Friday, 20 February 2026

മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധി യുപി സുല്‍ത്താന്‍പൂര്‍ കോടതിയിൽ ഹാജരായി; മൊഴി രേഖപ്പെടുത്തി

മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധി യുപി സുല്‍ത്താന്‍പൂര്‍ കോടതിയിൽ ഹാജരായി; മൊഴി രേഖപ്പെടുത്തി

ദില്ലി: അമിത്ഷാക്കെതിരായ കൊലയാളി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി യുപി സുല്‍ത്താന്‍പൂര്‍ കോടതി. ബിജെപി നേതാവായ വിജയ് മിശ്ര നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി. കേസില്‍ 2024ല്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 2018ല്‍ കര്‍ണ്ണാകടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാസ്പദം. സമാന പരാമര്‍ശത്തില്‍ രാഹുലിനെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ കേസുകളുണ്ട്. കേസ് അംഗീകാരമാണെന്നും, സത്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ ഇത്തരം കേസുകള്‍ സ്വാഭാവികമാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഇടുക്കിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഇടുക്കി: എല്ലക്കല്‍ പാലത്തിന് സമീപം മുതിരപ്പുഴയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മുരിക്കാശ്ശേരി പതിനാറാംകണ്ടം സ്വദേശി സജി(40) ആണ് മരിച്ചത്. സേനാപതി പഞ്ചായത്തിലെ മുക്കുടി എസ്റ്റേറ്റിലെ തൊഴിലാളിയാണ് സജി. പണി കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇയാള്‍. പുഴയില്‍ വെള്ളം കുറവായിരുന്നെങ്കിലും കയത്തില്‍ മുങ്ങി താഴുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വരുന്നു കെ - ഫെനിയും, ഉടൻ വിപണിയിലേക്ക്; നിർമാണം ഗോവൻ ഫെനിക്ക് സമാനമായി കശുമാങ്ങയിൽനിന്ന്

വരുന്നു കെ - ഫെനിയും, ഉടൻ വിപണിയിലേക്ക്; നിർമാണം ഗോവൻ ഫെനിക്ക് സമാനമായി കശുമാങ്ങയിൽനിന്ന്

കണ്ണൂർ: കേരളത്തിന്റെ സ്വന്തം 'കണ്ണൂർ ഫെനി' ( കെ - ഫെനി) മാർച്ച് പത്തിനകം വിപണിയിലേക്ക് എത്തും. ഗോവൻ ഫെനിക്ക് സമാനമായി കശുമാങ്ങയിൽ നിന്നാണ് കെ - ഫെനി നിർമിക്കുന്നത്. കണ്ണൂർ പയ്യാവൂർ ആനയടിയിൽ ഫാക്ടറി നിർമാണം അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി അവസാനത്തോടെ കെ ഫെനിയുടെ നിർമാണം ആരംഭിക്കും. മാർച്ച് 10നകം കെ-ഫെനി വിപണിയിലെത്തിക്കും.

പയ്യാവൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് നിർമാണം. ബിവറേജ്‌സ് കോർപ്പറേഷൻ മുഖേനയായിരിക്കും വിൽപന. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് കശുമാങ്ങ ഉപയോഗിച്ച് ആൽക്കഹോൾ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ നൽകിയ അനുമതിക്ക് പിന്നാലെയാണ് കെ ഫെനി നിർമിക്കുന്നത്. ഇതിനായി കശുമാങ്ങ ശേഖരിക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങി കഴിഞ്ഞു.

