Monday, 9 March 2026

പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിരിക്കെ യുവതി മരിച്ചു

പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിരിക്കെ യുവതി മരിച്ചു

തിരുവനന്തപുരം: പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലായിരുന്ന വിജിഷയെ ഇന്നലെ കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം. പൊങ്കാലയ്ക്കിടെ പുറകിലെ അടുപ്പില്‍ നിന്ന് സാരിയിലേക്ക് തീപടരുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി മരിച്ചു

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലില്‍ ഓത്തുപുരയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. 16 വയസായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ ബിലാലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടറില്‍ സഞ്ചരിച്ച സുഹൃത്തുക്കളായ ആദില്‍, അദ്‌നാന്‍,യാസിന്‍ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ ആറരയോടെ പയ്യോളി-പേരാമ്പ്ര റോഡില്‍ തച്ചന്‍കുന്ന് പറമ്പില്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റോഡ് ഇറക്കത്തിലാണ് സംഭവം. സുഹൃത്തുക്കളായ നാല് പേരും സ്‌കൂട്ടറില്‍ തുറയൂരിലുള്ള പള്ളിയിലേക്ക് പോകുകയായിരുന്നു.

ഏറ്റവും പിറകിലായി യാത്ര ചെയ്ത ബിലാല്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാപ്പാട് ഇലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ബിലാല്‍. മാതാവ്: റംല. സഹോദരങ്ങള്‍: ശുഹൈബ, ഉമ്മുസല്‍മ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഞ്ജു ടീമിന്‍റെ നട്ടെല്ലായി, ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍: മുഖ്യമന്ത്രി

സഞ്ജു ടീമിന്‍റെ നട്ടെല്ലായി, ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ടി20 ലോകകപ്പ് 2026 മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിന് പിന്നാലെ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളിയായ സഞ്ജു സാംസണിനെയും ഇന്ത്യൻ ടീമിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകകപ്പ് വിജയത്തിൽ സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണെന്നും ടൂർണമെന്റിലുടനീളം സ്ഥിരത പുലർത്തിയ സഞ്ജുവിന് ടീമിന്റെ നട്ടെല്ലായി മാറാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സ്വന്തം മണ്ണിൽ കിരീടം നേടി ലോക ക്രിക്കറ്റിന്റെ നെറുകയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം. ന്യൂസിലാൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു.

ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണ്. ഫൈനലിലെ നിർണ്ണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിംഗിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയർ ഓഫ് ദി ടൂർണമെന്റ് ബഹുമതി സഞ്ജുവിന്റെ നേട്ടങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 8 March 2026

ലോക വനിതാ ദിനത്തിൽ പാലാ മുനിസിപ്പൽ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു

ലോക വനിതാ ദിനത്തിൽ പാലാ മുനിസിപ്പൽ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു

  ദിയ ബിനു പുളിക്കകണ്ടം പാലാക്കാരുടെ സ്വന്തംചെയർപേഴ്സൺ 

കോട്ടയം: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേർസൺ, ജെൻസി വിപ്ലവകാരി എന്നീ വിശേഷണ ങ്ങളാൽ പാലായിലെ മാത്രമല്ല കേരള ത്തിന്റെയാകെ അഭിമാനമായി മാറിയിരി ക്കുകയാണ് 21 വയസുകാരിയായ പാലാ നഗരസഭാ ചെയർപേർസൺ ദിയ ബിനു പുളിക്കണ്ടം.

മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം അച്ഛൻ ബിനു പുളിക്കക്ക ണ്ടത്തിനും പിത്യസഹോദരൻ ബിജു പുളിക്കക്കണ്ടത്തിനുമൊപ്പം കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ രൂപീകരി ച്ച സ്വതന്ത്രകൂട്ടായ്മയിൽ മത്സരിക്കാനെത്തിയാണ് ദിയ സജീവരാ ഷ്ട്രീയത്തിലേക്ക് എത്തുന്നത്. ആർക്കും ഭൂരിപക്ഷം കിട്ടാത്ത മുനി സിപ്പാലിറ്റിയിൽ യുഡിഎഫിൻ്റെ പിന്തുണയോടെയാണ് വനിതക ൾക്കു സംവരണം ചെയ്‌ത പാലാ നഗരസഭയുടെ അധ്യക്ഷയാകു ന്നത്.

കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ നഗരഭരണത്തിൽ അടിസ്ഥാ നപരമായ മാറ്റങ്ങൾക്ക് വഴിതെളിക്കുന്നതിനൊപ്പം പാലാ നഗരത്തി ന്റെ വികസന കാര്യങ്ങളിൽ ഭാവനാത്മകമായ കാഴ്‌ചപ്പാടു കൊണ്ടു വരാനും ദിയയ്ക്കു കഴിഞ്ഞു. ദിയയുടെ ആശയങ്ങളും ഭരണമിക വും മനസിലാക്കിയ ഡോ. ശശി തരൂർ എംപി അടുത്ത നാളിൽ ദിയ യുമായി കൂടിക്കാഴ്‌ച നടത്തുകയും താമസിയാതെ പാലാ നഗരസ ഭയിൽ എത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

പുതുയുഗയാത്രയുമായി പാലായിലെത്തിയ പ്രതിപക്ഷ നേതാ വ് വി.ഡി സതീശൻ ദിയയ്ക്ക് പൂർണ പിന്തുണയാണു പ്രഖ്യാപിച്ച ത്. രാഷ്ട്രീയത്തിലെത്തിയതും ചെയർപേഴ്‌സണായതും യാദൃച്ഛി കമാണ്. ദൈവനിയോഗമായി ഇതിനെ കാണുന്നു. വളരെ ചെറുപ്പ ത്തിൽ ഇങ്ങനെയൊരു സ്ഥാനത്ത് വരാൻ സാധിച്ചതിൽ സന്തോ ഷം ഉണ്ടെന്നും ജനങ്ങൾക്കുവേണ്ടി അടിസ്ഥാനപരമായ കാര്യങ്ങ ൾ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും ദിയ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 7 March 2026

KHRA സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ 3 അംഗങ്ങളുടെ നോമിനികൾക്ക് 10 ലക്ഷം രൂപ വീതം വിതരണം ചെയ്തു.

KHRA സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ 3 അംഗങ്ങളുടെ നോമിനികൾക്ക് 10 ലക്ഷം രൂപ വീതം വിതരണം ചെയ്തു.

കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട കുടുബങ്ങൾക്കുള്ള സുരക്ഷ ഫണ്ടായ 10 ലക്ഷം രൂപ എം.എൽ.എ. ടി. ജെ വിനോദ് കൈമാറുന്നു. ബി.ജെ.പി. എം.എസ്.എം.ഇ. സ്റ്റേറ്റ് കൺവീനർ സി. വി. സജിനി, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ, സംസ്ഥാന രക്ഷാധികാരി കെ. പി ബാലകൃഷ്‌ണ പൊതുവാൾ, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അസീസ് മൂസ, ജില്ലാ പ്രസിഡൻ്റ് വി. ടി. ഹരിഹരൻ, ജില്ലാ ട്രഷറർ എൻ. അബ്‌ദുൾ സമദ് എന്നിവർ സമീപം.

 കൊച്ചി : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ അംഗങ്ങൾക്കായി
വിഭാവനം ചെയ്‌തിട്ടുള്ള കെ.എച്ച്.ആർ.എ. സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ 3 അംഗങ്ങളുടെ നോമിനിക്ക് 10 ലക്ഷം രൂപ വീതം വിതരണം ചെയ്തു. എറണാകുളം എം.ജി. റോഡിൽ നടന്ന സുരക്ഷഫണ്ട് വിതരണവും ഇഫ്‌താർ സംഗമവും ടി. ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ അദ്ധക്ഷതവിഹച്ച ചടങ്ങിൽ മേയർ വി. കെ. മിനിമോൾ, ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ, വർക്ക്‌സ് കമ്മിറ്റി ചെയർമാൻ ടി. കെ. അഷറഫ്, ബി.ജെ.പി. എം.എസ്.എം.ഇ. സ്റ്റേറ്റ് കൺവീനർ & മീഡിയ പാനലിസ്റ്റ് സി. വി. സജിനി, കെ.എച്ച്.ആർ.എ. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അസീസ് മൂസ, സംസ്ഥാന ട്രഷറർ സി. ബിജുലാൽ, കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ പ്രഭു വാര്യർ, മനോരമ പബ്ലിക്കേഷൻ ഹെഡ് കുരുവിള ഈപ്പൻ, പ്രസ് ക്ലബ് സെക്രട്ടറി ഷാജിൽ, മാതൃഭൂമി ബ്യൂറോ ചീഫ് സിറാജ് കാസിം, മുതിർന്ന പത്രപ്രവർത്തകൻ സൂഫി, സഞ്ജയ്‌ഫിലിപ്പ് മനോരമ ന്യൂസ് തുടങ്ങിയവർ പങ്കെടുത്തു.

സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ  അംഗത്തിന്റെ നോമിനിക്ക് 10 ലക്ഷം രൂപ വീതം വിതരണം ചെയ്തു.  മേയർ വി. കെ. മിനിമോൾ 10 ലക്ഷം അംഗത്തിന്റെ ബന്ധുക്കൾക്ക് കൈമാറുന്നു.

ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ, സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ  അംഗത്തിന്റെ നോമിനിക്ക് 10 ലക്ഷം രൂപ നൽകുന്നു.

കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട കുടുബങ്ങൾക്കുള്ള സുരക്ഷ ഫണ്ടായ 10 ലക്ഷം രൂപ എം.എൽ.എ. ടി. ജെ വിനോദ് കൈമാറുന്നു. ബി.ജെ.പി. എം.എസ്.എം.ഇ. സ്റ്റേറ്റ് കൺവീനർ സി. വി. സജിനി, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ, സംസ്ഥാന രക്ഷാധികാരി കെ. പി ബാലകൃഷ്‌ണ പൊതുവാൾ, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അസീസ് മൂസ, ജില്ലാ പ്രസിഡൻ്റ് വി. ടി. ഹരിഹരൻ, ജില്ലാ ട്രഷറർ എൻ. അബ്‌ദുൾ സമദ് എന്നിവർ സമീപം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാണിജ്യ ഗ്യാസിന്റെ വില 1900 രൂപയായി വർദ്ധിപ്പിച്ചു, വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ

വാണിജ്യ ഗ്യാസിന്റെ വില 1900 രൂപയായി വർദ്ധിപ്പിച്ചു, വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: വാണിജ്യ ( Commercial) എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. കേരളത്തിൽ 1900 രൂപയുടെ വർദ്ധനവ്  ഇന്നുമുതൽ പ്രാബല്യത്തിൽ. ഹോട്ടൽ വ്യവസായത്തിന് ഇന്ന്മുതൽ 115 രൂപയുടെ അധിക ബാധ്യത. ഏതാനും മാസങ്ങളായി രാജ്യാന്തര  വിപണിയിൽ ക്രൂഡോയിലിന്റെ വില ഇടിഞ്ഞിട്ടും വാണിജ്യ ഗ്യാസിന്റെ വില എല്ലാ മാസവും വർദ്ധിപ്പിക്കുന്നുണ്ടായിരുന്നു.  ഹോട്ടൽ റസ്റ്റോറന്റ് ടൂറിസം മേഖലയ്ക്ക് ഗ്യാസ് വിലവർധനവ്  ആഘാതം സൃഷ്ടിക്കുമെന്നും, ഗ്യാസിന്റെ സ്റ്റോക്ക് കേവലം രണ്ടു ദിവസത്തേക്ക് മാത്രം എന്ന വാർത്തയിൽ ആശങ്ക അറിയിച്ച് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പെട്രോളിയം പ്രകൃതിവാതക കേന്ദ്രമന്ത്രിക്കും സഹമന്ത്രിക്കും കത്തെഴുതി. 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. ഇന്നുമുതൽ ഗാർഹിക ഗ്യാസിന്റെ ബുക്കിംഗ് 25 ദിവസം  കഴിഞ്ഞു മാത്രം.

വില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്‌സ്യൽ സിലിണ്ടറിന്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു. കേരളത്തിൽ ഗാർഹിക സിലിണ്ടറിന് 922 രൂപയോളം വരും.
 എൽപിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ വിതരണത്തെയും ഇന്ധന ലഭ്യതയെയും കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ വർധനവ് . രാജ്യത്ത് ഊർജ ക്ഷാമമില്ലെന്നും വിതരണ തടസ്സങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ ഉറപ്പുനൽകിയിരുന്നു.
 ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഇന്ത്യയെ ബാധിക്കില്ലെന്നും റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കുകയും അമേരിക്കയിൽ നിന്ന് എല്‍പിജി ഇറക്കുമതി ആരംഭിക്കുകയും ചെയ്തത് വഴി രാജ്യം സുരക്ഷിതമായ അവസ്ഥയിലാണെന്നും അധികൃതര്‍ എന്തെങ്കിലും അശങ്ക ഒഴിയുന്നില്ല.

മറ്റ്സം സ്ഥാനങ്ങളിൽ ശനിയാഴ്ച മുതൽ ഗ്യാസ് വിതരണം നിലച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, കേരളാ ഹോട്ടൽ ന്യൂസിന്റെ അല്ല .