Friday, 13 February 2026

ഫുട്പാത്തിലെ 'സൂപ്പറമ്മ'; നിയമലംഘകനെ വിറപ്പിച്ച പ്രഭാവതി അമ്മ

ഫുട്പാത്തിലെ 'സൂപ്പറമ്മ'; നിയമലംഘകനെ വിറപ്പിച്ച പ്രഭാവതി അമ്മ

കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുകയറ്റിയയാളെ ധൈര്യപൂർവം തടഞ്ഞുനിർത്തിയ 72കാരി പ്രഭാവതി അമ്മയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നിയമലംഘനം ചോദ്യം ചെയ്യുന്ന ഇവരുടെ വീഡിയോ 'അഫ്‌ലു സ്റ്റോറീസ്' എന്ന വ്ലോഗർ പങ്കുവെച്ചതോടെയാണ് നിമിഷങ്ങൾക്കുള്ളിൽ വൈറലായത്.

സംഭവം ഇങ്ങനെ

എരഞ്ഞിപ്പാലം സിഗ്‌നലിന് സമീപം റോഡിൽ വൻ തിരക്കുള്ള സമയത്താണ് സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുപോകാൻ യാത്രികൻ ശ്രമിച്ചത്. ഇതുകണ്ട പ്രഭാവതി അമ്മ വണ്ടിക്ക് മുന്നിൽ തടസമായി നിന്നു. സ്കൂട്ടർ യാത്രികൻ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാല് വെച്ച് തടഞ്ഞും, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് മുന്നറിയിപ്പ് നൽകിയും അവർ അയാളെ റോഡിലേക്ക് തന്നെ തിരിച്ചിറക്കി. കാൽനടക്കാർക്കുള്ള ഫുട്പാത്തിൽ വണ്ടി കയറ്റാൻ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അവർ.

ആരാണ് ഈ പ്രഭാവതി അമ്മ?

കോഴിക്കോട് എരഞ്ഞിപ്പാലം കൊയ്യേരി കാവ് പരിസരത്തുള്ള വെറുമൊരു വയോധികയല്ല ഈ 'സൂപ്പറമ്മ'. ജീവിതത്തിലുടനീളം പോരാട്ട വീര്യം ഒപ്പമുണ്ട്. മുൻപ് മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സാക്ഷരതാ ക്ലാസുകൾ എടുത്തിട്ടുണ്ട്. ചാലപ്പുറത്തെ ക്യാപ്റ്റൻ ലക്ഷ്മി ഹോസ്പിറ്റലിൽ വാർഡനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970-കളിൽ തന്നെ ഡ്രൈവിങ് പഠിച്ച പ്രഭാവതി അമ്മ അക്കാലത്ത് സൈക്കിൾ ചവിട്ടുകയും ഫുട്ബോൾ കളിക്കുകയും ചെയ്യുമായിരുന്നു. ഒറ്റയ്ക്കാണ് താമസം. ഈ പ്രായത്തിലും വാർത്ത കാണും. പത്രംവായിക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. കെ ആർ ഗൗരിയമ്മയുടെ ഒപ്പം രാഷ്ട്രീയ പ്രവർത്തനത്തിലെ ഓർമകളും കൂട്ടായുണ്ട്.‌

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

299 സീറ്റുകളിൽ 211 സീറ്റും കൈക്കലാക്കി ബിഎൻപി; 70 സീറ്റുകൾ നേടി ജമാഅത്തെ ഇസ്‌ലാമി മുന്നണി

299 സീറ്റുകളിൽ 211 സീറ്റും കൈക്കലാക്കി ബിഎൻപി; 70 സീറ്റുകൾ നേടി ജമാഅത്തെ ഇസ്‌ലാമി മുന്നണി

ധാക്ക: ബം​ഗ്ലാദേശ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോൾ 299 സീറ്റുകളിൽ 211 സീറ്റും കൈക്കലാക്കി മുന്നേറുകയാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി. അതേസമയം ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന മുന്നണിക്ക് ഇതുവരെ കിട്ടിയത് 70 സീറ്റുകളാണ്.
ബിഎൻപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചത്തോടെ പ്രധാനമന്ത്രിപദത്തിലേക്ക് താരിഖ് റഹ്മാൻ വരുമെന്നാണ് റിപ്പോ‍ർട്ട്. ബിഎൻപി യുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു.