കശുമാങ്ങയിൽനിന്ന് വാറ്റിയെടുക്കുന്ന കണ്ണൂർ ഫെനി, കശുമാങ്ങ സീസണിൽ നിർമിക്കാനാണ് തീരുമാനിച്ചിരുന്നത്. ഡിസംബർ മുതൽ മെയ് വരെയാണ് കശുമാങ്ങ സീസൺ. കശുവണ്ടി കർഷകർക്ക് അധിക വരുമാനം ലഭിക്കുന്ന പദ്ധതി കൂടിയാണിത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

AI ഉച്ചകോടിക്കെതിരെ കോൺഗ്രസ് വിമർശനം കനക്കുന്നതിനിടെ കേന്ദ്രത്തെ പിന്തുണച്ച് ശശി തരൂർ

AI ഉച്ചകോടിക്കെതിരെ കോൺഗ്രസ് വിമർശനം കനക്കുന്നതിനിടെ കേന്ദ്രത്തെ പിന്തുണച്ച് ശശി തരൂർ

ന്യൂഡൽഹി: എഐ ഉച്ചകോടി നടത്തിപ്പിനെതിരെ കോൺ​ഗ്രസ് രൂക്ഷ വിമർശനം തുടരവെ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ എംപി. ഉച്ചകോടി വളരെ മികച്ചതാണെന്നാണ് തരൂരിൻ്റെ അഭിപ്രായം. എന്നാൽ എഐ ഉച്ചകോടിയുടെ സംഘാടനത്തിലെ പാളിച്ചയും, ​ഗൽ​ഗോട്ടിയാസ് സർവകലാശാലയുടെ ചൈനീസ് റോബോ നായയും വരെയുള്ള വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് രൂക്ഷവിമർശനമാണ് കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും കോൺ​ഗ്രസ് ഉന്നയിക്കുന്നത്.

എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടുകളെ ഇന്ത്യന്‍ നിര്‍മ്മിത റോബോട്ടുകളായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രം​ഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കോൺ​ഗ്രസിൻ്റെ ഔദ്യോ​ഗിക നിലപാടിന് വിരുദ്ധമായി ശശി തരൂർ എത്തിയത്. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം എന്നിരുന്നാലും ഉച്ചകോടി വളരെ മികച്ചതാണെന്നാണ് ശശി തരൂരിൻ്റെ പ്രതികരണം.

എഐ രം​ഗത്തെ മുന്നേറ്റവും ലോക നേതാക്കളുടെ പങ്കാളിത്തവും ഉയര്‍ത്തിക്കാണിച്ചാണ് ശശി തരൂർ എഐ ഉച്ചകോടിയെ പിന്തുണയ്ക്കുന്നത്. പ്രതിരോധ രം​ഗത്തെ സമീപനത്തിൽ സർക്കാരിനൊപ്പമെന്നും തരൂർ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി പാര്‍ലമെന്‍റില്‍വച്ചുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല.

അതേസമയം, എഐ രം​ഗത്തെ ഉത്തരവാദിത്തവും രാജ്യാന്തര സഹകരണവും വളർത്താൻ ലക്ഷ്യമിട്ട എഐ ഇംപാക്ട് ഉച്ചകോടി ഇന്ന് സമാപിക്കും. ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനവും ഇന്ന് അം​ഗീകരിക്കും. എഐ രംഗത്തെ പുരോഗതി വിലയിരുത്താനും മുൻഗണനകൾ ഏകോപിപ്പിക്കാനും ഇന്നും ചർച്ചകൾ നടക്കും. എഐ വികസനത്തിനായി ബഹുമുഖ സഹകരണം ശക്തിപ്പെടുത്താനും അംഗരാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തും.

