Monday, 13 April 2026

12,000 കോടിയുടെ കമ്പനി വിറ്റത് 74 രൂപയ്ക്ക്! കോര്‍പറേറ്റ് ലോകത്തെ ഞെട്ടിച്ച ബി.ആര്‍. ഷെട്ടിയുടെ വന്‍വീഴ്ച

12,000 കോടിയുടെ കമ്പനി വിറ്റത് 74 രൂപയ്ക്ക്! കോര്‍പറേറ്റ് ലോകത്തെ ഞെട്ടിച്ച ബി.ആര്‍. ഷെട്ടിയുടെ വന്‍വീഴ്ച

100 കോടി ഡോളര്‍ മൂല്യമുള്ള കമ്പനി കെട്ടിപ്പടുക്കുക എന്നത് സംരംഭകരുടെ വലിയ സ്വപ്നമാണ്. എന്നാല്‍ ആ കമ്പനിയെ സുതാര്യമായി നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ വളരെ കുറച്ചുപേര്‍ മാത്രമേ തയ്യാറാവുന്നുള്ളൂ. വളര്‍ച്ചയേക്കാള്‍ കൂടുതല്‍ സുതാര്യതയ്ക്ക് പ്രാധാന്യമുണ്ട് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ബി.ആര്‍. ഷെട്ടിയുടെ കഥ. പ്രതാപകാലത്ത് 1000 കോടി ഡോളറിലധികം മൂല്യമുള്ള ബിസിനസ് സാമ്രാജ്യമാണ് ഷെട്ടി കെട്ടിപ്പടുത്തത്

എന്നാല്‍ ബിസിനസിന്റെ ഔന്നത്യത്തില്‍ തകരുകയും, കമ്പനി വെറും 74 രൂപയ്ക്ക് (1 ഡോളര്‍) വില്‍ക്കപ്പെടുകയും ചെയ്തു. ഇതൊരു അതിശയോക്തിയോ കെട്ടുകഥയോ അല്ല; കോടതി വിധികളും മരവിപ്പിക്കപ്പെട്ട ആസ്തികളും അടങ്ങുന്ന ഒരു യഥാര്‍ഥ കോര്‍പറേറ്റ് പരാജയമാണ്. പുതുതലമുറ സംരംഭകര്‍ക്ക് പ്രായോഗിക പാഠപുസ്തകമാണ് ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തകര്‍ച്ച. എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്, ഇതില്‍നിന്ന് എന്ത് പഠിക്കാം എന്ന് നോക്കാം

ആദ്യകാല ജീവിതവും വളര്‍ച്ചയും

1942ല്‍ ഉഡുപ്പിയില്‍ തുളു സംസാരിക്കുന്ന ബണ്ട് കുടുംബത്തിലാണ് ബി.ആര്‍. ഷെട്ടി ജനിച്ചത്. കന്നഡ മീഡിയം സ്‌കൂളില്‍ പഠിച്ച അദ്ദേഹം പിന്നീട് മണിപ്പാലില്‍നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ പഠനം പൂര്‍ത്തിയാക്കി. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം, മെച്ചപ്പെട്ട അവസരങ്ങള്‍ തേടി 1973ല്‍ അദ്ദേഹം ഇന്ത്യ വിട്ടു. അന്ന് വളര്‍ന്നുവരുന്ന രാജ്യമായിരുന്ന യുഎഇയിലേക്കാണ് അദ്ദേഹം പോയത്. യുഎഇയില്‍ എത്തിയ ഷെട്ടി ആദ്യം ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയിട്ടാണ് ജോലി ചെയ്തത്. വാസ്തവത്തില്‍, ആ രാജ്യത്തെ ആദ്യ മെഡിക്കല്‍ റെപ്രസന്റേറ്റീവ് അദ്ദേഹമായിരുന്നു.

