Saturday, 21 February 2026

സർക്കാർ ബ്രാണ്ടിയുടെ പേരിൽ വീണ്ടും മാറ്റം; മലബാർ മിസ്റ്ററി മാറ്റി ‘മിന്നൽ മാജിക്’എന്നാക്കി

സർക്കാർ ബ്രാണ്ടിയുടെ പേരിൽ വീണ്ടും മാറ്റം; മലബാർ മിസ്റ്ററി മാറ്റി ‘മിന്നൽ മാജിക്’എന്നാക്കി

സർക്കാർ ബ്രാണ്ടിയുടെ പേരിൽ വീണ്ടും മാറ്റം.’മലബാർ മിസ്റ്ററി’ പേര് മാറ്റി ‘മിന്നൽ മാജിക്’ എന്നാക്കി. മലബാർ ഡിസ്റ്റല്ലറീസ് നിർമ്മാണോത്ഘാടന ചടങ്ങിൽ പേര് പ്രഖ്യാപിക്കും.ഒരു മാസത്തിനുള്ളിൽ വിപണിയിൽ എത്തിക്കാനാണ് നീക്കം.പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും.

ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാന്റിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരു മാസത്തിനകം മിന്നൽ മാജിക് ബെവ്കോ ഔട്ട്‍ലെറ്റുകളിലെത്തും.

13, 500 കെയ്സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക. അരലിറ്റർ കുപ്പിയിലാണ് ഉത്പാദനം. അരലിറ്റർ മിന്നൽ മാജിക്കിന് 400 രൂപയെന്ന് സൂചന. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു.

ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് ഇടുമെന്നും തെരഞ്ഞെടുത്ത് പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്നും നേരത്തെ ബെവ്കോ എംഡി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ തുടങ്ങിയത്.

മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കേസിൽ അബ്കാരി ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്ന നടപടിയും സ്വീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും പണം തട്ടിയ സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും 27 വർഷം കഠിന തടവ്

വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും പണം തട്ടിയ സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും 27 വർഷം കഠിന തടവ്

തിരുവനന്തപുരം: അധ്യാപകരുടെ പി.എഫ് വായ്പയിലും വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുകയിലും ക്രമക്കേട് നടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ സ്കൂൾ ഹെഡ്മാസ്റ്ററെയും ക്ലർക്കിനെയും വിജിലൻസ് കോടതി ശിക്ഷിച്ചു. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ കെ. രാജൻ, മുൻ ക്ലർക്ക് റിയാസ് കലാം എന്നിവർക്കാണ് തിരുവനന്തപുരം വിജിലൻസ് കോടതി 27 വർഷം കഠിനതടവ് വിധിച്ചത്. ശിക്ഷയ്ക്ക് പുറമെ പ്രതികൾ 4,54,045 രൂപ പിഴയായും ഒടുക്കണം.

2011 ജൂലൈ മുതൽ 2015 ഒക്ടോബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. വിരമിച്ച രണ്ട് അധ്യാപകരുടെ പേരിൽ വ്യാജ ശമ്പള ബില്ലുകൾ ചമച്ചും, നിലവിലുള്ള അധ്യാപകരുടെ പി.എഫ് വായ്പകളിൽ തിരിമറി നടത്തിയുമാണ് പ്രതികൾ പണം തട്ടിയത്. കൂടാതെ, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പ്, സ്റ്റൈപൻഡ്, ലാംസം ഗ്രാന്റ് എന്നിവയുൾപ്പെടെ ഏകദേശം 7,88,089 രൂപ ഇവർ അപഹരിച്ചതായി വിജിലൻസ് കണ്ടെത്തി.

വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ജഡ്ജ് എ. മനോജാണ് വിധി പ്രസ്താവിച്ചത്. ക്ലർക്ക് റിയാസ് കലാമിനെ ഒന്നാം പ്രതിയായും ഹെഡ്മാസ്റ്റർ രാജനെ രണ്ടാം പ്രതിയായുമാണ് ശിക്ഷിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എറണാകുളത്ത് 17കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളത്ത് 17കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് 17കാരനെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറയ്ക്കല്‍ സ്വദേശി അര്‍ജുന്‍ കുമാറിന്റെ മൃതദേഹമാണ് എളങ്കുന്നപ്പുഴ ബീച്ചില്‍ കണ്ടെത്തിയത്. കളിക്കാനായി ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു അര്‍ജുന്‍. അര്‍ജുന്റെ മരണകാരണം നിലവില്‍ വ്യക്തമല്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് പോയ അര്‍ജുന്‍ തിരിച്ച് വരുന്നത് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ദി കേരള സ്റ്റോറി' സിനിമയിലൂടെ കേരളത്തെക്കുറിച്ച് വ്യാജപ്രചാരണങ്ങൾക്കെതിരെ എസ്എഫ്ഐയുടെ ബീഫ് ഫെസ്റ്റ്

