Wednesday, 18 February 2026

ബിസിനസ്സിലെ ഐ.പി.ആർ സാധ്യതകൾ: അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു

ബിസിനസ്സിലെ ഐ.പി.ആർ സാധ്യതകൾ: അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു

അരുവിത്തുറ: ബിസിനസ് രംഗത്ത് ബുദ്ധിപരമായ സ്വത്തവകാശം (IPR) ഒരു തന്ത്രപരമായ ആയുധമായി എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തിൽ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജിലെ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റും കാണക്കാരി സി.എസ്.ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസും സംയുക്തമായാണ് സെമിനാർ നടത്തിയത്. കാണക്കാരി സി.എസ്.ഐ കോളേജ് ഫോർ ലീഗൽ എഡ്യൂക്കേഷനിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ശ്രീമതി സുപർണ്ണ എസ്. നായർ, കുമാരി അശ്വനി കെ. സുനിൽ എന്നിവർ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി. പേറ്റന്റ്, പകർപ്പവകാശം (Copyright), ട്രേഡ്മാർക്ക് തുടങ്ങിയ ബൗദ്ധിക സ്വത്തവകാശങ്ങൾ ബിസിനസ്സ് സംരംഭങ്ങളുടെ സുരക്ഷയ്ക്കും വളർച്ചയ്ക്കും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അവർ വിശദീകരിച്ചു.
സെന്റ് ജോർജ്ജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോഴ്സ് കോർഡിനേറ്റർ ആൻഡ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, ഫുഡ്‌ സയൻസ് വിഭാഗം മേധാവി ശ്രീമതി മിനി മൈക്കിൾ, അധ്യാപകരായ അനുപമ ജോസ്, അഭി.എ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. ഫുഡ് സയൻസ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സേവ് ബോക്‌സ്' ആപ് തട്ടിപ്പില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

'സേവ് ബോക്‌സ്' ആപ് തട്ടിപ്പില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

കൊച്ചി: 'സേവ് ബോക്‌സ്' ആപ് തട്ടിപ്പില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കേസിൽ ജയസൂര്യയെ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു ജയസൂര്യ. കേസില്‍ രണ്ട് തവണ ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്.

തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. നിക്ഷേപമെന്ന പേരില്‍ നിരവധിപേരില്‍ നിന്ന് കോടികള്‍ തട്ടിയതിന് ആപ്പ് ഉടമ തൃശൂര്‍ സ്വദേശി സാത്വിക് റഹീമിനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുമാണ് ഇ ഡി അന്വേഷിക്കുന്നത്.

അതേസമയം പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോയെന്നായിരുന്നു സംഭവത്തില്‍ ജയസൂര്യ നേരത്തെ പ്രതികരിച്ചത്. നിയമാനുസൃതമായി മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരന്‍ മാത്രമാണ് താനെന്നും ജയസൂര്യ പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ നവജാതശിശുവിന്റെ മരണം; ഡോക്ടർക്ക് നിർബന്ധിത അവധി

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ നവജാതശിശുവിന്റെ മരണം; ഡോക്ടർക്ക് നിർബന്ധിത അവധി

നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോക്ടർക്കെതിരെ ആരോഗ്യവകുപ്പിന്റെ നടപടി. ഗൈനക്കോളജി വിഭാഗം ഡോക്ടർ ബിന്ദു സുന്ദറിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. വിതുര ആനപ്പാറ സ്വദേശികളായ ബിനിൽ മനോഹർ - നിരഞ്ജന കൃഷ്ണൻ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്.

ഡോക്ടർ ബിന്ദുവിനെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുള്ള പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടി. ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ആശുപത്രിയിലെത്തി അന്വേഷണം നടത്തും.

ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നും, സംഭവത്തിന് ശേഷം കൃത്യമായ വിശദീകരണം പോലും നൽകാതെ ഡോക്ടർ ആശുപത്രിയിൽ നിന്ന് പോയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഏനാത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ആണ് അറസ്റ്റ്.

