Thursday, 5 March 2026

അസൈർബൈജാനെയും ലക്ഷ്യമിട്ട് ഇറാൻ; നഖ്ചിവാൻ വിമാനത്താവളത്തിനും സ്കൂളിനും നേരെ ഡ്രോണ്‍ ആക്രമണം

അസൈർബൈജാനെയും ലക്ഷ്യമിട്ട് ഇറാൻ; നഖ്ചിവാൻ വിമാനത്താവളത്തിനും സ്കൂളിനും നേരെ ഡ്രോണ്‍ ആക്രമണം

ബാകു: അസൈർബൈജാനിലും ഇറാന്‍റെ ആക്രമണം. നഖ്ചിവാൻ വിമാനത്താവളത്തിനും സ്കൂളിനും നേരെ ഡ്രോൺ ആക്രമണം നടന്നു. രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് അസർബൈജാൻ ഇറാനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. ഇന്ന് ഉച്ചയോടെ രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയ പ്രസ്താവനയിൽ പറഞ്ഞു. ഒരു ഡ്രോൺ നഖ്ചിവാൻ വിമാനത്താവളത്തിന്‍റെ ടെർമിനൽ കെട്ടിടത്തിന് മുകളിലും മറ്റൊരു ഡ്രോൺ ഷെക്കേരാബാദ് ഗ്രാമത്തിലെ ഒരു സ്കൂൾ കെട്ടിടത്തിലും വീണെന്നാണ് മന്ത്രാലയം അറിയിച്ചത്. വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി നടത്തിയ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ബാകുവിലെ ഇറാനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയതായി മന്ത്രാലയം അറിയിച്ചു. ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം അസർബൈജാനുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

അസർബൈജാന്‍റെ അടുത്ത സഖ്യകക്ഷിയായ ഇസ്രയേൽ അസർബൈജാനിൽ നിന്നും ആക്രമണം നടത്തും എന്ന ആശങ്ക ഇറാൻ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ, ഇറാനിലേക്ക് ഇസ്രയേൽ വലിയ തോതിലുള്ള ആക്രമണം നടത്തിയതിനെത്തുടർന്ന്, ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അസർബൈജാൻ ഉറപ്പ് നൽകിയിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തലമുടി വെട്ടിയത് മോശമായതിന് 5.2 കോടി രൂപ നഷ്‌ടപരിഹാരം തേടിയ യുവതിക്ക് സുപ്രീം കോടതി അനുവദിച്ചത് ഇത്രയും

തലമുടി വെട്ടിയത് മോശമായതിന് 5.2 കോടി രൂപ നഷ്‌ടപരിഹാരം തേടിയ യുവതിക്ക് സുപ്രീം കോടതി അനുവദിച്ചത് ഇത്രയും

മുടി മുറിച്ചതിന് 5.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട സ്ത്രീയുടെ അപ്പീൽ ഭാഗികമായി അനുവദിച്ച്‌ സുപ്രീം കോടതി. പരാതിക്കാരിക്ക് 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. മുടി മുറിച്ചത് മൂലം തനിക്ക് ജോലിയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതിലേക്കും, മോഡലിംഗ് കരിയർ അവസരങ്ങളെ ബാധിക്കുന്നതിലേക്കും എത്തുകയും വിഷാദത്തിന് കാരണമായി മാറിയതായും അവർ അവകാശപ്പെട്ടു. എന്നിരുന്നാലും, ഹാജരാക്കിയ തെളിവുകൾ ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകുന്നതിനുള്ള ന്യായീകരണമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

മോശമായ രീതിയിൽ മുടി മുറിച്ചതിന് നഷ്ടപരിഹാരം നൽകുക, അനുമാനങ്ങളെയോ അവകാശവാദങ്ങളെയോ മാത്രം അടിസ്ഥാനമാക്കിയല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. യഥാർത്ഥ നഷ്ടം ബോധ്യപ്പെടുത്തുന്ന വിശ്വസനീയമായ തെളിവുകളുടെ പിന്തുണ ആവശ്യമാണ്.

