Tuesday, 10 March 2026

വേനല്‍ കടുക്കുന്നു; വൈദ്യുതി ആവശ്യകത 15 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് നിലയില്‍

വേനല്‍ കടുക്കുന്നു; വൈദ്യുതി ആവശ്യകത 15 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് നിലയില്‍

വേനല്‍ കടുത്തതോടെ ഇന്ത്യയിലെ വൈദ്യുതി ആവശ്യകത കുതിക്കുന്നു. ഫെബ്രുവരിയിലെ വൈദ്യുത ഉപഭോഗം 2 ശതമാനത്തോളം വര്‍ധിച്ച് 133 ബില്യണ്‍ യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 131 ബില്യണ്‍ യൂണിറ്റ് ആയിരുന്നു. 2010 മുതല്‍ ഫെബ്രുവരി മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപയോഗമാണിത്. വേനല്‍ കടുക്കുന്നതോടെ വൈദ്യുതി ഉപഭോഗം ഇനിയും കത്തിക്കയറും.

ക്രിസില്‍ ഇന്റലിജന്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാധാരണയെക്കാള്‍ ഉയര്‍ന്ന താപനിലകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഫാന്‍, എസി, കൂളര്‍ ഉപഭോഗം ഉയരുന്നതാണ് വൈദ്യുതി ആവശ്യകത ഉയരാന്‍ പ്രധാന കാരണമാവുന്നത്.

2026 സാമ്പത്തിക വര്‍ഷത്തില്‍, വൈദ്യുതി ആവശ്യകത വാര്‍ഷികാടിസ്ഥാനത്തില്‍ 11.5 ശതമാനം വരെ വര്‍ധിച്ച് 1,705 മുതല്‍ 1,715 ബില്യണ്‍ യൂണിറ്റ് വരെ എത്തുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കഠിനമായ ശൈത്യകാലം, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന സമയത്ത് സാധാരണയെക്കാള്‍ ഉയര്‍ന്ന താപനില, സ്ഥിരമായ സാമ്പത്തിക വളര്‍ച്ച എന്നിവയാണ് വൈദ്യുതി ആവശ്യകത വര്‍ധിക്കാന്‍ കാരണമാവുന്നത്. അതേസമയം ദീര്‍ഘകാല മണ്‍സൂണ്‍ ഈ വര്‍ധനയെ ഭാഗികമായി നിയന്ത്രിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി തുടക്കത്തില്‍ ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തണുത്ത കാലാവസ്ഥ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ കാരണമായിരുന്നെങ്കിലും പിന്നീട് താപനില ഉയര്‍ന്നതോടെ ഉപയോഗം വര്‍ധിച്ചു. ഫെബ്രുവരി 19 മുതല്‍ 25 വരെ, ഹിമാലയ മേഖലയിലും വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ സമതല പ്രദേശങ്ങളിലും പരമാവധി താപനില സാധാരണയെക്കാള്‍ 46° സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഇതേ ആഴ്ചയിലെ ശരാശരി കുറഞ്ഞ താപനില 24° സെല്‍ഷ്യസ് വരെ കൂടുതലായിരുന്നു.

ക്രിസില്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ മൊത്തം വൈദ്യുതി ആവശ്യകത വാര്‍ഷികാടിസ്ഥാനത്തില്‍ 0.9 ശതമാനം മാത്രമാണ് വര്‍ധിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

20-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 131 കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും, കോച്ചിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച് ബിസിസിഐ സെക്രട്ടറി രംഗത്തെത്തി. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2024ൽ കിരീടം നേടിയ രോഹിത് ശർമയ്ക്കും സംഘത്തിനും ലഭിച്ചത് 125 കോടി രൂപയായിരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലെ മികച്ച സ്പോണ്‍സര്‍ഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഉയരാന്‍ കാരണമായത്.

ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസണായിരുന്നു ടൂര്‍ണമെന്റിലെ താരം. പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വീതിച്ചു നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു.

