Monday, 23 February 2026

തിരുവനന്തപുരം ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം; മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു; ദുരൂഹത

തിരുവനന്തപുരം ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം; മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു; ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂളില്‍ തീപിടിത്തം. ചെങ്കോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു ബസ് ഭാഗികമായും കത്തിനശിച്ചു.

ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്. പ്രദേശവാസികളാണ് ബസ് കത്തുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കഴക്കൂട്ടം, ചാക്ക ഭാഗത്തുനിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. മണിക്കൂറുകളെടുത്താണ് തീയണച്ചത്.

സംഭവം നടക്കുമ്പോള്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമായിരുന്നു സ്‌കൂളില്‍ ഉണ്ടായിരുന്നത്. സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്നുള്ള സൂചനയുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടില്‍ തന്നെയുണ്ടായിരുന്ന ഒരു ടെമ്പോ ട്രാവലര്‍ ബസില്‍ ഇടിച്ചുകയറ്റിയതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതിന് ശേഷം തീയിട്ടതായാണ് പൊലീസ് കരുതുന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടൽ അടിച്ചു തകർത്തു, ജീവനക്കാരനെ മർദിച്ചു,  കർശന നടപടി വേണമെന്ന് കെഎച്ച്‌ആർഎ

ഹോട്ടൽ അടിച്ചു തകർത്തു, ജീവനക്കാരനെ മർദിച്ചു, കർശന നടപടി വേണമെന്ന് കെഎച്ച്‌ആർഎ

കോഴിക്കോട്: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മൂന്ന് അംഗ സംഘം ഹോട്ടൽ അടിച്ചു തകർത്തു. കോഴിക്കോട് ഗോവിന്ദപുരത്തെ അളിയൻസ് ഹോട്ടലിൽ ആണ് മദ്യപിച്ചെത്തിയ യുവാക്കളുടെ പരാക്രമം. ആക്രമണത്തിൽ ഹോട്ടലിലെ ജീവനക്കാർക്കും പരിക്കേറ്റു. ശനിയാച്ച  രാത്രിയാണ് സംഭവം. മദ്യപിച്ച് എത്തിയ മൂന്നം​ഗസംഘം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പണം നൽകാതെ മടങ്ങാനുള്ള നീക്കം ജീവനക്കാർ തടഞ്ഞു. തുടർന്നായിരുന്നു ആക്രമണം. വടിയും കല്ലും ഉപയോഗിച്ച് ഹോട്ടൽ തകർത്തു. ഭക്ഷണ വിഭവങ്ങളും കേടുവരുത്തി. ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

ആക്രമി സംഘത്തിൽ രണ്ടു പേർ കടന്നു കളഞ്ഞു. ഒരാളെ ജീവനക്കാർ തടഞ്ഞുവച്ച് പോലീസിൽ ഏല്പിച്ചു. പ്രദേശ വാസികളാണ് പ്രതികൾ. ബന്ധുക്കളായ മൂന്ന് പേർ ചേർന്ന് തുടങ്ങിയതാണ് അളിയൻസ് ഹോട്ടൽ. രണ്ടാഴ്ച മുമ്പാണ് തുറന്നത്. ഒരു ലക്ഷത്തി പതിനായിരം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച കോവൂരിലും സമാനമായ ആക്രമണം നടന്നിരുന്നു. പൊറാട്ടക്ക് ചൂടില്ലെന്ന് പറഞ്ഞു നാദാപുരത്തും ഹോട്ടലിൽ ആക്രമണം നടന്നു. ഇതിന് പിറകെയാണ് അളിയൻസ് ഹോട്ടലിലെ ആക്രമണം.

ഹോട്ടലുകളിലെ ആക്രമണം: കർശന നടപടി വേണമെന്ന് കെഎച്ച്‌ആർഎ

കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ഹോട്ടലുകൾ കേന്ദ്രീകരിച്ച് അക്രമം നടക്കുന്നതിൽ ഹോട്ടൽ വ്യാപാരികൾ ആശങ്കയിലാണെന്നു കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ്റ് അസോസിയേഷൻ (കെഎച്ച്ആർഎ) ഭാരവാഹികൾ. നഗരത്തിൽ എത്തുന്ന ചിലർ ഹോട്ടലുകൾക്കെതിരെ അതിക്രമം നടത്തുന്നതു പതിവാണ്. അക്രമണത്തിനെതിരെ ശക്ത‌മായ നടപടി വേണമെന്ന് കെഎച്ച്ആർഎ പ്രസിഡൻ്റ് യു.എസ്‌.സന്തോഷ് കുമാർ ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 20 പേർക്ക് പരിക്കേറ്റു.