ചരിത്രത്തിലാദ്യമായാണ് ജമാഅത്തെ ഇസ്‌ലാമി മുന്നണിക്ക് ഇത്രയും സീറ്റുകൾ ലഭിച്ചത്. 2024 ലെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ രൂപീകരിച്ച നാഷണൽ സിറ്റിസൺസ് പാർട്ടിയുമായുള്ള സഖ്യത്തിൻ്റെ പിന്തുണയാണ് ഇതിനു കാരണം. തലസ്ഥാനമായ ധാക്കയിൽ നിന്ന് മത്സരിച്ച ജമാഅത്തെ ഇസ്‌ലാമി മേധാവി ഷഫീഖുർ റഹ്മാൻ 85131 വോട്ടുകൾ നേടി വിജയിച്ചു. അതേസമയം ബിഎൻപിയുടെ എതി‍ർ സ്ഥാനാർത്ഥി നേടിയത് 63517 വോട്ടുകളാണ്.

രാജ്യത്തെ 299 പാർലമെന്റ് സീറ്റുകളിലേക്കുള്ള മത്സരത്തിൽ രണ്ട് പ്രധാന മുന്നണികളാണ് ഏറ്റുമുട്ടിയത്. പത്ത് സഖ്യകക്ഷികളുടെ പിന്തുണയുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) 11 പാർട്ടികളുടെ കൂട്ടായ്മയായ ജമാഅത്തെ-ഇ-ഇസ്‌ലാമി മുന്നണിയും (ജെഐബി) തമ്മിലായിരുന്നു മത്സരം. ഇതിൽ 2024-ൽ ഹസീന വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടിയുടെ പിന്തുണ നിർണായകമായിരുന്നു. ജമാഅത്തെ-ഇ-ഇസ്‌ലാമി മുന്നണിയോടൊപ്പമാണ് പാ‍ർട്ടി നിന്നത്. പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ കർണാടകത്തിൽ കാർ ലോറിക്ക് പിന്നിലിടിച്ച് മരിച്ചു

6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ കർണാടകത്തിൽ കാർ ലോറിക്ക് പിന്നിലിടിച്ച് മരിച്ചു

‌ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ  ഏഴ് പേർ കൊല്ലപ്പെട്ടു. രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത്. ദേശീയപാതയിൽ (NH-648) വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹൊസ്‌കോട്ടെയ്ക്ക് സമീപം സത്യവര ഗ്രാമത്തിലുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായതായി പോലീസ് സ്ഥിരീകരിച്ചു

ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ് യു വി 700 (XUV700) കാർ മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ ട്രക്കിലേക്ക് ഇടിച്ചു കയറി. പിന്നാലെ വന്ന മറ്റൊരു കാറും ഈ അപകടത്തിൽപ്പെട്ടു.
എക്സ് യു വി കാറിലുണ്ടായിരുന്ന ആറ് പേരും ബൈക്ക് യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഹൊസ്‌കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2,000 വർഷം പഴക്കം; ഈജിപ്തിൽ കണ്ടെത്തിയ മണ്‍കലത്തിൽ തമിഴ് ബ്രഹ്മി ലിപി !

2,000 വർഷം പഴക്കം; ഈജിപ്തിൽ കണ്ടെത്തിയ മണ്‍കലത്തിൽ തമിഴ് ബ്രഹ്മി ലിപി !

ആദിമ തമിഴ് ജനതയുടെ ചരിത്രം തേടിയുള്ള യാത്ര പുതിയ തലത്തിലേക്ക്. ഏറ്റവും ഒടുവിലായി ഈജിപ്തിലെ രാജകീയ ശവകുടീരത്തിൽ നിന്നും 2,000 വർഷം പഴക്കമുള്ള തമിഴ് - ബ്രാഹ്മി ലിഖിതങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. പുരാതന തമിഴ് വ്യാപാരികള്‍ക്ക് ഈജിപ്ഷ്യന്‍ ഉള്‍പ്രദേശങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു. മധുരയ്ക്ക് 17 കിലോമീറ്റർ അകലെയുള്ള കീഴടിയിൽ ഏതാണ്ട് ഒരു പതിറ്റാണ്ടായി നടക്കുന്ന ഖനന പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്ന ഒന്നായി ഈ കണ്ടെത്തൽ മാറുമെന്ന് ഉറപ്പ്.

