തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ മറവിൽ സസ്പെൻഷനിലുള്ള 6 ഡിവൈഎസ്പിമാരെ തിരിച്ചെടുക്കാൻ നീക്കം. സസ്പെൻഡ് ചെയ്യപ്പെട്ട 6 ഡിവൈഎസ്പിമാരും ഇന്നലെ പൊലീസ് ആസ്ഥാനത്തെത്തി നിവേദനം നൽകിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. എസ്എച്ച്ഒയുടെ ആത്മഹത്യയെ തുടർന്ന് വിവാദമായ വടകര മുൻ ഡിവൈഎസ്പി ഉമേഷിനെ ഉൾപ്പെടെ തിരിച്ചെടുക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കൂട്ടത്തിൽ പോക്സോ കേസ് പ്രതിയും പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വ്യക്തിയുമുണ്ട്. വിവിധ ഗുരുതര ആരോപണങ്ങളെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരാണ് ഇവർ. ഇവരുടെ മേലുള്ള വകുപ്പുതല അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ. ഉന്നത ഉദ്യോഗസ്ഥരുടെ ആൾക്ഷാമം ചൂണ്ടിക്കാട്ടിയാണ് നിബന്ധനകളോടെ തിരിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബാങ്ക് തട്ടിപ്പ് കേസിൽ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ് അയച്ചു. അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കഴിഞ്ഞ മാസം 2 സമൻസ് ഇ ഡി അയച്ചിരുന്നുവെങ്കിലും ഹാജരാകാൻ അനിൽ അംബാനി തയ്യാറായിരുന്നില്ല. നാല്പതിനായിരം കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസാണ് ചുമത്തിയിരിക്കുന്നത്. റിലയൻസുമായി ബന്ധപ്പെട്ട മറ്റ് കമ്പനികളുടെ പേരിൽ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുകയും അത് വകമാറ്റി ചിലവഴിച്ചു എന്നുമാണ് ഇ ഡിയുടെ ആരോപണം.
അനിൽ അംബാനിയുടെ പങ്കാളി ടീന അംബാനിയ്ക്കും ഇ ഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിനുപിന്നാലെയാണ് വീണ്ടും ഒരു സമൻസ് കൂടി ഇ ഡി അയച്ചിരിക്കുന്നത്.
അതേസമയം, സിബിഐ – ഇ ഡി അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് മുകേഷ് അംബാനി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.നിരവധി ബാങ്കുകളുടെ പരാതിയിൽ അനിൽ അംബാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുകയും കോടികളുടെ തട്ടിപ്പുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തുകയും 12,000 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള ഒരു ആഡംബര വില്ല വാങ്ങിയതുമായി ബന്ധപ്പെട്ട പണമിടപാടുകളെ കുറിച്ചാണ് ടീന അംബാനിയെ ചോദ്യം ചെയ്യുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി. സിപിഐഎമ്മുമായിഅഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടെയാണ് രാജി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പി കെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ് ഡയറക്ടർക്ക് രാജിക്കത്ത് കൈമാറി. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാജിയെന്നാണ് സൂചന.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കട്ടപ്പന: കട്ടപ്പനയില്‍ ആമസോണ്‍ ഡെലിവറിയുടെ മറവില്‍ ലഹരി വില്പന. ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി.
തൃശൂര്‍ മുല്ലക്കര സ്വദേശി കെ എസ് ശ്രീജിത്തിനെ(22 )യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്
ആമസോണ്‍ ഡെലിവറി നടത്തുന്നതിനൊപ്പെം യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇയാള്‍ കഞ്ചാവ് നല്‍കിരുന്നതായി എക്സൈസ് പറഞ്ഞു.വാഹനവും കഞ്ചാവ് തൂക്കാന്‍ ഉപയോഗിച്ച ത്രാസും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: ശരീരഭാരം കുറയ്ക്കാനായി പുളിങ്കുടിയിലെ ആയുർവേദ കേന്ദ്രത്തിൽ സഹോദരനൊപ്പം ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു. മോസ്കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാർ ഇയാളെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചയുടനെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം പോലീസിൽ വിവരമറിയിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തു.