'ദി കേരള സ്റ്റോറി' സിനിമയിലൂടെ കേരളത്തെക്കുറിച്ച് വ്യാജപ്രചാരണങ്ങൾക്കെതിരെ എസ്എഫ്ഐയുടെ ബീഫ് ഫെസ്റ്റ്

തിരുവനന്തപുരം: 'ദി കേരള സ്റ്റോറി' എന്ന സിനിമയിലൂടെ കേരളത്തിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും വിദ്വേഷ നീക്കങ്ങൾക്കുമെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന ബീഫ് ഫെസ്റ്റ് സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയി ഉദ്ഘാടനം ചെയ്തു.

സിനിമയിലൂടെ സമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള ബോധപൂർവമായ ശ്രമങ്ങളെ വിദ്യാർത്ഥി സമൂഹം ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി മാനവീയം വീഥിയിൽ ഒത്തുകൂടിയത്.

എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ. നന്ദൻ, പ്രസിഡന്റ് ആർ. അവിനാശ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ആശിഷ്, അർജുൻ, സഞ്ജയ്, അവ്യ, ആനന്ദ്, ആഷിക്ക്, ശ്രീജിത്ത് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കേരളത്തിന്റെ മതസൗഹാർദ്ദവും സാമൂഹികാന്തരീക്ഷവും തകർക്കാൻ അനുവദിക്കില്ലെന്നും എസ്എഫ്ഐ ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒന്നുകിൽ 10 ദിവസത്തിനകം കരാറുണ്ടാകും, അല്ലെങ്കിൽ ദൗർഭാഗ്യകരമായ ചിലത് സംഭവിക്കും; ഇറാനെ ആക്രമിക്കുമെന്ന് ട്രംപ്

ഒന്നുകിൽ 10 ദിവസത്തിനകം കരാറുണ്ടാകും, അല്ലെങ്കിൽ ദൗർഭാഗ്യകരമായ ചിലത് സംഭവിക്കും; ഇറാനെ ആക്രമിക്കുമെന്ന് ട്രംപ്

വാഷിംങ്ടൺ: ഇറാനുമേൽ നിയന്ത്രിത ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ആണവകരാറിലെത്തിക്കുന്നതിന് സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ പ്രഖ്യാപനം. 'ഇറാന്റെ ആണവ പദ്ധതി നിർത്തലാക്കുന്നതിനായുള്ള ആണവകരാറിൽ ഒപ്പുവെപ്പിക്കുന്നതിനായി അവരെ സമ്മർദത്തിലാക്കുന്നതിന് പരിമിതമായ സൈനിക ആക്രമണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു'വെന്ന് ട്രംപ് പറഞ്ഞു.

അടുത്ത പത്ത് ദിവസത്തിനകം ഇറാൻ കരാറിലെത്തുമോ അതോ സൈനിക നടപടി നേരിടുമോ എന്നത് അറിയാനാകുമെന്ന് ട്രംപ് പറഞ്ഞു. ഒന്നുകിൽ പത്ത് ദിവസത്തിനകം കരാറുണ്ടാകും അല്ലെങ്കിൽ ദൗർഭാഗ്യകരമായ ചിലത് സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു. പരിമിതമായ സൈനിക നീക്കമാണോ ലക്ഷ്യമിടുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് അത് പരിഗണനയിലുണ്ടെന്ന് ട്രംപ് മറുപടി നൽകി.

