Friday, 27 March 2026

ഗൾഫിൽ ആക്രമണം തുടർന്ന് ഇറാൻ; കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തിന് നേരെ ആക്രമണം

ഗൾഫിൽ ആക്രമണം തുടർന്ന് ഇറാൻ; കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തിന് നേരെ ആക്രമണം

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. കുവൈറ്റിലെ ഷുവൈഖ് തുറമുത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടായി. സൗദി, ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങി വിവിധ രാജ്യങ്ങള്‍ക്കെതിരെയും ഇന്നും ഇറാന്‍ ആക്രമണം നടത്തി. തുടര്‍ച്ചയായ ഇരുപത്തിയെട്ടാം ദിവസവും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിടുകയാണ് ഇറാന്‍.

കുവൈറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഷുവൈഖ് തുറമുത്തിന് നേരെ തുടര്‍ച്ചയായി ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഡോണിന്റെ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീ പിടുത്തത്തില്‍ കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും നാശനഷ്ടമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി കുവൈറ്റ് പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് തുറമുഖത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രദേശത്ത് ഉഗ്രസ്‌ഫോടന ശബ്ദത്തിന് പിന്നാലെ തീയും പുകയും ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. റിയാദിനെ ലക്ഷ്യമാക്കി എത്തിയ മൂന്ന് ഡ്രോണുകള്‍ തടഞ്ഞതായി സൗദി പ്രതിരോധ സേന വ്യക്തമാക്കി. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ സമീപത്ത് വീണെങ്കിലും ആര്‍ക്കും ആളപായം ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലും ഇറാന്റെ ആക്രമണമുണ്ടായി.

കുവൈറ്റിനെ ലക്ഷ്യമാക്കിയും ഇറാന്‍ ഇന്നും ഡ്രോണുകളും മിസൈലുകളും അയച്ചു. ബഹ്‌റൈന് നേരയും തുടര്‍ച്ചയായ ആക്രമണം ശ്രമങ്ങള്‍ ഉണ്ടായി. ഇറാന്റെ ആക്രമണങ്ങളെ അതി ശക്തമായാണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിരോധിക്കുന്നത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങളുടെ എണ്ണവും നാശനഷ്ടങ്ങളുടെ തോതും കുറഞ്ഞു എന്നത് ആശ്വാസമാണ്. എങ്കിലും കനത്ത ജാഗ്രതയില്‍ തന്നെയാണ് ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

മലപ്പുറം: മന്ത്രവാദത്തിന്റെ മറവിൽ 14കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വളാഞ്ചേരി സ്വദേശിയായ സൈനുൽ ആബിദീനെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി ഫാസ്ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.

2016 സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് പതിനാലുകാരൻ പീഡിപ്പിക്കപ്പെട്ടത്. 14കാരന്റെ സഹോദരിക്ക് കുട്ടികള്‍ ഉണ്ടാകാത്ത പ്രശ്നം മനസിലാക്കിയാണ് സൈനുൽ ആബിദീൻ ഒപ്പം കൂടിയത്. മന്ത്രവാദത്തിലൂടെ സൈനുൽ ആബിദീൻ പ്രശ്നപരിഹാരം ഉറപ്പു നൽകി. പിന്നാലെ മന്ത്രവാദത്തിന് ശേഷം തിരികെ പോകുമ്പോൾ പതിനാലുകാരനെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. 2025 ജനുവരിയിൽ വിധി പറയാൻ ഇരുന്ന കേസായിരുന്നു ഇത്. പ്രതി ഒളിവിൽ പോയതിനെ തുടർന്നാണ് നീണ്ടത്. മംഗലാപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എടയാർ തീപിടുത്തം; 30 ലക്ഷം നഷ്ടപരിഹാരം ലഭിക്കാതെ തൊഴിലാളിയയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാർ

എടയാർ തീപിടുത്തം; 30 ലക്ഷം നഷ്ടപരിഹാരം ലഭിക്കാതെ തൊഴിലാളിയയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാർ

