Friday, 20 February 2026

പൊലീസ് പിടിമുറുക്കുന്നു; കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്പാകളില്‍ പരിശോധന വ്യാപിക്കാന്‍ തീരുമാനം

പൊലീസ് പിടിമുറുക്കുന്നു; കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്പാകളില്‍ പരിശോധന വ്യാപിക്കാന്‍ തീരുമാനം

കോഴിക്കോട്: ജില്ലയിലെ സ്പാകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് പൊലീസ്. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് സിറ്റിപൊലീസ് കമ്മീഷ്ണറാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. അനധികൃതമായി നിരവധി സ്പാകൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം. പൊതുവിടങ്ങളിലും നിരത്തിലും സ്പാകളുമായി ബന്ധപെട്ട് പ്രത്യക്ഷപ്പെടുന്ന ഫോൺ നമ്പറുകൾ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അനധികൃത സ്പാകൾ ഉള്ളത് കോഴിക്കോടാണ് എന്നാണ് കണ്ടെത്തൽ.

കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരത്തിലെ സ്പാ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. സ്പാ മസാജ് സെന്ററുകൾക്കും കോർപ്പേറഷൻ ലൈസൻസ് മാത്രമാണ് ഉള്ളതെന്നും സ്പാ നടത്താൻ ആവശ്യമായ തെറാപ്പിസ്റ്റുകളുടെ യോഗ്യാ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ ഹെൽത്ത് സർട്ടിഫിക്കറ്റ്, സ്ഥാപനത്തിൽ പാലിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയിൽ പല സ്ഥാപനങ്ങളും വീഴ്ച വരുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. വൈദ്യുതി പോസ്റ്റുകളിലും പൊതു സ്ഥലങ്ങളിലും ഫോൺ നമ്പർ പതിച്ചവർക്കെതിരെ നടപടി എടുക്കാനും ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എപ്സ്റ്റീൻ ഫയൽ വിവാദം; 66-ാം പിറന്നാൾ ദിനത്തിൽ മുൻ ബ്രിട്ടീഷ് രാജകുമാരൻ അറസ്റ്റിൽ

എപ്സ്റ്റീൻ ഫയൽ വിവാദം; 66-ാം പിറന്നാൾ ദിനത്തിൽ മുൻ ബ്രിട്ടീഷ് രാജകുമാരൻ അറസ്റ്റിൽ

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗവും മുന്‍ രാജകുമാരനുമായിരുന്ന ആന്‍ഡ്രു മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ അറസ്റ്റില്‍. എപ്സ്റ്റീന്‍ ഫയലുകളിലെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ആന്‍ഡ്രു വിന്‍ഡ്‌സര്‍ അറസ്റ്റിലായത്. 66-ാം പിറന്നാള്‍ ദിനത്തില്‍ സാന്‍ഡ്രിംഗ്ഹാം എസ്‌റ്റേറ്റിലെ വസതിയില്‍ നിന്നാണ് തേംസ് വാലി പൊലീസ് ആന്‍ഡ്രുവിനെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രാജപദവി ദുരുപയോഗം ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ചാള്‍സ് രാജകുമാരന്റെ സഹോദരന്‍ കൂടിയാണ് ആന്‍ഡ്രു വിന്‍ഡ്‌സര്‍.

അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആന്‍ഡ്രുവിനെതിരെ അന്വേഷണം നടക്കുകയായിരുന്നു. 'ട്രേഡ് എന്‍വോയ്' ആയിരുന്ന കാലത്ത് എപ്സ്റ്റീനുമായി രഹസ്യ രേഖകള്‍ പങ്കുവെച്ചു എന്നായിരുന്നു ആന്‍ഡ്രൂവിനെതിരായ പരാതി. കൃത്യമായ അന്വേഷണത്തിനും വിലയിരുത്തലുകള്‍ക്കും ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എപ്സ്റ്റീന്‍ ഫയലുകളില്‍ നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും നിലവില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സംഭവത്തില്‍ മാത്രമാണ് നടപടിയെടുത്തിട്ടുള്ളത്. എപ്സ്റ്റീന്‍ ഫയലുകളിലെ ബന്ധത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു ആന്‍ഡ്രുവിനെ രാജപദവിയില്‍ നിന്ന് ഒഴിവാക്കിയത്. അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ ഏറ്റവും പുതിയ രേഖകളിലും ആന്‍ഡ്രുവിന്റെ വിവാദ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ആന്‍ഡ്രു ഒരു സ്ത്രീയുമായി അടുത്തിടപഴകുന്ന ചിത്രമായിരുന്നു പുറത്തുവന്നത്. എന്നാല്‍ ചിത്രത്തിലെ യുവതി ആരാണെന്നോ ഇത് എവിടെവച്ച് പകര്‍ത്തിയതാണെന്നോ വ്യക്തമല്ല

