Wednesday, 11 March 2026

ഇസ്രയേലിൽ വൻ ആക്രമണം നടത്തി ഇറാൻ; ശത്രു പൂർണമായും കീഴടങ്ങും വരെ ആക്രമണം തുടരുമെന്ന് ഐആർജിസി

ഇസ്രയേലിൽ വൻ ആക്രമണം നടത്തി ഇറാൻ; ശത്രു പൂർണമായും കീഴടങ്ങും വരെ ആക്രമണം തുടരുമെന്ന് ഐആർജിസി

ഇസ്രയേലിൽ വൻ ആക്രമണം നടത്തി ഇറാൻ. ഹൈഫ, ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന, മൾട്ടി-ലെയർ ‘ഖോറാംഷഹർ’ മിസൈലുകൾ പ്രയോഗിച്ചുവെന്ന് ഇറാൻ. ഇറാഖിലെ എർബിലിലെ യുഎസ് താവളങ്ങളിലും ഇറാൻ കനത്ത ആക്രമണം നടത്തിയെന്നും റിപ്പോർട്ട്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ ശക്തമായ ആക്രമണം തുടരും. ശത്രു പൂർണമായും കീഴടങ്ങും വരെ ആക്രമണമെന്നും ഐആർജിസി.

ഇറാനിലെ റഷ്യൻ കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടായി. ഇറാനിലെ ഇസ്ഫഹാനിലുള്ള കോൺസുലേറ്റിനാണ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതെന്ന് റഷ്യ. ഞായറാഴ്ചയാണ് ആക്രമണമുണ്ടായതെന്നും കോൺസുലേറ്റിന് നടന്ന ആക്രമണം രാജ്യാന്തര നിയമത്തിന്റെ ലംഘനമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ്. ജീവനക്കാർക്ക് പരിക്കില്ലെന്നും റഷ്യ അറിയിച്ചു.

ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. യുഎഇയിലും ഖത്തറിലും ബഹ്‌റൈനിലും രാത്രി ആക്രമണമുണ്ടായി. ഷൈബ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണശ്രമം പ്രതിരോധ സേന തകർത്തെന്ന് സൗദി അറിയിച്ചു. ഇറാന് എതിരായ പ്രമേയത്തിൽ യുഎൻ സുരക്ഷാ സമിതിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ പ്രത്യേക സാഹചര്യം; വിമാന സര്‍വീസുകളുടെ റദ്ദാക്കല്‍ നീട്ടി സൗദിയ എയർലൈൻ

പശ്ചിമേഷ്യൻ പ്രത്യേക സാഹചര്യം; വിമാന സര്‍വീസുകളുടെ റദ്ദാക്കല്‍ നീട്ടി സൗദിയ എയർലൈൻ

സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഗണിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കും വിദേശ നഗരങ്ങളിലേക്കും ഏര്‍പ്പെടുത്തിയിരുന്ന വിമാന സര്‍വീസുകളുടെ റദ്ദാക്കല്‍ സൗദി അറേബ്യന്‍ വിമാന കമ്പനിയായ സൗദിയ എയര്‍ലൈന്‍ വീണ്ടും നീട്ടി. കുവൈത്ത്, അബുദാബി, ദോഹ, ബഹ്റൈന്‍, അമ്മാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വ്യാഴാഴ്ച വരെയും മോസ്‌കോ, പെഷവാര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഞായറാഴ്ച വരെയുമാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

സാഹചര്യം നിരന്തരം നിരീക്ഷിച്ചുകൊണ്ട് ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമുള്ള സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് സൗദിയ എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് വലിയ മുന്‍ഗണന നല്‍കുന്നത്. സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനെക്കുറിച്ച് പഠിച്ചു വരികയാണെന്നും പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുന്നതനുസരിച്ച് അറിയിപ്പുകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ ഡ്രോണുകളുടെ ഉപയോ​ഗത്തിന് നിരോധനം; നിയമ ലംഘകർക്കെതിരെ കർശന നടപടിയെന്ന് അധികൃതർ

യുഎഇയിൽ ഡ്രോണുകളുടെ ഉപയോ​ഗത്തിന് നിരോധനം; നിയമ ലംഘകർക്കെതിരെ കർശന നടപടിയെന്ന് അധികൃതർ

യുഎഇയില്‍ എല്ലാത്തരം ഡ്രോണുകളുടെയും ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ലൈറ്റ് സ്പോര്‍ട്സ് എയര്‍ക്രാഫ്റ്റുകള്‍ക്കും നിരോധനം ബാധകമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അതോറിറ്റി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയുട ഭാഗമായാണ് തീരുമാനം.

