Wednesday, 1 April 2026

മുൻ ബ്രിട്ടീഷ് എയർവേയ്‌സ് മേധാവി വില്യം വാൽഷ് ഇൻഡി​ഗോയുടെ പുതിയ CEO

മുൻ ബ്രിട്ടീഷ് എയർവേയ്‌സ് മേധാവി വില്യം വാൽഷ് ഇൻഡി​ഗോയുടെ പുതിയ CEO

ന്യൂഡൽഹി: ഇൻഡി​ഗോയുടെ പുതിയ മേധാവിയായി മുൻ ബ്രിട്ടീഷ് എയർവേയ്‌സ് മേധാവി വില്യം വാൽഷ് ചുമതലയേറ്റു. മുൻ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചതിന് പിന്നാലെയാണ് സിഇഒ സ്ഥാനത്തേയ്ക്ക് വില്യം വാൽഷ് എത്തുന്നത്. ഇന്നായിരുന്നു വില്യം വാൽഷിൻ്റെ നിയമനം

ഇൻഡി​ഗോ എയർലൈൻ സിഇഒ ആയിരുന്ന പീറ്റർ എൽബേഴ്സ് ഈ മാസം പത്തിനായിരുന്നു രാജിവെച്ചത്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ വൻതോതിൽ പ്രവർത്തന തടസങ്ങൾ നേരിട്ടതിന് പിന്നാലെയാണ് പീറ്റർ എൽബേഴ്സ് രാജിവെച്ചത്. 2022 സെപ്റ്റംബറിലാണ് ഇൻഡി​ഗോ തലപ്പത്തേക്ക് പീറ്റർ എൽബേഴ്സ് എത്തുന്നത്. എയർലൈൻസിൻ്റെ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയായിരുന്നു താൽക്കാലിക ചുമതലവഹിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്ത് ഹോട്ടൽ /ടൂറിസം മേഖല പ്രതിസന്ധിയിൽ, വാണിജ്യ  സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി, അവശ്യസാധനങ്ങളുടെ വിലക്കയറ്റവും കുരുക്കാവുന്നു.

രാജ്യത്ത് ഹോട്ടൽ /ടൂറിസം മേഖല പ്രതിസന്ധിയിൽ, വാണിജ്യ സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി, അവശ്യസാധനങ്ങളുടെ വിലക്കയറ്റവും കുരുക്കാവുന്നു.

എറണാകുളം :  പാചകവാതക ക്ഷാമം രാജ്യത്തെ ഹോട്ടലുകളുടെ പ്രവർത്തനത്തെ അതീവഗുരുതരമായി ബാധിക്കുന്നു. മെട്രോ നഗരങ്ങളായ ഡൽഹി,മുംബൈ, ബംഗളൂരു, ചെന്നൈ കൊച്ചി എന്നിവിടങ്ങളിലുൾപ്പെടെ രാജ്യവ്യാപകമായി പ്രശ്നം രുക്ഷമായിട്ടുണ്ട്. മുംബൈയിൽ 35 മുതൽ 40 ശത മാനം വരെ ഹോട്ടലുകൾ പ്രവർത്തനം നിർത്തുകയോ വിഭവങ്ങൾ വെട്ടിക്കുറയ്ക്കുകയോ ചെയ്തതായി ഇന്ത്യൻ ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ പറയുന്നു.

മുംബൈയിൽ മലയാളികൾ ഏറെയെത്തുന്ന ചെറുകടിയും ചായയും മാത്രം ലഭിക്കുന്ന കടകളുടെ പ്രവർത്തനം നിർത്തിവെച്ചു. ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമുകൾക്കായുള്ള വിതരണം മിക്ക ഹോട്ടലുകളും നിർത്തിയിട്ടുണ്ട്. ഇതോടെ സൊമാറ്റോ, സ്വിഗ്ഗി വഴി ഇഷ്ട വിഭവങ്ങൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടായി. ചെറിയ റസ്റ്ററന്റുകൾക്ക് വാതക ക്ഷാമം പ്രശ്നമാകുന്നുണ്ട്. പലരും കരിഞ്ചന്തയിൽനിന്ന് കൂടുതൽ വില നൽകിയാണ് സിലിൻഡർ വാങ്ങുന്നത്. ഈ പണം കണ്ടെത്താൻ അവർ ഭക്ഷണത്തിനു വില കൂട്ടി വിൽക്കുന്നു. ബെംഗളൂരുവിൽ ചില ഹോട്ടലുകളിൽ ചായയും കാപ്പിയും മാത്രമാണ് ലഭിക്കുന്നത്. രാജ്യത്തെ ഹോട്ടൽ വ്യവസായം ഒരു ദിവസം തടസ്സപ്പെട്ടാൽ ഏകദേശം 1,200 മുതൽ 1,500 കോടി രൂപ വരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മുംബൈ, ഡൽഹി, ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ തന്തൂരി പോലെ കരി ഉപയോഗിച്ചുള്ള വിഭവങ്ങൾ ക്ക് പ്രതിസന്ധി അധികം ബാധിച്ചിട്ടില്ല.

