Tuesday, 3 March 2026

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA) പട്ടാമ്പി യൂണിറ്റിന്റെ ഇഫ്താർ സംഗമം

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA) പട്ടാമ്പി യൂണിറ്റിന്റെ ഇഫ്താർ സംഗമം

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA) പട്ടാമ്പി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ, യൂണിറ്റ് സെക്രട്ടറി മോഹൻദാസ് ആശംസപ്രസംഗം നടത്തുകയും യൂണിറ്റ് പ്രസിഡന്റ്‌ സൈനുദ്ധീൻ അദ്ധ്യഷദ യോടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എൻ. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്യപ്പെട്ട പ്രൗഢഗംഭീരമായ ആ ചടങ്ങിൽ മഹാത്മാജി പുരസ്‌കാർ 2026 അവാർഡ് ലഭിച്ച പട്ടാമ്പി MLA മുഹമ്മദ്‌ മുഹ്സിൻ, പട്ടാമ്പി നഗരസഭ ചെയർമാൻTP ഷാജി,വൈസ് ചെയർപേഴ്സണൽ അസ്ന ഹനീഫാ, തുടങ്ങിയ മുഴുവൻ നഗരസഭാ കോൺസിലർ മാരെയും, പട്ടാമ്പി ബ്ലോക്ക്‌ മെമ്പർ ജയശങ്കർ കൊട്ടാരത്തെയും KHRA സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ഷിനോജ് റഹ്‌മാൻ ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുക്ക, ജില്ലാ സെക്രട്ടറി ഷാജി തുടങ്ങി യവരെ ആദരിക്കുകയും യൂണിറ്റിലെ എല്ലാം അംഗങ്ങളുടെ കുടുംബാങ്ങങ്ങളെയും ചേർത്തുള്ള ഇഫ്താർ സംഗമവും നടന്നു.ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസ് വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികളും ജില്ലാ സെക്രട്ടറിയേറ്റ് നേതാക്കളും എത്തിച്ചേരുകയും, വിഭവസമൃദ്ധമായ വിരുന്നിൽ പങ്കുചേർന്ന് ഈ ഒത്തുചേരലിനെ അവിസ്മരണീയമാക്ക. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയിൽ പെൺകുട്ടികൾക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവം; മൂത്തമകൾ മരിച്ചു, ഇളയമകൾ ഗുരുതരാവസ്ഥയിൽ

ആലപ്പുഴയിൽ പെൺകുട്ടികൾക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവം; മൂത്തമകൾ മരിച്ചു, ഇളയമകൾ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: മാന്നാറില്‍ രണ്ട് കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ മൂത്തമകള്‍ മരിച്ചു. ആലുംമൂട് ജംഗ്ഷന്‍ പുല്ലോളിമുക്ക് തെള്ളിയില്‍ കിഴക്കേതില്‍ ശിവശൈലം വീട്ടില്‍ ശിവനന്ദ(12)യാണ് ഇന്നലെ രാത്രി 10 മണിയോടെ മരിച്ചത്. വിഷം കഴിച്ചതിന് പിന്നാലെ പിതാവ് മനോജ് ഇന്നലെ മരിച്ചിരുന്നു. പിന്നാലെയാണ് മൂത്ത മകളുടെ മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. ഇളയമകള്‍ ശിവകീര്‍ത്തന ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

മാന്നാര്‍ ശ്രീഭുവനേശ്വരി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനന്ദ. ഇന്നലെ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കാറില്‍ വച്ചാണ് മനോജ് വിഷം കലര്‍ത്തിയ ജ്യൂസ് കുട്ടികള്‍ക്ക് നല്‍കിയത്. പിന്നാലെ മനോജും ജ്യൂസ് കുടിച്ചു. എന്നാല്‍ കൈപ്പാണെന്ന് പറഞ്ഞ് ഇളയ മകള്‍ ശിവഗംഗ ജ്യൂസ് തുപ്പിക്കളഞ്ഞു.

തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മൂവരെയും അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മനോജ് മരിച്ചു. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആണവായുധങ്ങൾ കൈവശം വെയ്ക്കാൻ അനുവദിക്കില്ല, വേണ്ടിവന്നാൽ കരയുദ്ധം: ഡോണൾഡ് ട്രംപ്

ആണവായുധങ്ങൾ കൈവശം വെയ്ക്കാൻ അനുവദിക്കില്ല, വേണ്ടിവന്നാൽ കരയുദ്ധം: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയുടെ ഇറാനെതിരായ ആക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഓപ്പറേഷൻ 'എപ്പിക്ക് ഫ്യൂരി' തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനെതിരെയുള്ള സംയുക്ത ആക്രമണം ശക്തമാക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയ്ക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും ഇറാൻ്റെ മിസൈൽ ശേഷിയും നാവിക ശേഷിയും തകർക്കുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. 'ഇറാൻ അമേരിക്കൻ മുന്നറിയിപ്പുകൾ അവ​ഗണിച്ച് ആണവ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് ലോകത്തിന് ഭീഷണിയാണ്. അവരെ ഒരിക്കലും ആണവായുധങ്ങൾ കൈവശം വെയ്ക്കാൻ അനുവദിക്കില്ലെന്നായിരുന്നു' ട്രംപിൻ്റെ പ്രതികരണം.

നിലവിൽ ഇറാൻ്റെ മിസൈൽ ശേഖരങ്ങളും സുരക്ഷ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തിവരുകയാണെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധം എത്രകാലം വരെയും തുടരാൻ അമേരിക്ക തയ്യാറെണെന്നും കരയുദ്ധത്തെ കുറിച്ചും ചിന്തിക്കേണ്ട സാഹചര്യമുണ്ടെന്നും ട്രംപ് പറഞ്ഞും. നിലവിൽ നാലാഴ്ച്ച വരെ സംഘർഷം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. ഓബാമയുടെ കാലത്ത് അമേരിക്ക ഇറാനുമായി നടത്തിയ ആണവ കരാർ ചർച്ചകൾ വെറും പരാജയമായിരുന്നെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാനെതിരായ യുഎസ് ആക്രമണത്തെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു ട്രംപ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എണ്ണശാലകള്‍ക്ക് നേരെയുണ്ടായ ആക്രമണം; വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ

എണ്ണശാലകള്‍ക്ക് നേരെയുണ്ടായ ആക്രമണം; വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ

റിയാദ്: എണ്ണശാലകൾക്ക് നേരെ ഇറാനിൽ നിന്ന് പലതവണ ആക്രമണമുണ്ടായ സാഹചര്യത്തിൽ തിരിച്ചടിക്കാനുള്ള സൈനികസന്നാഹങ്ങൾ സൗദി അറേബ്യ ഒരുക്കിയതായി റിപ്പോർട്ട്. എണ്ണ ഉത്പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇനിയും ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് സൗദി ഉദ്യോ​ഗസ്ഥൻ പറഞ്ഞതായാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്.

സൗദി അറേബ്യയിലെ വമ്പൻ എണ്ണശുദ്ധീകരണശാലയായ റാസ് തനൂറയ്ക്കുനേരേ ഇന്നലെ ഇറാൻ്റെ ഡ്രോണാക്രമണമുണ്ടായിരുന്നു. ഡ്രോണുകൾ തകർത്തെങ്കിലും അവശിഷ്ടങ്ങൾ പതിച്ച് തീപിടിത്തമുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലകളിൽ ഒന്നാണ് ആരാംകോയുടെ ഉടമസ്ഥതയിലുള്ള ഈ എണ്ണശുദ്ധീകരണശാല. ആക്രമണത്തെത്തുടർന്ന് ഒരുഭാഗത്തിന്റെ പ്രവർത്തനം തത്കാലത്തേക്ക് നിർത്തിവെക്കുകയാണെന്ന് ഊർജമന്ത്രാലയം അറിയിച്ചു. ദിവസം 55,000 വീപ്പ എണ്ണയാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഓയിൽ പോർട്ടുകളിൽ ഒന്നും ഇവിടെയാണ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണകയറ്റുമതി രാജ്യമാണ് സൗദി. ​ഗൾഫിൻ്റെ കിഴക്കേ തീരത്താണ് അവരുടെ ഭൂരിഭാ​ഗം എണ്ണപ്പാടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ളത്. ഇതിന് നേരെ എതിർ വശത്താണ് ഇറാൻ. അതേസമയം തലസ്ഥാനമായ റിയാദിലെ വ്യോമത്താവളത്തെ ലക്ഷ്യംവെച്ചെത്തിയ ഡ്രോൺ സൗദി നിർവീര്യമാക്കി. യുഎസ് സൈനികരുള്ള ഈ താവളത്തെ തുടർച്ചയായ മൂന്നാംദിനമാണ് ഇറാൻ ലക്ഷ്യമിട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖത്തർ എനർജി എൽ എൻ ജി ഉൽപ്പാദനം നിർത്തി; യൂറോപ്പിൽ ഗ്യാസ് വില 50 ശതമാനം വർധിച്ചു