2018 ഏപ്രിൽ 12ന്, പരാതിക്കാരി ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബ്യൂട്ടി സലൂണിൽ മുടിവെട്ടാൻ പോയി. പക്ഷേ അവർ മുടി തീരെ ചെറുതാക്കി മുറിച്ചതായി യുവതി ആരോപിക്കുന്നു. സേവനത്തിൽ അതൃപ്തിയുണ്ടായ അവർ 2018 ജൂലൈയിൽ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകി. 2021 സെപ്റ്റംബർ 21ന്, സേവനത്തിലെ പോരായ്മയും മെഡിക്കൽ അനാസ്ഥയും ചൂണ്ടിക്കാട്ടി ബ്യൂട്ടി സലൂൺ കുറ്റക്കാരെന്ന് കമ്മീഷൻ കണ്ടെത്തി. അവർക്ക് 2 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിൽ അതൃപ്തി പ്രകടിപ്പിച്ച ഹോട്ടൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. നഷ്ടപരിഹാര തുക വീണ്ടും വിലയിരുത്താൻ സുപ്രീം കോടതി കേസ് ഉപഭോക്തൃ കമ്മീഷനിലേക്ക് തിരികെ അയച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലക്ഷ്യസ്ഥാനം മാര്‍ക്ക് ചെയ്യുന്നതും ബോംബിടുന്നതും എഐ! പുതിയ യുദ്ധരീതികള്‍ പിടിമുറുക്കുന്ന പശ്ചിമേഷ്യ

ലക്ഷ്യസ്ഥാനം മാര്‍ക്ക് ചെയ്യുന്നതും ബോംബിടുന്നതും എഐ! പുതിയ യുദ്ധരീതികള്‍ പിടിമുറുക്കുന്ന പശ്ചിമേഷ്യ

പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധമുഖത്താണ്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയെനിയെ അടക്കം വധിച്ച ഇസ്രയേല്‍-യുഎസ് വ്യോമാക്രമണം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കിയിരിക്കുന്നു. ഇറാന് നേരെ ഇസ്രയേല്‍-യുഎസ് സഖ്യത്തിന്‍റെ ആക്രമണവും, അതിശക്തമായി തിരിച്ചടിച്ചുള്ള ഇറാന്‍റെ പ്രത്യാക്രമണവും ആറാം ദിവസത്തിലെത്തിക്കഴിഞ്ഞു. നാളിതുവരെ കണ്ട യുദ്ധമുറകളല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ നേരിട്ട് നിയന്ത്രിക്കുന്ന സംഘര്‍ഷമാണ് പശ്ചിമേഷ്യയില്‍ ലോകം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്നാണ് ഗാര്‍ഡിയന്‍ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന് നേരെയുള്ള ആക്രമണങ്ങൾക്കായി യുഎസും ഇസ്രയേലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ടൂളുകളെ ആശ്രയിക്കുന്നതായാണ് റിപ്പോര്‍ട്ട്. മനുഷ്യ ചിന്തയേക്കാള്‍ വേഗത്തില്‍ നടപ്പിലാക്കുന്ന ബോംബാക്രമണത്തിന്‍റെ പുതിയ യുഗത്തിന് ഇത് തുടക്കം കുറിച്ചതായി വിദഗ്‌ധർ പറയുന്നു. അതായത്, മനുഷ്യ ചിന്തയേക്കാള്‍ വേഗത്തില്‍ സാഹചര്യങ്ങള്‍ വിശകലനം ചെയ്‌ത്, ലക്ഷ്യസ്ഥാനം കൃത്യമായി മാര്‍ക്ക് ചെയ്‌ത്, ഏറ്റവും അനുയോജ്യമായ ആയുധം തിരഞ്ഞെടുത്ത്, നിയമപരമായ അനുമതി തേടി എഐ ടൂളുകള്‍ പ്രതിയോഗിക്ക് നേര്‍ക്ക് ആക്രമണം അഴിച്ചുവിടുന്നു. ഇറാനില്‍ അമേരിക്കയും ഇസ്രയേലും ചേർന്ന് ആദ്യത്തെ 12 മണിക്കൂറിനുള്ളിൽ ഏകദേശം 900 ആക്രമണങ്ങൾ നടത്തി. ഈ മിസൈൽ ആക്രമണങ്ങളിൽ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയെനി ഉള്‍പ്പടെയുള്ള പ്രമുഖര്‍ കൊല്ലപ്പെട്ടു. ഇതിന്‍റെയെല്ലാം സൂത്രധാരനായി ആന്ത്രോപിക്കിന്‍റെ ക്ലോഡ് എഐയെ അമേരിക്കന്‍- ഇസ്രയേല്‍ സേനകള്‍ ഉപയോഗിച്ചതായി പറയപ്പെടുന്നു. ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താന്‍ ഇസ്രയേലും യുഎസും ഗാസയിലും എഐ ഉപയോഗിച്ചിരുന്നു. സമാനമായി ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ഡ്രോണ്‍ ദൃശ്യങ്ങളും, ഭൂപടങ്ങളും, ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍റര്‍സെപ്‌ഷനുകളും മനുഷ്യ ഇന്‍പുട്ടുകളും വഴി ക്രോഡ് എഐ ക്രോഡീകരിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സേനകള്‍ക്ക് നല്‍കിയെന്നാണ് അനുമാനം.