വിഷയത്തിൽ രാജ്യത്താകമാനമുള്ള ഹോട്ടൽ ഉടമകളും റസ്റ്റാൻ്റ് അസോസിയേഷനുകളും മുന്നറിയിപ്പുമായി രംഗത്തുവന്നിട്ടുണ്ട്. പാചക വാതക വിതര ണം ഉറപ്പാക്കിയില്ലെങ്കിൽ ഭക്ഷണശാലകൾ അടച്ചിടേണ്ടി വരുമെന്ന് നാഷണൽ റസ്റ്ററൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും (എൻ.ആർ.എ.ഐ.) പറയുന്നു. രാജ്യത്തെ ഹോട്ടൽ മേഖല പ്രധാനമായും എൽ.പി.ജി.യെ (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) ആണ് ആശ്രയിക്കുന്നത്. വാണിജ്യ വാതകസിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഇവർക്ക് അടുക്കള പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ള ത്. പൈപ്പ് വഴിയുള്ള വാതകവിതരണത്തിൽ നിലവിൽ പ്രശ്നങ്ങളില്ല. എന്നാൽ, പത്തുമുതൽ 15 ശതമാനം വരെ സ്ഥാപനങ്ങൾ മാത്രമാണ് വാതക പൈപ്പ് ലൈൻ  സംവിധാനം ഉപയോഗിക്കുന്നതെന്നും എൻ.ആർ.എ.ഐ. പറഞ്ഞു.

 പശ്ചിമേഷ്യൻ സംഘർഷം ഒരുമാസം പിന്നിടുമ്പോഴും പാചകവാതക പ്രതിസന്ധി പൂർണമായി തരണംചെയ്യാനാകാതെ സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്ററന്റ്റ് മേഖല. സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി. വിതരണം 66 ശതമാനമായി ഉയർത്തിയിട്ടും ഹോട്ടലുകളിലേക്ക് പാചകവാതകം എത്തുന്നില്ലെന്നാണ് പ്രധാന പരാതി. ഇക്കാരണത്താൽ സംസ്ഥാനത്തെ പകുതിയിലധികം ഹോട്ടലുകളും അടഞ്ഞുതന്നെ കിടക്കുന്നുവെന്നാണ് വിവരം.

പോർട്ടൽ വഴി ബുക്ക് ചെയ്ത് അലോട്ട്മെന്റ് ആയാലും ചില ഗ്യാസ് ഏജൻസികൾ സിലിൻഡർ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുന്നില്ലെന്നും പുതിയ കണക്ഷനുകൾ നൽകാൻ തയ്യാറാകുന്നില്ലെന്നും ഹോട്ടൽ ഉടമകൾ ആരോപിക്കുന്നു. 

ഗ്യാസ് ഏജൻസികളിൽ വിളിച്ച് ഗ്യാസ് സിലിൻഡർ ലഭിക്കുമെന്ന് ഉറപ്പാക്കിയശേഷമാണ് നിലവിൽ ചില ഹോട്ടലുകൾ തുറന്നുപ്രവർത്തിക്കുന്നത്. പ്രവർത്തിക്കുന്ന ഹോട്ടലുകളിൽത്തന്നെ വിഭവങ്ങൾ ഇപ്പോഴും പരിമിതമാണ്. ചായക്കടകളിൽ ഭൂരിഭാഗവും ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളിലേക്ക് മാറിയെങ്കിലും സമയ നഷ്ടവും പാചകത്തിലെ പരിമിതികളും മൂലം കച്ചവടം കുറയുന്നതായാണ് പരാതി. ഇതോടൊപ്പം ചില അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മേഖലയെ  സാരമായി ബാധിക്കുന്നുണ്ട്  ഈ മാറ്റങ്ങൾ മൂലം ദിവസേനെ 15,000 രൂപയിലധികം നഷ്ടമാണ് വരുന്നതെന്നാണ് ഇടത്തരം ഹോട്ടൽ ഉടമകൾ പറയുന്നത്. മികച്ച കച്ചവടം ലഭിക്കുന്ന ഹോട്ടലുകളിൽ തുക ഇനിയും ഉയരും. നഷ്ടം നികത്താനായി 10 ശതമാനം മുതൽ വിഭവങ്ങൾക്ക് വില ഉയർത്തിയ ഹോട്ടലുകളുമുണ്ട്.