ഇറാൻ കരാറുണ്ടാക്കിയില്ലെങ്കിൽ പത്തുദിവസത്തിനകം എന്തുനടക്കുമെന്ന് കാണുമെന്ന് ബോർഡ് ഓഫ് പീസ് സമ്മേളനത്തിലും ട്രംപ് പറഞ്ഞിരുന്നു. അതേസമയം ഇറാൻ 'സാധ്യമായ ഒരു കരാറിന്റെ കരട്' തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെും അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിന് കൈമാറുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോടതിയെ വെല്ലുവിളിച്ച് ട്രംപ്;വീണ്ടും തീരുവ പ്രഖ്യാപിച്ചു,ഇന്ത്യ- US വ്യാപാര കരാറിൽ മാറ്റമില്ലെന്ന് പ്രതികരണം

കോടതിയെ വെല്ലുവിളിച്ച് ട്രംപ്;വീണ്ടും തീരുവ പ്രഖ്യാപിച്ചു,ഇന്ത്യ- US വ്യാപാര കരാറിൽ മാറ്റമില്ലെന്ന് പ്രതികരണം

വാഷിംങ്ടൺ: വിദേശരാജ്യങ്ങൾക്കുമേൽ ചുമത്തിയ താരിഫുകൾ നിയമാനുസൃതമല്ലെന്ന യുഎസ് സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് വീണ്ടും താരിഫ് ചുമത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറക്കുമതിക്ക് വിദേശരാജ്യങ്ങൾക്ക് 10 ശതമാനം കൂടി കൂടുതൽ ആഗോള തീരുവ ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. 150 ദിവസത്തേക്കാണ് തീരുവ പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യക്ക് മേലുള്ള തീരുവ 18 ശതമാനമായി തുടരും.

കോടതി വിധി നിരാശാജനകമെന്ന് പറഞ്ഞ ട്രംപ്, ജഡ്ജിമാർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഭരണഘടനയോട് അനുസരണയില്ലാത്തവരും ദേശസ്‌നേഹമില്ലാത്തവരുമാണ് ജഡ്ജിമാരെന്ന് ട്രംപ് പറഞ്ഞു. വിദേശ താത്പര്യങ്ങൾ അവരെ സ്വാധീനിച്ചിട്ടുണ്ടാകാം. രാജ്യത്തിന് ശരിയായ കാര്യങ്ങൾ ചെയ്യാൻ ധൈര്യമില്ലാത്ത കോടതിയിലെ ചില അംഗങ്ങളെ ഓർത്ത് തനിക്ക് ലജ്ജ തോന്നുന്നു. തീരുവകൾ ചുമത്താൻ തനിക്ക് പരമാധികാരമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്, ഒന്നും മാറുന്നില്ല, നമ്മൾ താരിഫ് നൽകില്ല, പക്ഷെ അവർ താരിഫ് നൽകേണ്ടിവരും എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രംപ് പുകഴ്ത്തുകയും ചെയ്തു. മോദി മാന്യനാണെന്നും മഹാനാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

ചുങ്കം ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. ട്രംപ് അധികാരപരിധി ലംഘിച്ചെന്ന് ആരോപിച്ച കോടതി പ്രതികാര നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കുമേൽ ട്രംപ് ചുമത്തിയ താരിഫുകളും റദ്ദാക്കിയിരുന്നു. ട്രംപിന്റെ നടപടിക്കെതിരെ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

യുഎസ് ഭരണഘടനപ്രകാരം നികുതി, തീരുവകൾ എന്നിവ ചുമത്താനുളള്ള അധികാരം കോൺഗ്രസിനാണെന്നും അവരുടെ അനുമതിയില്ലാതെ പ്രത്യേക അധികാരനിയമം പ്രയോജനപ്പെടുത്തി നടപടി സ്വീകരിക്കാൻ പ്രസിഡന്റിന് കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.

തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങൾക്കും ട്രംപ് ഉയർന്ന താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് മേൽ 25 ശതമാനം പകര ചുങ്കവും റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം പിഴചുങ്കവും ട്രംപ് വിധിച്ചിരുന്നു. എന്നാൽ അടുത്തിടെ പ്രഖ്യാപിച്ച വ്യാപാര കരാറിലൂടെ ഇന്ത്യക്കുള്ള തീരുവ 18 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാവയ്ക്കയെ ചൊല്ലി തർക്കം, മദ്യപിച്ചെത്തിയ മകൻ അമ്മയെ കൊന്നു