വിജയികളായ ഇന്ത്യക്ക് ഐസിസി 13.5 മില്യണ്‍ ഡോളര്‍ (ഏകദേശം 112 കോടിയിലധികം രൂപ) സമ്മാനത്തുക നല്‍കിയിരുന്നു. 2024 ചാമ്പ്യന്‍മാരായ ഇന്ത്യക്ക് 2.45 മില്യണ്‍ ഡോളര്‍( ഏകദേശം 22.52 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നല്‍കിയതെങ്കില്‍ ഇത്തവണ ഇന്ത്യക്ക് മൂന്ന് മില്യണ്‍ ഡോളര്‍ (ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യണ്‍ ഡോളര്‍ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!

കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ സിടി സ്കാൻ പ്രവ‍ർത്തിപ്പിക്കാൻ പറ്റില്ല. സ്കാനിങ് യന്ത്രം പ്രവർത്തിക്കാത്തതിനാൽ ഇന്നലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊണ്ടുവന്ന രോഗിയുടെ സ്കാനിങ് നടത്താനായില്ല. എ.ഇ.ആർ.ബി ലൈസൻസ് കിട്ടാത്തതിനാലാണ് സ്കാനിങ് യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കാഞ്ഞത്. ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. വയനാട് മെഡിക്കൽ കോളേജിൽ ഇന്നലെയാണ് പുതിയ സിടി സ്കാൻ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തത്

വയനാട് ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക സൗകര്യങ്ങളോടെ ജർമൻ നിർമ്മിത എഫ്.സി.ടി ഐസ്ട്രീം മോഡൽ സി.ടി സ്‌കാൻ കഴിഞ്ഞ ദിവസം വലിയ ആഘോഷത്തോടെയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 3.98 കോടി രൂപയുടെ അത്യാധുനിക ജർമ്മൻ യന്ത്രമാണ് വാങ്ങിച്ചത്. അനുബന്ധ സംവിധാനങ്ങളടക്കം 7 കോടിയാണ് ആകെ ചെലവ്. അത്യാധുനിക രീതീയിലുള്ള ഐസ്ട്രീം മോഡൽ ഉപകരണം ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത് മുംമ്പൈ തുറമുഖത്ത് ഇറക്കി വാഹന മാർഗമാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്.

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് ഇത്തരത്തിലുള്ള മെഷീൻ സ്ഥാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മുമ്പ് ആശുപത്രിയിലുണ്ടായിരുന്ന യുണിറ്റ് നാല് സ്‌ളൈഡുകൾ ഉള്ളതായിരുന്നുവെങ്കിൽ പുതിയ യൂണിറ്റ് 64 സ്ളൈഡുകൾ ഉള്ളതാണ്. ഇതിനാൽ തന്നെ പരശോധന ഫലം വളരെ വിശദമായും കൃത്യതയോടെയും ലഭ്യമാകും. എന്നാൽ ലൈസൻസ് ലഭിക്കാതെ ഉദ്ഘാടനം മാത്രം നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇലക്ഷൻ സ്റ്റണ്ടാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആണവായുധം നിർമ്മിക്കാനുള്ള ഇറാന്റെ ശേഷി നശിപ്പിച്ചാൽ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കും; ഡൊണൾഡ് ട്രംപ്

ആണവായുധം നിർമ്മിക്കാനുള്ള ഇറാന്റെ ശേഷി നശിപ്പിച്ചാൽ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കും; ഡൊണൾഡ് ട്രംപ്

ആണവായുധം നിർമ്മിക്കാനുള്ള ഇറാന്റെ ശേഷി നശിപ്പിച്ചാൽ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കുമെന്ന് ഡൊണൾഡ് ട്രംപ്. ഹോർമൂസിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകൾക്ക് ഇൻഷുറൻസ് നൽകുമെന്ന് ട്രംപ്. ഇറാന് നാവിക സേനയില്ല, ആശയവിനിമയ സൗകര്യങ്ങളില്ല, വ്യോമസേനയില്ല, അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കപ്പലുകൾ കടലിടുക്കിലേക്കു പ്രവേശിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ഹോർമുസ് യുഎസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വില കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം ഏകദേശം പൂർത്തിയായെന്ന് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ ഈ പരാമർശം ആവർത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നു അവശേഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം യുദ്ധത്തിന്റെ അവസാനം തങ്ങൾ നിർണയിക്കുമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് തിരിച്ചടിച്ചു. അമേരിക്കയും ഇസ്രയേലും ഇനിയും തങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുകയാണെങ്കിൽ മേഖലയിൽനിന്നും ഒരു ലിറ്റർ എണ്ണപോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഐആ‍ർജിസി വക്താവ് അലി മുഹമ്മദ് നൈനി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെ എണ്ണയുമായി പോകുന്ന ടാങ്കറുകൾക്കു യുഎസ് നാവികസേന സുരക്ഷയൊരുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാൻ തറപ്പിച്ച് പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി; ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി; ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്. കേസില്‍ വെറുതെ വിട്ടവര്‍ക്ക് നെടുമ്പാശേരി എസ്എച്ച്ഒ വഴി നോട്ടീസ് കൈമാറും.

കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില് അപ്പീല്‍ ഫയല്‍ ചെയ്തത്. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അപീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിചാരണ കോടതിയുടെ വിധി വന്ന് 78 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. വിചാരണ നീതിപൂര്‍വം നടന്നില്ലെന്നാണ് ആരോപണം.

ദിലീപടക്കം നാലു പ്രതികളെ വെറുതെവിട്ടത് റദ്ദാക്കണമെന്നും, കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. വെറുതെവിട്ട പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്ക് തെളിവുണ്ട്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ആറിടങ്ങളില്‍ വച്ച് കണ്ടു. പണം നല്‍കിയതിനും തെളിവുണ്ട്. നിര്‍ണായ സാക്ഷികളെ കോടതി വിശ്വാസത്തില്‍ എടുത്തില്ല. ദിലീപ് ദൃശ്യങ്ങള്‍ കണ്ടതിന്റെ തെളിവുകളും കോടതി പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷന്‍ അപ്പീലില്‍ പറയുന്നു.

ദിലീപിന് പുറമെ,ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനില്‍, പതിനഞ്ചാം പ്രതി ശരത് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പള്‍സര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവാണ് വിചാരണ കോടതി വിധിച്ചത്. ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; കേസെടുത്ത് പൊലീസ്

ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; കേസെടുത്ത് പൊലീസ്

ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം തമ്പാനൂർ പൊലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. മരിച്ച കോഴിക്കോട് വെസ്റ്റ്‍ഹിൽ സ്വദേശി ടി കെ വിജിഷയുടെ സംസ്കാരം നാളെയാണ്.

അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്നാണ് മരിച്ച വിജിഷയുടെ കുടുംബത്തിന്റെ ആരോപണം. വിജിഷയും വിജിഷയോടൊപ്പം പൊങ്കാലയ്ക്ക് പോയ മറ്റുള്ളവരും ഇക്കാര്യം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നിയന്ത്രണവും ഉണ്ടായില്ല. വലിയ അനാസ്ഥയാണ് ഉണ്ടായതെന്നും വിജിഷയുടെ ഭർത്താവ് ദിനേശ് കുമാർ ട്വന്റി ഫോറിനോട് പറഞ്ഞത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്ന വിജിഷയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചോറും പരിപ്പുകറിയും വച്ചു കഴിച്ചാണ് ജീവിക്കുന്നത്, കാനഡയിൽ നിങ്ങൾ വിചാരിക്കുന്നതുപോലല്ല കാര്യങ്ങളെന്ന് യുവാവ്

ചോറും പരിപ്പുകറിയും വച്ചു കഴിച്ചാണ് ജീവിക്കുന്നത്, കാനഡയിൽ നിങ്ങൾ വിചാരിക്കുന്നതുപോലല്ല കാര്യങ്ങളെന്ന് യുവാവ്

പുറം രാജ്യങ്ങളിൽ കഴിയുന്നവരെ കുറിച്ച് മിക്കവാറും ആളുകൾ കരുതുന്നത് അവർ ഒരുപാട് കാശുണ്ടാക്കുന്നുണ്ട്. അതിനാൽ എത്രയും അവരെക്കൊണ്ട് ചിലവഴിപ്പിക്കാം എന്നാണ്. എന്നാൽ, സത്യം അതാകണം എന്നില്ല. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കൽഗറിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കനേഡിയൻ ഡോളറിൽ ശമ്പളം വാങ്ങുന്നത് വലിയ കാശുണ്ടാക്കുന്ന കാര്യമാണ് എന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും ധാരണയെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്. തന്റെ യഥാർത്ഥ ജീവിതസാഹചര്യങ്ങൾ വിവരിച്ചുകൊണ്ട് യുവാവ് പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്.