1975ല്‍ അദ്ദേഹം ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍എംസി) എന്ന പേരില്‍ ഒരു ചെറിയ ക്ലിനിക്ക് ആരംഭിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രകുമാരി ഷെട്ടി മാത്രമായിരുന്നു ആ ക്ലിനിക്കിലെ ഏക ഡോക്ടര്‍. ജനസംഖ്യ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയില്‍ മിതമായ നിരക്കില്‍ മികച്ച ചികിത്സ നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ ആശയം. കാലക്രമേണ, എന്‍എംസി യുഎഇക്ക് പുറമെ സൗദി അറേബ്യ, ഒമാന്‍, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. അത് കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഒരു ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായി മാറി.

ബിസിനസ് വളർച്ച

ആരോഗ്യമേഖലയില്‍ മാത്രം ഷെട്ടി ഒതുങ്ങിനിന്നില്ല. 1980ല്‍ അദ്ദേഹം യുഎഇ എക്‌സ്‌ചേഞ്ച് ആരംഭിച്ചു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് സുരക്ഷിതമായി പണമയക്കാന്‍ വേണ്ടിയായിരുന്നു ഇത്. 2003ല്‍ അബുദാബിയില്‍ നിയോഫാര്‍മ എന്ന മരുന്ന് നിര്‍മാണ യൂണിറ്റ് തുടങ്ങി. 2014ല്‍ അന്താരാഷ്ട്ര ഫോറിന്‍ എക്‌സ്‌ചേഞ്ച് കമ്പനിയായ ട്രാവലക്‌സ് അദ്ദേഹം സ്വന്തമാക്കി. ഈ ബ്രാന്‍ഡുകളെല്ലാം 'ഫിനാബ്ലര്‍' എന്ന ഹോള്‍ഡിംഗ് കമ്പനിക്ക് കീഴിലാണ് അദ്ദേഹം നിയന്ത്രിച്ചിരുന്നത്. 2012ല്‍, ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ യുഎഇ ആരോഗ്യ സംരക്ഷണ കമ്പനിയായി എന്‍എംസി ഹെല്‍ത്ത് മാറി.

തുടക്കത്തില്‍ 1 ബില്യണ്‍ ഡോളറിലധികം മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം പിന്നീട് 10 ബില്യണ്‍ ഡോളറിന് മുകളില്‍ ഉയര്‍ന്നു. ഷെട്ടിയുടെ വ്യക്തിഗത ആസ്തി 3.5 ബില്യണ്‍ മുതല്‍ 4 ബില്യണ്‍ ഡോളര്‍ വരെയാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. പത്മശ്രീ പുരസ്‌കാരം ലഭിച്ച അദ്ദേഹം ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടെയുള്ള ആഡംബര സ്വത്തുക്കളുടെ ഉടമയായിരുന്നു. പുറത്തുനിന്നു നോക്കുന്നവര്‍ക്ക് ഇതൊരു വലിയ വിജയഗാഥയായിരുന്നു.

തകര്‍ച്ചയുടെ തുടക്കം

2019 ഡിസംബറിലാണ് തകര്‍ച്ചയുടെ തുടക്കം. അമേരിക്ക ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ മഡ്ഡി വാട്ടേഴ്‌സ് റിസര്‍ച്ച് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. എന്‍എംസി ഹെല്‍ത്ത് തങ്ങളുടെ പക്കലുള്ള പണം പെരുപ്പിച്ചു കാട്ടുകയും നിക്ഷേപകരില്‍നിന്ന് കടബാധ്യതകള്‍ മറച്ചുവെക്കുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം. 2020ന്റെ തുടക്കത്തോടെ, മുമ്പ് വെളിപ്പെടുത്താത്ത 4 ബില്യണ്‍ ഡോളറിലധികം കടബാധ്യതയുള്ളതായി എന്‍എംസി ഹെല്‍ത്ത് സമ്മതിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിച്ചിട്ടില്ല, ഇനിയും പലതും ചെയ്യാനുണ്ട്: നെതന്യാഹു

ഇറാനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിച്ചിട്ടില്ല, ഇനിയും പലതും ചെയ്യാനുണ്ട്: നെതന്യാഹു