കൊച്ചി എടയാർ ഓയിൽ കമ്പനിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നാട്ടുകാർ. മരിച്ച തൊഴിലാളി ശത്രുഘ്ജ്ഞന്റെ മൃതദേഹം സംസ്കരിക്കുന്നത് വൈകുകയാണ്. കമ്പനി പ്രതിനിധികൾ സ്ഥലത്തെത്തി കുടുംബവുമായി ചർച്ച നടത്തി. കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകാൻ ജില്ലാ കളക്ടർ ഉത്തരവ് ഇട്ടിരുന്നു.ഓയിൽ കമ്പനിയ്ക്ക് ആണ് നിർദേശം നൽകിയത്. കുട്ടികളുടെ പഠന ചിലവ് ഏറ്റെടുക്കണം, ഭാര്യക്ക് സമ്മതമെങ്കിൽ തൊഴിൽ നൽകണമെന്നും നിർദേശമുണ്ട്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു എടയാറിലെ കരിയോയിൽ സംസ്കരണ യൂണിറ്റിൽ അപകടം ഉണ്ടായത്. യൂണിറ്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികൾ പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വാൽവ് ഓഫാക്കാനായി അകത്തേക്ക് കയറിയ ശത്രുഘ്ജ്ഞൻ മാത്രം അഗ്നിബാധയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. പുഴയിലേക്ക് മാലിന്യം ഒഴുക്കിയതിന് നേരത്തെ മാലിന്യ നിയന്ത്രണ ബോര്‍ഡ് പിഴ ചുമത്തിയ സ്ഥാപനത്തിലാണ് അപകടമുണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രി ഞായറാഴ്ച വൈകിട്ട് തൃശ്ശൂരിൽ, സ്വരാജ് റൗണ്ടിൽ പ്രചാരണ റാലി, അഞ്ചരയോടെ പാലക്കാട്ടേക്ക്

പ്രധാനമന്ത്രി ഞായറാഴ്ച വൈകിട്ട് തൃശ്ശൂരിൽ, സ്വരാജ് റൗണ്ടിൽ പ്രചാരണ റാലി, അഞ്ചരയോടെ പാലക്കാട്ടേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശ്ശൂരിലെ പരിപാടിയുടെ അന്തിമ രൂപമായി. മാർച്ച് 29 ഞായറാഴ്ചയാണ് പ്ര​ധാനമന്ത്രി കേരളത്തിലെത്തുക. ഞായറാഴ്ച നാലുമണിക്ക് കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങും. 4.15 ഓടെ സ്വരാജ് റൗണ്ടിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ തുടർന്ന് സ്ഥാനാർത്ഥിയെയും വച്ചുള്ള വാഹന റാലിയിൽ പങ്കെടുക്കും. സ്വരാജ് ഗ്രൗണ്ടിൽ 5 വഴികളിലായി ആളുകളെ നിർത്തും. ബിനി ടൂറിസ്റ്റ് ഹോം വരെയാണ് പ്രചരണ ജാഥ നടത്തുക. പ്രധാനമന്ത്രിയെ കാണാൻ എത്തുന്നവർ കുടയോ ബാഗുകളോ കുടിവെള്ളമോ നാണയമോ ഒപ്പമെടുക്കാൻ അനുവദിക്കില്ലെന്നും അറിയിപ്പുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കവടിയാർ കൊട്ടാരത്തിലെ മോഷണം: കേസിൽ അന്വേഷണ പുരോ​ഗതിയില്ല, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാജകുടുംബം, നിസഹായരായി പൊലീസ്

കവടിയാർ കൊട്ടാരത്തിലെ മോഷണം: കേസിൽ അന്വേഷണ പുരോ​ഗതിയില്ല, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാജകുടുംബം, നിസഹായരായി പൊലീസ്