നാട്ടുകാർ കരുതുന്നത് പോലെ ആഡംബര ജീവിതമല്ല കാനഡയിലെന്നാണ് യുവാവ് പറയുന്നത്. കഷ്ടിച്ച് ഒരു ബെഡ്‌റൂം മാത്രമുള്ള ചെറിയ അപ്പാർട്ട്മെന്റിലാണ് തന്റെ താമസം. പുറത്തുനിന്നുള്ള ഭക്ഷണം വലിയ ചിലവായതിനാൽ ആഴ്ചയിൽ അഞ്ചു ദിവസവും പരിപ്പും ചോറും സ്വയമുണ്ടാക്കി കഴിക്കുകയാണ്. പണം ലാഭിക്കാനായി സഹപ്രവർത്തകരോടൊപ്പമുള്ള പാർട്ടികളും മറ്റും ഒഴിവാക്കുന്നു. കാനഡയിലെ വാടകയെക്കുറിച്ച് കേട്ടാൽ നാട്ടിലുള്ളവർ ബോധംകെട്ടു വീഴുന്ന അവസ്ഥയാണെന്നും യുവാവ് പറയുന്നു.

നിലവിൽ മാസം 50,000 രൂപ മുതൽ 60,000 രൂപ വരെ വീട്ടിലെ ചിലവിനും സഹോദരിയുടെ പഠനത്തിനുമായി അയക്കുന്നുണ്ട്. ഇതിനിടയിലാണ് ബന്ധുക്കളുടെ അമിത പ്രതീക്ഷകൾ വില്ലനാകുന്നതെന്നാണ് യുവാവിന്റെ പോസ്റ്റിൽ നിന്നും മനസിലാവുന്നത്. കുടുംബത്തിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട് അമ്മാവൻ വിളിച്ചതിനെ കുറിച്ചും യുവാവ് പോസ്റ്റിൽ പറയുന്നു. 'കാനഡയിലുള്ള ആളല്ലേ, അല്പം വലിയ തുക തന്നെ പ്രതീക്ഷിക്കുന്നുണ്ട്' എന്നായിരുന്നു അമ്മാവൻ പറഞ്ഞത്. 

പിന്നാലെ മാതാപിതാക്കളും വിളിച്ചു. 'നിനക്ക് നിർബന്ധമില്ല, എങ്കിലും നാട്ടുകാർ ഓരോന്ന് പറയുമല്ലോ' എന്ന സ്ഥിരം ഡയലോഗും വന്നതോടെ യുവാവ് പ്രതിസന്ധിയിലാവുകയായിരുന്നു. യുവാവിന്റെ പോസ്റ്റിന് താഴെ നിരവധി പ്രവാസികളാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് കമന്റിട്ടത്. അതുപോലെ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നും പലരും ഓർമ്മിപ്പിച്ചു.

'നിങ്ങളുടെ വരുമാനവും കാനഡയിലെ ജീവിതച്ചിലവുകളും കൃത്യമായ കണക്കുകൾ നിരത്തി വീട്ടുകാരെ ബോധ്യപ്പെടുത്തുക' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാതെ മറ്റുള്ളവരെ പ്രീണിപ്പിക്കാൻ നിൽക്കരുത്' എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം. ഇതിലൊന്നും ഒരു അപകർഷതയും വേണ്ടെന്നും കുറച്ചു കാലം നിങ്ങൾ പണം നൽകാതിരുന്നാൽ അവരുടെ പ്രതീക്ഷകൾ താനേ കുറഞ്ഞോളുമെന്നും വെറുതെ മാനസിക സമ്മർദ്ദത്തിലാകരുത് എന്നും ആളുകൾ അഭിപ്രായപ്പെട്ടു.