ഇന്നലെ രാവിലെ  പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട്-തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും കോഴിക്കോട്-ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തലയ്ക്ക് 15 മില്യൺ ഡോളർ; യുഎസിലേക്ക് സ്ഥിരം മയക്കുമരുന്ന് കടത്ത്; മാഫിയ തലവൻ എൽ മെൻചോയെ വധിച്ച് മെക്സിക്കോ

തലയ്ക്ക് 15 മില്യൺ ഡോളർ; യുഎസിലേക്ക് സ്ഥിരം മയക്കുമരുന്ന് കടത്ത്; മാഫിയ തലവൻ എൽ മെൻചോയെ വധിച്ച് മെക്സിക്കോ

മെക്സിക്കോ സിറ്റി: കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവനായ, എൽ മെൻചോ എന്ന പേരിൽ അറിയപ്പെടുന്ന നെമേസിയോ റുബൻ ഒസിഗുവേര കൊല്ലപ്പെട്ടു. മെക്സിക്കൻ സൈന്യത്തിന്റെ പ്രത്യേക സൈനിക നടപടിയിലാണ് കൊല്ലപ്പെട്ടത്. എൽ മെൻചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയുടെ പല ഭാഗങ്ങളിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടു.

മെക്സിക്കോയിലെ പടിഞ്ഞാറൻ നഗരമായ ജലിസ്‌കോയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് എൽ മെൻചോയെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ സൈന്യം പ്രത്യേക ഹെലിക്കോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്‌തെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

ജലിസ്‌കോ ന്യൂ ജനറേഷനൽ കാർട്ടൽ എന്ന മയക്കുമരുന്ന് കാർട്ടലിന്റെ തലവനായിരുന്നു എൽ മെൻചോ. മയക്കുമരുന്ന് കടത്തിന് പിന്നാലെ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിലും സംഘം ഏർപ്പെട്ടിരുന്നു. വളരെ കുറഞ്ഞ കാലം കൊണ്ടാണ് സംഘം മെക്സിക്കോയിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട സിൻഡിക്കേറ്റ് ആയി മാറിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നവരിൽ ഏറ്റവും പ്രധാനപ്പെട്ട
കാർട്ടലും എൽ മെൻചോയുടേതായിരുന്നു.

എൽ മെൻചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയുടെ പല ഭാഗങ്ങളിലും വ്യാപക അക്രമമുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേനയും കാർട്ടൽ അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ജലിസ്കോ പ്രദേശത്തുതന്നെ വ്യാപക അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പലയിടങ്ങളിലും അക്രമികൾ വാഹനങ്ങൾക്ക് തീയിടുകയും റോഡുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. അക്രമസംഭവങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും സംസ്ഥാന ഭരണകൂടങ്ങളുടെ കൂടിചേർന്നുതന്നെ ഈ അക്രമങ്ങൾ അവസാനിപ്പിക്കുമെന്നും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; പതിനെട്ട് പേര്‍ക്ക് ദാരുണാന്ത്യം; 25 പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; പതിനെട്ട് പേര്‍ക്ക് ദാരുണാന്ത്യം; 25 പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പതിനെട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൊഖറയില്‍ നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ത്രീശൂലി നദിയിലേക്ക് ബസ് മറിയുകയായിരുന്നു.

മുപ്പത്തഞ്ചോളം യാത്രക്കാര്‍ നദിയിലേക്ക് വീണതായാണ് വിവരം. മരിച്ചവരില്‍ ആറ് സ്ത്രീകളും പതിനൊന്നോളം പുരുഷന്മാരും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ എട്ടോളം സ്ത്രീകളും ഒരു പെണ്‍കുട്ടിയുമുണ്ട്.