പാവയ്ക്കയെ ചൊല്ലി തർക്കം, മദ്യപിച്ചെത്തിയ മകൻ അമ്മയെ കൊന്നു

മുംബൈ: പാവയ്ക്ക കൊണ്ട് വിഭവമുണ്ടാക്കിയതിന് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ മകൻ അമ്മയെ കൊലപ്പെടുത്തി. സുമിത്ര പെത്കുലെ എന്ന 65കാരിയായ വീട്ടമ്മയെയാണ് മദ്യപിച്ചെത്തിയ മകൻ ജഗദീഷ് പെത്കുലെ (37) മർദിച്ച് കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജഗദീഷ് സ്ഥിരം മദ്യപിക്കുന്നതിനാൽ ഭാര്യ രണ്ട് മാസം മുമ്പ് വീടുവിട്ട് പോയിരുന്നു. ഇതിന് പിന്നാലെ അമ്മയ്‌ക്കൊപ്പം തറവാട് വീട്ടിലായിരുന്നു ജഗദീഷ് താമസിച്ചിരുന്നത്. സംഭവ ദിവസവും മദ്യപിച്ചെത്തിയ ജഗദീഷ്, അമ്മയുമായി വഴക്കുണ്ടാക്കി. തനിക്ക് പാവയ്ക്ക ഇഷ്ടമല്ലെന്നും എന്തിനാണ് ഇത് പാകം ചെയ്തതെന്നും ചോദിച്ചായിരുന്നു വഴക്ക്. വഴക്ക് കയ്യേറ്റത്തിലേക്ക് കടന്നതോടെ ജഗദീഷ് അമ്മയെ ക്രൂരമായി മർദിച്ചു. മകന്റെ മർദനമേറ്റ അമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം താൻ അമ്മയെ കൊലപ്പെടുത്തിയെന്ന് ഇയാൾ അയൽവാസികളോട് പറഞ്ഞെങ്കിലും മദ്യപിച്ച് പറയുകയായിരിക്കുമെന്ന് കരുതി അവരെല്ലാം ആദ്യം അതിനെ അവഗണിച്ചു. എന്നാൽ സംശയം തോന്നിയ ചിലരാണ് പൊലീസിൽ വിവരമറിയിച്ചത്. ശേഷം പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാവയ്ക്ക വിഭവവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികളും അന്വേഷണവും ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യന്‍ പൗരന്മാര്‍ക്കുളള വിസ സേവനങ്ങള്‍ പുനരാരംഭിച്ച് ബംഗ്ലാദേശ്

ഇന്ത്യന്‍ പൗരന്മാര്‍ക്കുളള വിസ സേവനങ്ങള്‍ പുനരാരംഭിച്ച് ബംഗ്ലാദേശ്

ധാക്ക: ഇന്ത്യന്‍ പൗരന്മാര്‍ക്കുളള വിസ സേവനങ്ങള്‍ പുനരാരംഭിച്ച് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍. താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്ന് ദിവസം പൂര്‍ത്തിയാകുമ്പോഴാണ് സുപ്രധാന നടപടി. 2025 ഡിസംബറിലാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കുളള വിസ സേവനങ്ങള്‍ ബംഗ്ലാദേശ് നിര്‍ത്തിവെച്ചത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ഇന്ത്യയുമായുളള ബന്ധം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബംഗ്ലാദേശിലെ വിസ സേവനങ്ങള്‍ ഇന്ത്യ ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു.

ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളായത്. ഇന്ത്യാ വിരുദ്ധ നിലപാടുകളുണ്ടായിരുന്ന നേതാവായിരുന്നു ഹാദി. ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശില്‍ ഇന്ത്യയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായി. ഇത് കൂടുതല്‍ നയതന്ത്ര പിരിമുറുക്കങ്ങള്‍ക്കും കാരണമായി. എന്നാല്‍ താരിഖ് റഹ്‌മാന്‍ അധികാരത്തിലെത്തിയത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തില്‍ ഗുണപരമായ വഴിത്തിരിവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ഫെബ്രുവരി പതിനേഴിനാണ് താരിഖ് റഹ്‌മാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. താരിഖ് റഹ്‌മാനെ കൂടാതെ 25 മന്ത്രിമാരും 24 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. ബംഗ്ലാദേശ് പാര്‍ലമെന്റിലെ 297 സീറ്റുകളില്‍ 209 സീറ്റുകള്‍ നേടിയാണ് ബിഎന്‍പി അധികാരത്തിലെത്തിയത്.  പ്രവചനങ്ങള്‍ എല്ലാം മറികടന്ന വമ്പന്‍ വിജയമായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടേത്. എന്നാൽ ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല.

