Wednesday, 4 March 2026

ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം; എ പത്മകുമാർ പുറത്തേയ്ക്ക്

ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം; എ പത്മകുമാർ പുറത്തേയ്ക്ക്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. ദ്വാരപാലക ശില്‍പക്കേസില്‍ സ്വാഭാവിക ജാമ്യമാണ് പത്മകുമാറിന് ലഭിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പത്മകുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും. കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എട്ടാമത്തെയാളാണ് പത്മകുമാര്‍. 2025 നവംബര്‍ 20നായിരുന്നു പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ സംഘർഷം; ആയുധ ശേഖരം വർദ്ധിപ്പിക്കാൻ അമേരിക്ക

ഇറാൻ സംഘർഷം; ആയുധ ശേഖരം വർദ്ധിപ്പിക്കാൻ അമേരിക്ക

ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ശേഖരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗൺ) നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 5,000 കോടി ഡോളറിന്റെ (ഏകദേശം $50 billion) അധിക ബജറ്റിനായുള്ള (Supplemental Budget Request) തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്

ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവ് ഫെയിൻബെർഗിന്റെ നേതൃത്വത്തിലാണ് ഈ നടപടികൾ നടക്കുന്നത്. ബജറ്റ് നീക്കങ്ങൾക്ക് പുറമെ, ആയുധ നിർമ്മാണം വേഗത്തിലാക്കുന്നത് സംബന്ധിച്ച് പ്രമുഖ യുഎസ് പ്രതിരോധ കമ്പനികളുടെ തലവന്മാരുമായി വൈറ്റ് ഹൗസ് വരുംദിവസങ്ങളിൽ ചർച്ച നടത്തും. ലോക്ഹീഡ് മാർട്ടിൻ, റേതിയോൺ തുടങ്ങിയ കമ്പനികൾ ഇതിൽ പങ്കെടുത്തേക്കും.

അതേസമയം യുദ്ധസമയത്തെ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിന് യുഎസ് കോൺഗ്രസിൽ ഇന്ന് വോട്ടിങ് നടക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമിതാധികാരപ്രയോഗം നടത്തുന്നുവെന്ന് ഡെമോക്രാറ്റുകൾ വിമർശിച്ചു. യുദ്ധം എത്രകാലം തുടരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ട്രംപ് പറഞ്ഞു. യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് ട്രംപിന്റെ പരാമർശം. ഇറാനിൽ നിന്നുള്ള ഭീഷണി നേരിടേണ്ടതുണ്ടെന്നും കത്തിൽ ട്രംപ് പരാമർശിക്കുന്നു. ട്രംപിന്റെ യുദ്ധ പദ്ധതികളെപ്പറ്റി അറിവില്ലെന്ന് യു എസ് കോൺഗ്രസ് അംഗങ്ങൾ പ്രതികരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന് പുതിയ പരമോന്നത നേതാവ് ; ഖമനയിയുടെ പിൻഗാമിയായി മകൻ മൊജ്താബയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്

ഇറാന് പുതിയ പരമോന്നത നേതാവ് ; ഖമനയിയുടെ പിൻഗാമിയായി മകൻ മൊജ്താബയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിൻഗാമിയായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ.

ഇറാൻ ഇന്റർനാഷണൽ എന്ന മാധ്യമമാണ് മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട് ചെയ്‌തത്‌. മൊജ്താബയ്ക്ക് ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സംഘടനയാണ് മൊജ്താബയെ പരമോന്നത് നേതാവായി തെരഞ്ഞെടുക്കാൻ സമ്മർദ്ദം ചെലുത്തിയത്. ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫ് കൂടിയാണ് മൊജ്താബ.

അതേസമയം, ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം മഷാദിൽ നടക്കും. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാൽ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് സൂചന. അതേസമയം സംസ്‌കാരം എന്നുണ്ടാകും എന്നതിൽ വ്യക്തതയില്ല.

ആയത്തുള്ള ഖമനയിയുടെ ടെഹ്‌റാനിലെ വസതിക്ക് നേരെ ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകളും മരുമകനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഖമനയിയുടെ ഭാര്യ മൻസൂറ ഖോജസ്‌തേയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

പരമോന്നത നേതാവിന്റെ മിലിറ്ററി ബ്യൂറോ ചീഫ് മുഹമ്മദ് ഷിറാസി, രഹസ്യാന്വേഷണ വിഭാഗം തലവൻ സലാഹ് ആസാദി, നൂതന ആയുധപദ്ധതിയുടെ തലവൻ ഹസൻ ജബൽ അമെലിയാൻ എന്നിവരെയും വധിച്ചതായി ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖമനയി വധത്തിൽ ഇറാൻ തിരിച്ചടിക്കാന്‍ ശ്രമിക്കും, ലക്ഷ്യം യുഎസാകുമെന്ന് അമേരിക്കന്‍ ഇന്റലിജൻസ്