അപകടം നടന്ന ഉടന്‍ തന്നെ ഹൈവേ റെസ്‌ക്യു വിഭാഗവും പൊലീസും പ്രദേശവാസികളും അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹൈവേ റെസ്‌ക്യു വിഭാഗം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലേഷ്യയിൽ വൻ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി

മലേഷ്യയിൽ വൻ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി

ക്വാലാലമ്പൂര്‍: മലേഷ്യന്‍ തീരത്ത് വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. ബോര്‍ണിയോ ദ്വീപിന്റെ വടക്കന്‍ തീരത്താണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 22 February 2026

മുൻസിപ്പാലിറ്റി അധികൃതർ ഇടപെട്ട് ഓട അടച്ചത് മൂലം ദുരിതത്തിലായി ഹോട്ടലുകൾ -

മുൻസിപ്പാലിറ്റി അധികൃതർ ഇടപെട്ട് ഓട അടച്ചത് മൂലം ദുരിതത്തിലായി ഹോട്ടലുകൾ -

വൈക്കം : മുൻസിപ്പാലിറ്റി അധികൃതർ  ഇടപെട്ട്  വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ആശുപത്രിക്കാരുടെ നേതൃത്വത്തിൽ ഓട അടപ്പിച്ചു.
 ഓട അടഞ്ഞതുമൂലം വൈക്കം ക്ഷേത്രത്തിൽ നിന്നുള്ള വെള്ളവും, നിലവിലെ ഓടയിലെ വെള്ളവും ഇന്നലെ പെയ്ത കനത്ത മഴയിൽ സമീപമുള്ള  ഹോട്ടലുകളിലേക്ക് കയറി വൻ നാശനഷ്ടം. 
പടിഞ്ഞാറേ നടയിലുള്ള ഉടുപ്പി കൈലാസ് ഹോട്ടലിന്റെ അടുക്കളയിലും പരിസരപ്രദേശത്തും ഇന്നലെ വൈകിട്ട് ഓടയിൽ നിന്നുള്ള വെള്ളം കയറിയത് മൂലം വിൽപ്പനക്കായി തയ്യാറാക്കി വെച്ച സാധനങ്ങൾ മുഴുവൻ നശിപ്പിക്കേണ്ടി വന്നു. 

ഇന്നും കട തുറക്കാനായില്ല. നാളെയും  തുറക്കാൻ സാധിക്കുമോ എന്നറിയില്ല.തൻമൂലം ആയിരക്കണക്കിന് രൂപയുടെ നാശ നഷ്ടം ഉണ്ടായതായി ഉടമകൾ അറിയിച്ചു. 

ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം നഗരസഭയുടെ ഭാഗത്തുനിന്ന് തന്നെ കൈക്കൊള്ളണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ വൈക്കം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

KHRA വൈക്കം യൂണിറ്റ് പ്രസിഡന്റ് രാംകുമാറിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ് കടയുടമകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 21 February 2026

രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് സ‍ഞ്ചരിക്കാൻ സുരക്ഷിത രാജ്യം; അഭിപ്രായ സർവെയിൽ മുന്നിലെത്തി യുഎഇ

രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് സ‍ഞ്ചരിക്കാൻ സുരക്ഷിത രാജ്യം; അഭിപ്രായ സർവെയിൽ മുന്നിലെത്തി യുഎഇ

സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും ഇടം പിടിച്ച് യുഎഇ. രാജ്യത്ത് രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് സുരക്ഷിതമാണെന്ന് 98.7 ശതമാനം പേര്‍ വിശ്വസിക്കുന്നതായി പുതിയ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുരക്ഷിതവും സ്ഥിരതയാര്‍ന്നതുമായ സംവിധാനത്തിലുള്ള സമൂഹത്തിന്റെ വിശ്വാസമാണ് സര്‍വെയിലൂടെ പുറത്ത് വന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

