കൊച്ചി : ഹോട്ടൽ റസ്റ്റോറൻ്റ് മേഖലയ്ക്കടക്കമുള്ള എൽ.പി.ജി. വിഹിതം 66
ശതമാനമാക്കി ഉയർത്തി എന്ന് പത്ര/ദൃശ്യമാധ്യമങ്ങളിൽ വർത്തകൾ വരുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ഹോട്ടലുകളിലേക്ക് വിതരണം ആരംഭിച്ചിട്ടില്ലായെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസോസിയേഷൻ.
വാണിജ്യ എൽ.പി.ജി. സിലിണ്ടറുകൾ ലഭിക്കാതെ സംസ്ഥാനത്തെ പകുതിയിലധികം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാൻ ഗ്യാസ് ഏജൻസികൾക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലായെന്നാണ് ഏജൻസി അധികൃതർ പറയുന്നത്. ഗ്യാസ് കമ്പനികൾ ഹോട്ടലുകളിലേക്ക് എൽ.പി.ജി. വിതരണം ആരംഭിച്ചു എന്ന് പ്രസ്താവന നൽകുന്നതല്ലാതെ നടപടികൾ സ്വീകരിക്കുന്നില്ല. രണ്ട് ദിവസത്തിനകം ഹോട്ടൽ മേഖലക്ക് അനുവദിച്ചിട്ടുള്ള എൽ.പി.ജി. സിലിണ്ടറുകൾ വിതരണം ചെയ്യുവാൻ തുടങ്ങിയില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സംസ്ഥാനത്തെ എല്ലാ ഗ്യാസ് കമ്പനികൾക്ക് മുന്നിലും ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക









0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.