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ അടിയന്തര ചികിത്സാച്ചെലവ് തൊഴിലുടമ തന്നെ വഹിക്കണമെന്നും വ്യക്തമാക്കുന്നു. ആശുപത്രി ബില്‍ അടയ്ക്കുന്നതില്‍ ജീവനക്കാരനും തൊഴിലുടമയും ഉത്തരവാദികളാണെന്നും ഇന്‍ഷുറന്‍സ് ഉറപ്പാക്കാനുള്ള പ്രധാന ബാധ്യത തൊഴിലുടമക്കാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ നിയമലംഘനം നടത്തിയതിനാലാണ് മുഴുവന്‍ ചികിത്സാച്ചെലവും കമ്പനി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചതെന്നും ഉത്തരവില്‍ പറയുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.