മരിച്ചയാൾ മോസ്കോയിൽ ബിസിനസുകാരനാണെന്നും 180 കിലോ ശരീരഭാരമുള്ള ഇദ്ദേഹം ശരീരഭാരം കുറയ്ക്കുന്നതിനാണ് ഫെബ്രുവരി നാലാം തീയതി ആയുർവേദ ചികിത്സാകേന്ദ്രത്തിലെത്തിയതെന്നും പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്ഐ ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മോസ്കോയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദില്ലി:എഐയെ ജനാധിപത്യവൽക്കരിക്കാൻ ആഹ്വാനം ചെയ്ത് ദില്ലി എഐ ഉച്ചകോടി..സമഗ്രമായി എല്ലാവരെയും ഉൾക്കൊണ്ട് എഐയെ വികസിപ്പിക്കാൻ ദില്ലി എഐ ഉച്ചകോടിയിൽ പ്രഖ്യാപനം.വിവിധ ഭാഷകളിൽ എഐ വികസിപ്പിച്ച് ആഗോളതലത്തിൽ കൂടുതൽ പേരിലേക്ക് എത്തിക്കണം.വൈവിധ്യമുള്ള സംസ്കാരങ്ങളെ ഉൾക്കൊണ്ട് സർക്കാറുകളുമായും പ്രാദേശിക ഗ്രൂപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കണം.ചില കമ്പനികൾ തന്ത്രപരമായി എഐയെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു.സ്വകാര്യമായി വികസിപ്പിക്കാൻ ശ്രമിക്കുന്നു.ഇന്ത്യ വ്യത്യസ്തമായി ചിന്തിക്കുന്നു,വെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
എഐ ആഗോള ക്ഷേമത്തിനായി ഉപയോഗപ്പെടുത്തണം..ലോകത്ത് ഏറ്റവും യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ.സ്വന്തം സാങ്കേതിക വിദ്യ വികസിപ്പിക്കുകയും മേഖലയില്‍ വേഗത്തിൽമുന്നോട്ട് പോകുന്നു.ഈ ഉച്ചകോടി ഗ്ലോബൽ സൗത്തിന് അഭിമാനമാണെന്നും മോദി പറഞ്എഞു.ഐ ഉച്ചകോടിയുടെ ലക്ഷ്യം ലോകം മുഴുവൻ എത്തും.എഐ മാനവരാശിയുടെ ഏറ്റവും നിർണായകമായ വഴിത്തിരിവാണ്..യന്ത്രങ്ങളേക്കാൾ മനുഷ്യ ശേഷിയെ വർദ്ധിപ്പിക്കും.സാങ്കേതിക വിദ്യയുടെ ഇംപാക്ട് എത്താൻ ദശകങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
രാജ്യത്തെ വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് ജെഎസ്ഡബ്ലിയു എംജി മോട്ടോര്‍ ഇന്ത്യ(JSW MG Motor India). ആദ്യമായി ഒരു പ്ലഗ് ഇന്‍ ഹൈബ്രിഡ് (പിഎച്ച്ഇവി) മോഡല്‍ അവതരിപ്പിക്കാനാണ് എംജി ഒരുങ്ങുന്നത്.നിലവില്‍ ആഡംബര കാറുകളില്‍ മാത്രം കണ്ടുവരുന്ന പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതിക വിദ്യയിലെത്തുന്ന ആദ്യ മാസ് മാര്‍ക്കറ്റ് കാറായിരിക്കും ഇത്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്യുവി ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കാനാണ് എംജിയുടെ പദ്ധതി. അന്താരാഷ്ട്രവിപണിയില്‍ ശ്രദ്ധേയമായ വുളിംഗ് സ്റ്റാര്‍ലൈറ്റ് 560 എന്ന മോഡിലിനെ അടിസ്ഥാനമാക്കിയാണ് എംജി ഈ എസ്യുവി നിര്‍മ്മിക്കുന്നത്.
520 എന്ന പേരിലാണ് ഏംജി ഈ കാര്‍ വികസിപ്പിച്ചെടുക്കുന്നത്. ചൈനയില്‍ വില്‍ക്കുന്ന വുളിംഗ് സ്റ്റാര്‍ലെറ്റ് 560 എസ്യുവിയെ അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യയിലേക്കുള്ള മോഡല്‍ വികസിപ്പിക്കുക. പുത്തന്‍ എസ് യുവി പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഫുള്‍ ഇലക്ട്രിക് (EV) എന്നീ രണ്ട് പതിപ്പുകളില്‍ ലഭ്യമാകും.
9.7 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എസ് യുവിക്ക് കഴിയും. മണിക്കൂറില്‍ 170 കിലോമീറ്ററാകും ടോപ്പ് സ്പീഡ്. 4,745 എം.എം നീളവും 1,850 എംഎം വീതിയും 1,755 എംഎം ഉയരവും ഉള്ള വലിയ വാഹനമായിരിക്കും ഇത്. വീല്‍ബേസ് 2,810 എംഎം മഹീന്ദ്ര എസ് യുവി 7 എക്സ് ഒയേക്കാള്‍ 50 എംഎം നീളം കൂടുതലുള്ള വാഹനമാണ് സ്റ്റാര്‍ലെറ്റ് 560. 5,7 സീറ്റുകളുണ്ടാവും.