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുല്‍ ഗാന്ധിയെയും 25 എംപിമാരെയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി; അറസ്റ്റ്

രാഹുല്‍ ഗാന്ധിയെയും 25 എംപിമാരെയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി; അറസ്റ്റ്

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷത്തെ 25 എംപിമാരെയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിമുഴക്കിയ ആള്‍ അറസ്റ്റില്‍. തീവ്ര വലതുപക്ഷ സംഘടനയായ കര്‍ണിസേനയുടെ വക്താവായ രാജ് സിംഗാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇയാള്‍ രാഹുല്‍ ഗാന്ധിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്.

പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷത്തെ 25 എംപിമാരും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ ബിജെപിയുടെയും കര്‍ണിസേനയുടെയും പ്രവര്‍ത്തകര്‍ കുപിതരാണെന്നും ഇനി ഇത്തരമൊരു സംഭവമുണ്ടായാല്‍ എംപിമാരുടെ വീടുകളില്‍ കയറി അവ തല്ലിത്തകര്‍ക്കുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

'ഇനി ഇത്തരമൊരു സംഭവമുണ്ടായാല്‍ ഞങ്ങള്‍ ആ എംപിമാരുടെ വീടുകള്‍ കയറി തല്ലിത്തകര്‍ക്കും. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. രാഹുല്‍ ഗാന്ധീ, ശ്രദ്ധിച്ച് കേള്‍ക്കൂ… ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായാല്‍ ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍ക്കയറി താങ്കളെ വെടിവയ്ക്കും. ഈ എംപിമാരെ 24 മണിക്കൂറിനുളളില്‍ അറസ്റ്റ് ചെയ്താല്‍ കുഴപ്പമില്ല. അല്ലെങ്കില്‍ ഞങ്ങള്‍ അവരെയെല്ലാം ഓരോരുത്തരെയായി വെടിവെച്ച് കൊല്ലും' എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രാജ് സിംഗിനെ കോട്ട പൊലീസ് അറസ്റ്റ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷില്ലോങ് എംപി റിക്കി ആന്‍ഡ്രൂ ജെ സിംഗ്‌കോന്‍ അന്തരിച്ചു

ഷില്ലോങ് എംപി റിക്കി ആന്‍ഡ്രൂ ജെ സിംഗ്‌കോന്‍ അന്തരിച്ചു

ഷില്ലോങ്: മേഘാലയയിലെ ഷില്ലോങ് എംപി റിക്കി ആന്‍ഡ്രൂ ജെ സിംഗ്‌കോന്‍(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന്(വ്യാഴാഴ്ച്ച) വൈകുന്നേരമായിരുന്നു അന്ത്യം. ഷില്ലോങ്ങിലെ മാവിയോങ്ങില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വോയിസ് ഓഫ് ദി പീപ്പിള്‍ പാര്‍ട്ടിയുടെ നേതാവായിരുന്നു. ഷില്ലോങ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് നാലാം തവണയും ലോക്സഭയിലെത്താനുള്ള കോണ്‍ഗ്രസ് നേതാവ് വിന്‍സന്‍റ് എച്ച് പാലയുടെ ശ്രമത്തെ തകര്‍ത്ത് വിജയിച്ചുകയറിയതോടെയാണ് റിക്കി ആന്‍ഡ്രു ശ്രദ്ധേയനായത്. സിങ്കോണ്‍, ഖാസി- ജൈന്തിയ തുടങ്ങിയ മേഖലകളില്‍ സജീവമായി പൊതുപ്രവര്‍ത്തനം നടത്തിയിരുന്നു റിക്കി ആന്‍ഡ്രു. നോര്‍ത്ത് ഈസ്റ്റ് ഹില്‍ യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു അദ്ദേഹം. എന്നാല്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി റിക്കി ആന്‍ഡ്രു രാജിവെക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ഗുരുതര ലൈംഗികാതിക്രമം; 27കാരൻ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ഗുരുതര ലൈംഗികാതിക്രമം; 27കാരൻ പിടിയിൽ