യുഎഇ നല്‍കുന്ന സുരക്ഷയില്‍ പൊതുജനങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമുണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ ദേശീയ സര്‍വെ. ക്വാളിറ്റി ഓഫ് ലൈഫ് സെക്യൂരിറ്റി സര്‍വെ 2025ലാണ് യുഎഇയുടെ സുരക്ഷിതത്വം വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 98.7 ശതമാനം പേരും രാത്രികാലങ്ങളില്‍ ഒറ്റക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു. 98.1 ശതമാനം സ്ത്രീകളും ഇതേ അഭിപ്രായം പങ്കുവച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 6,775 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. സുരക്ഷിതവും സ്ഥിരതയാര്‍ന്നതുമായ രാജ്യത്തെ സാഹചര്യങ്ങളിലുള്ള സമൂഹത്തിന്റെ വിശ്വാസമാണ് ഈ കണ്ടെത്തലുകളില്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷ, സ്ഥിരത, ജീവിതനിലവാരം എന്നീ മേഖലകളില്‍ ആഗോള തലത്തില്‍ യുഎഇയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നത് കൂടിയാണ് സര്‍വെ ഫലമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

തനിച്ച് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലോകത്ത് ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി അബുദാബിയും ദുബായും അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ട്രാവല്‍ബാഗ് നടത്തിയ 2025-ലെ ആഗോള പഠന റിപ്പോര്‍ട്ടിലാണ് യുഎഇയിലെ ഈ രണ്ട് നഗരങ്ങള്‍ ആദ്യ സ്ഥാനങ്ങള്‍ നേടിയത്. കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്ക്, മികച്ച പൊലീസ് സംവിധാനം, അത്യാധുനികമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് യുഎഇയെ സോളോ ട്രാവലേഴ്‌സിന്റെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. പകല്‍ സമയത്തെയും രാത്രിയിലെയും സുരക്ഷാ സ്‌കോറുകള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഒമാന്‍ തലസ്ഥാനമായ മസ്‌കത്ത് പട്ടികയില്‍ നാലാം സ്ഥാനത്തും ഇടം പിടിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മയക്കുമരുന്ന് കേസ് പ്രതികളിൽ നിന്ന് 20,500 കൈക്കൂലി വാങ്ങി, കുടുങ്ങുമെന്ന് കണ്ടതോടെ ചെയ്തത് മറ്റൊരു തന്ത്രം! എക്സൈസ് ഓഫീസർ കുറ്റക്കാരനെന്ന് കോടതി

മയക്കുമരുന്ന് കേസ് പ്രതികളിൽ നിന്ന് 20,500 കൈക്കൂലി വാങ്ങി, കുടുങ്ങുമെന്ന് കണ്ടതോടെ ചെയ്തത് മറ്റൊരു തന്ത്രം! എക്സൈസ് ഓഫീസർ കുറ്റക്കാരനെന്ന് കോടതി

കൊച്ചി: മയക്ക് മരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ഡി ദേവസ്യയുടെ കുറ്റം ഹൈക്കോടതി സ്ഥിരീകരിച്ചു. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡിൽ പ്രവർത്തിച്ചിരുന്ന രാജാക്കാട് പൂവക്കാട്ട് സ്വദേശിയായ ദേവസ്യ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവ് പുറപ്പെടുവിച്ചത്.

മൂവാറ്റുപുഴ വിജിലൻസ് കോടതി വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ ഹൈക്കോടതി ഒരു വർഷമായി കുറച്ചെങ്കിലും, 30,000 രൂപ പിഴ ശിക്ഷ നിലനിറുത്തി. കുറ്റം സംബന്ധിച്ച പ്രധാന കണ്ടെത്തലുകൾക്ക് അടിസ്ഥാനമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 

നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ പ്രതികളായ മെൽവിൻ തോമസ്, വിനോദ് രാമൻ, സനീഷ് സരളപ്പൻ, മനോജ് ഫിലിപ്പ് എന്നിവരിൽ നിന്ന് രണ്ട് തവണയായി മൊത്തം 20,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു വിജിലൻസ് കേസ്. സംഭവം 2009–2010 കാലഘട്ടത്തിലാണ് നടന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൈകളിൽ ബ്ലേയ്ഡ് വച്ച് മുറിവ്, ഒരേ സ്കൂളിലെ 35 വിദ്യാർത്ഥികൾക്ക് കൈകളിൽ പരിക്ക്, കാരണമറിയാതെ കുഴങ്ങി അധ്യാപകരും രക്ഷിതാക്കളും