നിലവിലെ സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തകലത്തിലാണ് യുഎഇയില്‍ എല്ലാത്തരം ഡ്രോണുകളുടെയും ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതു സബന്ധിച്ച പുതിയ ഉത്തരവ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കി. ലൈറ്റ് സ്പോര്‍ട്സ് എയര്‍ക്രാഫ്റ്റുകളുടെ ഉപയോഗത്തിനും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു. പൊതുജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നും എല്ലാവരും നിയമം പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശകതമായ നിയമ നടപടി സ്വീകരിക്കും. കനത്ത പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.

ഈ മാസം ഒന്ന് മുതല്‍ വിവിധ ഡ്രോണുകള്‍ക്കും വിനോദ വിമാനങ്ങള്‍ക്കും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അടിയന്തര വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ വ്യോമമേഖലയുടെ സുരക്ഷയും പൊതുജന സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഡ്രോണുകള്‍, ഗ്ലൈഡറുകള്‍, എല്ലാ തരത്തിലുമുള്ള വിനോദ വിമാനങ്ങള്‍ എന്നിവയുടെ പറക്കലിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാപിച്ച ഫ്ളക്സുകൾ നീക്കം ചെയ്യുന്നു

പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാപിച്ച ഫ്ളക്സുകൾ നീക്കം ചെയ്യുന്നു

കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നു. നഗരസഭയാണ് ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നത്. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നഗരസഭ ബിജെപിക്ക് 19 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു

വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബിജെപി സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകളാണ് നീക്കം ചെയ്തത്. അനധികൃതമായ ഫ്ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നീക്കമെന്നാണ് കോര്‍പറേഷന്‍ വാദം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലുടനീളം നിരവധി സ്ഥലങ്ങളിലാണ് അനധികൃതമായി ഫ്ലക്‌സുകളും കൊടികളും നാട്ടിയിരിക്കുന്നത്. പിന്നാലെയാണ് കോര്‍പറേഷന്റെ നടപടി.

അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ലക്‌സ് ബോര്‍ഡുകളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യാന്‍ പലഘട്ടങ്ങളിലായി ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത് തുടര്‍ച്ചയായ പ്രക്രിയയായി കാണണമെന്നും ഓരോ നിയമലംഘനത്തിനും 5,000 രൂപ ഈടാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലെത്തുന്ന മോദി രാവിലെ എറണാകുളം മറൈന്‍ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. കൊച്ചി സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഇന്ത്യന്‍ റെയില്‍വേയുടേതടക്കം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഹോർമുസ് കടലിടുക്കിലെ മൈനുകൾ ഉടൻ നീക്കണം, ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതം, സൂക്ഷിച്ചോളൂ'; ഇറാന് ട്രംപിന്റെ ഭീഷണി

'ഹോർമുസ് കടലിടുക്കിലെ മൈനുകൾ ഉടൻ നീക്കണം, ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതം, സൂക്ഷിച്ചോളൂ'; ഇറാന് ട്രംപിന്റെ ഭീഷണി

വാഷിംങ്ടൺ: ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ ഉടൻ നീക്കണമെന്ന് ഇറാനോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ മൈനുകൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. എത്രയും വേഗം മൈനുകൾ എടുത്തുമാറ്റണമെന്നും ഇല്ലെങ്കിൽ സമാനതകളില്ലാത്ത സൈനിക നീക്കം നേരിടേണ്ടിവരുമെന്നുമാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചത്

'ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഹോർമുസിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ അടിയന്തരമായി നീക്കം ചെയ്യണം. അവ സ്ഥാപിക്കുകയോ നീക്കം ചെയ്യാതിരിക്കുകയോ ചെയ്താൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം കടുത്ത സൈനിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. മൈനുകൾ അവർ നീക്കം ചെയ്യുകയാണെങ്കിൽ അത് ശരിയായ ചുവടുവെപ്പായിരിക്കും', ട്രംപ് പറഞ്ഞു.