ഖുസൈർ-അൽ-ഖാദിം തുറമുഖം

ഈജിപ്തിലെ ചെങ്കടൽ തീരത്ത് റോമൻ ജനവാസ കേന്ദ്രമായിരുന്ന ഒരു പുരാതന തുറമുഖമായ ഖുസൈർ-അൽ-ഖാദിമിൽ നിന്ന് തമിഴ് ബ്രാഹ്മി ലിപി ലിഖിതങ്ങളുള്ള ഒരു തകർന്ന സംഭരണി കണ്ടെത്തിയത്. ഈ തമിഴ് ബ്രാഹ്മി ലിപി ബിസി ഒന്നാം നൂറ്റാണ്ടിലേതാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഈജിപ്തിലെ ഖുസൈർ-അൽ-ഖാദിമിൽ അടുത്തിടെ ഖനനം പുനരാരംഭിച്ച യുകെയിലെ സതാംപ്ടൺ സർവകലാശാലയിലെ പ്രൊഫ. ഡി. പീക്കോക്ക്, ഡോ. എൽ. ബ്ലൂ എന്നിവരടങ്ങുന്ന ഒരു പുരാവസ്തു സംഘമാണ് തമിഴ് ബ്രാഹ്മി ലിഖിതങ്ങളുള്ള തകർന്ന മൺപാത്രം കണ്ടെത്തിയത്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലെ മൺപാത്ര വിദഗ്ദ്ധയായ ഡോ. റോബർട്ട ടോംബറാണ് ഈ മണ്‍പാത്രം ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. തമിഴ് എപ്പിഗ്രഫി വിദഗ്ദ്ധനായ ഐരാവതം മഹാദേവൻ, ഭരണിയിലെ ലിഖിതം ബിസി ഒന്നാം നൂറ്റാണ്ടിലെ തമിഴ് ബ്രാഹ്മി ലിപിയിൽ എഴുതിയ തമിഴാണെന്ന് സ്ഥിരീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വത്ത് തർക്കം, മകനെ കൊല്ലാൻ 12 ലക്ഷത്തിന് ക്വട്ടേഷൻ നൽകി അമ്മ; വ്യവസായിക്ക് ജീവൻ നഷ്ടമായി

സ്വത്ത് തർക്കം, മകനെ കൊല്ലാൻ 12 ലക്ഷത്തിന് ക്വട്ടേഷൻ നൽകി അമ്മ; വ്യവസായിക്ക് ജീവൻ നഷ്ടമായി

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ വ്യവസായിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. 42 കാരനായ അർജുൻ ശർമയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദാരുണമായ സംഭവം. അമർദീപ് ഗ്യാസ് ഏജൻസിയുടെ ഉടമയായിരുന്ന അർജുന് ടിബറ്റൻ മാർക്കറ്റിന് സമീപത്ത് വെച്ചാണ് ബൈക്കിലെത്തിയ സംഘത്തിന്‍റെ വെടിയേല്‍ക്കുന്നത്. പിന്നാലെ ഇയാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അന്വേഷണത്തില്‍ അർജുൻ ശർമയും അമ്മയും തമ്മില്‍ ദീർഘകാലമായി സ്വത്തുതർക്കത്തിലാണെന്നും ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

സംഭവത്തില്‍ കൊല്ലപ്പെട്ട അർജുൻ ശർമയുടെ അമ്മ ബീന ശ‍ർമയേയും ഗൂഢാലോചന നടത്തിയ രണ്ടുപേരേയും ബൈക്കിലെത്തി വെടിയുതിർത്തവരെയും ഉൾപ്പെടെ 5 പേരെയാണ് അറസ്റ്റ് ചെയ്തത്. ബീന ശർമയും കൂട്ടാളികളും 12 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് കൊലപാതകം നടത്തുന്നതിന് സംഘത്തിന് നൽകിയത്. ഇതില്‍ മൂന്ന് ലക്ഷം രൂപ ആദ്യം കൈമാറി എന്നാണ് വിവരം. അന്വേഷണത്തില്‍ പൊലീസ് രണ്ട് 315 ബോർ പിസ്റ്റോളുകളും സ്കൂട്ടറും ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊടുങ്ങല്ലൂരിൽ 14കാരിയെ പീഡിപ്പിച്ച സംഭവം; പൂജാരി കസ്റ്റഡിയിൽ

കൊടുങ്ങല്ലൂരിൽ 14കാരിയെ പീഡിപ്പിച്ച സംഭവം; പൂജാരി കസ്റ്റഡിയിൽ

തൃശൂര്‍: കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയില്‍. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് കസ്റ്റഡിയിലായത്. ശത്രുദോഷം മാറ്റിയെടുക്കാന്‍ എന്ന പേരില്‍ കുട്ടിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. മൂന്ന് തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലഡാക്കിന് സംസ്ഥാന പദവി നൽകാൻ കഴിയില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