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്നും സ്വർണം മോഷണം പോയ സംഭവത്തിൽ അന്വേഷണത്തിൽ നട്ടം തിരിഞ്ഞ് പൊലിസ്. കേസന്വേഷണം പുരോഗമിക്കവേയാണ് പരാതിക്കാരായ രാജാകുടുംബം തന്നെ അന്വേഷണ സംഘത്തിനെതിരെ ഉന്നത ഉദ്യോഗസ്ഥരോട് പരാതികൾ ഉന്നയിച്ചത്. രാജകുടുംബാംഗവുമായി ബന്ധമുള്ള ചിലരുടെ സാമ്പത്തിക ഇടപാടുകൾ പൊലിസ് പരിശോധിച്ചിരുന്നു. ഇവരിൽ ചിലരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെയാണ് പരാതികൾ ഉന്നതർക്ക് ലഭിച്ചത്. അന്വേഷണവുമായി മുന്നോട്ടുപോകുന്നതിലെ താൽപര്യകുറവും രാജകുടുംബം അറിയിച്ചു. പക്ഷെ കേസെടുത്ത സാഹചര്യത്തിൽ സ്വർണം കണ്ടെത്താനായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം. പരാതിക്കാർ തന്നെ പിന്നോട്ടുപോകുന്ന സാഹചര്യത്തിൽ അന്വേഷണവും മെല്ലപോകുമെന്നാണ് അന്വേഷണ സംഘത്തിൻെറ ആശങ്ക. അന്വേഷണവുമായി സഹരിക്കുകയാണെന്നും ചില പരാതികൾ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും രാജകുടുംബവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങൾ ഇതേ കുറിച്ച് പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

വിമാന നിർമാണ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. യൂറോപ്യൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയും ഡിജിസിഎയും തമ്മിലാണ് വ്യാവസായിക വിമാന നിർമ്മാണ മേഖലയിൽ പുതിയ കരാറിൽ ഒപ്പുവെച്ചത്. കർണാടകയിൽ എയർബസ് വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അസംബ്ലി ഉൾപ്പടെയുള്ള സഹകരണത്തിനാണ് ധാരണയായത്.

കരാർ യൂറോപ്യൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യാവസായിക സഹകരണത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള എയ്‌റോസ്‌പേസ് നിർമ്മാണ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലെ ഒരു പ്രധാന ചുവടുവയ്പ്പാണ്. എയർബസ് ഹെലികോപ്റ്ററുകൾ H125/AS350 ഹെലികോപ്റ്ററുകൾ അസംബ്ലി ഉൾപ്പടെയുള്ള പദ്ധതിക്ക് സഹായകരമാണ് പുതിയ കരാർ‌.

2026 ജനുവരിയിൽ നടന്ന EU-ഇന്ത്യ ഉച്ചകോടിയെ തുടർന്നാണ് പുതിയ കരാർ. തന്ത്രപരമായ സംയുക്ത അജണ്ട പ്രകാരം സിവിൽ വ്യോമയാന സുരക്ഷ ഒരു മുൻഗണനാ മേഖലയായി തിരിച്ചറിഞ്ഞു. വ്യോമയാന സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിന് സഹകരണം വർദ്ധിപ്പിക്കാൻ ഇരുപക്ഷവും ലക്ഷ്യമിടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു

കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം ശക്തമായി തന്നെ തുടരുകയാണ്. കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തിന് നേരെ ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായി. കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും വലിയ തോതില്‍ നാശനഷ്ടമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്ന് കുവൈത്ത് പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമാണ് ഷുവൈഖ് തുറമുഖം. സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ തുറമുഖത്തെ ലക്ഷ്യമാക്കി വരികയായിരുന്നു. ഉഗ്രസ്ഫോടന ശബ്ദത്തിന് പിന്നാലെ തീയും പുകയും ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നിലവില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം, ഇറാന്‍-യുഎസ്-ഇസ്രയേല്‍ സംഘര്‍ഷം തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും വെടിനിര്‍ത്തലടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന ചില പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഇറാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇസ്രയേലിലും അമേരിക്കന്‍ സൈനികത്താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇറാനും പ്രത്യാക്രമണം കടുപ്പിക്കുന്നുണ്ട്.