'യുദ്ധത്തില്‍ എന്തിനെ ടാര്‍ഗറ്റ് ചെയ്യണം എന്ന് എഐ യന്ത്രം തന്നെ ശുപാർശകൾ നൽകുകയാണ്. ചില രീതികളിൽ അത് മനുഷ്യ ചിന്തയുടെ വേഗത്തേക്കാൾ വേഗം സാധ്യമാക്കുന്നു'- എന്നും ന്യൂകാസിൽ സർവകലാശാലയിലെ രാഷ്ട്രീയ ഭൗമശാസ്ത്ര അധ്യാപകമായ ക്രെയ്‌ഗ് ജോൺസ് പറഞ്ഞു. എഐയുടെ ഉപയോഗം വഴി യുദ്ധം എളുപ്പം വിശാലമാക്കാനും വേഗത്തില്‍ ആക്രമണം അഴിച്ചുവിടാനും സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഒരേസമയം മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താന്‍ എഐ ടൂളുകളുടെ ഉപയോഗം വഴി സാധിക്കുന്നതായും വിലയിരുത്തപ്പെടുന്നു. മുമ്പ് ദിവസങ്ങള്‍ ഏറെയെടുത്തായിരുന്നു ഇത്തരം വിവിധ യുദ്ധമുറകള്‍ യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളെല്ലാം പയറ്റിയിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സീറ്റൊന്നിന് 62,000 രൂപ മുതൽ; ഡിമാൻഡിനൊപ്പം കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്, ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ

സീറ്റൊന്നിന് 62,000 രൂപ മുതൽ; ഡിമാൻഡിനൊപ്പം കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്, ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ

ദുബായ്: പശ്ചിമേഷ്യയിലെ ആകാശപരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎഇയിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യൻ സഞ്ചാരികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ചാർട്ടർ വിമാനങ്ങൾ സർവീസ് ആരംഭിച്ചു. എന്നാൽ ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. സാധാരണ വിമാന സർവീസുകൾ മുടങ്ങിയതോടെ സന്ദർശക വിസയിൽ എത്തിയവരും ട്രാൻസിറ്റ് യാത്രക്കാരുമാണ് ദുരിതത്തിലായത്.

ദുബായ്, അബുദാബി വിമാനത്താവളങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ചാർട്ടർ വിമാനങ്ങൾ ക്രമീകരിക്കുന്നത്. ട്രാവൽ ഏജൻസികൾ വഴിയാണ് ഇതിന്റെ ബുക്കിംഗ് നടക്കുന്നത്. ഡിമാൻഡ് ഉയർന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ചിരിക്കുകയാണ്. ചാർട്ടർ വിമാനങ്ങളിൽ ഒരാൾക്ക് 2,500 ദിർഹം (ഏകദേശം 62,000 രൂപ) മുതലാണ് നിരക്ക് ആരംഭിക്കുന്നത്. സ്വകാര്യ ജെറ്റുകളിൽ പോകണമെങ്കിൽ 7,000 ദിർഹം വരെ നൽകണം. നേരത്തെ 1,700 ദിർഹമായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 3,000 ദിർഹം വരെ ഈടാക്കുന്നുണ്ട്.