തലസ്ഥാനമായ ധാക്കയില്‍ നിന്ന് മത്സരിച്ച ജമാഅത്തെ ഇസ്ലാമി മേധാവി ഷഫീഖുര്‍ റഹ്‌മാന്‍ 85131 വോട്ടുകള്‍ നേടി വിജയിച്ചു. അതേസമയം ബിഎന്‍പിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി നേടിയത് 63517 വോട്ടുകളാണ്. രാജ്യത്തെ 299 പാര്‍ലമെന്റ് സീറ്റുകളിലേക്കുള്ള മത്സരത്തില്‍ രണ്ട് പ്രധാന മുന്നണികളാണ് ഏറ്റുമുട്ടിയത്. പത്ത് സഖ്യകക്ഷികളുടെ പിന്തുണയുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) 11 പാര്‍ട്ടികളുടെ കൂട്ടായ്മയായ ജമാഅത്തെ-ഇ-ഇസ്ലാമി മുന്നണിയും (ജെഐബി) തമ്മിലായിരുന്നു മത്സരം.

ഇതില്‍ 2024-ല്‍ ഹസീന വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ പിന്തുണ നിര്‍ണായകമായിരുന്നു. ജമാഅത്തെ-ഇ-ഇസ്ലാമി മുന്നണിയോടൊപ്പമാണ് പാര്‍ട്ടി നിന്നത്. പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കാശെടുക്കില്ല; ഫാസ്ടാഗോ യുപിഐ വഴിയോ മാത്രം ടോള്‍

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കാശെടുക്കില്ല; ഫാസ്ടാഗോ യുപിഐ വഴിയോ മാത്രം ടോള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ മാത്രമാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റേതാണ് തീരുമാനം. 2026 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ തീരുമാനം പ്രാവര്‍ത്തികമാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാസ്ടാഗ് വഴിയോ യുപിഐ വഴിയോ മാത്രമായിരിക്കും ഏപ്രിൽ ഒന്ന് മുതൽ ടോള്‍ നല്‍കാന്‍ സാധിക്കുക.

നിലവില്‍ ലഭിക്കുന്ന ടോളിന്റെ 98 ശതമാനത്തോളവും ഫാസ്ടാഗ് വഴിയാണ് ശേഖരിക്കുന്നത്. ബാക്കിയുള്ള രണ്ട് ശതമാനം യുപിഐ വഴിയോ ക്യാഷ് പേയ്‌മെന്റായോ ആണ് ലഭിക്കുന്നത്. ഇത് പൂര്‍ണമായും ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് മാറ്റാനാണ് തീരുമാനം.

ടോള്‍ പ്ലാസകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് എന്‍എച്ച്എഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫാസ്ടാഗ് ഉപയോഗിക്കുന്നതിലൂടെ ടോള്‍ പ്ലാസകളിലൂടെ തടസമില്ലാത്ത യാത്ര സാധ്യമാക്കാനാവും.

പണമടയ്ക്കുമ്പോളുണ്ടാകുന്ന തിരക്ക്, കാത്തിരിപ്പ് എന്നിവ സുഗമമായ യാത്രയെ ബാധിക്കുമെന്നും എന്‍എച്ച്എഐ ചൂണ്ടിക്കാണിക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഫാസ്ടാഗ് നടപ്പിലാക്കിയ ടോള്‍ പ്ലാസകളിലെ ശരാശരി കാത്തിരിപ്പ് സമയം 734 സെക്കന്റില്‍ നിന്ന് 47 സെക്കന്‍ഡായി കുറഞ്ഞുവെന്ന് ദേശിയപാത അതോരിറ്റി പറഞ്ഞിരുന്നു. 2026 അവസാനത്തോടെ എല്ലാ ടോള്‍ പ്ലാസകളിലും തടസമില്ലാത്ത യാത്രകള്‍ സാധ്യമാകുമെന്നും ദേശീയപാത അതോരിറ്റി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അപ്രതീക്ഷിത നീക്കങ്ങളിൽ പ്രതിപക്ഷം പകച്ചുനിൽക്കെ നിർദ്ദിഷ്ട തൂക്കുപാലം പദ്ധതിയ്ക്കുള്ള പ്രമേയം പാസാക്കി പാലാ നഗരസഭ ചെയർപേഴ്സൺ ദിയാ ബിനു

അപ്രതീക്ഷിത നീക്കങ്ങളിൽ പ്രതിപക്ഷം പകച്ചുനിൽക്കെ നിർദ്ദിഷ്ട തൂക്കുപാലം പദ്ധതിയ്ക്കുള്ള പ്രമേയം പാസാക്കി പാലാ നഗരസഭ ചെയർപേഴ്സൺ ദിയാ ബിനു