അതേസമയം, പാചകവാതകവുമായി അപ്പോളോ ഓഷ്യൻ എന്ന കപ്പൽ പുതുവൈപ്പിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എൽ.പി.ജി. ടെർമിനലിൽ തിങ്കളാഴ്ച എത്തിയിരുന്നു. ഒരാഴ്ചയോളം ഉപയോഗിക്കാവുന്ന ഇന്ധനമാണ് കപ്പലിൽ എത്തിച്ചത്. ഇതോടെ സംസ്ഥാനത്തെ വാണിജ്യ പാചകവാതക വിതരണം മെച്ചപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ തുടർന്നും കപ്പലു കൾ എത്തിയില്ലെങ്കിൽ പ്രതിസന്ധി പഴയ നിലയിലേക്ക് മടങ്ങുമെന്നും ആശങ്കയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 31 March 2026

ലോക സമാധാനമാണ് ഉണ്ടാവേണ്ടത് സന്തോഷ് പുളിക്കൻ

ലോക സമാധാനമാണ് ഉണ്ടാവേണ്ടത് സന്തോഷ് പുളിക്കൻ

പാലാ :കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന നയമാണ് അമേരിക്കയുടേതെന്ന് പാലായിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു.പാലാ മീഡിയാ അക്കാദമിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് പുളിക്കൻ.പശ്ചിമേഷ്യൻ യുദ്ധത്തിൽ താൻ ആദ്യം അമേരിക്കയോടൊപ്പമായിരുന്നു .പിന്നീട് അമേരിക്കയുടെ നടപടികൾ ലോക സമാധാനത്തിനു നിരക്കുന്നതല്ലെന്ന്‌ കണ്ട താൻ അതിൽ നിന്നുംജ് പിന്തിരിയുകയായിരുന്നു .

ഒരു പരമാധികാര  രാജ്യമായ ഇറാന്റെ പരമോന്നത നേതാവിനെ ബോംബ് വച്ച് കൊന്നത് അങ്ങേയറ്റത്തെ തെറ്റാണ് .ഇനി ഇതൊന്നും ആവർത്തിക്കാൻ പാടില്ല .യുദ്ധം കാരണം നമുക്ക് ഗ്യാസ് കിട്ടുന്നില്ല .ഇപ്പോൾ നമ്മളും ദുരിതം അനുഭവിക്കുകയാണ് .ഇപ്പോൾ ഒരു തമിഴ്നാട്ടുകാരനും മരണപ്പെട്ടു.ദയവു ചെയ്‌ത്‌ യുദ്ധം അവസാനിപ്പിക്കണം അമേരിക്ക മനസിലാക്കണം .ലോക സമാധാനമാണ് ഉണ്ടാവേണ്ടത് .

ഇത് വളർന്നു പോയാൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുമെന്ന് ഞാൻ തറപ്പിച്ചു പറയുകയാണ് .മനുഷ്യരാശി തന്നെ ഇല്ലാതാവും.ഉത്തര കൊറിയയും തക്കം പാർത്തിരിക്കുകയാണ്അവർ അമേരിക്കവരെ ചെല്ലുന്ന മിസൈൽ ഉണ്ടാക്കിയിട്ടുണ്ട് .അപ്പോൾ ലോകസമാധാനമാണ് വരേണ്ടത് എന്ന് ഞാൻ പറയുന്നു .സിന്ധുജല കരാർ പാകിസ്താന് കൂടി ജലം കിട്ടുന്ന രീതിയിലാക്കണമെന്നു സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു .ക്രിസ്തു പറഞ്ഞത് ശത്രുക്കളെയും സ്നേഹിക്കണമെന്നാണ് നമ്മൾ ശത്രുത വച്ച് പുലർത്തിയിട്ട്  കാര്യമില്ല .ഉള്ളത് കൊണ്ട് ഓണം പോലെ പോകണം .