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന്‍ പിടിയില്‍. പന്തീരങ്കാവ് സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കക്കോടി ചാലിത്താഴം സ്വദേശി മേലെപുറത്ത് പറമ്പത്ത് വീട്ടില്‍ അഗിനേഷിനെയാണ് പൊലീസ് പിടികൂടിയത്. 17 വയസുള്ള പെണ്‍കുട്ടിക്കെതിരെ പ്രതി ഗുരുതര ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് പിന്നാലെ പ്രതിയെ മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണത്തിന് പിന്നില്‍ ഭക്ഷ്യവിഷബാധയല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ റിപ്പോർട്ട്

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണത്തിന് പിന്നില്‍ ഭക്ഷ്യവിഷബാധയല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് കടല്‍വിഭവം കഴിച്ചതിന് പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണത്തിന് പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്നും മരിച്ചവര്‍ കഴിച്ച അതേ ഭക്ഷണം അതേ ദിവസം ഇരുന്നൂറുപേര്‍ കഴിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റാര്‍ക്കും ആരോഗ്യപ്രശ്‌നം ഉണ്ടായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു.

മരിച്ചവര്‍ക്ക് കടല്‍ വിഭവം അലര്‍ജി ഉണ്ടാക്കുമെന്നാണ് ബന്ധുക്കളുടെ മൊഴി. ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ പത്ത് സാമ്പിളുകള്‍ കൊച്ചിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലില്‍ നിന്നാണ് മരണപ്പെട്ടവര്‍ ഭക്ഷണം കഴിച്ചതെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. ഇതിന്റെ ഫലം കൂടി വന്നതിന് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കുക.

കൊല്ലം നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58), മരുമകന്‍ ഷാജി(48) എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകള്‍ സജി മോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവര്‍ വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. വിഴിഞ്ഞത്ത് നിന്നും മീന്‍ വിഭവങ്ങളാണ് അഞ്ചംഗ സംഘം കഴിച്ചത്. ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ ഹോട്ടല്‍ പൊലീസ് ഇടപെട്ട് അടപ്പിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

41.5 ഗ്രാം രാസലഹരിയുമായി രണ്ട് യുവാക്കളെ പിടികൂടി എക്‌സൈസ്

41.5 ഗ്രാം രാസലഹരിയുമായി രണ്ട് യുവാക്കളെ പിടികൂടി എക്‌സൈസ്

ബത്തേരി: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ രാസലഹരിയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളില്‍ നിന്ന് 41.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ്, മലപ്പുറം വണ്ടൂര്‍ സ്വദേശി വാണിയമ്പലം ഭാഗത്ത് പള്ളത്ത് വീട്ടില്‍ അഭിന്‍ സൂര്യ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുനിലിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരിശോധന നടത്തുന്നതിനിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

2024 ഒക്ടോബറില്‍ മുത്തങ്ങയില്‍വെച്ച് കാറില്‍ കടത്തികൊണ്ടുവന്ന 53.900 ഗ്രാം മെത്താംഫിറ്റമിനുമായി മുഹമ്മദ് ആഷിഖ് അറസ്റ്റിലായിരുന്നു. ജാമ്യത്തില്‍ ഇറങ്ങി മയക്കുമരുന്ന് കടത്തുന്നതിനിടയിലാണ് വീണ്ടും പിടിയിലായത്. പ്രതികളെ സുല്‍ത്താന്‍ ബത്തേരിയിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുണ്ടന്നൂര്‍ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി യുവതി; നീന്തിയെത്തി രക്ഷിച്ച് വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍

കുണ്ടന്നൂര്‍ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി യുവതി; നീന്തിയെത്തി രക്ഷിച്ച് വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍

കൊച്ചി: കുണ്ടന്നൂര്‍-തേവര പാലത്തില്‍ നിന്ന് കായലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. പാലക്കാട് കൊപ്പം സ്വദേശിനിയായ യുവതിയെയാണ് പൊലീസും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. യുവതിയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പൊലീസ് ജീപ്പില്‍ തന്നെ മരടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

