Friday, 13 February 2026

ഫുട്പാത്തിലെ 'സൂപ്പറമ്മ'; നിയമലംഘകനെ വിറപ്പിച്ച പ്രഭാവതി അമ്മ

SHARE


 

കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുകയറ്റിയയാളെ ധൈര്യപൂർവം തടഞ്ഞുനിർത്തിയ 72കാരി പ്രഭാവതി അമ്മയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നിയമലംഘനം ചോദ്യം ചെയ്യുന്ന ഇവരുടെ വീഡിയോ 'അഫ്‌ലു സ്റ്റോറീസ്' എന്ന വ്ലോഗർ പങ്കുവെച്ചതോടെയാണ് നിമിഷങ്ങൾക്കുള്ളിൽ വൈറലായത്.

സംഭവം ഇങ്ങനെ

എരഞ്ഞിപ്പാലം സിഗ്‌നലിന് സമീപം റോഡിൽ വൻ തിരക്കുള്ള സമയത്താണ് സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുപോകാൻ യാത്രികൻ ശ്രമിച്ചത്. ഇതുകണ്ട പ്രഭാവതി അമ്മ വണ്ടിക്ക് മുന്നിൽ തടസമായി നിന്നു. സ്കൂട്ടർ യാത്രികൻ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാല് വെച്ച് തടഞ്ഞും, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് മുന്നറിയിപ്പ് നൽകിയും അവർ അയാളെ റോഡിലേക്ക് തന്നെ തിരിച്ചിറക്കി. കാൽനടക്കാർക്കുള്ള ഫുട്പാത്തിൽ വണ്ടി കയറ്റാൻ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അവർ.

ആരാണ് ഈ പ്രഭാവതി അമ്മ?

കോഴിക്കോട് എരഞ്ഞിപ്പാലം കൊയ്യേരി കാവ് പരിസരത്തുള്ള വെറുമൊരു വയോധികയല്ല ഈ 'സൂപ്പറമ്മ'. ജീവിതത്തിലുടനീളം പോരാട്ട വീര്യം ഒപ്പമുണ്ട്. മുൻപ് മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സാക്ഷരതാ ക്ലാസുകൾ എടുത്തിട്ടുണ്ട്. ചാലപ്പുറത്തെ ക്യാപ്റ്റൻ ലക്ഷ്മി ഹോസ്പിറ്റലിൽ വാർഡനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970-കളിൽ തന്നെ ഡ്രൈവിങ് പഠിച്ച പ്രഭാവതി അമ്മ അക്കാലത്ത് സൈക്കിൾ ചവിട്ടുകയും ഫുട്ബോൾ കളിക്കുകയും ചെയ്യുമായിരുന്നു. ഒറ്റയ്ക്കാണ് താമസം. ഈ പ്രായത്തിലും വാർത്ത കാണും. പത്രംവായിക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. കെ ആർ ഗൗരിയമ്മയുടെ ഒപ്പം രാഷ്ട്രീയ പ്രവർത്തനത്തിലെ ഓർമകളും കൂട്ടായുണ്ട്.‌







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.