ഡിമാൻഡ് കൂടുതലാണെങ്കിലും ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും നിലവിൽ കണക്റ്റിവിറ്റി ലഭ്യമല്ല. തിരഞ്ഞെടുത്ത പ്രധാന നഗരങ്ങളിലേക്ക് മാത്രമാണ് ഇപ്പോൾ സർവീസുകൾ നടക്കുന്നത്. ഫെബ്രുവരി അവസാന വാരം അവധിക്കാലം ആഘോഷിക്കാൻ എത്തിയ പലരും വിമാനങ്ങൾ റദ്ദാക്കിയതോടെ ഹോട്ടലുകളിൽ കുടുങ്ങുകയായിരുന്നു. യാത്ര മുടങ്ങിയത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കി, എന്നാൽ ചാർട്ടർ വിമാനങ്ങൾ വരുന്നത് വലിയ ആശ്വാസമാണെന്ന് കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരി രാജീവ് പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്ന യുവാവിനെ കാർ ഇടിച്ചു തെറിപ്പിച്ചു, വെമ്പായത്തെ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്ന യുവാവിനെ കാർ ഇടിച്ചു തെറിപ്പിച്ചു, വെമ്പായത്തെ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: എംസി റോഡിൽ വാഹനാപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി. വേറ്റിനാട് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാറിടിച്ചാണ് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചത്. ഇടുക്കി സ്വദേശിയും ഫോട്ടോഗ്രാഫറുമായ ജൂബി (48) ക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം കവടിയാറിൽ വീഡിയോഗ്രാഫറായി ജോലി നോക്കി വരികയായിരുന്നു ജൂബി. ഒപ്പം വേറ്റിനാട് ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകൻ കൂടിയായിരുന്നു ഇദ്ദേഹം. സംഭവദിവസം രാത്രി ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വട്ടപ്പാറ ഭാഗത്തുനിന്നും വെമ്പായത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് റോഡിന്‍റെ എതിർവശത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്ന ജൂബിയെ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ജൂബിയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോളി ആഘോഷത്തിനിടെ ചെറുമകൻ ദേഹത്ത് കളർ വിതറി; തിളച്ച വെള്ളം കുട്ടിയുടെ മേലൊഴിച്ച് മുത്തശ്ശി

ഹോളി ആഘോഷത്തിനിടെ ചെറുമകൻ ദേഹത്ത് കളർ വിതറി; തിളച്ച വെള്ളം കുട്ടിയുടെ മേലൊഴിച്ച് മുത്തശ്ശി

നാഗ്പൂർ: ഹോളി ആഘോഷത്തിനിടെ കളിച്ചുകൊണ്ട് തൻറെ മേൽ കളർ വിതറിയ കൊച്ചുമകൻറെ ശരീരത്തിലേക്ക് മുത്തശ്ശി തിളച്ചവെള്ളമൊഴിച്ചു. ബുധനാഴ്ച രാവിലെ നാഗ്പൂരിലെ കോരാഡി എന്ന പ്രദേശത്താണ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്. കുട്ടിയുടെ അരയ്ക്ക് താഴെ ഗുരുതരമായ പൊള്ളലേറ്റു. പിന്നാലെ മുത്തശ്ശി സിന്ധു താക്കറേയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

ഹോളി ദിവസം വീടിന് പുറത്ത് മുത്തശ്ശിക്ക് സമീപം നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ പെയിന്റ് സ്പ്രേ കൊണ്ടാണ് കുട്ടി മുത്തശ്ശിയുടെ ശരീരത്തിലേക്ക് നിറം വിതറിയത്. കുട്ടിയുടെ അമ്മയുടെ അമ്മയാണ് സിന്ധു താക്കറേ. അപ്പോൾ ഉണ്ടായ പ്രകോപനമാണ് അങ്ങനെ പെരുമാറാൻ കാരണമെന്നാണ് കസ്റ്റഡിയിലെടുത്ത സിന്ധു താക്കറേ മൊഴി നൽകിയിരിക്കുന്നത്. 45ശതമാനം പൊള്ളലേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോളി വിറക് കൊണ്ട് ചൂടാക്കിയ വെള്ളം ബക്കറ്റിൽ നിറച്ച് നടന്നുവരുമ്പോഴാണ് കുട്ടി സിന്ധുവിന്റെ ദേഹത്ത് കളർ വിതറിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആന ഒന്നാം പാപ്പാനെ വലിച്ചെറിഞ്ഞു; വാഹനങ്ങളും നശിപ്പിച്ചു

ആന ഒന്നാം പാപ്പാനെ വലിച്ചെറിഞ്ഞു; വാഹനങ്ങളും നശിപ്പിച്ചു

ആലപ്പുഴ: കുടശ്ശനാട് തിരുമണിമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. രാത്രി ഏഴരയോടെയാണ് സംഭവം. ആന ഒന്നാം പാപ്പാനെ വലിച്ചെറിഞ്ഞു. ഇടഞ്ഞോടുന്നതിനിടെ ആന വാഹനങ്ങളും നശിപ്പിച്ചു. പരിക്കേറ്റ ഒന്നാം പാപ്പാനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.