ഒരു വൈദീകന് 5 വർഷ ഒരു ഇടവകയിലിരിയ്ക്കാം.ഒരു തഹസിൽദാർക്ക് 3 വര്ഷം ഇരിക്കാം പിന്നീട പറ്റില്ല അവരെ അവിടെ നിന്നും മാറ്റും .എന്നാൽ രാഷ്ട്രീയത്തിൽ നേരും നെറിയും ഇല്ലാത്തതു കൊണ്ട് മുപ്പതും നാല്പതും വര്ഷം ഒരേ ഇരിപ്പ് ഇരിക്കുകയാണ് .ഇവരൊന്നും മാറി തരേണ്ട.ഇവരെ ജനം തിരസ്ക്കരിക്കണമെന്നാണ് എന്റെ അഭിപ്രായം .മാണി സി കാപ്പൻ ;ജോസ് കെ മാണി ;ഷോൺ ജോർജ് ഇവർ പരാജയമെന്നോ ;വിജയമെന്നോ പറയാൻ ഞാനില്ല .ഞാനായിട്ട് അവരുടെ സാദ്ധ്യതകൾ കളയാൻ ആഗ്രഹിക്കുന്നില്ല .

ജനങ്ങൾ എന്നെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നു.ഇന്നലെ ഞാൻ ആർ വി പാർക്കിൽ ഗാന സംഗമം നടന്നപ്പോൾ അവുടെയെത്തി വോട്ട് ചോദിച്ചു ഉടനെ സതീഷ് മണർകാട് എന്നെ ഉന്തി  പുറത്താക്കി .എന്നെ പോലെ ഒരു സാധാരണക്കാരനോട്  ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ എന്തിനു അസഹിഷ്ണുക്കളാവുന്നു.ഞാൻ വരണദൂതികരിക്കു പരാതി നൽകിയിട്ടുണ്ട് .തന്നെ തോൽപിക്കണം എന്ന് എന്റെ ബോർഡുകളിൽ പറഞ്ഞത് വ്യത്യസ്ത രീതിയിലുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്നു സന്തോഷ് പുളിക്കൻ പറഞ്ഞു . വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോഴാണ് എനിക്ക് കൂടുതൽ വോട്ട് ലഭിച്ചത് .1400 വോട്ട് ലഭിച്ചു വയനാട്ടിലെ വോട്ടർമാരെ ഞാൻ നന്ദിയോടെ ഓർക്കുന്നു എന്നും സന്തോഷ് പുളിക്കൻ പാലാ മീഡിയാ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലായിലെ മാധ്യമ പ്രവർത്തകൻ പ്രിൻസ് ജോർജിന്റെ ഭാര്യാ പിതാവ് കാനാട്ടു പാറ ചെറിയാൻ ജോസഫ് കവിയിൽ (ബേബി) നിര്യാതനായി

പാലായിലെ മാധ്യമ പ്രവർത്തകനും ;ടുഡേ ലൈവ് ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ പ്രിൻസ് ജോർജ് ന്റെ ഭാര്യാ  പിതാവ് പാലാ കാനാട്ടു പാറ ചെറിയാൻ ജോസഫ് കവിയിൽ (ബേബി) നിര്യാതനായി : ഭാര്യ പരേതയായ മേരിക്കുട്ടി' മക്കൾ : മഞ്ചു സിനോയി കിടങ്ങൂർ ,അഞ്ചു പ്രിൻസ് കവീക്കുന്ന്, രഞ്ചു മിധുൽ അളനാട് :

മരുമക്കൾ : സിനോയി ജോർജ്, കിടങ്ങൂർ ,പ്രിൻസ് ജോർജ് കവീക്കുന്ന്, മിധുൽ ജോസഫ് അളനാട്
കൊച്ചുമക്കൾ : ഇജോ സിനോയി, സിൻ്റാ , ആൻഡ്രിയ എൽസാ പ്രിൻസ് , ആൽബർട്ട് പ്രിൻസ് ,അബ്രാം മറിയം മിധുൽ, ആഷേർ മറിയം മിധുൽ.സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കിഴതടിയൂർ സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.

കേരളത്തിൽ ആദ്യമായി ഓൺലൈൻ പത്രങ്ങളുടെ പത്ര സമ്മേളന  കൂട്ടായ്മയായ പാലാ കൊട്ടാരമറ്റത്ത് പ്രവർത്തിച്ചു വരുന്ന പാലാ മീഡിയാ അക്കാദമിയിൽ അംഗമാണ് പ്രിൻസ് ജോർജ് ചാത്തനാട്ട് .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗ്യാസ് കമ്പനികൾ ഹോട്ടലുകളിലേക്ക് എൽ.പി.ജി. വിതരണം ആരംഭിച്ചു എന്ന് പ്രസ്താവന നൽകുന്നതല്ലാതെ നടപടികൾ സ്വീകരിക്കുന്നില്ല, ശക്തമായ പ്രതിഷേധ സമരത്തിന് ഹോട്ടൽ അസോസിയേഷൻ .

