പുറം രാജ്യങ്ങളിൽ കഴിയുന്നവരെ കുറിച്ച് മിക്കവാറും ആളുകൾ കരുതുന്നത് അവർ ഒരുപാട് കാശുണ്ടാക്കുന്നുണ്ട്. അതിനാൽ എത്രയും അവരെക്കൊണ്ട് ചിലവഴിപ്പിക്കാം എന്നാണ്. എന്നാൽ, സത്യം അതാകണം എന്നില്ല. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കൽഗറിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കനേഡിയൻ ഡോളറിൽ ശമ്പളം വാങ്ങുന്നത് വലിയ കാശുണ്ടാക്കുന്ന കാര്യമാണ് എന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും ധാരണയെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്. തന്റെ യഥാർത്ഥ ജീവിതസാഹചര്യങ്ങൾ വിവരിച്ചുകൊണ്ട് യുവാവ് പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്.
നാട്ടുകാർ കരുതുന്നത് പോലെ ആഡംബര ജീവിതമല്ല കാനഡയിലെന്നാണ് യുവാവ് പറയുന്നത്. കഷ്ടിച്ച് ഒരു ബെഡ്‌റൂം മാത്രമുള്ള ചെറിയ അപ്പാർട്ട്മെന്റിലാണ് തന്റെ താമസം. പുറത്തുനിന്നുള്ള ഭക്ഷണം വലിയ ചിലവായതിനാൽ ആഴ്ചയിൽ അഞ്ചു ദിവസവും പരിപ്പും ചോറും സ്വയമുണ്ടാക്കി കഴിക്കുകയാണ്. പണം ലാഭിക്കാനായി സഹപ്രവർത്തകരോടൊപ്പമുള്ള പാർട്ടികളും മറ്റും ഒഴിവാക്കുന്നു. കാനഡയിലെ വാടകയെക്കുറിച്ച് കേട്ടാൽ നാട്ടിലുള്ളവർ ബോധംകെട്ടു വീഴുന്ന അവസ്ഥയാണെന്നും യുവാവ് പറയുന്നു.
നിലവിൽ മാസം 50,000 രൂപ മുതൽ 60,000 രൂപ വരെ വീട്ടിലെ ചിലവിനും സഹോദരിയുടെ പഠനത്തിനുമായി അയക്കുന്നുണ്ട്. ഇതിനിടയിലാണ് ബന്ധുക്കളുടെ അമിത പ്രതീക്ഷകൾ വില്ലനാകുന്നതെന്നാണ് യുവാവിന്റെ പോസ്റ്റിൽ നിന്നും മനസിലാവുന്നത്. കുടുംബത്തിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട് അമ്മാവൻ വിളിച്ചതിനെ കുറിച്ചും യുവാവ് പോസ്റ്റിൽ പറയുന്നു. 'കാനഡയിലുള്ള ആളല്ലേ, അല്പം വലിയ തുക തന്നെ പ്രതീക്ഷിക്കുന്നുണ്ട്' എന്നായിരുന്നു അമ്മാവൻ പറഞ്ഞത്.
പിന്നാലെ മാതാപിതാക്കളും വിളിച്ചു. 'നിനക്ക് നിർബന്ധമില്ല, എങ്കിലും നാട്ടുകാർ ഓരോന്ന് പറയുമല്ലോ' എന്ന സ്ഥിരം ഡയലോഗും വന്നതോടെ യുവാവ് പ്രതിസന്ധിയിലാവുകയായിരുന്നു. യുവാവിന്റെ പോസ്റ്റിന് താഴെ നിരവധി പ്രവാസികളാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് കമന്റിട്ടത്. അതുപോലെ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നും പലരും ഓർമ്മിപ്പിച്ചു.
'നിങ്ങളുടെ വരുമാനവും കാനഡയിലെ ജീവിതച്ചിലവുകളും കൃത്യമായ കണക്കുകൾ നിരത്തി വീട്ടുകാരെ ബോധ്യപ്പെടുത്തുക' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാതെ മറ്റുള്ളവരെ പ്രീണിപ്പിക്കാൻ നിൽക്കരുത്' എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം. ഇതിലൊന്നും ഒരു അപകർഷതയും വേണ്ടെന്നും കുറച്ചു കാലം നിങ്ങൾ പണം നൽകാതിരുന്നാൽ അവരുടെ പ്രതീക്ഷകൾ താനേ കുറഞ്ഞോളുമെന്നും വെറുതെ മാനസിക സമ്മർദ്ദത്തിലാകരുത് എന്നും ആളുകൾ അഭിപ്രായപ്പെട്ടു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.