Monday, 13 April 2026

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന സമയത്തെ ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. ജനുവരി 14നാണ് ശങ്കരദാസിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പ്രതിയായിരുന്നു ശങ്കരദാസ്. സ്വഭാവിക ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

പിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്. പ്രത്യേക അന്വേഷണസംഘം ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് എല്ലാവർക്കും സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണമായത്. ശബരിമല സ്വർണ കേസിൽ 13 പ്രതികളിൽ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതിൽ ഒമ്പത് പേർക്ക് സ്വഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെ ജാമ്യവും ലഭിച്ചു. റിമാൻഡ് 90 ദിവസം പൂർത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്. നിലവിൽ റിമാൻഡിൽ ഉള്ള ഏക പ്രതിയായിരുന്നു ദേവസ്വം ബോർഡ് മുന്നംഗം കെ.പി ശങ്കരദാസ് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം'; വനിതാ സംവരണ ബില്ലിൽ പ്രധാനമന്ത്രി മോദി

'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം'; വനിതാ സംവരണ ബില്ലിൽ പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ നടപ്പിലാക്കാനുള്ള ഇന്ത്യയുടെ നീക്കം 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ദേശീയ തലത്തിലുള്ള നാരീശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം പുതിയൊരു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണെന്നും ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 40 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ബിൽ യാഥാർത്ഥ്യമാകുന്നതെന്നും 2029-ഓടെ ഇത് പൂർണ്ണമായും നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.

ഈ വിഷയത്തിൽ ഇന്ത്യ ഒറ്റക്കെട്ടാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടേതായ രീതിയിൽ ഈ തീരുമാനത്തിനായി സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഭരണനിർവ്വഹണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ കൂടുതൽ മികച്ച ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി. സാമൂഹിക നീതി ഭരണത്തിന്റെ സ്വാഭാവിക ഭാഗമാകുന്ന കാഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

മുൻ ലോക്‌സഭാ സ്പീക്കർ മീര കുമാറും ചടങ്ങിൽ സന്നിഹിതയായിരുന്നു. വനിതാ സംവരണ പ്രക്രിയയിൽ ഏപ്രിൽ 16 മുതൽ 18 വരെയുള്ള തീയതികൾ നിർണ്ണായകമാണെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. സ്ത്രീകൾക്ക് അർഹമായ ആദരവും അധികാരവും നൽകുന്നതിനായുള്ള ഈ ചുവടുവെപ്പ് രാജ്യത്തിന്റെ വളർച്ചയിൽ വലിയ നാഴികക്കല്ലാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വെറുപ്പും രക്തവും കൊണ്ട് അയാളുടെ കണ്ണ് കാണാതായി, നമ്മുടെ കാലത്തെ ഹിറ്റ്ലർ'; ഇസ്രയേൽ അക്രമിക്കാൻ മടിക്കില്ലെന്ന് തുർക്കി

'വെറുപ്പും രക്തവും കൊണ്ട് അയാളുടെ കണ്ണ് കാണാതായി, നമ്മുടെ കാലത്തെ ഹിറ്റ്ലർ'; ഇസ്രയേൽ അക്രമിക്കാൻ മടിക്കില്ലെന്ന് തുർക്കി

ഇസ്രയേൽ രാജ്യത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും വലിയ വിമ‍ർശനമാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരുന്നത്. യുഎസിന്‍റെ നേറ്റോ സൈനിക സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അംഗം കൂടിയായ തുർക്കി, ഇസ്രയേലിനും നെതന്യാഹുവിനും എതിരെ കടുത്ത ഭാഷയിൽ സംസാരിച്ച് കൊണ്ട് രംഗത്തെത്തി. ഇസ്രയേൽ അക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ റജബ് ത്വയ്യിബ് എർദോഗൻ, 'രക്തത്താൽ അന്ധനായ, നമ്മുടെ കാലത്തെ ഹിറ്റ്‌ലർ' എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിശേഷിപ്പിച്ചത്. യുഎസ് സൈനിക സഖ്യത്തിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ഒരു രാജ്യം ആദ്യമായി ഇസ്രയേലിനെതിരെ തിരിഞ്ഞത് ലോകമെങ്ങും വലിയ ആശങ്കയാണ് നിറച്ചത്, പ്രത്യേകിച്ചും യുഎസ് ഇറാൻ സംഘർഷത്തിനിടെ.