പാലാ: അപ്രതീക്ഷിത നീക്കങ്ങളിൽ പ്രതിപക്ഷം പകച്ചുനിൽക്കെ നിർദ്ദിഷ്ട തൂക്കുപാലം പദ്ധതിയ്ക്കുള്ള പ്രമേയം പാസാക്കി പാലാ നഗരസഭ ചെയർപേഴ്സൺ ദിയാ ബിനു.വർഷങ്ങളായി കൗൺസിലറായിരുന്നുള്ള പരിചയമല്ല, കൃത്യസമയത്ത് ഉചിതമായ തീരുമാനമെടുക്കാനുള്ള പ്രാപ്തിയാണ് ഒരു ഭരണാധികാരിക്ക് വേണ്ടതെന്ന് ഒറ്റ ദിവസം കൊണ്ട് തെളിയിച്ച ദിയ ബിനു ചെയർപേഴ്സൺസ്ഥാനത്തേയ്ക്കുള്ള തൻറെ തെരഞ്ഞെടുപ്പ് ഒരു തെറ്റായ തീരുമാനമായിരുന്നില്ല എന്ന് തെളിയിച്ചു.

പാലാ നഗരസഭ നിർദിഷ്ട ലണ്ടൻ ബ്രിഡ്ജ് - തോണിക്കടവ് തൂക്കുപാലം പദ്ധതി പാസാക്കാൻ വിളിച്ചുചേർത്ത അടിയന്തിര കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ പദ്ധതി സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകിയെങ്കിലും അതുൾക്കൊള്ളാൻ പ്രതിപക്ഷം തയ്യാറായില്ല.കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം ചെയർപേഴ്സൺ വളരെ കൃത്യമായ വിശദീകരണം നൽകിയെങ്കിലും അത് ഗൗനിക്കാതെ കേരള കോൺഗ്രസ് (എം) പാർലമെൻററി പാർട്ടി നേതാവ് ബിജു പാലൂപ്പടവൻ പദ്ധതി നടത്തിപ്പിന്റെ അപ്രായോഗിക വശങ്ങൾ സംസാരിക്കുകയാണുണ്ടായത്. എന്നാൽ അപ്രതീക്ഷിതമായി, പ്രതിപക്ഷത്തിന്റെ എതിർപ്പ് പരിഗണിക്കാതെ പാലായുടെ വികസനത്തെ മുൻനിർത്തിയും ലണ്ടൻ ബ്രിഡ്ജിന്റെ ശാപമോഷം കണക്കിലെടുത്തും തൂക്കുപാലം പദ്ധതി പാസാക്കിയിരിക്കുന്നു എന്ന ഒറ്റ വാചകത്തിൽ ചെയർപേഴ്സൺ പദ്ധതി പാസാക്കുകയും മറ്റ് അജണ്ടകളൊന്നും ഇല്ലാതിരുന്നതിനാൽ പ്രതിപക്ഷ ബഹളം ഗൗനിക്കാതെ ചെയർപേഴ്സൺ ചേമ്പറിൽ നിന്ന് ഇറങ്ങി പോവുകയുമാണുണ്ടായത്. വികസന കാര്യങ്ങളിൽ ഇനിയും ഇത്തരം നീക്കങ്ങൾ തന്നെയാണുണ്ടാവുക എന്ന് കൗൺസിലർ ബിനു പുളിക്കകണ്ടവും ടോണി തൈപ്പറമ്പിലും ഇതിനിടയിൽ പ്രഖ്യാപിക്കുകയും ചെയ്തു.

പാലായുടെ വികസനത്തിനും ശാപമായി കിടക്കുന്ന ലണ്ടൻ ബ്രിഡ്ജിന് ശാപമോക്ഷം നൽകുന്നതിനുമായുള്ള പദ്ധതികൾക്ക് എതിരെ നിൽക്കരുത് എന്നുള്ള അപേക്ഷാ പ്രസംഗത്തോടെയാണ് ചെയർപേഴ്സൺ അടിയന്തര കൗൺസിൽ യോഗത്തിന് തുടക്കം കുറിച്ചത്. ബെറ്റി ഷാജു തുരുത്തൻ കഴിഞ്ഞദിവസം ചെയർപേഴ്സണതിരെ പറഞ്ഞ വാക്കുകൾക്കെല്ലാം തിരിച്ചടിയെന്നവണ്ണം ചെയർപേഴ്സൺ കാര്യപ്രാപ്തി തെളിയിച്ചപ്പോൾ മിണ്ടാനാവാതെ നിൽക്കുന്ന തുരുത്തൻ ദമ്പതിമാരെയാണ് സഭയിൽ കാണാൻ സാധിച്ചത് 