Thursday, 2 April 2026

പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് ഷെൽ; പെട്രോൾ ലിറ്ററിന് 7.41രൂപയും ഡീസൽ ലിറ്റനിന് 25.01 രൂപയും കൂട്ടി

പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് ഷെൽ; പെട്രോൾ ലിറ്ററിന് 7.41രൂപയും ഡീസൽ ലിറ്റനിന് 25.01 രൂപയും കൂട്ടി

ബെംഗളൂരു: സ്വകാര്യ എണ്ണക്കമ്പനിയായ നയാരയ്ക്ക് പുറകെ പെട്രോൾ ഡീസൽ ചാർജുകൾ വർദ്ധിപ്പിച്ച് ഷെൽ എണ്ണക്കമ്പനിയും. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്വകാര്യ എണ്ണക്കമ്പനിയായ ഷെൽ പെട്രോൾ ഡീസൽ ഇന്ധനങ്ങളുടെ നിരക്ക് വർദ്ധിപ്പിച്ചത്. ഇന്നാണ് വർദ്ധിപ്പിച്ച എണ്ണവില ഷെൽ അറിയിച്ചത്. ബെംഗളൂരുവിലെ വിലയനുസരിച്ച് പെട്രോൾ ലിറ്ററിന് 7.41 രൂപയാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് പെട്രോൾ വില 119.8 ആയി ഉയർന്നു. അതേസമയം പവർ പെട്രോളിന്129.85 രൂപയാണ്. ഡീസൽ വിലയും ഷെൽ ഉയർത്തിയിട്ടുണ്ട്. ഡീസൽ ലിറ്ററിന് 25.01 രൂപയാണ് കൂട്ടിയത്. ഇതോടെ ഡീസൽ വില ലിറ്ററിന് 123.52 രൂപയായി. പ്രീമിയം ഡീസലിന് 133.52 രൂപ നൽകേണ്ടിവരും.

കഴിഞ്ഞാഴ്ച്ചയാണ് സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോള്‍ ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്റര്‍ 3 രൂപയും കൂട്ടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര എനര്‍ജി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എണ്ണ വില കൂട്ടിത്. അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യൻ ഇന്ധന പ്രതിസന്ധി നേരിടാതിരിക്കാൻ കേന്ദ്രസർക്കാർ പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി വെട്ടിക്കുറച്ച് ഉത്തരവിറക്കിയിരുന്നു. 10 രൂപയുടെ നികുതിയിളവാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ പെട്രോൾ ഇന്ധന നികുതി 3 രൂപയായും ഡീസലിൻ്റെ നികുതി പൂർണ്ണമായും കുറഞ്ഞിരുന്നു. സ്വകാര്യ കമ്പനികൾ എണ്ണ വില വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും പൊതുമേഖല എണ്ണക്കമ്പനികൾ ഇതുവരെയും എണ്ണവിലയിൽ മാറ്റം വരുത്തിയിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിന് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങളുണ്ടെന്ന മുന്നറിയിപ്പ് നൽകി ഇറാൻ; കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി സൈന്യം

ട്രംപിന് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങളുണ്ടെന്ന മുന്നറിയിപ്പ് നൽകി ഇറാൻ; കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി സൈന്യം

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം. യുദ്ധം അവസാനിക്കാറായി എന്ന ട്രംപിന്‍റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ ഇറാൻ സൈനിക വക്താവ്, അമേരിക്കയും ഇസ്രായേലും പൂർണ്ണമായും കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. ഇറാൻ ഔദ്യോഗിക മാധ്യമമായ ഐആർഐബി (IRIB) വഴിയാണ് സൈനിക ആസ്ഥാനത്തുനിന്നുള്ള ഈ പ്രസ്താവന പുറത്തുവിട്ടത്.

ബുധനാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗത്തിൽ, ഇറാനെ ശിലായുഗത്തിലേക്ക് മടക്കിക്കൊണ്ടുപോകുമെന്നും സൈനികമായി അവരെ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായി, തങ്ങൾ ഇതുവരെ നൽകിയതിനേക്കാൾ ഭീകരമായ പ്രഹരങ്ങൾ ഇനി പ്രതീക്ഷിക്കാമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും തകർച്ച അപമാനകരവും നിത്യമായ ഖേദത്തിന് ഇടയാക്കുന്നതുമായിരിക്കുമെന്ന് സൈനിക വക്താവ് കൂട്ടിച്ചേർത്തു.

ഇറാൻ സൈന്യം ദുർബലമായെന്ന ട്രംപിന്‍റെ വാദത്തെയും സൈന്യം തള്ളി. തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്ക് യാതൊരു ധാരണയുമില്ലെന്ന് അവർ പരിഹസിച്ചു. അമേരിക്ക ലക്ഷ്യം വെച്ച കേന്ദ്രങ്ങൾ നിസാരമാണെന്നും, ഇറാന്‍റെ പ്രധാന സൈനിക ഉൽപ്പാദന കേന്ദ്രങ്ങൾ ശത്രുക്കൾക്ക് അപ്രാപ്യമായ രഹസ്യ സങ്കേതങ്ങളിലാണെന്നും പ്രസ്താവനയിൽ പറയുന്നു. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ പുതിയ പ്രഖ്യാപനം മേഖലയിലെ പിരിമുറുക്കം വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചകവാതക ക്ഷാമം മൂലം സ്‌ഥാപനം അടച്ചുപൂട്ടി; ഭക്ഷണശാലയുടെ ഉടമ മരിച്ച നിലയിൽ

പാചകവാതക ക്ഷാമം മൂലം സ്‌ഥാപനം അടച്ചുപൂട്ടി; ഭക്ഷണശാലയുടെ ഉടമ മരിച്ച നിലയിൽ

പെരുമ്പാവൂർ • പാചകവാതക ക്ഷാമം മൂലം അടച്ചുപൂട്ടിയ ഭക്ഷണശാലയുടെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് കെകെആർ ബേക്‌സ് ആൻഡ് ജ്യൂസസ് എന്ന സ്ഥാപനം നടത്തുന്ന മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പുറം കെ.കെ. രാജൻ (58) ആണു മരിച്ചത്.

പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളിൽ ഗിന്നസ് എന്ന പേരിൽ ഫോട്ടോ സ്‌റ്റുഡിയോ നടത്തിയിരുന്ന രാജൻ 2026 ജനുവരി ഒന്നിനാണു ഹോട്ടൽ തുടങ്ങിയത്. ഗ്യാസ് ക്ഷാമം നേരിട്ടതിനാൽ ഹോട്ടൽ അടച്ചിടേണ്ടിവന്നു. കെട്ടിടം വാടകയ്ക്കെടു ത്തായിരുന്നു ഹോട്ടൽ തുടങ്ങിയത്.

മകൾ പരേതയായ കൃഷ്ണ രാജൻ സിനിമയിൽ ഛായാഗ്രാഹകയായിരുന്നു. ഉത്തരേന്ത്യയിൽ ഷൂട്ടിങ്ങിനിടെ അസുഖം ബാധിച്ച കൃഷ്ണ ഒരു വർഷം മുൻപാണു മരിച്ചത്.

ഹോട്ടൽ നടത്തിപ്പുകളിൽ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണു സൂചന. ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ മേഖല സെൻട്രൽ യൂണിറ്റ് അംഗമാണ് രാജൻ. സംസ്ക്‌കാരം നടത്തി. ഭാര്യ: ഗിരിജ. മറ്റു : മക്കൾ: ഉണ്ണിക്കുട്ടൻ (ഫൊട്ടോഗ്ര : ഫർ), കണ്ണൻ ഷെഫ്).

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടർ പിടികൂടി

കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടർ പിടികൂടി

കോഴിക്കോട്: പെരുമണ്ണയിൽ ജനവാസ മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തു. വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടം എടച്ചേരിത്താഴത്തെ ഒരു സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

ജില്ലാ സപ്ലൈ ഓഫീസർ ആർ. ബോബന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ 60 കാലി സിലിണ്ടറുകളും ഗ്യാസ് നിറഞ്ഞ 4 സിലിണ്ടറുകളുമാണ് കണ്ടെടുത്തത്.

യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ, ആളൊഴിഞ്ഞ പറമ്പിൽ അലസമായി കൂട്ടിയിട്ട നിലയിലായിരുന്നു സിലിണ്ടറുകൾ. ജനവാസ കേന്ദ്രത്തിൽ ഇത്തരത്തിൽ സിലിണ്ടറുകൾ സൂക്ഷിച്ചത് വലിയ അപകടഭീഷണി ഉയർത്തിയിരുന്നു. പിടിച്ചെടുത്ത സിലിണ്ടറുകൾ നിലവിൽ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏജൻസികൾ ഗ്യാസ് നൽകുന്നില്ലെന്ന് ഹോട്ടൽ ആൻഡ് റസ്‌റ്ററൻ്റ്സ്  അസോസിയേഷൻ

ഏജൻസികൾ ഗ്യാസ് നൽകുന്നില്ലെന്ന് ഹോട്ടൽ ആൻഡ് റസ്‌റ്ററൻ്റ്സ് അസോസിയേഷൻ

ഗുരുവായൂർ - വാണിജ്യ എൽപിജി വിതരണ ഏജൻസികളുടെ താൽപര്യങ്ങൾ ഹോട്ടൽ മേഖലയെ വലയ്ക്കുന്നതായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ (കെഎച്ച്ആർഎ) ആരോപിച്ചു. ഓയിൽ കമ്പനികൾ ഏർപ്പെടുത്തിയ നിയന്ത്രണം മറികടക്കാൻ സർക്കാർ കൊണ്ടുവന്ന അടിയന്തര എസ്‌ഒഎസ് സംവിധാനവും ഏജൻസികളുടെ നിസ്സഹകരണം : മുലം പരാജയമായെന്ന് കെഎ ച്ച്ആർഎ നേതാക്കൾ പറഞ്ഞു. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇന്നു മുതൽ സമരം തുടങ്ങാൻ തീരുമാനിച്ചു.

പാചകവാതക വിഹിതം സർ ക്കാർ 62 ശതമാനമായി വർധിപ്പി: ച്ചെങ്കിലും ഹോട്ടൽ ഉടമകൾക്ക് പ്രയോജനം ലഭിക്കുന്നില്ല. സപ്ലൈ ഓഫിസർ മുഖേന 'ട്രാക് : യുവർ എൽപിജി' പോർട്ടലിൽ അനുമതി ലഭിച്ചാലും ഏജൻസികൾ ഗ്യാസ് നൽകുന്നില്ല. ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെ ന്നാണ് കാരണം പറയുന്നത്. കരിഞ്ചന്തയിൽ സിലിണ്ടറിന് 3500 രൂപയ്ക്കു വരെ വിൽക്കുന്ന തായി ആക്ഷേപമുണ്ട്. യോഗ ത്തിൽ യൂണിറ്റ് പ്രസിഡന്റ് ഒ.കെ .ആർ. മണികണ്ഠൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ സി. ബിജുലാൽ ഉദ്ഘാടനം ചെയ്തു ജി.കെ.പ്രകാശൻ, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ.രാമകൃ ഷ്ണൻ, ഒ.കെ. നാരായണൻ നാ യർ, കെ.പി.സുന്ദരൻ, രാജേഷ് ഗോകുലം, എൻ.പി.അഷറഫ്, ചന്ദ്രബാബു സിദ്ദിഖ്, സിജോ കണ്ടാണശേരി, ജോഷി രാജല ക്ഷ്മി, അബൂബക്കർ, സന്തോഷ് സൗപർണിക, മുബാറക്ക്, രഞ്ജിത്ത് വിനായക, എൻ.പി.ജ യൻ, മനോജ്, ഷാജഹാൻ, റോബിൻ കോട്ടപ്പടി, അബൂബക്കർ ബർക്കത്ത് എന്നിവർ പ്രസംഗിചു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ വീട്ടില്‍ നിന്ന് വോട്ട് ചെയ്തവരുടെ എണ്ണം 7,562

നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ വീട്ടില്‍ നിന്ന് വോട്ട് ചെയ്തവരുടെ എണ്ണം 7,562

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോം വോട്ടിങ് സംവിധാനത്തിലൂടെ രണ്ട് ദിവസങ്ങളിലായി വോട്ട് രേഖപ്പെടുത്തിയത് 7,562 പേര്‍. ആദ്യ ദിനം 3,119 പേരും രണ്ടാം ദിനം 4,443 പേരുമാണ് വീട്ടില്‍ നിന്ന് വോട്ട് രേഖപ്പെടുത്തിയത്.

ഓരോ നിയമസഭാ മണ്ഡലത്തിലും ഹോം വോട്ടിങ്ങിനായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ നേരത്തെ അപേക്ഷ നല്‍കിയ വോട്ടര്‍മാരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് വോട്ടിങ്ങിനായി വീടുകളിലെത്തുന്നത്. ഏപ്രില്‍ അഞ്ച് വരെയാണ് ഹോം വോട്ടിങ് സംവിധാനം.

കോഴിക്കോട് ജില്ലയിൽ 13 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 2021-ലെ തെരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിൽ 11-ലും എൽഡിഎഫ് വിജയക്കൊടി പാറിച്ചിരുന്നു. രണ്ട് പതിറ്റാണ്ടായി കോൺ​ഗ്രസിനെ സമ്പൂർണമായി കൈവിട്ട ജില്ലയായി മാറുകയായിരുന്നു കോഴിക്കോട്. 2001 ലെ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ ഇതുവരെ ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ടില്ല എന്ന കാര്യം നിലനിൽക്കെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലേയും ലോക്സഭ തെരഞ്ഞെടുപ്പിലേയും മുന്നേറ്റത്തിലെ ആത്മവിശ്വാസത്തിലാണ് 2026-ൽ കോൺ​ഗ്രസ് തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. കൊയിലാണ്ടിയിലും കോഴിക്കോട് നോർത്തിലുമാണ് അവസാനമായി കോൺ​ഗ്രസ് എംഎൽഎമാർ‌ വിജയിക്കുന്നത്. പി ശങ്കരനും എ സുജനപാലനുമാണ് അവസാനമായി വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർഥികൾ. മുസ്ലിം ലീഗിന്റെയും കഴിഞ്ഞ തവണ മുതൽ ആർഎംപിയുടെയും എംഎൽഎമാരാണ് യുഡിഎഫ് പ്രതിനിധികളായി ജില്ലയിൽ നിന്ന് നിയമസഭയിലെത്തുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ

മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ

ലാംപെഡൂസ: മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമത്തിനിടെ കണ്ടെത്തിയ റബ്ബർ ബോട്ടിൽ 19 മൃതദേഹങ്ങൾ. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം മെഡിറ്ററേനിയൻ കടലിൽ കണ്ടെത്തിയ റബ്ബർ ബോട്ടിൽ നിന്നാണ് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് 19 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ നടന്ന രക്ഷാപ്രവർത്തനത്തിൽ അഞ്ച് കുട്ടികളടക്കം 58 പേരെ ജീവനോടെ രക്ഷപ്പെടുത്തി ലാംപെഡൂസയിൽ എത്തിച്ചിട്ടുണ്ട്. ലാംപെഡൂസയിൽ നിന്ന് ഏകദേശം 85 മൈൽ അകലെ ലിബിയൻ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഒരു ഇറ്റാലിയൻ നിരീക്ഷണ വിമാനം ഈ ബോട്ട് കണ്ടെത്തിയെങ്കിലും പ്രദേശത്ത് സഹായത്തിന് മറ്റ് കപ്പലുകൾ ഇല്ലാത്തതിനെത്തുടർന്ന് ലാംപെഡൂസയിൽ നിന്ന് കോസ്റ്റ് ഗാർഡ് കപ്പൽ അയക്കുകയായിരുന്നു.  