വേനല്‍ കടുത്തതോടെ ഇന്ത്യയിലെ വൈദ്യുതി ആവശ്യകത കുതിക്കുന്നു. ഫെബ്രുവരിയിലെ വൈദ്യുത ഉപഭോഗം 2 ശതമാനത്തോളം വര്‍ധിച്ച് 133 ബില്യണ്‍ യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 131 ബില്യണ്‍ യൂണിറ്റ് ആയിരുന്നു. 2010 മുതല്‍ ഫെബ്രുവരി മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപയോഗമാണിത്. വേനല്‍ കടുക്കുന്നതോടെ വൈദ്യുതി ഉപഭോഗം ഇനിയും കത്തിക്കയറും.
ക്രിസില്‍ ഇന്റലിജന്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാധാരണയെക്കാള്‍ ഉയര്‍ന്ന താപനിലകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഫാന്‍, എസി, കൂളര്‍ ഉപഭോഗം ഉയരുന്നതാണ് വൈദ്യുതി ആവശ്യകത ഉയരാന്‍ പ്രധാന കാരണമാവുന്നത്.
2026 സാമ്പത്തിക വര്‍ഷത്തില്‍, വൈദ്യുതി ആവശ്യകത വാര്‍ഷികാടിസ്ഥാനത്തില്‍ 11.5 ശതമാനം വരെ വര്‍ധിച്ച് 1,705 മുതല്‍ 1,715 ബില്യണ്‍ യൂണിറ്റ് വരെ എത്തുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കഠിനമായ ശൈത്യകാലം, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന സമയത്ത് സാധാരണയെക്കാള്‍ ഉയര്‍ന്ന താപനില, സ്ഥിരമായ സാമ്പത്തിക വളര്‍ച്ച എന്നിവയാണ് വൈദ്യുതി ആവശ്യകത വര്‍ധിക്കാന്‍ കാരണമാവുന്നത്. അതേസമയം ദീര്‍ഘകാല മണ്‍സൂണ്‍ ഈ വര്‍ധനയെ ഭാഗികമായി നിയന്ത്രിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരി തുടക്കത്തില്‍ ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തണുത്ത കാലാവസ്ഥ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ കാരണമായിരുന്നെങ്കിലും പിന്നീട് താപനില ഉയര്‍ന്നതോടെ ഉപയോഗം വര്‍ധിച്ചു. ഫെബ്രുവരി 19 മുതല്‍ 25 വരെ, ഹിമാലയ മേഖലയിലും വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ സമതല പ്രദേശങ്ങളിലും പരമാവധി താപനില സാധാരണയെക്കാള്‍ 46° സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഇതേ ആഴ്ചയിലെ ശരാശരി കുറഞ്ഞ താപനില 24° സെല്‍ഷ്യസ് വരെ കൂടുതലായിരുന്നു.
ക്രിസില്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ മൊത്തം വൈദ്യുതി ആവശ്യകത വാര്‍ഷികാടിസ്ഥാനത്തില്‍ 0.9 ശതമാനം മാത്രമാണ് വര്‍ധിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.