വിവിധ ആ​ഗോള ടെക് സ്ഥാപന പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചകളും തുടരും. ഡൽഹിയിൽ ഇന്നലെ തുടങ്ങിയ ഔദ്യോ​ഗിക ഉച്ചകോടിയിൽ ഇരുപതിലേറേ രാഷ്ട്രത്തലവന്മാരും ലോകത്തെ എഐ രം​ഗത്തെ പ്രധാനികളും പങ്കെടുത്തു. എപ്സ്റ്റീന്‍ ഫയൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിൽഗേറ്റ്സ് ഉച്ചകോടിക്ക് എത്തിയില്ല. ഉച്ചകോടിയുടെ ഭാഗമായുള്ള എഐ എക്സ്പോ നാളെയും തുടരും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അന്തിമ വോട്ടർപട്ടിക നാളെ; കരട് പട്ടികയിൽ നിന്ന് 53,229 പേർ ഒഴിവാക്കപ്പെടും, 4,24,518 പുതിയ വോട്ടർമാർ

അന്തിമ വോട്ടർപട്ടിക നാളെ; കരട് പട്ടികയിൽ നിന്ന് 53,229 പേർ ഒഴിവാക്കപ്പെടും, 4,24,518 പുതിയ വോട്ടർമാർ

തിരുവനവന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ കരട് പട്ടികയിൽ നിന്ന് 53,229 പേർ ഒഴിവാക്കപ്പെടും. മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ ഉൾപ്പെടെയാണ് ഒഴിവാക്കപ്പെടുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞു. അന്തിമ വോട്ടർപട്ടിക നാളെ പുറത്തിറങ്ങും.

നേരത്തേ 36,88,948 പേരുടെ ഹിയറിങ്ങ് നടത്തിയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ 2,69,53,644 പേരാണ് ഇടം പിടിച്ചത്. ഇതിൽ 22,35,588 പേർ പ്രവാസി വോട്ടർമാരാണ്. 4,24,518 പുതിയ വോട്ടർമാരാണുള്ളത്. 1,38,27,319 സ്ത്രീ വോട്ടർമാരാണുള്ളത്. എസ്‌ഐആർ നടപടിയുടെ ഭാഗമായി ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 24.08 പേരാണ് പുറത്തായിരുന്നത്. ആകെ 2,54,42,352 വോട്ടർമാരാണ് കരട് പട്ടികയിലുണ്ടായിരുന്നത്.

അതേസമയം വോട്ടർ പട്ടികയിൽ അർഹതപ്പെട്ടവർ ഉണ്ടെന്ന് അനുമാനിക്കാർ മാത്രമെ സാധിക്കുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ 2.85 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. 30 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. എത്ര പേർ ഹിയറിങ്ങിൽ പങ്കെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ പേരുള്ളവരെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവും എം വി ജയരാജൻ ഉന്നയിച്ചു. തളിപ്പറമ്പിൽ ഷോപ്പിങ്ങ് മാളിലും വോട്ട് ചേർത്തിട്ടുണ്ടെന്നും തന്റെ വോട്ട് മാളിലാണ് ചേർത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിൽ ഷോപ്പിംഗ് മാൾ അഡ്രസിലാണ് 220 പേരുടെ വോട്ട് ചേർക്കപ്പെട്ടത്. അതിൽ 16 വോട്ട് ഒരു വീട്ടുപേരിൽ ഉണ്ട്. വളരെ ഗൗരവമുള്ളതാണ് വിഷയമെന്നും എം വി ജയരാജൻ പറഞ്ഞു.മരിച്ചവരെ ഒഴിവാക്കിക്കോളൂ, എന്നാൽ 30 ലക്ഷത്തോളം പേരെ ഒഴിവാക്കിയത് പരിഹരിച്ചേ മതിയാകുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാൻ ലഭിച്ച അപേക്ഷകളിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസും രംഗത്തെത്തി. ചുരുങ്ങിയ സമയത്തിനകം 2432139 അപേക്ഷകൾ വന്നതാണ് സംശയം പ്രകടിപ്പിക്കാൻ കാരണമെന്ന് കോൺഗ്രസ് നേതാവായ പി സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ സമാധാന ബോർഡിൻ്റെ ആദ്യ യോഗത്തിൽ പങ്കെടുത്തു

ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ സമാധാന ബോർഡിൻ്റെ ആദ്യ യോഗത്തിൽ പങ്കെടുത്തു

ബഹ്‌റൈൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരം, വാഷിംഗ്ടൺ ഡിസിയിൽ നടന്ന സമാധാന ബോർഡിന്റെ ആദ്യ യോഗത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പങ്കെടുത്തു. നിരവധി രാഷ്ട്രത്തലവന്മാരും മുതിർന്ന ഉദ്യോഗസ്ഥരും രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളും പങ്കെടുത്തു. നേതാക്കളുടെ പങ്കാളിത്തത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രസിഡന്റ് ട്രംപ് യോഗം ആരംഭിച്ചു.