ലഡാക്കിന് സംസ്ഥാന പദവി നൽകാൻ കഴിയില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവി നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ.ലഡാക്കിന് ആറാം ഷെഡ്യൂൾ സ്റ്റാറ്റസോ സംസ്ഥാന പദവിയോ നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ലേ അപെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ലഡാക്കിന് സംസ്ഥാന പദവി നൽകുന്നതിന് പകരം ടെറിട്ടോറിയൽ കൗൺസിൽ രൂപികരിക്കാനാണ് കേന്ദ്രസർക്കാറിൻ്റെ തീരുമാനം. ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകുന്നതിൻ്റെ ഭാഗമായി ലഡാക്കിൽ പുതിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനമേൽക്കും.

ഈ നിർദ്ദേശം പ്രകാരം, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ (എൽഎഎച്ച്ഡിസി) ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിയമിക്കും. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക അവകാശങ്ങൾ ഒന്നും ഉണ്ടാകില്ല. കേന്ദ്രസർക്കാറിൻ്റെ തീരുമാനം എൽഎബിയും കെഡിഎയും തള്ളികളഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ നീക്കം സർക്കാറിൻ്റെ വെറും പ്രഹസനമാണെന്നാണ് ഇരുപാർട്ടികളും പ്രതികരിച്ചത്.

ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവി നല്‍കണം, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം, സോനം വാങ്ചുക് ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണം, ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയവാണ് ലഡാക്കിലെ സംഘടനകളുടെ ആവശ്യം. എന്നാൽ ഈ ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനം എടുത്തിട്ടില്ല. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നായിരുന്നു പ്രധാന ആവശ്യം. സുസ്ഥിര വികസനം നടപ്പാക്കുക, അതിന്റെ തനതായ പരിസ്ഥിതിയും ഗോത്ര ജനതയുടെ സംസ്കാരവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ, കേന്ദ്രഭരണ പ്രദേശത്തിന്റെ നിയമങ്ങളിൽ സ്വയംഭരണം സ്ഥാപിക്കുന്നതാണ് ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാലുള്ള നേട്ടം.

ലഡാക്കിലെ ജനസംഖ്യയുടെ ഏകദേശം 97% ഗോത്രവർഗക്കാരാണ്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് 2025 സെപ്റ്റംബർ 24 ന് പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ലേ നഗരത്തിൽ നടന്ന ഈ അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം വാങ്ചുക്നെ പൊലീസ് അറസ്റ്റ് ചെയ്തു. വാങ്ചുക് നിലവിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമിത വേഗത്തിലെത്തിയ കാര്‍ ചരക്കുലോറിയിലേക്കും ബൈക്കിലേക്കും ഇടിച്ചു കയറി, 7 പേര്‍ക്ക് ദാരുണാന്ത്യം

അമിത വേഗത്തിലെത്തിയ കാര്‍ ചരക്കുലോറിയിലേക്കും ബൈക്കിലേക്കും ഇടിച്ചു കയറി, 7 പേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ഹോസ്കോട്ടയിൽ വാഹനാപകടത്തില്‍ ഏഴ് മരണം. കാറ് ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചു കയറിയാണ് അപകടം. മരിച്ചവരിൽ ആറു പേരും കാറിൽ യാത്ര ചെയ്തിരുന്നവരാണ്. ബൈക്ക് യാത്രക്കാരനും അപകടത്തിൽ മരിച്ചു. ഹോസ്കോട്ട്-ദാബാസ്‌പേട്ട് ദേശീയപാതയിലാണ് അപകടം. ബെംഗളൂരു കൊത്തന്നൂർ സ്വദേശികൾക്കാണ് ജീവൻ നഷ്ടമായത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

അപകട വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അവശിഷ്ടങ്ങൾ മാറ്റി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അപകടത്തെ തുടർന്ന് തിരക്കേറിയ ദേശീയപാതയിലെ ഗതാഗതം കുറച്ച് നേരം തടസ്സപ്പെട്ടു. അപകടത്തിൽ അമിതവേഗതയാണ് കാരണമെന്നാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്. കാർ നല്ല വേഗതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

23കാരനായ കാമുകന്റെ 19കാരിയായ സുഹൃത്തിനെ വെടിവച്ചുകൊന്ന് 25കാരിയായ കാമുകി, വെടിയേറ്റത് പോയിന്റ് ബ്ലാങ്കിൽ വച്ച്