കഴിഞ്ഞ പതിമൂന്നാം തിയതി ആണ് 37 വയസുകാരിയായ യുവതി തൂങ്ങി മരിച്ചത്. യുവതിയുടെ ആത്മഹത്യ കുറിപ്പിൽ സുഹൈൽ അൻസാരിയുടെ പേര് ഉള്ളതായി പൊലീസ് പറഞ്ഞു. ഏനാത്ത് പൊലീസ് ആണ് സുഹൈലിനെ കസ്റ്റഡിയിൽ എടുത്തത്. ഈ മാസം14 നാണ് യുവതിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

താൻ ജീവനൊടുക്കാൻ കാരണം സുഹൈൽ ആണെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിരുന്നു. ബന്ധുക്കൾക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈൽ അൻസാരിയുടെ പേരുണ്ടായിരുന്നത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സുഹൈൽ ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടുവെന്നും സ്വകാര്യ ചിത്രങ്ങൾ അയച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടെന്നും അതിൽ മനം നൊന്താണ് തന്റെ ആത്മഹത്യയെന്നും പൊലീസ് കണ്ടെത്തി. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരി റെയിൽ പദ്ധതി; പകുതി തുക വഹിക്കാമെന്ന് സംസ്ഥാനം, പ്രതീക്ഷയിൽ ജനങ്ങൾ

ശബരി റെയിൽ പദ്ധതി; പകുതി തുക വഹിക്കാമെന്ന് സംസ്ഥാനം, പ്രതീക്ഷയിൽ ജനങ്ങൾ

കൊച്ചി/കൊല്ലം: കേരളത്തിന്റെ വികസന ഭൂപടത്തിൽ ദശകങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ശബരി റെയിൽ പദ്ധതിക്ക് പുതുജീവൻ ലഭിക്കുന്നു. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിർണ്ണായക പ്രഖ്യാപനം മധ്യകേരളത്തിലെയും മലയോര മേഖലയിലെയും ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ദീർഘകാലത്തെ തർക്കം പരിഹരിക്കപ്പെട്ടതോടെ, 28 വർഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്.

പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ രണ്ടായിരത്തോളം കുടുംബങ്ങൾ കഴിഞ്ഞ 25 വർഷത്തിലേറെയായി വലിയ ദുരിതമാണ് അനുഭവിച്ചു വരുന്നത്. റെയിൽവേ ഇട്ട അതിർത്തിക്കല്ലുകൾ കാരണം ഭൂമി വിൽക്കാനോ പണയം വെക്കാനോ വീട് പണിയാനോ കഴിയാത്ത അവസ്ഥയിലാണ് ഇവർ. മക്കളുടെ വിവാഹ ആവശ്യങ്ങൾക്കോ വിദ്യാഭ്യാസത്തിനോ പണമില്ലാതെ ഈ കുടുംബങ്ങൾ വലയുകയാണ്. പുതിയ പ്രഖ്യാപനം വെറുമൊരു 'തിരഞ്ഞെടുപ്പ് സ്റ്റണ്ട്' ആയി മാറരുതെന്നും, പദ്ധതി നടന്നില്ലെങ്കിൽ കല്ലുകൾ പിഴുതുമാറ്റി തങ്ങളെ സ്വതന്ത്രമാക്കണമെന്നുമാണ് ഭൂമി നഷ്ടപ്പെട്ടവരുടെ ആവശ്യം.

ദീർഘകാലത്തെ കാലതാമസം കാരണം പദ്ധതി ചെലവിൽ 525 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 517 കോടി രൂപയിൽ തുടങ്ങിയ പദ്ധതിയുടെ നിർമ്മാണ ചെലവ് ഇപ്പോൾ 3347 കോടി രൂപയായി ഉയർന്നു. അങ്കമാലി മുതൽ കാലടി വരെ മുൻപ് ട്രാക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും അവ ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ്. കാലടി കടന്ന് പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ വഴി ഇടുക്കി ജില്ലയിലേക്കാണ് പാത പ്രവേശിക്കേണ്ടത്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ അത് കേരളത്തിന്റെ മൂന്നാം റെയിൽവേ പാതയായി മാറും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേരിലെ സസ്പെൻസ് തുടരുന്നു; സർക്കാർ ഉത്പാദിപ്പിക്കുന്ന മദ്യം ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും

പേരിലെ സസ്പെൻസ് തുടരുന്നു; സർക്കാർ ഉത്പാദിപ്പിക്കുന്ന മദ്യം ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും

പാലക്കാട്: സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡി ഈ മാസം 21ന് വിപണിയിലെത്തും. കുറഞ്ഞ വിലയിലായിരിക്കും ബ്രാന്‍ഡിയുടെ വില്‍പ്പന. പാലക്കാട് മലബാര്‍ ഡിസ്റ്റലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിയുടെ പേര് ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പേരിലെ സര്‍പ്രൈസ് നിലനിര്‍ത്തിക്കൊണ്ടാണ് ബ്രാന്‍ഡി വിപണിയിലിറങ്ങാന്‍ പോകുന്നത്. മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്‌കോ പരസ്യം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മദ്യം വിപണിയിലെത്താന്‍ പോകുന്നത്.

സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തിനെതിരെയായിരുന്നു ഹൈക്കോടതി നോട്ടീസ് അയച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ പരസ്യം നല്‍കിയത് തങ്ങളല്ലെന്ന് ബെവ്‌കോ വ്യക്തമാക്കിയിരുന്നു. മദ്യത്തിന് പേരിടുന്ന പരസ്യം സ്റ്റേ ചെയ്തിരുന്നു.

വിഷയത്തില്‍ കേരള സ്‌റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍(ബെവ്‌കോ) കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. മദ്യത്തിന് പേരിടല്‍ മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്‌കോ കോടതിയെ അറിയിച്ചത്. ബെവ്‌കോയുടെ വിശദീകരണത്തിന് പിന്നാലെ ഹൈക്കോടതി മലബാര്‍ ഡിസ്റ്റലറീസിനോട് വിശദീകരണം തേടി. എല്ലാ നിയമനടപടികളും സ്റ്റേ ചെയ്ത കോടതി കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 12ലേക്ക് മാറ്റിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബാര്‍ സമയമാറ്റം; തീരുമാനം മന്ത്രിസഭ അറിയാതെ; മുഖ്യമന്ത്രി ഫയല്‍ വിളിച്ചുവരുത്തി അനുമതി കൊടുത്തു

ബാര്‍ സമയമാറ്റം; തീരുമാനം മന്ത്രിസഭ അറിയാതെ; മുഖ്യമന്ത്രി ഫയല്‍ വിളിച്ചുവരുത്തി അനുമതി കൊടുത്തു

തിരുവനന്തപുരം: ബാര്‍ സമയമാറ്റത്തിലെ നിര്‍ണ്ണായക തീരുമാനം മന്ത്രിസഭ അറിയാതെയെന്ന് വിവരം. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ തീരുമാനം എടുക്കുകയായിരുന്നു. എല്‍ഡിഎഫ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രി ഫയല്‍ വിളിച്ച് വരുത്തിയതോടെയാണ് സംസ്ഥാനത്തെ ബാറുടമകളുടെ ഏറെക്കാലത്തെ ആവശ്യമായ പ്രവര്‍ത്തന സമയം നീട്ടാനുള്ള തീരുമാനം വേഗത്തിലായത്.

2025 ഒക്ടോബര്‍ മാസത്തില്‍ ബാറുടമകളുടെ ദീര്‍ഘകാലമായുള്ള ആവശ്യം ഫയലായി നീക്കം തുടങ്ങി. പക്ഷേ ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് ജനുവരി 29ന് എക്‌സൈസ് മന്ത്രി എംബി രാജേഷില്‍ നിന്ന് മുഖ്യമന്ത്രി ഫയല്‍ വിളിപ്പിച്ച് വെറും ഒരു ദിവസം കൊണ്ടാണ് തീരുമാനമാക്കിയത്. ഇതോടെ മറ്റ് നടപടികളെല്ലാം ശരവേഗത്തിലാവുകയും ഇന്നലെ ഗസറ്റ് വിജ്ഞാപനമായി സര്‍ക്കാര്‍ തീരുമാനം പുറത്തിറങ്ങുകയും ചെയ്തു. ഫയല്‍ നീക്കത്തിന്റെ രേഖകള്‍ റിപ്പോട്ടര്‍ പുറത്തുവിട്ടിരുന്നു.

പത്രത്തില്‍ വാര്‍ത്ത കണ്ടാണ് ബാര്‍ സമയം മാറ്റിയ തീരുമാനം അറിഞ്ഞതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തീരുമാനത്തില്‍ തെറ്റില്ല. പ്രശ്‌നങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കും. നയം നേരത്തെ തീരുമാനിച്ചതാണ്. പുതിയ നയത്തിന്റെ ഭാഗമല്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടൂറിസ്റ്റുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്മയുടെയും സഹോദരന്റെയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേ സംഭവം

അമ്മയുടെയും സഹോദരന്റെയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേ സംഭവം

മുംബൈ: മഹാരാഷ്ട്രയിലെ പൂനയിൽ 21 വയസ്സുള്ള യുവതിയെ തട്ടികൊണ്ടു പോയതായി പരാതി. അമ്മയുടെയും സഹോദരൻ്റെയും ഒപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ, അമ്മയുടെയും സഹോദരൻ്റെയും കണ്ണിൽ മുളക് പൊടി എറിഞ്ഞ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് നാലുണിക്കായിരുന്നു സംഭവം നടന്നത്. പ്രതികളെ തിരിച്ചറിഞ്ഞെന്ന് പ്രതികൾ സഹോദരൻമാരാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളായ സാഹിർ ഹാരൂൺ ഷെയ്ഖിനും അയാൻ ഹാരൂൺ ഷെയ്ഖിനും വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യ എഐ ഡാറ്റാ സെന്‍ററുകളുടെ ഹബ്ബാകുന്നു; വമ്പന്‍ പ്രഖ്യാപനവുമായി ടിസിഎസ്