ഖമനയി വധത്തിൽ ഇറാൻ തിരിച്ചടിക്കാന്‍ ശ്രമിക്കും, ലക്ഷ്യം യുഎസാകുമെന്ന് അമേരിക്കന്‍ ഇന്റലിജൻസ്

ന്യൂയോർക്ക്: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയെ വധിച്ചതിന് പ്രതികാരത്തിന് ലക്ഷ്യമിടുകയാണ് ഇറാനും സഖ്യകക്ഷികളുമെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. പ്രോക്‌സി ഗ്രൂപ്പുകളുൾപ്പെടെ യുഎസിനെ ലക്ഷ്യം വച്ച് സൈബർ ആക്രമണത്തിനും കോപ്പുകൂട്ടുന്നുവെന്നാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കൻ മണ്ണിൽ വലിയരീതിയിലുള്ള സൈനിക ആക്രമണങ്ങൾക്ക് സാധ്യതയില്ലെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ വിലയിരുത്തൽ. എന്നാൽ ചില നിർദിഷ്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളും ഇതിനൊപ്പം സൈബർ ആക്രമണങ്ങളും കരുതിയിരിക്കണമെന്നാണ് ഇന്റലിജൻസ് പറയുന്നത്.

ഇറാനെ പിന്തുണയ്ക്കുന്ന ഹാക്കർമാർ സൈബർ സുരക്ഷയ്ക്ക് വെല്ലുവിളിയാകുമ്പോൾ പശ്ചിമേഷ്യയിൽ യുഎസിനെയും സഖ്യകക്ഷികളെയും ഇറാൻ ലക്ഷ്യം വയ്ക്കാം. അതേസമയം ഫെഡറൽ ഇന്റലിജൻസ് നിയമ നിർവഹണ ഏജൻസികളുമായി ചേർന്ന് രാജ്യത്തിനെതിരെയുള്ള ഏത് ഭീഷണിയെയും കൃത്യമായി തടുക്കുന്നത് തുടരുകയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖമനയിയുടെ സംസ്കാരം വിശുദ്ധ നഗരമായ മഷാദിൽ

ഖമനയിയുടെ സംസ്കാരം വിശുദ്ധ നഗരമായ മഷാദിൽ

ടെഹ്‌റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഷിയ മുസ്‌ലിം വിഭാഗത്തിൻ്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാൽ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് മാധ്യമ റിപ്പോർട്ട്. അതേസമയം സംസ്‌കാരം എന്നുണ്ടാകും എന്നതിൽ വ്യക്തതയില്ല.

ഫെബ്രുവരി 28ന് ആയത്തുള്ള ഖമനയിയുടെ ടെഹ്‌റാനിലെ വസതിക്ക് നേരെ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകളും മരുമകനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഖമനയിയുടെ ഭാര്യ മൻസൂറ ഖോജസ്‌തേ കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരിച്ചത്. പരമോന്നത നേതാവിന്റെ മിലിറ്ററി ബ്യൂറോ ചീഫ് മുഹമ്മദ് ഷിറാസി, രഹസ്യാന്വേഷണ വിഭാഗം തലവൻ സലാഹ് ആസാദി, നൂതന ആയുധപദ്ധതിയുടെ തലവൻ ഹസൻ ജബൽ അമെലിയാൻ എന്നിവരെയും വധിച്ചതായി ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.

ആക്രമണം ആരംഭിച്ചതിന്റെ ആദ്യമണിക്കൂറിൽ തന്നെ ഖമനയിയെ വധിച്ചുവെന്ന വാദവുമായി ഇസ്രയേലും അമേരിക്കയും രംഗത്തെത്തിയിരുന്നു. ഖമനയിയുടെ വധത്തിൽ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 35 വർഷമായി ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുള്ള അലി ഖമനയി. പശ്ചിമേഷ്യയിൽ ഏറ്റവും അധികകാലം രാഷ്ട്രഭരണം നടത്തിയ രാഷ്ട്രത്തലവൻ കൂടിയാണ് അദ്ദേഹം. 1939ലാണ് അയത്തുള്ള അലി ഖമനേയി ജനിക്കുന്നത്. ഖുമിലെ സെമിനാരിയിൽ നിന്ന് മതപഠനം നേടിയ ഖമനയി ഷാ ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പോരാടിയ, അത്തരത്തിൽ ജനപ്രീതി നേടിയ നേതാവാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയിൽ ആക്രമണം;750കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിൽ കുടുംബത്തോടൊപ്പം മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോയും കുടുംബവും

സൗദിയിൽ ആക്രമണം;750കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിൽ കുടുംബത്തോടൊപ്പം മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോയും കുടുംബവും

റിയാദ്: ഇറാൻ - ഇസ്രയേൽ - യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദ്യ അറേബ്യയിൽ നിന്നും മാഡ്രിഡിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് പറന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും. റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് പോർച്ചുഗീസ് സൂപ്പർ താരം പങ്കാളി ജോർജിന റോഡ്രിഗസിനും അഞ്ച് മക്കൾക്കുമൊപ്പം 750കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിൽ സൗദി അറേബ്യ വിട്ടത്.