ഖത്തർ എനർജി എൽ എൻ ജി ഉൽപ്പാദനം നിർത്തി; യൂറോപ്പിൽ ഗ്യാസ് വില 50 ശതമാനം വർധിച്ചു

ദോഹ | ഖത്തറിലെ ഊർജ്ജനിലയങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ഖത്തർ എനർജി എൽ എൻ ജി (LNG) ഉൽപ്പാദനം നിർത്തിവെച്ചു. ഇതോടെ യൂറോപ്പിലെ ഗ്യാസ് വിലയിൽ 50 ശതമാനത്തോളം വൻ വർധനവുണ്ടായി. ബെഞ്ച്മാർക്ക് ഡച്ച്, ബ്രിട്ടീഷ് ഹോൾസെയിൽ ഗ്യാസ് വിലകളിലാണ് ഈ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്.

യൂറോപ്പിലെ പ്രധാന വിലസൂചികയായ ഡച്ച് ഫ്രണ്ട്-മന്ത് കോൺട്രാക്ട് (TTF) വില മെഗാവാട്ട് അവറിന് (MWh) 46.52 യൂറോയായി ഉയർന്നു. തിങ്കളാഴ്ച രാവിലെ തന്നെ വിലയിൽ 25 ശതമാനം വർധനവുണ്ടായിരുന്നുവെങ്കിലും ഖത്തറിന്റെ ഉൽപ്പാദനം നിലച്ചതോടെ ഇത് 50 ശതമാനത്തിലേക്ക് എത്തുകയായിരുന്നു. ഏഷ്യൻ വിപണിയിലും എൽ എൻ ജി വിലയിൽ ഏകദേശം 39 ശതമാനം വർധന രേഖപ്പെടുത്തി. ജപ്പാൻ-കൊറിയ മാർക്കർ (JKM) പ്രകാരം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (mmBtu) 15.068 ഡോളറായാണ് വില ഉയർന്നത്.

ഖത്തറിൽ നിന്നുള്ള എൽ എൻ ജി വിതരണത്തിൽ ദീർഘകാലത്തേക്ക് തടസ്സമുണ്ടായാൽ യൂറോപ്പിലെ വില 80 മുതൽ 100 യൂറോ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള ഊർജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേലിൻ്റെ കമ്മ്യൂണിക്കേഷൻസ് കോംപ്ലക്‌സ് തകർത്തെന്ന് ഇറാൻ

ഇസ്രയേലിൻ്റെ കമ്മ്യൂണിക്കേഷൻസ് കോംപ്ലക്‌സ് തകർത്തെന്ന് ഇറാൻ

തെഹ്‌റാൻ: ഇസ്രയേൽ സൈന്യത്തിന്റെ കമ്മ്യൂണിക്കേഷൻസ് കോംപ്ലക്‌സ് തകർത്തതായി ഇറാന്റെ അവകാശവാദം. ഇറാന്റെ സായുധസേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി) ആണ് ഇക്കാര്യം അറിയിച്ചത്.

ഇസ്രയേലിലെ ബീർഷെബയിൽ സ്ഥിതിചെയ്യുന്ന കോംപ്ലക്‌സിന് നേരേയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിലെ തസ്‌നീം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. തകർന്ന കെട്ടിടത്തിന്റെ ചിത്രവും തസ്‌നീം ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.

