ബാകു: അസൈർബൈജാനിലും ഇറാന്‍റെ ആക്രമണം. നഖ്ചിവാൻ വിമാനത്താവളത്തിനും സ്കൂളിനും നേരെ ഡ്രോൺ ആക്രമണം നടന്നു. രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് അസർബൈജാൻ ഇറാനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. ഇന്ന് ഉച്ചയോടെ രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയ പ്രസ്താവനയിൽ പറഞ്ഞു. ഒരു ഡ്രോൺ നഖ്ചിവാൻ വിമാനത്താവളത്തിന്‍റെ ടെർമിനൽ കെട്ടിടത്തിന് മുകളിലും മറ്റൊരു ഡ്രോൺ ഷെക്കേരാബാദ് ഗ്രാമത്തിലെ ഒരു സ്കൂൾ കെട്ടിടത്തിലും വീണെന്നാണ് മന്ത്രാലയം അറിയിച്ചത്. വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി നടത്തിയ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ബാകുവിലെ ഇറാനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയതായി മന്ത്രാലയം അറിയിച്ചു. ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം അസർബൈജാനുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
അസർബൈജാന്‍റെ അടുത്ത സഖ്യകക്ഷിയായ ഇസ്രയേൽ അസർബൈജാനിൽ നിന്നും ആക്രമണം നടത്തും എന്ന ആശങ്ക ഇറാൻ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ, ഇറാനിലേക്ക് ഇസ്രയേൽ വലിയ തോതിലുള്ള ആക്രമണം നടത്തിയതിനെത്തുടർന്ന്, ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അസർബൈജാൻ ഉറപ്പ് നൽകിയിരുന്നു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.