സൗദി ക്ലബ് അൽ നസറിന്റെ താരമായ റൊണാൾഡോ യൂറോപ്പിലെ സുരക്ഷിത കേന്ദ്രത്തിലേക്കാണ് പോയതെന്ന് സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരി 28നാണ് റിയാദിൽ സ്‌ഫോടനങ്ങളും ഡ്രോൺ ആക്രമണങ്ങളും ഉണ്ടായത്. തുടർന്നാണ് യൂറോപ്പിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് അദ്ദേഹം മാറിയത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിമാനങ്ങളിലൊന്നാണ് ഗൾഫ് സ്ട്രീം ജി 650. ഇതിലാണ് താരവും കുടുംബവും സൗദി വിട്ട് പറന്നത്. പറക്കുന്ന കൊട്ടാരം എന്നാണ് ഈ വിമാനം അറിയപ്പെടുന്നത്. ഏകദേശം ഏഴ് മണിക്കൂർ നീണ്ട താരത്തിന്റെ യാത്ര ഈജിപ്തിനും മെഡിറ്ററേനിയൻ കടലിനും മുകളിലൂടെയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഇറാന് വൻനാശനഷ്ടമുണ്ടാക്കി; 17 കപ്പലുകൾ നശിപ്പിച്ചു’; കൂടുതൽ സൈനികരെ എത്തിക്കുമെന്ന് US

‘ഇറാന് വൻനാശനഷ്ടമുണ്ടാക്കി; 17 കപ്പലുകൾ നശിപ്പിച്ചു’; കൂടുതൽ സൈനികരെ എത്തിക്കുമെന്ന് US

ഇറാന് വൻനാശനഷ്ടമുണ്ടാക്കിയതായി അമേരിക്ക. ഇറാന്റെ 17 കപ്പലുകൾ നശിപ്പിച്ചതായി യു എസ് സെൻട്രൽ കമാൻഡ്. ഇറാന്റെ അത്യാധുനിക മുങ്ങിക്കപ്പലിന് കേടുപാടുകളുണ്ടാക്കിയെന്നും യു എസ് സൈന്യം. ഇതുവരെ നടന്ന സൈനിക ഓപ്പറേഷനിൽ രണ്ടായിരത്തോളം ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. രണ്ടായിരത്തിലധികം ആയുധങ്ങൾ ഉപയോഗിച്ചതായും അമേരിക്ക വ്യക്തമാക്കി.

യു എസ് സെന്റ്കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറാണ് സൈനിക നടപടികൾ വിശദീകരിച്ചത്. ഇറാൻ 500ൽ അധികം ബാലിസ്റ്റിക് മിസൈലുകളും രണ്ടായിരത്തിലധികം ഡ്രോണുകളും ഇതുവരെ പ്രത്യാക്രമണങ്ങൾക്ക് ഉപയോഗിച്ചതായും യു എസ് സെൻട്രൽ കമാൻഡ് പറയുന്നു. പ്രത്യാക്രമണശേഷി ഇറാന് കുറഞ്ഞുവരുന്നതായും പശ്ചിമേഷ്യയിലേക്ക് കൂടുതൽ അമേരിക്കൻ സൈനികരെ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രാഡ് കൂപ്പർ പറഞ്ഞു.

നിലവിൽ 50,000-ത്തിലധികം അമേരിക്കൻ സൈനികരും 200 പോർവിമാനങ്ങളും രണ്ട് വിമാനവാഹിനി കപ്പലുകളും അമേരിക്കൻ ഓപ്പറേഷന്റെ ഭാഗമാണെന്നും സെൻട്രൽ കമാൻഡ്. അതേസമയം ദുബായ് യു.എസ്. കോൺസുലേറ്റിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം. ദുബൈ അൽസീഫിലെ യു.എസ്. കോൺസുലേറ്റിന് സമിപം ചെറിയ തീപിടുത്തമുണ്ടായതായി. ആർക്കും പരിക്കില്ല. ഖത്തറിലെ അൽ ഉദൈദ് യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. രണ്ട് മിസൈലുകളിൽ ഒന്ന് തടഞ്ഞതായും മറ്റൊന്ന് വ്യോമതാവളത്തിൽ പതിച്ചതായും ഖത്തർ