കൈകളിൽ ബ്ലേയ്ഡ് വച്ച് മുറിവ്, ഒരേ സ്കൂളിലെ 35 വിദ്യാർത്ഥികൾക്ക് കൈകളിൽ പരിക്ക്, കാരണമറിയാതെ കുഴങ്ങി അധ്യാപകരും രക്ഷിതാക്കളും

റായ്പൂർ: ബ്ലേയ്ഡ് ഉപയോഗിച്ച് ഒരു സ്കൂളിലെ വിദ്യാർത്ഥികൾ കൈകളിൽ മുറിവേൽപ്പിച്ച നിലയിൽ. കാരണം കണ്ടെത്താനാകാതെ രക്ഷിതാക്കളും അധ്യാപകരും. ഒരേ ബ്ലേയ്ഡ് ഉപയോഗിച്ച് ഒരു സ്കൂളിലെ 35 വിദ്യാർത്ഥികൾ ആണ് കൈകളിൽ മുറിവേൽപ്പിച്ചിട്ടുള്ളത്. ഛത്തീസ്ഗഡിലെ ധാംതറി ജില്ലയിലെ ദാഹ്ദാഹ ഗ്രാമത്തിലെ സ്കൂളിലാണ് വിചിത്ര സംഭവം. ഫെബ്രുവരി 13ന് വീട്ടിലെത്തിയ കുട്ടിയുടെ കൈകളിൽ മുറിവ് ശ്രദ്ധിച്ച മാതാപിതാക്കളാണ് വിവരം അധ്യാപകരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇതേ സ്കൂളിലെ പെൺകുട്ടികൾ അടക്കം 35ഓളം വിദ്യാർത്ഥികളുടെ കൈകളിൽ സമാന രീതിയിലെ മുറിവ് കണ്ടെത്തുന്നത്. സംഭവത്തിന് പിന്നിലെന്താണെന്ന് കണ്ടെത്താതെ വന്നതോടെ സ്കൂൾ അധികൃതർ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു.

ആറ് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് കഴിഞ്ഞ ഒരു മാസമായി ഇത് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഈ വിവരം സ്കൂൾ അധികൃതർ വളരെ വൈകിയാണ് അറിയുന്നത്. കൊറിയൻ ഗെയിമിന് അടിമപ്പെട്ട് ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത വാർത്ത വന്നതിന് പിന്നാലെയാണ് ഈ സംഭവവും പുറത്തുവരുന്നത്. ഇത് കൂടുതൽ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. കുട്ടികൾക്ക് സ്കൂളിൽ വച്ച ബ്ലേയ്ഡ് എങ്ങനെ ഉപയോഗിക്കാനായിയെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. മിക്കവാറും കുട്ടികളുടെ ശരീരത്തിലെ മുറിവ് പെട്ടന്ന് കാണാവുന്ന നിലയിലാണ് ഉളളത്. ഇത് അധ്യാപകർ ശ്രദ്ധിച്ചില്ലെന്നും മാതാപിതാക്കൾ പരാതിപ്പെടുന്നത്. 21 ആൺകുട്ടികളും 14 പെൺകുട്ടികളുമാണ് ഇങ്ങനെ ചെയ്തത്. മുറിവുകൾക്ക് ആഴമില്ലാത്തതിനാൽ ഭാഗ്യത്തിന് ആരുടെയും ജീവന് അപകടമില്ല.

ലഹരി ഉപയോഗത്തിൻ്റെ ഭാഗമായോ അല്ലെങ്കിൽ ഓൺലൈൻ ഗെയിമുകളിലെ ചലഞ്ചുകൾ ഏറ്റെടുത്തോ ആകാം കുട്ടികൾ കൈമുറിച്ചതെന്നാണ് സംശയം. എന്നാൽ കുട്ടികളോട് ചോദിച്ചപ്പോൾ, ഒരാൾ ചെയ്യുന്നത് കണ്ട് മറ്റുള്ളവരും അതുപോലെ ചെയ്യുകയായിരുന്നു എന്നാണ് മറുപടി ലഭിച്ചത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കുട്ടികൾക്ക് കൗൺസിലിങ്ങും നൽകുന്നുണ്ട്. രക്ഷിതാക്കളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചെങ്കിലും അപകടകരമായ ഗെയിമുകളൊന്നും കണ്ടെത്താനായില്ല.