ഗ്യാസ് കമ്പനികൾ ഹോട്ടലുകളിലേക്ക് എൽ.പി.ജി. വിതരണം ആരംഭിച്ചു എന്ന് പ്രസ്താവന നൽകുന്നതല്ലാതെ നടപടികൾ സ്വീകരിക്കുന്നില്ല, ശക്തമായ പ്രതിഷേധ സമരത്തിന് ഹോട്ടൽ അസോസിയേഷൻ .

കൊച്ചി : ഹോട്ടൽ റസ്റ്റോറൻ്റ് മേഖലയ്ക്കടക്കമുള്ള എൽ.പി.ജി. വിഹിതം 66

ശതമാനമാക്കി ഉയർത്തി എന്ന് പത്ര/ദൃശ്യമാധ്യമങ്ങളിൽ വർത്തകൾ വരുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ഹോട്ടലുകളിലേക്ക് വിതരണം ആരംഭിച്ചിട്ടില്ലായെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസോസിയേഷൻ. 
വാണിജ്യ എൽ.പി.ജി. സിലിണ്ടറുകൾ ലഭിക്കാതെ സംസ്ഥാനത്തെ പകുതിയിലധികം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാൻ ഗ്യാസ് ഏജൻസികൾക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലായെന്നാണ് ഏജൻസി അധികൃതർ പറയുന്നത്. ഗ്യാസ് കമ്പനികൾ ഹോട്ടലുകളിലേക്ക് എൽ.പി.ജി. വിതരണം ആരംഭിച്ചു എന്ന് പ്രസ്താവന നൽകുന്നതല്ലാതെ നടപടികൾ സ്വീകരിക്കുന്നില്ല. രണ്ട് ദിവസത്തിനകം ഹോട്ടൽ മേഖലക്ക് അനുവദിച്ചിട്ടുള്ള എൽ.പി.ജി. സിലിണ്ടറുകൾ വിതരണം ചെയ്യുവാൻ തുടങ്ങിയില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സംസ്ഥാനത്തെ എല്ലാ ഗ്യാസ് കമ്പനികൾക്ക് മുന്നിലും ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 29 March 2026

വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം  :മൂന്നാം ദിവസം പുരാണ പാരായണം ;വിഷ്ണു പൂജ;ദീപാരാധന

വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം :മൂന്നാം ദിവസം പുരാണ പാരായണം ;വിഷ്ണു പൂജ;ദീപാരാധന

പാലാ :വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം  :മൂന്നാം ദിവസം 2026 മാർച്ച് 29 ഞായർ രാവിലെ 6.00㎡ പുരാണപാരായണം 8.30㎡ വിഷ്‌ണു പൂജ, സുബ്രഹ്മണ്യപൂജ 9.00㎡ ഭജന ശ്രീതം പടിഞ്ഞാറേനട ഭക്തജനസമിതി തിരുനക്കര, കോട്ടയം 9.30㎡ സർപ്പ പൂജ 10.00 ㎡ ഭരതനാട്യം 10.30㎡ മേഘാ രാജേഷ്, എടേട്ട് അരുണാപുരം തിരുവാതിരകളി മൃത്യുജ്ഞയ തിരുവാതിരസംഘം ചെത്തിമറ്റം 11.00 ㎡ തിരുവാതിരകളി

11.30㎡ ശിവായ തിരുവാതിരസംഘം പാറപ്പളളിതിരുവാതിരകളി 12.00㎡ സീത മഹേശ്വരി തിരുവാതിരസംഘം, രാമപുരം, തിരുവാതിരകളി ശിവപാർവ്വതി തിരുവാതിരസംഘം കിടങ്ങൂർ 12.30㎡തിരുവാതിരകളി 1.00㎡ ശിവപാദം തിരുവാതിരസംഘം വെള്ളിയെപ്പള്ളി പ്രസാദഊട്ട് വൈകുന്നേരം 6.00ന് 6,30㎡ പഞ്ചാരിമേളം 15-ഓം കലാകാരന്മാർ അണിനിരക്കുന്നു. ദീപാരാധന ദീപക്കാഴ്‌ച 7.00㎡ ശാസ്ത്രീയ നൃത്തസന്ധ്യ അവതരണം രാമാലിക പാലാ