ഇസ്രയേൽ പ്രതിരോധസേനയുടെ C4I (കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇന്റലിജൻസ്) പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബീർഷെബയിലെ കോംപ്ലക്‌സ്. ഇതിന് പുറമേ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വിവിധ ഐടി കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രയേല്‍-യുഎസ് ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. ഇറാന്റെ ഒന്‍പത് ആശുപത്രികള്‍ തകര്‍ന്നു. ഇറാന്‍ പാര്‍ലമെന്റ് ഹെല്‍ത്ത് കമ്മീഷന്‍ അംഗം ഫാത്തിമ മുഹമ്മദ് ബെയ്ഗിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമിക്കപ്പെട്ടതില്‍ അഞ്ച് ആശുപത്രികള്‍ തലസ്ഥാനമായ തെഹ്റാനിലും നാലെണ്ണം മറ്റ് നഗരങ്ങളിലുമാണ്. രോഗികളെ പൂര്‍ണമായും മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇറാനിലെ ഇസ്ഫഹാൻ ആണവകേന്ദ്രത്തിന് സമീപത്തായി വൻ സ്‌ഫോടനങ്ങൾ ഉണ്ടായതായി അൽ ജസീറ റിപ്പോർട്ട്‌ചെയ്തു. മധ്യഇറാനിലെ പ്രധാന നഗരമായ ഇസ്ഫഹാനിലാണ് ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ഇറാന്റെ വ്യോമതാവളവും ഇവിടെയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ-ഇസ്രയേൽ സംഘർഷം: നട്ടെല്ലിന് ശസ്ത്രക്രിയക്കായി നാട്ടിലേക്ക് തിരിച്ച മലയാളി അബുദാബിയിൽ കുടുങ്ങി

ഇറാൻ-ഇസ്രയേൽ സംഘർഷം: നട്ടെല്ലിന് ശസ്ത്രക്രിയക്കായി നാട്ടിലേക്ക് തിരിച്ച മലയാളി അബുദാബിയിൽ കുടുങ്ങി

അബുദാബി: പശ്ചിമേഷ്യ സംഘർഷത്തിനിടെ അബുദാബിയിൽ കുടുങ്ങി പത്തനംതിട്ട സ്വദേശി ബിജോയ് മോൻ പാപ്പച്ചൻ. നട്ടെല്ലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കായി കാനഡയിൽ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചതായിരുന്നു ബിജോയ് മോൻ. എന്നാൽ അബുദാബിയിൽ എത്തിയപ്പോൾ വിമാനങ്ങൾ റദ്ദാക്കുകയായിരുന്നു. ഇതോടെ അബുദാബിയിൽ കുടുങ്ങിയ ബിജോയ് ഉൾപ്പെടെയുള്ള വരെ അവിടെ നിന്നും മുന്നൂറ് കിലോമീറ്റർ അകലെ അൽ ദാഫ്ര റിസോർട്ടിലേക്ക് മാറ്റി. അടുത്ത വ്യാഴാഴ്ചയാണ് ബിജോയ്ക്ക് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്.

എന്ന് നാട്ടിലെത്താൻ കഴിയുമെന്നറിയാത്ത അവസ്ഥയിലാണെന്ന് ബിജോയ് പറഞ്ഞു. മൂന്ന് ദിവസമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കുട്ടികൾ ഉൾപ്പെടെയുള്ള മലയാളി കുടുംബങ്ങൾ റിസോർട്ടിലുണ്ട്. നോർക്ക വഴി ബന്ധപ്പെട്ടിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. അബുദാബിയിൽ താത്കാലികമായി ചികിത്സാ സൗകര്യം ഒരുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ബിജോയ് പറഞ്ഞു.

നിലവിൽ മരുന്ന് കഴിക്കുന്നുണ്ടെങ്കിലും ആരോഗ്യപ്രശ്നം നേരിടുന്നതായും ബിജോയ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ബന്ധപ്പെട്ടിരുന്നെന്നും ഉടനടി നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവീസ് നടന്നെങ്കിലും ബിജോയ്ക്ക് യാത്രയ്ക്ക് അവസരം ലഭിച്ചില്ല.

തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് അയക്കാം എന്നാണ് അധികൃതർ നിലവിൽ അറിയിച്ചിരിക്കുന്നത്.