കരീബിയൻ കടൽ മേഖലയിൽ മയക്കുമരുന്ന് കടത്തുകാരുടെ ബോട്ടുകൾ തകർക്കാനായി വിന്യസിച്ചിരിക്കുന്ന അതേ സംവിധാനങ്ങൾ തന്നെ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കും ബോട്ടുകൾക്കും നേരെ പ്രയോഗിക്കും. അത് വളരെ ക്രൂരമായിരിക്കും, സൂക്ഷിച്ചോളൂ എന്നും ട്രംപ് ഭീഷണി മുഴക്കി.

ഇറാൻ ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇന്റലിജൻസ് റിപ്പോർട്ടിങുമായി ബന്ധപ്പെട്ട രണ്ട് പേരെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോർട്ട്. അതേസമയം ഹോർമുസിൽ ഇറാന്റെ പടക്കപ്പലുകൾ തകർത്തതായി യുഎസ് അവകാശവാദം ഉന്നയിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഹോർമൂസിൽ ആക്രമണം നടത്താനായി ഇറാൻ എത്തിച്ച 16 പടക്കപ്പലുകൾ തകർത്തെന്ന് ട്രംപ് അറിയിച്ചു. കടലിനടിയിൽ മൈനുകൾ സ്ഥാപിക്കാനായി എത്തിയ കപ്പലുകളാണ് ആക്രമിച്ചതെന്നാണ് യുഎസ് സേനയുടെ വിശീകരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലുകളിൽ പൊറോട്ട, ബിരിയാണി, ദോശ ഇല്ല; കൊച്ചിയിൽ ഹോസ്റ്റലുകളും പൂട്ടുന്നു

ഹോട്ടലുകളിൽ പൊറോട്ട, ബിരിയാണി, ദോശ ഇല്ല; കൊച്ചിയിൽ ഹോസ്റ്റലുകളും പൂട്ടുന്നു

നമ്മുടെ പ്രിയപ്പെട്ട ഹോട്ടലുകളിൽ നിന്ന് ബിരിയാണിയുടെ മണവും ദോശയുടെ മൊരിഞ്ഞ ശബ്ദവും മാഞ്ഞുതുടങ്ങുകയാണോ? അതെ എന്ന് തന്നെ പറയേണ്ടി വരും. രാജ്യം കടുത്ത പാചകവാതക ക്ഷാമത്തിലൂടെ കടന്നുപോകുമ്പോൾ, ഹോട്ടൽ ഉടമകൾ കടുത്ത പ്രതിസന്ധിയിലാണ്. വൻ നഗരങ്ങളിലെ പല പ്രമുഖ ഹോട്ടലുകളും തങ്ങളുടെ പ്രധാന വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി. സിലിണ്ടറുകൾ കിട്ടാനില്ലാത്തത് കാരണം അടുക്കളകൾ പൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഹോട്ടൽ മേഖല. സാധാരണക്കാരന്റെ ഭക്ഷണ ശീലങ്ങളെപ്പോലും ബാധിക്കുന്ന ഈ ഗ്യാസ് പ്രതിസന്ധിയുടെ ആഴം പരിശോധിക്കാം.

കൊച്ചിയിലെ സ്ഥിതി

കൊച്ചി നഗരത്തിൽ മാത്രം ഏകദേശം 8,000 ഓളം ഹോട്ടലുകളും ഭക്ഷണശാലകളുമുണ്ടെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇന്നലെ തന്നെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം പലയിടത്തും നിന്നു. നിലവിലുള്ള സ്റ്റോക്ക് തീരുന്നതോടെ കൊച്ചിയിലെ പകുതിയിലധികം ഹോട്ടലുകളും വരും ദിവസങ്ങളിൽ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

കൊച്ചിയിലെ ചില സ്വകാര്യ ഹോസ്റ്റലുകളിൽ ഗ്യാസ് തീർന്നതിനെത്തുടർന്ന് മെസ്സ് പ്രവർത്തനം നിർത്തി. ഇതേത്തുടർന്ന് പല താമസക്കാരും താൽക്കാലികമായി വീടുകളിലേക്ക് മടങ്ങിപ്പോകേണ്ടി വന്ന സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊച്ചിയിലെ തിരക്കുള്ള ചില ഇടത്തരം ഹോട്ടലുകൾ ഗ്യാസ് ലാഭിക്കാനായി പാചകം ഭാഗികമായി വിറകടുപ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ നഗരപ്രദേശങ്ങളിൽ ഇത് പ്രായോഗികമല്ലെന്ന് ഹോട്ടലുടമകൾ പറയുന്നു.

