ആദിമ തമിഴ് ജനതയുടെ ചരിത്രം തേടിയുള്ള യാത്ര പുതിയ തലത്തിലേക്ക്. ഏറ്റവും ഒടുവിലായി ഈജിപ്തിലെ രാജകീയ ശവകുടീരത്തിൽ നിന്നും 2,000 വർഷം പഴക്കമുള്ള തമിഴ് - ബ്രാഹ്മി ലിഖിതങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. പുരാതന തമിഴ് വ്യാപാരികള്‍ക്ക് ഈജിപ്ഷ്യന്‍ ഉള്‍പ്രദേശങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു. മധുരയ്ക്ക് 17 കിലോമീറ്റർ അകലെയുള്ള കീഴടിയിൽ ഏതാണ്ട് ഒരു പതിറ്റാണ്ടായി നടക്കുന്ന ഖനന പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്ന ഒന്നായി ഈ കണ്ടെത്തൽ മാറുമെന്ന് ഉറപ്പ്.
ഖുസൈർ-അൽ-ഖാദിം തുറമുഖം
ഈജിപ്തിലെ ചെങ്കടൽ തീരത്ത് റോമൻ ജനവാസ കേന്ദ്രമായിരുന്ന ഒരു പുരാതന തുറമുഖമായ ഖുസൈർ-അൽ-ഖാദിമിൽ നിന്ന് തമിഴ് ബ്രാഹ്മി ലിപി ലിഖിതങ്ങളുള്ള ഒരു തകർന്ന സംഭരണി കണ്ടെത്തിയത്. ഈ തമിഴ് ബ്രാഹ്മി ലിപി ബിസി ഒന്നാം നൂറ്റാണ്ടിലേതാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഈജിപ്തിലെ ഖുസൈർ-അൽ-ഖാദിമിൽ അടുത്തിടെ ഖനനം പുനരാരംഭിച്ച യുകെയിലെ സതാംപ്ടൺ സർവകലാശാലയിലെ പ്രൊഫ. ഡി. പീക്കോക്ക്, ഡോ. എൽ. ബ്ലൂ എന്നിവരടങ്ങുന്ന ഒരു പുരാവസ്തു സംഘമാണ് തമിഴ് ബ്രാഹ്മി ലിഖിതങ്ങളുള്ള തകർന്ന മൺപാത്രം കണ്ടെത്തിയത്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലെ മൺപാത്ര വിദഗ്ദ്ധയായ ഡോ. റോബർട്ട ടോംബറാണ് ഈ മണ്‍പാത്രം ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. തമിഴ് എപ്പിഗ്രഫി വിദഗ്ദ്ധനായ ഐരാവതം മഹാദേവൻ, ഭരണിയിലെ ലിഖിതം ബിസി ഒന്നാം നൂറ്റാണ്ടിലെ തമിഴ് ബ്രാഹ്മി ലിപിയിൽ എഴുതിയ തമിഴാണെന്ന് സ്ഥിരീകരിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.