ഇന്ത്യ എഐ ഡാറ്റാ സെന്‍ററുകളുടെ ഹബ്ബാകുന്നു; വമ്പന്‍ പ്രഖ്യാപനവുമായി ടിസിഎസ്

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്‍ററുകളിലൊന്ന് ഇന്ത്യയിൽ സ്ഥാപിക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പുതിയ പദ്ധതി പ്രഖ്യാപിച്ചു. എഐ ഇംപാക്‌ട് സമ്മിറ്റ് 2026-ലാണ് ഈ പ്രഖ്യാപനം ഉണ്ടായതെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ ആവശ്യകത അതിവേഗത്തിൽ ഉയരുന്ന സാഹചര്യത്തിൽ ശക്തവും വിശ്വസനീയവുമായി ഡാറ്റാ അടിസ്ഥാന സൗകര്യം നിർണായകമാണെന്ന് കമ്പനി വ്യക്തമാക്കി.

ഇപ്പോൾ ഇന്ത്യയിലെ മൊത്തം ഡാറ്റാ സെന്‍റർ ശേഷി ഏകദേശം 1.5 ഗിഗാവാട്ട് മാത്രമാണ്. എന്നാൽ 2030-ഓടെ ഇത് 10 ഗിഗാവാട്ടിന് മുകളിൽ ഉയരുമെന്നാണ് വ്യവസായ രഗത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. 2019 മുതൽ ഇതുവരെ ഏകദേശം 94 ബില്യൺ ഡോളറിന്‍റെ നിക്ഷേപം ഇന്ത്യൻ ഡാറ്റാ സെന്‍റർ മേഖലയിലേക്ക് എത്തിയിട്ടുണ്ട്. ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനം, ക്ലൗഡ് കംപ്യൂട്ടിംഗിന്‍റെ വളർച്ച, എ ഐ അധിഷ്ഠിത പ്രവൃത്തികളുടെ വർധന എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ.

ഈ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ടിസിഎസ് ‘ഹൈപ്പർവോൾട്ട്’ എന്ന പേരിൽ എ.ഐ-സജ്ജമായ പുതിയ തലമുറ ഡാറ്റാ സെന്‍റർ സംവിധാനം അവതരിപ്പിക്കുന്നു. ഹൈപ്പർസ്കെയിലർമാർക്കും എ ഐ അധിഷ്‍ഠിത സ്ഥാപനങ്ങൾക്കും ആവശ്യമായ സുരക്ഷിതവും വിപുലവുമായ അടിസ്ഥാന സൗകര്യമാണ് ഹൈപ്പർവോൾട്ട് വാഗ്ദാനം ചെയ്യുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യാഘാതത്തെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യാഘാതത്തെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വെയിൽ നേരിട്ട് ഏൽക്കുന്നത് സൂര്യാഘാതം ഏൽക്കുവാനുള്ള സാധ്യത കൂട്ടാം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചൂടായ ശരീരം, ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, ശരീരത്തിലെ ജലം നഷ്ടപ്പെടുക, വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ചര്‍ദ്ദി, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അമിത ക്ഷീണം, സാധാരണയിലധികമായി വിയര്‍ക്കുക, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, പേശികളുടെ കോച്ചിപ്പിടുത്തം, ശ്വാസംമുട്ടല്‍ തുടങ്ങിയവയൊക്കെ സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങളാകാം.

സൂര്യാഘാതം ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ…

സൂര്യാഘാതം ഏറ്റതായി തോന്നാല്‍ ആദ്യം വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും. ഫാൻ, എ.സി. എന്നിവയുടെ സഹായത്താലും ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കണം.ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.

പ്രതിരോധ മാർഗങ്ങൾ… 

1. ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ട്-മൂന്ന് ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. പ്രത്യേകിച്ച് പാടത്തും പറമ്പിലും ജോലിക്ക് പോകുന്നവർ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ കൈയില്‍ കരുതുക. കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കുന്നതും നല്ലതാണ്.

2. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.

3. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

4. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.

5. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക.

6. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്. തൊപ്പി, കണ്ണട എന്നിവ ധരിക്കുന്നതും നല്ലതാണ്.

7. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

8. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.

9. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽസമയത്ത് ഒഴിവാക്കണം.

10. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ കഴിക്കുക.