ഗാസയിലെ സ്ഥിതി സങ്കീർണ്ണമാണെന്നും സമാധാനം കൈവരിക്കുന്നതിന് യഥാർത്ഥ കൂട്ടായ ശ്രമങ്ങളും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തേക്കാൾ പ്രധാനപ്പെട്ടതായി ഒന്നുമില്ലെന്നും യുദ്ധച്ചെലവ് സ്ഥിരതയുടെ ചെലവിനേക്കാൾ വളരെ കൂടുതലാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. സമാധാന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനുള്ള സംഭാഷണത്തിനും സംയുക്ത പ്രവർത്തനങ്ങൾക്കും സമാധാന ബോർഡ് ഒരു പ്രധാന വേദി നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയ്ക്കുള്ള സാമ്പത്തിക സഹായ പാക്കേജും ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി നിരവധി രാജ്യങ്ങളുടെ സംഭാവനകളും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായി പ്രവർത്തിക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു. സ്ഥാപക അംഗമെന്ന നിലയിൽ സമാധാന ബോർഡിന്റെ ആദ്യ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ബഹ്‌റൈൻ രാജ്യത്തിന്റെ അഭിമാനം രാജാവ് പ്രകടിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു. നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്.

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ മറ്റന്നാൾ യെല്ലോ മുന്നറിയിപ്പ്. മലയോരമേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഫെബ്രുവരി 21 ന് (ശനി) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ഫെബ്രുവരി 22 ന് (ഞായർ) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തെക്കൻ ശ്രീലങ്കൻ തീരത്തിന് അകലെയായി നിലനിൽക്കുന്ന കാലാവസ്ഥാ മാറ്റമാണ് മഴയ്ക്ക് കാരണമാകുന്നത്. ഇത് ക്രമേണ വടക്കോട്ട് വ്യാപിക്കുമെന്നും ഫെബ്രുവരി 21, 22 തീയതികളിൽ സംസ്ഥാനമൊട്ടാകെ മഴ ലഭിക്കാൻ സാധ്യയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

90 ദിവസത്തെ ചികിത്സയ്ക്ക് 1.6 ലക്ഷത്തിന്‍റെ വ്യാജ ബില്ല്; ചൈനയിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്

90 ദിവസത്തെ ചികിത്സയ്ക്ക് 1.6 ലക്ഷത്തിന്‍റെ വ്യാജ ബില്ല്; ചൈനയിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്

ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള സ്വകാര്യ മാനസികാരോഗ്യ കേന്ദ്രങ്ങൾ സർക്കാർ ഇൻഷുറൻസ് ഫണ്ട് തട്ടിയെടുക്കാൻ വലിയ തോതിലുള്ള ക്രമക്കേടുകൾ നടത്തുന്നതായി റിപ്പോർട്ട്. ആരോഗ്യവാനായ വ്യക്തികളെ നിയമവിരുദ്ധമായി രോഗികളായി ചിത്രീകരിച്ച് ആശുപത്രിയിൽ താമസിപ്പിച്ചാണ് ഈ തട്ടിപ്പ് നടക്കുന്നത്. 'ബീജിംഗ് ന്യൂസ്' നടത്തിയ രഹസ്യാന്വേഷണത്തിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

രോഗികൾ അല്ലാത്തവർക്കും 'ചികിത്സ'