പിഎച്ച്ഇവി മോഡലില്‍ 106 എച്ച്പി/ 130 എന്‍എം , 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 20.5 കിലോവാട്ട് ബാറ്ററിയും ഉണ്ടായിരിക്കും. ഇത് രണ്ടും കൂടി 197 എച്ച്പി കരുത്തും 230 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വൈദ്യുതിയില്‍ മാത്രം 100 കിലോമീറ്ററാണ് റേഞ്ച്. 52 ലിറ്ററിന്റെ ഇന്ധന ടാങ്ക്. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ 9.7 സെക്കന്‍ഡ് മതിയാകും. പരമാവധി വേഗത മണിക്കൂറില്‍ 170 കിലോ മീറ്ററാണ്.
2026-27 വര്‍ഷങ്ങളില്‍ ആറ് പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിച്ച് ഇന്ത്യന്‍ വിപണിയില്‍ വലിയ മുന്നേറ്റത്തിനാണ് എംജി പദ്ധതിയിടുന്നത്. ഹൈബ്രിഡ്, ഇലക്ട്രിക്, ഐസി എഞ്ചിന് മോഡലുകള്‍ എന്നിവ ഈ പട്ടികയിലുണ്ട്. പുതിയ പിഎച്ച്വി, ഇവി മോഡലുകളുടെ വിലയും വിശദാംശങ്ങളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും ഈ വിവരം വാഹന പ്രേമികളില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊല്ലം: സംവിധായകൻ അഖിൽ മാരാർ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായേക്കും. കൊല്ലം സീറ്റിൽ മത്സരിക്കാനാണ് സാധ്യത. ട്വന്റി ട്വന്റിയുമായി സ്ഥാനാർത്ഥി ചർച്ചകൾ നടത്തിയതായി അഖിൽ മാരാർ സ്ഥിരീകരിച്ചു. അഖിലിന് പാർട്ടിയിൽ അംഗത്വം നിലവിൽ ഇല്ലെന്നും അംഗത്വം എടുക്കാൻ തയാറാണെങ്കിൽ പരിഗണിക്കുമെന്നും ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ് പറഞ്ഞു.
അഖിൽ മാരാർ കൊല്ലം ജില്ലയിലെ ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അന്തിമ തീരുമാനം നേതാക്കളാണ് പ്രഖ്യാപിക്കുകയെന്നാണ് അഖിൽ അറിയിച്ചത്. നേരത്തെ തന്നെ ഇത്തരം ചർച്ചകൾ സജീവമായിരുന്നെന്നാണ് ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ് പറഞ്ഞത്. അഖിലിന് പാർട്ടിയിൽ അംഗത്വം നിലവിൽ ഇല്ലെന്നും തയാറാണെങ്കിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ മറ്റ് ഘടക കക്ഷികളുമായി ആലോചിച്ച ശേഷമാകും സ്ഥാനാർഥികളെ സംബന്ധിച്ചുള്ള പ്രഖ്യാപനം എന്നും സാബു മാധ്യമങ്ങളോട് വ്യക്തമാക്കി.
അഖിൽ മാരാർ ഒരു കോൺഗ്രസ് അനുഭാവിയെന്ന നിലയിലാണ് അറിയുന്നത്. യൂത്ത് കോൺഗ്രസിലടക്കം അഖിൽ പ്രവർത്തിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. സർവ്വേകളുടെ അടിസ്ഥാനത്തിൽ അഖിൽ മാരാറിന്റെ കൊല്ലത്തുള്ള സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനായി ബിജെപിയും സമീപിച്ചിരുന്നു. എന്നാൽ, അഖിൽ അനുകൂലമായ പ്രതികരണമല്ല നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
റാഞ്ചി: മന്ത്രവാദിയാണെന്ന് ആരോപിച്ച് യുവതിയേയും നവജാതശിശുവിനെയും നാട്ടുകാർ ജീവനോടെ കത്തിച്ചു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. 32 വയസ്സുകാരിയായ ജ്യോതി സിങ്കുവും രണ്ട് മാസം പ്രായമുള്ള മകനുമാണ് മരിച്ചത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് കുമാർദുങ്കി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കലൈയ ഗ്രാമത്തിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ ജ്യോതിയുടെ ഭർത്താവ് കോൽഹൻ സിങ്കു (40)വിനും പൊള്ളലേറ്റ് പരിക്കേറ്റെങ്കിലും ഇയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു
ജ്യോതി സിങ്കു മന്ത്രവാദിയാണെന്നും മന്ത്രവാദ ക്രിയകൾ ചെയ്യാറുണ്ടെന്നും സംശയിച്ചാണ് നാട്ടുകാർ ക്രൂരമായ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ പ്രതികൾ ഉറങ്ങിക്കിടന്നിരുന്ന ജ്യോതി സിങ്കുവിന്റേയും കുട്ടിയുടെയും പിതാവിന്റേയും മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റു മരിച്ചു. അവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ കോൽഹൻ സിങ്കുവിന് ഗുരുതരമായി പൊള്ളലേറ്റു. അക്രമികളിൽ നിന്നും ഓടി രക്ഷപ്പെട്ട കൊൽഹൻ സിങ്കു ഒരു ബന്ധുവിന്റെ വീട്ടിൽ അഭയം തേടി. പിറ്റേന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ഗുരുതരമാണ്.