ടെൽ അവീവ്: പാകിസ്ഥാനിൽ നടന്ന യുഎസ് ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരെയുള്ള സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്നും ചരിത്രപരമായ നേട്ടങ്ങൾ തങ്ങൾക്ക് ഉണ്ടെന്ന് വ്യക്തമായി പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനും സഖ്യകക്ഷികളും, ഹമാസും ഹിസ്ബുള്ളയും ഇറാഖ് - സിറിയ - യെമൻ എന്നിവിടങ്ങളെ സഖ്യകക്ഷികളുമായി ചേർന്ന് ഇസ്രയേലിനെ വളയാനാണ് ശ്രമിക്കുന്നതെന്നാണ് നെതന്യാഹുവിന്റെ ആരോപണം.

ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇറാൻ ഇപ്പോൾ നിലനിൽപ്പിനായി പോരാടുകയാണ്. ഇറാൻ ഇസ്രയേലിനെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ അവരെ ശ്വാസം മുട്ടിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ഇറാൻ യുഎസിന്റെ നിബന്ധനകൾ അംഗീകരിക്കാൻ വിസമ്മതിച്ചതോടെ 20 മണിക്കൂറോളം നേരം നീണ്ടുനിന്ന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞു.

ഹോർമൂസ് കടലിടുക്ക്, ആണവ പദ്ധതി എന്നിവയാണ് പ്രധാന ചർച്ചാവിഷയമായത്. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയെങ്കിലും ഇറാൻ അത് അംഗീകരിക്കാൻ തയ്യാറായില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. അതേസമയം ഇരുരാജ്യങ്ങളും നിരവധി വിഷയങ്ങളിൽ ധാരണയിലെത്തിയെന്നും എന്നാൽ രണ്ടുമൂന്ന് പ്രധാന വിഷയങ്ങളിൽ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നതിനാൽ ഒരു കരാറിൽ എത്താൻ കഴിഞ്ഞില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്‌മൈൽ ബാഗ്ഹായി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രണയം നിരസിച്ചു; ഉത്തര്‍പ്രദേശില്‍ മകള്‍ക്കും അമ്മയ്ക്കും നേരെ ആസിഡ് ആക്രമണം, 21കാരി കൊല്ലപ്പെട്ടു

പ്രണയം നിരസിച്ചു; ഉത്തര്‍പ്രദേശില്‍ മകള്‍ക്കും അമ്മയ്ക്കും നേരെ ആസിഡ് ആക്രമണം, 21കാരി കൊല്ലപ്പെട്ടു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ 23കാരിയായ കാജള്‍ കൊല്ലപ്പെട്ടു. അമ്മ ലീലാവതി ദേവി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാംകൊല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മൊര്‍വാന്‍ എന്ന സ്ഥലത്ത് വ്യാഴാഴ്ചയാണ് സംഭവം. കാജളും ലീലാവതിയും ഉറങ്ങുന്ന സമയത്ത് ആക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗര്‍ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് ഗൊരഖ്പുര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച കാജള്‍ മരിക്കുകയായിരുന്നു

കാജളിന്റെ സഹോദരന്‍ അഭിഷേക് യാദവ് രാംകൊള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതിയില്‍ ഛോട്ടിലാല്‍ ഖര്‍വാര്‍, അനുജ് കുശ്‌വാഹ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഛോട്ടിലാല്‍ നിരന്തരം കാജളിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും കാജള്‍ അത് നിരസിക്കുകയായിരുന്നുവെന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി അഡീഷണല്‍ സൂപ്രണ്ട് സിദ്ധാര്‍ത്ഥ് വര്‍മ പറഞ്ഞു. ഇതില്‍ പകമൂത്താണ് കാജളിന് നേരെ ആക്രമണം നടത്തിയത്. ജനലില്‍ കൂടി വീടിന്റെ മകള്‍ ഭാഗത്ത് കയറി വീടിനുള്ളിലേക്ക് കയറി ആക്രമണം നടത്തുകയായിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രായപൂര്‍ത്തിയാകാത്ത 163 ആണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോകാന്‍ ശ്രമം; എട്ടുപേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത 163 ആണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോകാന്‍ ശ്രമം; എട്ടുപേര്‍ അറസ്റ്റില്‍