ചൈനയിലെ പൊതുജന ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ ചെലവിന്‍റെ ഭൂരിഭാഗവും സർക്കാർ വഹിക്കും. ഇത് മുതലെടുക്കാൻ ഷിയാങ്‌യാങ്, യിചാങ് എന്നീ നഗരങ്ങളിലെ ആശുപത്രികളിലാണ് വ്യാപക തട്ടിപ്പ് നടന്നത്. താഴ്ന്ന വരുമാനക്കാർക്കും പ്രായമായവർക്കും സൗജന്യ ഭക്ഷണവും താമസവും വാഗ്ദാനം ചെയ്താണ് ആശുപത്രികളിൽ എത്തിക്കുന്നത്. യഥാർത്ഥത്തിൽ ഇവർക്ക് ചികിത്സയുടെ ആവശ്യമില്ലെങ്കിലും ഇവരെ ദീർഘകാല രോഗികളായി രജിസ്റ്റർ ചെയ്യുന്നു. രോഗികൾക്ക് നൽകിയിട്ടില്ലാത്ത പരിശോധനകളും മരുന്നുകളും രേഖകളിൽ ഉൾപ്പെടുത്തി വൻതുക ഇൻഷുറൻസ് ക്ലെയിമായി തട്ടിയെടുക്കുന്നു. പുതിയ ആളുകളെ ആശുപത്രിയിൽ എത്തിക്കുന്ന ജീവനക്കാർക്ക് 400 മുതൽ 1,000 യുവാൻ വരെ (ഏകദേശം 5,000 - 12,000 രൂപ) കമ്മീഷനും നൽകും.

നേഴ്സും 'രോഗി'

ഒരു മാധ്യമപ്രവർത്തകൻ രോഗിയുടെ ബന്ധുവായും നഴ്സായും വേഷം മാറി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 'ഷിയാങ്‌യാങ് ഹോങ്കാൻ' ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഒരു നഴ്സിനെ പോലും അവിടെ 'രോഗി'യായാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇൻഷുറൻസ് തുക തട്ടാൻ താൻ ആശുപത്രിയുമായി സഹകരിക്കുകയായിരുന്നുവെന്ന് അവർ സമ്മതിച്ചു. ആരോഗ്യവാനായ ഒരു വ്യക്തി 90 ദിവസം അവിടെ താമസിച്ചപ്പോൾ ഏകദേശം 12,426 യുവാൻ (ഏകദേശം 1.6 ലക്ഷം രൂപ) ബില്ലാണ് ഈടാക്കിയത്. ഇതിൽ പകുതിയിലധികം തുക തനിക്ക് ലഭിക്കാത്ത ചികിത്സകൾക്കായിരുന്നുവെന്നും അയാൾ വെളിപ്പെടുത്തി. ആശുപത്രിയിൽ കഴിയുന്നവരുടെ ഫോണുകൾ പിടിച്ചുവെക്കുകയും വീട്ടുകാരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നു. ചില രോഗികളെ ശാരീരികമായി ഉപദ്രവിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

അന്വേഷണത്തിന് ഉത്തരവ്

മാനസികാരോഗ്യ കേന്ദ്രങ്ങൾ പുറംലോകവുമായി ബന്ധമില്ലാതെ അടച്ചുപൂട്ടി പ്രവർത്തിക്കുന്നതാണ് ഇത്തരം തട്ടിപ്പുകൾക്ക് കാരണമെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തങ്ങൾക്ക് ലഭിക്കുന്ന ചികിത്സയെക്കുറിച്ച് ചോദ്യം ചെയ്യാൻ കഴിയാത്ത നിസ്സഹായരായ രോഗികളെയാണ് ഇതിനായി ഇരയാക്കുന്നത്. സംഭവം വിവാദമായതിനെത്തുടർന്ന് ചൈനീസ് അധികൃതർ 50-ലധികം ആശുപത്രികളിൽ പരിശോധന നടത്തി. ഷിയാങ്‌യാങ്ങിലും പരിസര പ്രദേശമായ യിചാങ്ങിലുമുള്ള ആരോഗ്യവകുപ്പ് അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 10 ശതമാനം കുടിശ്ശികയാണ് അനുവദിച്ചത്. ഇത് മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം കിട്ടും. കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് മുന്‍കാല പ്രാബല്യമില്ല.

പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാരുടെ ഡിഎ നിരക്ക് നിലവിലുള്ള 25 ശതമാനത്തിൽ നിന്നും 35 ശതമാനമായി വർദ്ധിക്കും. കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോൾ 10 ശതമാനം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎയും സർക്കാർ അനുവദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഹാരാഷ്ട്രയിൽ പ്രസവം കഴിഞ്ഞ് 10-ാം ദിവസം 21-കാരി കൈക്കുഞ്ഞുമായി പ്ലസ് ടു പരീക്ഷ എഴുതാനെത്തി

മഹാരാഷ്ട്രയിൽ പ്രസവം കഴിഞ്ഞ് 10-ാം ദിവസം 21-കാരി കൈക്കുഞ്ഞുമായി പ്ലസ് ടു പരീക്ഷ എഴുതാനെത്തി

മഹാരാഷ്ട്ര: ജീവിതത്തിലെ വലിയ പ്രതിസന്ധികൾക്കിടയിലും വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ പത്തു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനെത്തിയ യുവതി വാർത്തകളിൽ നിറയുന്നു. മഹാരാഷ്ട്രയിലെ നാന്ദെഡ് സ്വദേശിയായ ഷീതൾ ചന്ദ്രകാന്ത് ചിത്തെ (21) ആണ് തന്റെ കുഞ്ഞിനെയുമെടുത്ത് പരീക്ഷാ ഹാളിലെത്തിയത്.

ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് പരീക്ഷ എഴുതാനാണ് ശ്രീ ബസവേശ്വർ കോളേജ് വിദ്യാർത്ഥിനിയായ ഷീതൾ പീപ്പിൾസ് കോളേജിലെത്തിയത്. ഫെബ്രുവരി 18-ന് നടന്ന പൊളിറ്റിക്കൽ സയൻസ് പരീക്ഷയ്ക്കാണ് കുഞ്ഞുമായി ഷീതൾ എത്തിയത്. പ്രസവം കഴിഞ്ഞ് വെറും രണ്ടാം ദിവസം തന്റെ ഇംഗ്ലീഷ് പരീക്ഷ എഴുതാനും ഷീതൾ എത്തിയിരുന്നു. അന്ന് സഹോദരിയായിരുന്നു കൂട്ടിനുണ്ടായിരുന്നത്.

ഭർത്താവ് ജോലിക്ക് പോകുന്നതിനാൽ വീട്ടിൽ കുഞ്ഞിനെ നോക്കാൻ മറ്റാരും ഇല്ലാത്തതിനാലാണ് ഷീതളിന് കുഞ്ഞിനെ കൂടെക്കൂട്ടേണ്ടി വന്നത്. യുവതിയുടെ നിശ്ചയദാർഢ്യം കണ്ട പീപ്പിൾസ് കോളേജ് അധികൃതർ അവർക്കായി പരീക്ഷാ സെന്ററിൽ 'മാതൃസ്‌നേഹ കക്ഷ' എന്ന പേരിൽ ഒരു പ്രത്യേക മുറി സജ്ജീകരിച്ചു. പരീക്ഷ എഴുതുന്ന സമയത്ത് കുഞ്ഞിന് വിശ്രമിക്കാൻ സൗകര്യമൊരുക്കിയതിലൂടെ ആശങ്കകളില്ലാതെ പരീക്ഷ പൂർത്തിയാക്കാൻ ഷീതളിന് സാധിച്ചു.