കേസിൽ നേരിട്ട് ബന്ധപ്പെട്ട നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ ഗൂഡാലോചന നടത്തിയ പന്ത്രണ്ടോളം പേർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒരു സ്ത്രീയടക്കം കൂടുതൽ പ്രതികളുണ്ടെന്നും ഇവരെ തിരിച്ചറിയാനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഗ്രാമത്തിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വിമാനത്തിന്റെ നിഴൽ മേഘങ്ങളിൽ പതിയുമ്പോൾ, ആ നിഴലിനു ചുറ്റും മഴവില്ലിന്റെ നിറങ്ങളോടുകൂടിയ ഒരു വലയം (halo) ദൃശ്യമാകുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ അത്തരമൊരു പ്രതിഭാസത്തിന്റെ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. പൈലറ്റ്സ് ഗ്ലോറി എന്ന പ്രതിഭാസമാണിത്. അഹമ്മദ്ബാദ്- കൊച്ചി ഇൻഡിഗോ വിമാനമാണ് പൈലറ്റ്സ് ഗ്ലോറി പ്രതിഭാസത്തിൽ പെട്ടത്. ഫെബ്രുവരി മൂന്നാം തീയതി വൈകുന്നേരം ഫ്ലൈറ്റ് യാത്രയ്ക്കിടെ ദിൽകുമാർ ശ്രീകുമാർ എളമക്കര പകർത്തിയ ചിത്രമാണ് കൗതുകം നിറക്കുന്നത്.
മഴവില്ല് സാധാരണയായി സൂര്യപ്രകാശം മഴത്തുള്ളികളിൽ വളഞ്ഞ് പിരിഞ്ഞ് ഉണ്ടാകുന്നതാണെങ്കിൽ, പൈലറ്റ്സ് ഗ്ലോറി അതിന്റെ ഒരു പ്രത്യേക രൂപമാണ്. വിമാനം മേഘങ്ങളുടെ മുകളിലൂടെ പറക്കുമ്പോൾ വിമാനത്തിന്റെ നിഴൽ മേഘങ്ങളിൽ പതിക്കുന്നു. ഇതിന് ചുറ്റുമായി ഒരു വലയം രൂപപ്പെടുന്നതാണ് ഈ പ്രതിഭാസം. ചുവപ്പ് പുറത്തും ഉള്ളിൽ നീല-പച്ച നിറങ്ങളും കാണാം.
ചിലപ്പോൾ ഒന്നിലധികം വലയങ്ങൾ പോലും ദൃശ്യമാകാറുണ്ട്. ഇത് വിമാനത്തിന്റെ നിഴലിനോടൊപ്പം നീങ്ങുന്നതായി തോന്നും. പക്ഷേ യഥാർത്ഥത്തിൽ നിഴലിന് ഇതുമായി ബന്ധമില്ല. നിഴൽ ഉള്ള ദിശയിൽ തന്നെ ഗ്ലോറി എപ്പോഴും ഉണ്ടാകും എന്നു മാത്രം. വിമാനം താഴ്ന്ന മേഘങ്ങളുടെ മുകളിലൂടെ പറക്കുമ്പോൾ, സൂര്യൻ പിന്നിലായിരിക്കുമ്പോൾ (രാവിലെയോ വൈകുന്നേരമോ കൂടുതൽ സാധ്യത), വിമാനത്തിന്റെ നിഴൽ വ്യക്തമായി മേഘങ്ങളിൽ കാണുമ്പോൾ എന്നീ സാഹചര്യങ്ങളിലാണ് പൈലറ്റ്സ് ഗ്ലോറി പ്രതിഭാസം ഉണ്ടാവുക.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12