ഹോട്ടലുകളുടെ തീരുമാനങ്ങൾ

കൂടുതൽ ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന ദോശ, പൊറോട്ട, ബിരിയാണി, ചൈനീസ് വിഭവങ്ങൾ എന്നിവ പലരും മെനുവിൽ നിന്ന് ഒഴിവാക്കി.പകരം ഇഡ്ഡലി പോലെ വേഗത്തിൽ പാകം ചെയ്യാവുന്ന വിഭവങ്ങൾക്ക് മുൻഗണന നൽകുന്നു.24 മണിക്കൂർ പ്രവർത്തിക്കുന്ന ഹോട്ടലുകൾ പോലും രാത്രി വൈകിയുള്ള സേവനം നിർത്താനോ പ്രവർത്തന സമയം കുറയ്ക്കാനോ ആലോചിക്കുന്നു. വിറകടുപ്പുകൾ ഉപയോഗിക്കാൻ കഴിയാത്ത നഗരങ്ങളിലെ ഹോട്ടലുകൾ വലിയ ഇൻഡക്ഷൻ കുക്കറുകളിലേക്കും ഇലക്ട്രിക് ഓവനുകളിലേക്കും മാറാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനായുള്ള പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത് വലിയ ചെലവായതിനാൽ പെട്ടെന്നുള്ള മാറ്റം പ്രായോഗികമല്ല.ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാൻ സർക്കാർ നിർദ്ദേശപ്രകാരം ഒരു ഹോട്ടലിന് കൈവശം വെക്കാവുന്ന സിലിണ്ടറുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

എവിടെയാണ് തടസ്സം?

ചെന്നൈയിലെ ബോട്ലിങ് പ്ലാന്റുകളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും വാണിജ്യ സിലിണ്ടറുകൾ എത്തുന്നത്. അവിടെ സിലിണ്ടറുകൾ നിറയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചതാണ് കേരളത്തിലെ ക്ഷാമത്തിന് പ്രധാന കാരണം.

മുംബൈയിലെ 20% ഹോട്ടലുകളും ഇതിനോടകം അടച്ചു കഴിഞ്ഞു. സ്ഥിതി തുടർന്നാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 50% ഹോട്ടലുകൾ വരെ പൂട്ടേണ്ടി വരുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകുന്നു. ബെംഗളൂരുവിലെയും ചെന്നൈയിലെയും ഹോട്ടലുകൾ ഈ ആഴ്ച ആദ്യം മുതൽ തന്നെ വലിയ പ്രതിസന്ധിയിലാണ്. പലയിടത്തും ഭക്ഷണ വിതരണം തടസ്സപ്പെട്ടു. ചൈനീസ് വിഭവങ്ങൾക്കും മറ്റും വലിയ തീയിൽ പാചകം ചെയ്യേണ്ടതുണ്ട്. ഇത് സിലിണ്ടർ പെട്ടെന്ന് തീരാൻ കാരണമാകും.

ദോശക്കല്ല് എപ്പോഴും ചൂടായി ഇരിക്കണമെങ്കിൽ ഗ്യാസ് ഓഫ് ചെയ്യാൻ കഴിയില്ല. ഇത് വലിയ നഷ്ടമുണ്ടാക്കുന്നു.അതുകൊണ്ട് ഹോട്ടലുകൾ ദോശ ഇപ്പോൾ ഉണ്ടാക്കുന്നില്ല. ദാൽ മഖനി പോലെയുള്ള വിഭവങ്ങൾ മണിക്കൂറുകളോളം വേവിക്കേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ലാഭകരമല്ല.നേരത്തെ തയ്യാറാക്കി വെക്കാവുന്ന ഇഡ്ഡലി, ഉപ്പുമാവ് തുടങ്ങിയവയ്ക്ക് മുൻഗണന നൽകുന്നു.ചില ഹോട്ടലുകൾ ഇൻഡക്ഷൻ കുക്കറുകളിലും റൈസ് കുക്കറുകളിലും ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ മാത്രം നൽകുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബംഗ്ലാദേശിന് 5000 ടൺ ഡീസൽ നൽകി ഇന്ത്യ; നടപടി 2023ലെ കരാർ പ്രകാരം

ബംഗ്ലാദേശിന് 5000 ടൺ ഡീസൽ നൽകി ഇന്ത്യ; നടപടി 2023ലെ കരാർ പ്രകാരം

ധാക്ക: ബംഗ്ലാദേശിന് 5000 ടൺ ഡീസൽ നൽകാനാരംഭിച്ച് ഇന്ത്യ. അസമിലെ നുമലിഗഡ് റിഫൈനറിയിൽ നിന്ന് ബംഗ്ലാദേശിലേക്ക് നിർമിച്ച പൈപ്പ്ലൈനിലൂടെയാണ് ഡീസൽ നൽകുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം ആഗോള എണ്ണ വിതരണത്തിൽ തടസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഡീസൽ വിതരണം.

ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്ലൈൻ പദ്ധതി വഴിയാണ് ബംഗ്ലാദേശിലേക്ക് ഇന്ത്യ ഡീസൽ വിതരണം ചെയ്യുന്നത്. 2023 മാർച്ചിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഷീനയും ചേർന്ന് ഉദ്ഘടനം ചെയ്‌തതാണ് ഈ പദ്ധതി. അസമിലെ നുമലിഗഡ് റിഫൈനറിയിൽ നിന്ന് ബംഗ്ലാദേശിലെ ദിനാജ്പൂരിലെ പർബതിപൂർ ഡിപ്പോയിലേക്കാണ് ഡീസൽ എത്തുക. ഇന്നാണ് ഇന്ത്യ ഡീസൽ കയറ്റുമതി ആരംഭിച്ചത്. ഇറാൻ - ഇസ്രയേൽ, യുഎസ് സംഘർഷത്തിൽ ബംഗ്ലാദേശും വ്യാപകമായ ഇന്ധന ക്ഷാമത്തിലാണ്.

പൈപ്പ്ലൈൻ ഉദ്‌ഘാടനം ചെയ്യുന്നതിന് മുൻപ് ട്രെയിൻ വഴിയായിരുന്നു ഇന്ത്യ ബംഗ്ലാദേശിലേക്ക് ഡീസൽ അയച്ചിരുന്നത്. പൈപ്പ്ലെെനിലൂടെയുള്ള ആദ്യത്തെ ഡീസൽ കൈമാറ്റമാണ് ഇന്ന് നടന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം 1,80,000 ടൺ ഡീസലാണ് ഒരു വർഷം ഇന്ത്യ ബംഗ്ലാദേശിന് നൽകേണ്ടത്. ഇതിലെ ആദ്യത്തെ 5,000 ടൺ ആണ് ഇന്ത്യ ഇന്ന് നൽകിയത്. അടുത്ത ആറ് മാസത്തിൽ ഇന്ത്യ ബംഗ്ലാദേശിന് 90,000 ടൺ ഡീസൽ കൂടി നൽകും. ബംഗ്ലാദേശിന്റെ ഇന്ധന സുസ്ഥിരതയ്ക്ക് ഈ ഡീസൽ കൈമാറ്റം വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ബംഗ്ലാദേശ് പെട്രോളിയം കോർപറേഷൻ ചെയർമാൻ മുഹമ്മദ് റെസനൂർ റഹ്മാൻ പറഞ്ഞത്.

ഇന്നലെ ഉച്ചയ്ക്ക് 3.20ഓടെയാണ് ഇന്ത്യ പൈപ്പ്ലൈൻ വഴിയുള്ള ഡീസൽ പമ്പിങ് ആരംഭിച്ചത്. 44 മണിക്കൂർ കൊണ്ടാണ് 5,000 ടൺ ഡീസൽ ബംഗ്ലാദേശിൽ എത്തുക എന്നാണ് വിവരം. മാർച്ച് 11 ബുധനാഴ്ച വൈകുന്നേരത്തോടെ പമ്പിങ് അവസാനിക്കും എന്നാണ് വിലയിരുത്തൽ.

പശ്ചിമേഷ്യയിൽ അശാന്തി പടർന്നതോടെ ബംഗ്ലാദേശും രൂക്ഷമായ ഇന്ധന പ്രതിസന്ധിയിലാണ്. മൊത്ത ഉപഭോഗത്തിന്റെ 95 ശതമാനം ഇന്ധനവും ബംഗ്ലാദേശ് ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ പശ്ചിമേഷ്യൻ പ്രതിസന്ധി ബംഗ്ലാദേശിനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ പെട്രോൾ പമ്പുകളിൽ നീണ്ട വരികളാണ് എന്നാണ് റിപ്പോർട്ടുകൾ. ചിലയിടങ്ങളിൽ ബംഗ്ലാദേശ് സർക്കാർ ഇന്ധന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്