23കാരനായ കാമുകന്റെ 19കാരിയായ സുഹൃത്തിനെ വെടിവച്ചുകൊന്ന് 25കാരിയായ കാമുകി, വെടിയേറ്റത് പോയിന്റ് ബ്ലാങ്കിൽ വച്ച്

മുംബൈ: കാമുകന്റെ കൌമാരക്കാരിയായ സുഹൃത്തിനെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ച് കൊന്ന് യുവതി. മുബൈയിലെ ശിവാജി നഗർ മേഖലയിൽ ചൊവ്വാഴ്ചയാണ് സംഭവം. 19കാരിയായ ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. ഫുർഖാനിയ മസ്ജിദ് മേഖലയിൽ വച്ചാണ് 19കാരിക്ക് വെടിയേറ്റത്. സംഭവത്തിൽ 25കാരിയായ യുവതിയേയും കാമുകനായ 23കാരനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷിഫയുടെ മുഖത്തും കവിളിലുമാണ് വെടിയേറ്റത്. തലയോട്ടി തകർത്താണ് വെടിയുണ്ട കടന്ന് പോയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ജനവാസ മേഖലയിൽ പട്ടാപ്പകൽ നടന്ന വെടിവയ്പ് വലിയ രീതിയിൽ ആളുകൾക്കിടയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. യുവാവിന് ലഹരി സംഘങ്ങളുമായി ഉള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് ഷിഫ ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിയത്. ശിവാജി നഗറിൽ വച്ച് ഷിഫ 25കാരിയെ കണ്ടു. ഇരുവർക്കുമിടയിലെ വാക്കേറ്റത്തിനിടെ 25കാരി വെടിയുതിർത്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. പോയിന്റ് ബ്ലാങ്കിൽ നിന്നുള്ള വെടിയേറ്റ് ഷിഫ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെടിയൊച്ച കേട്ടെത്തിയ നാട്ടുകാരാണ് 19കാരിയെ ഘാട്ഖോപറിലെ ജാവാഡി ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പൊലീസ് സംഘം ആശുപത്രിയിലെത്തി. വളരെ അടുത്ത് നിന്നുള്ള വെടിയേറ്റാണ് 19കാരി കൊല്ലപ്പെട്ടതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. വെടിയേറ്റ പരിക്കുകളേ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ തന്നെ 19കാരി മരിച്ചതായാണ് വിവരം. സംഭവത്തിന് പിന്നാലെ പൊലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടങ്ങി. 12 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ മുംബൈ പൊലീസിന് സാധിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ടിപ്പർ ലോറിയിൽ സ്റ്റഡി ടൂർ, ഇൻ-ചാർജ് ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ

സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ടിപ്പർ ലോറിയിൽ സ്റ്റഡി ടൂർ, ഇൻ-ചാർജ് ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ

ബെൽത്തങ്ങാടി: സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളെ സ്റ്റഡി ടൂറിന് കൊണ്ട് പോയത് ടിപ്പറിലും പിക്കപ്പ് ലോറിയിലുമായി കുത്തിനിറച്ച്. കർണാടകയിൽ പ്രധാനാധ്യാപക ചുമതലയിലുള്ള അധ്യാപകനെതിരെ നടപടി. ബെൽത്തങ്ങാടി താലൂക്കിലെ ബളഞ്ചയിലാണ് സംഭവം. ഗവൺമെന്റ് അപ്ഗ്രേഡഡ് ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളെയാണ് ടിപ്പർ ലോറിയിലും പിക്കപ്പ് ലോറിയിലുമായി ടൂറിന് കൊണ്ട് പോയത്. ദക്ഷിണ കന്നഡ ഡിഡിപിഐ ആണ് പ്രധാന അധ്യാപക ചുമതല വഹിച്ചിരുന്ന കിരണിനെ സസ്പെൻഡ് ചെയ്തത്. ഫെബ്രുവരി 10നായിരുന്നു വിവാദമായ സ്റ്റഡി ടൂർ നടന്നത്. സർക്കാർ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷപൂർവ്വം നടത്താൻ നേതൃത്വം നൽകിയതിന്റെ പേരിൽ വലിയ പ്രശംസ നേടിയതിന് തൊട്ട് പിന്നാലെയാണ് കിരണിന് നേരെ അച്ചടക്ക നടപടി വരുന്നത്. 