പാലത്തില്‍ നിന്ന് വലിയ ശബ്ദത്തില്‍ എന്തോ താഴേക്ക് വീഴുന്നത് സമീപത്തുണ്ടായിരുന്ന പൊലീസുകാര്‍ ശ്രദ്ധിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ദിലീപ് കുമാര്‍, സിപിഒ കെ പി അജയ്, ഡ്രൈവര്‍ ഹാരിസ് മൊയ്തീന്‍ എന്നിവര്‍ ചെന്ന് നോക്കിയപ്പോഴാണ് യുവതി കായലിലേക്ക് ചാടിയതാണെന്ന് മനസിലായത്. ഉടന്‍ തന്നെ ഇവര്‍ സമീപത്തുണ്ടായിരുന്ന വളളത്തില്‍ കയറി തുഴഞ്ഞ് യുവതിയുടെ സമീപത്തെത്തി. എന്നാല്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ വളളത്തിലേക്ക് വലിച്ചുകയറ്റാന്‍ സാധിച്ചില്ല.

ഈ സമയം സംഭവം കണ്ടെത്തിയ സമീപത്തെ മാത ലീഫ് വര്‍ക്ക്‌സിലെ ജീവനക്കാരായ ജോളിയും ജിജോയും കായലിലേക്ക് ചാടുകയായിരുന്നു. ഇരുവരും നീന്തിയെത്തി യുവതിയെ വലിച്ച് പൊലീസുകാര്‍ ഇരുന്ന വളളത്തിലേയ്ക്ക് അടുപ്പിക്കുകയും വളളം കരയ്‌ക്കെത്തിക്കുകയുമായിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാര്‍ജയിൽ വാഹനാപകടത്തിൽ ഒന്നര വയസുകാരൻ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് മലയാളി ദമ്പതികൾ

ഷാര്‍ജയിൽ വാഹനാപകടത്തിൽ ഒന്നര വയസുകാരൻ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് മലയാളി ദമ്പതികൾ

ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒന്നര വയസുകാരനായ മകന്റെ മരണത്തില്‍ ഡ്രൈവര്‍ക്കെതിരെ പരാതിയില്ലെന്ന് മലയാളി ദമ്പതികള്‍. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകന്‍ 22 മാസം മാത്രം പ്രായമുള്ള അലന്‍ റൂമി ആണ് ഈ മാസം 11 ന് ഷാര്‍ജയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

പാര്‍ക്കിങ് ഏരിയയില്‍ മാലിന്യം നിക്ഷേപിക്കാന്‍ മാതാവായ സഫ്‌ന പോയപ്പോള്‍ കൂടെയുണ്ടായിരുന്ന അലന്‍ പെട്ടെന്ന് കയ്യില്‍ നിന്ന് കുതറി ഓടുകയും തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയില്‍ പെട്ടുപോകുകയുമായിരുന്നു. അല്പനേരത്തെ അശ്രദ്ധയാണ് ദാരുണമായ ഈ സംഭവത്തിന് കാരണമായത്.

അപകടം നടക്കുമ്പോള്‍ വാഹനത്തിന്റെ അടുത്ത് നില്‍ക്കുന്നകുട്ടിയെ ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്, അപകടം നടന്നയുടന്‍ ആംബുലന്‍സിനായി കാത്തുനില്‍ക്കാതെ ഡ്രൈവര്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഡ്രൈവറെ ക്രൂശിച്ചതുകൊണ്ട് ഞങ്ങളുടെ മകനെ തിരികെ കിട്ടില്ലല്ലോ. മറ്റൊരു കുടുംബം കൂടി കണ്ണീരിലാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും വിതുമ്പലോടെ പിതാവായ ഷറഫുദ്ദീന്‍ പറഞ്ഞു. മകന്റെ മൃതദേഹം ദുബായില്‍ സംസ്‌കരിച്ച ശേഷം ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഡ്രൈവര്‍ക്കെതിരെ പരാതിയില്ലെന്നും ഷാര്‍ജ പൊലീസിനെ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരിയായ വയോധിക മരിച്ചു

ഇടുക്കിയിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരിയായ വയോധിക മരിച്ചു

ഇടുക്കി: ബൈക്ക് ഇടിച്ച് കാല്‍നട യാത്രക്കാരിയായ വയോധിക മരിച്ചു. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി തൈക്കാട്ട് അച്ചാമ്മ(75) ആണ് മരിച്ചത്. ആലപ്പുഴ- മധുര സംസ്ഥാന പാതയില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. രാജകുമാരി സ്വദേശി സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് വയോധിക മരിച്ചത്.