പട്‌ന: ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത 163 ആണ്‍കുട്ടികളെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ കട്നി ജില്ലയില്‍ വെച്ച് ഒരു എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് റെയില്‍വേ പൊലീസ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

ആറ് മുതല്‍ 13 വയസ് വരെ പ്രായമുള്ള കുട്ടികളെ ലാത്തൂരില്‍ ജോലിക്ക് കൊണ്ടുപോകുന്നതിനിടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും (ആര്‍പിഎഫ്) ഗവണ്‍മെന്റ് റെയില്‍വെ പൊലീസും (ജിആര്‍പി) ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. പട്ന-പൂര്‍ണ എക്സ്പ്രസില്‍ സാധുവായ ടിക്കറ്റുകളോ രേഖകളോ ഇല്ലാതെയാണ് പ്രായപൂര്‍ത്തിയാകാത്തവരുമായി ഇവര്‍ യാത്ര ചെയ്തത്. കുട്ടികളെ ബിഹാറിലെ അരാരിയ മേഖലയില്‍ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് ജോലിക്കായി കൊണ്ടുപോകുന്നുണ്ടെന്ന് പ്രാഥമിക വിവരം ലഭിച്ചതായി ആര്‍പിഎഫ് കട്നി ഇന്‍സ്പെക്ടര്‍ വീരേന്ദ്ര സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി തിരിഞ്ഞോടി വിജയ്

ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി തിരിഞ്ഞോടി വിജയ്

കന്യാകുമാരി: ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പ്രചരണ റാലിക്കിടെയുള്ള വീഡിയോ വൈറലാകുന്നു. പ്രചാരണത്തിനിടെ സൈക്കിള്‍ ചവിട്ടിയെത്തിയ വിജയ്‌യുടെ അടുത്തേക്ക് ഒരു ആരാധകന്‍ ബോള്‍ എറിയുന്നതും വിജയ് സൈക്കിളില്‍ നിന്നും ഇറങ്ങി തിരിഞ്ഞോടുന്നതുമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കന്യാകുമാരിയിലായിരുന്നു വിജയ്‌യുടെ പ്രചരണം.

ബോംബെന്ന് കരുതിയാണോ വിജയ് തിരിഞ്ഞോടിയത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബോള്‍ അടുത്തെത്തിയതിന് പിന്നാലെ വിജയ് സൈക്കിളില്‍ നിന്നും ഇറങ്ങി തിരിഞ്ഞോടുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും കൂടുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വിജയ് കാരവനിലേക്ക് കയറുകയാണ്. അതേസമയം ആരാധകര്‍ ചുറ്റും കൂടിയതിനിലാണ് താരം പിന്തിരിഞ്ഞതെന്ന് ചിലര്‍ വാദിക്കുന്നു.

അതേസമയം ഡിഎംകെയെ കടന്നാക്രമിച്ചായിരുന്നു വിജയുടെ കന്യാകുമാരി റോഡ്‌ഷോ. അഴിമതി താഴെത്തട്ട് മുതല്‍ മുകള്‍ത്തട്ട് വരെ പടര്‍ന്നുപിടിച്ചിരിക്കുകയാണെന്ന് ആരോപിച്ച വിജയ്, അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വീട്ടുപടിക്കല്‍ നേരിട്ടെത്തിക്കുമെന്നും പ്രഖ്യാപിച്ചു. വിവേകാനന്ദ കോളേജിലെ പൊതുയോഗവും ഇന്നലത്തെ കടലൂര്‍ റോഡ്‌ഷോയും റദ്ദാക്കിയത് ചൂണ്ടിക്കാട്ടി വിജയ് പ്രചാരണത്തില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് ഡിഎംകെ പരിഹസിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുംബൈയിൽ ആദ്യ ഡിറ്റൻഷൻ സെന്‍റർ തുറന്നു; നാടുകടത്തൽ നടപടികൾക്കായി നാൽപ്പതോളം ബംഗ്ലാദേശ് സ്വദേശികളെ മാറ്റി

മുംബൈയിൽ ആദ്യ ഡിറ്റൻഷൻ സെന്‍റർ തുറന്നു; നാടുകടത്തൽ നടപടികൾക്കായി നാൽപ്പതോളം ബംഗ്ലാദേശ് സ്വദേശികളെ മാറ്റി

മുംബൈ: അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനായി മുംബൈയിൽ സജ്ജമാക്കിയ ആദ്യ ഡിറ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. മധ്യ മുംബൈയിലെ ഭോയ്‌വാഡയിൽ രണ്ട് വർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ കേന്ദ്രം, വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾക്കൊടുവിലാണ് തുറന്നുകൊടുത്തത്. നിലവിൽ നാടുകടത്തൽ നടപടികൾ കാത്തിരിക്കുന്ന 40 ബംഗ്ലാദേശ് സ്വദേശികളാണ് ഇവിടെയുള്ളത്. ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്തതിനാൽ ജയിലുകളിൽ പാർപ്പിക്കാൻ കഴിയാത്ത വിദേശികളെ താൽക്കാലികമായി താമസിപ്പിക്കാൻ ഇടമില്ലാതെ പൊലീസ് പ്രതിസന്ധി നേരിട്ടിരുന്നു.

സാമൂഹിക നീതി വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന് മഹാരാഷ്ട്ര സ്റ്റേറ്റ് സെക്യൂരിറ്റി ഫോഴ്സും പൊലീസുമാണ് സുരക്ഷയൊരുക്കുന്നത്. എൺപത് പേരെ താമസിപ്പിക്കാൻ ശേഷിയുള്ള കേന്ദ്രത്തിൽ 60 പുരുഷന്മാർക്കും 20 സ്ത്രീകൾക്കുമാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. എന്നാൽ കസ്റ്റഡിയിലാകുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നത് കേന്ദ്രത്തിൽ നിലവിൽ സ്ഥലപരിമിതിക്ക് കാരണമാകുന്നുണ്ട്. 2025ൽ മാത്രം ആയിരത്തിലധികം പേരെയാണ് അനധികൃത കുടിയേറ്റത്തിന്റെ പേരിൽ മുംബൈ പൊലീസ് നാടുകടത്തിയത്

പഹൽഗാം ആക്രമണത്തിന് പിന്നാലെ രാജ്യവ്യാപകമായി ആരംഭിച്ച പരിശോധനകളുടെ ഭാഗമായാണ് മഹാരാഷ്ട്രയിലും നടപടികൾ കർശനമാക്കിയത്. അതേസമയം, കൃത്യമായ രേഖകൾ പരിശോധിക്കാതെ ബംഗാളി സംസാരിക്കുന്ന മുസ്‍ലിംഗളെയും റോഹിങ്ക്യകളെയും വ്യാപകമായി ലക്ഷ്യം വെക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. പലപ്പോഴും ഇന്ത്യൻ പൗരന്മാർ പോലും ഇത്തരത്തിൽ നടപടികൾക്ക് ഇരയാകുന്നതായി മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭോയ്‌വാഡയ്ക്ക് പുറമെ നവി മുംബൈയിൽ വലിയൊരു സ്ഥിരം ഡിറ്റൻഷൻ സെന്ററിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബസിടിച്ചു കാൽനടയാത്രികൻ മരിച്ചു

ബസിടിച്ചു കാൽനടയാത്രികൻ മരിച്ചു

മുണ്ടക്കയം-കൂട്ടിക്കൽ പാതയിൽ സ്വകാര്യ ബസിടിച്ചു കാൽനടയാത്രികൻ മരിച്ചു. കൂട്ടിക്കൽ പള്ളിവാതുക്കൽ അബ്ബാസ് (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 7.45-ഓടെ മുണ്ടക്കയം സിവ്യൂ കവലയിലായിരുന്നു അപകടം.
​കൂട്ടിക്കൽ ഭാഗത്തുനിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്  അബ്ബാസിനെ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 