ചർച്ച തല്ലിപ്പിരിഞ്ഞു, പിന്നാലെ ഇസ്രയേൽ തുർക്കിക്കെതിരെ

ഇറാനും യുഎസും പാക് മധ്യസ്ഥതയിൽ നടത്തിയ കൂടി കാഴ്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ഇസ്രയേലും തുർക്കിയും കൊമ്പുകോർത്തത് എന്നതും ശ്രദ്ധേയം. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച സമയത്തും ലെബനണിൽ വെടിനിർത്തലില്ലെന്ന് പറഞ്ഞ നെതന്യാഹു, ലെബനണിലും ഗാസയും നിരവധി തവണ ആക്രമണം നടത്തി. ലെബനണിന്‍റെ തെക്കൻ പ്രദേശത്തെ ഗ്രാമങ്ങൾ പൂർണ്ണമായും തകർത്തെന്നും അവ ഇസ്രയേലിനോട് കൂട്ടിച്ചേർക്കുമെന്നും നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തുർക്കി ഇസ്രയേലിനെ വിമർശിച്ച് രംഗത്തെത്തി. ഒപ്പം പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്റര്‍നെറ്റ് വേഗതയില്‍ കുതിച്ച് ബിഎസ്എന്‍എല്‍; അംബാനിയുടെ ജിയോയും ഭാരതി എയര്‍ടെല്ലും പിന്നില്‍

ഇന്റര്‍നെറ്റ് വേഗതയില്‍ കുതിച്ച് ബിഎസ്എന്‍എല്‍; അംബാനിയുടെ ജിയോയും ഭാരതി എയര്‍ടെല്ലും പിന്നില്‍

2025-26 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ജിയോയെയും ഭാരതി എയര്‍ടെല്ലിനെയും പിന്നിലാക്കി ഇന്ത്യയിലെ ഫിക്‌സ്ഡ് ലൈന്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ ബിഎസ്എന്‍എല്‍ ഒന്നാമതെത്തി. ഫ്രഞ്ച് നെറ്റ്വര്‍ക്ക് ടെസ്റ്റിങ് സ്ഥാപനമായ nPerf പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്ന ബിഎസ്എന്‍എല്‍, അഞ്ച് വര്‍ഷമായി തുടര്‍ച്ചയായ മുന്നേറ്റമാണ് നടത്തുന്നത്. എയര്‍ടെല്‍ രണ്ടാം സ്ഥാനത്തും ജിയോ മൂന്നാം സ്ഥാനത്തുമാണ്.

ബിഎസ്എന്‍എല്ലിന്റെ ഫിക്‌സ്ഡ് ലൈന്‍ ഡൗണ്‍ലോഡ് സ്പീഡ് 21 ശതമാനം വര്‍ധിച്ച് 78.5 Mbps ആയി. അപ്ലോഡ് വേഗത 75.26 Mbps ഉള്ള ബിഎസ്എന്‍എല്‍, മറ്റ് കമ്പനികളെക്കാള്‍ മുന്നിലാണ്. വെബ് ബ്രൗസിങ്, യൂട്യൂബ് സ്ട്രീമിങ്, ലാറ്റന്‍സി എന്നിവയില്‍ ഏറ്റവും മികച്ച അനുഭവം നല്‍കുന്നത് ബിഎസ്എന്‍എല്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൗണ്‍ലോഡ് വേഗതയില്‍ ജിയോയാണ് മുന്നില്‍ (79.6 Mbps). എന്നാല്‍ അപ്ലോഡ് വേഗത കുറവായതും (33.46 Mbps), ഉയര്‍ന്ന ലാറ്റന്‍സിയും (62.61 ms) ജിയോയ്ക്ക് തിരിച്ചടിയായി. ജിയോയുടെ ഫൈബര്‍ നെറ്റ്വര്‍ക്ക് വിപുലീകരണം ശക്തമായ അടിത്തറ നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ടെല്ലിന്റെ ഡൗണ്‍ലോഡ് വേഗത 10 ശതമാനം വര്‍ധിച്ച് 62.4 Mbps ആയി. എന്നാല്‍ അപ്ലോഡ് വേഗത 38.71 Mbps മാത്രമാണ്.

അതേസമയം ഫൈബര്‍ ടു ദ് ഹോം കണക്ഷനുകളുടെ കാര്യത്തില്‍ എയര്‍ടെല്‍ ആണ് മുന്നിലുള്ളത്. ഏറ്റവും ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗത (241.72 Mbps) നല്‍കുന്നതും എയര്‍ടെലാണ്. ജിയോ (225.18 Mbps), ബിഎസ്എന്‍എല്‍ (198.54 Mbps) എന്നിവ തൊട്ടുപിന്നിലുണ്ട്.

ടെലകോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഫെബ്രുവരിയില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വരിക്കാരുടെ എണ്ണത്തില്‍ ഇപ്പോഴും ജിയോയാണ് (31.36%) മുന്നില്‍. എയര്‍ടെല്‍ (21.34%), ബിഎസ്എന്‍എല്‍ (15.45%) എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങള്‍. എങ്കിലും സേവനത്തിന്റെ ഗുണനിലവാരത്തില്‍ ബിഎസ്എന്‍എല്‍ കൈവരിച്ച നേട്ടം ശ്രദ്ധേയമാണ്. രാജ്യത്തെ ബ്രോഡിബാന്‍ഡ് ഇന്റര്‍നെറ്റ് വിപണി കൂടുതല്‍ പക്വത പ്രാപിക്കുന്നതായും, ഫൈബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപഭോക്താക്കളുടെ അനുഭവത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മികച്ച ഹോട്ടലുകളെ തിരഞ്ഞെടുക്കുന്ന മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് മത്സരത്തിൽ ഗോൾഡൻ ക്ലോവ് ഫൈവ് സ്റ്റാർ റേറ്റിങ് നേടി ചങ്ങനാശ്ശേരിയിലെ അച്ചായൻസ് ഹെറിറ്റേജ് റസ്റ്ററന്റ്

മികച്ച ഹോട്ടലുകളെ തിരഞ്ഞെടുക്കുന്ന മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് മത്സരത്തിൽ ഗോൾഡൻ ക്ലോവ് ഫൈവ് സ്റ്റാർ റേറ്റിങ് നേടി ചങ്ങനാശ്ശേരിയിലെ അച്ചായൻസ് ഹെറിറ്റേജ് റസ്റ്ററന്റ്

മികച്ച ഹോട്ടലുകളെ തിരഞ്ഞെടുക്കുന്ന മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് മത്സരത്തിൽ ഗോൾഡൻ ക്ലോവ് ഫൈവ് സ്റ്റാർ റേറ്റിങ് നേടി കോട്ടയം ചങ്ങനാശ്ശേരിയിലെ അച്ചായൻസ് ഹെറിറ്റേജ് റസ്റ്ററന്റ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഫുഡ് ക്രിട്ടിക്കും മാധ്യമപ്രവർത്തകനുമായ വീർ സാങ്‍‍വി പുരസ്ക്കാരം സമ്മാനിച്ചു. മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മുഖ്യ പ്രോയോജകർ മേളം സീനിയർ സെയിൽസ് മാനേജർ ദീപേഷ് വാര്യർ എന്നിവരുടെ സാനിധ്യത്തിലാണ് പുരസ്ക്കാരം നൽകിയത്. കോട്ടയം കുമരകം കെടിഡിസി വാട്ടർസ്കേപ്സ് റിസോർട്ടിലാണ് ഗോൾഡൻ ക്ലോവ് പുരസ്കാര ചടങ്ങുകൾ നടന്നത്. മനോരമ ഓൺലൈൻ ഗോൾഡന്‍ ക്ലോവ് അവാർഡിന്റെ മുഖ്യ പ്രായോജകർ മേളം മസാലയും സഹപ്രായോജകർ കേരഫെഡുമാണ്.

ചങ്ങനാശേരിയുടെ ഹൃദയഭാഗത്ത് ബൈപാസ് റോഡിൽ സ്ഥിതി ചെയ്യുന്ന അച്ചായൻസ് ഹെറിറ്റേജ് റെസ്റ്റോറന്റ്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനന്റൽ, അറബിക്, കൂടാതെ തനത് കേരള വിഭവങ്ങളുടെയും ഒരു മികച്ച കലവറയാണ്. മനോഹരമായ അന്തരീക്ഷവും വിശാലമായ സൗകര്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. കുടുംബത്തോടൊപ്പമുള്ള ഒത്തുചേരലുകൾക്കും സുഹൃത്തുക്കൾക്കൊപ്പമുള്ള വിരുന്നുകൾക്കും ഏറ്റവും അനുയോജ്യമായ ഒരിടമാണിത്. വിശാലമായ പാർക്കിങ് സൗകര്യവും അവിടെ എത്തുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. ആലപ്പുഴയിലും തൊടുപുഴയിലും ഇവർക്ക് മറ്റ് ശാഖകളുണ്ട്.

ഗ്രിൽഡ് ചിക്കൻ മുതൽ ക്രിസ്പി അപ്പം, സ്വാദിഷ്ടമായ ബിരിയാണി, സ്വാദിഷ്ടമായ സാൻഡ്‌വിച്ചുകൾ തുടങ്ങി രുചിയൂറുന്ന വിവിധ ഭക്ഷണങ്ങൾ ഇവിടെ നിന്നും ആസ്വദിക്കാവുന്നതാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അടിച്ച്‌പൊളിച്ച് ജീവിക്കണം: സഹപാഠിയെ കളിത്തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കോളേജ് വിദ്യാർത്ഥികൾ

അടിച്ച്‌പൊളിച്ച് ജീവിക്കണം: സഹപാഠിയെ കളിത്തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കോളേജ് വിദ്യാർത്ഥികൾ

ബെംഗളുരു: ബെംഗളുരുവിൽ കോളേജ് വിദ്യാർത്ഥികൾ കളിത്തോക്ക് ചൂണ്ടി ഭയപ്പെടുത്തി സഹപാഠിയെ തട്ടിക്കൊണ്ടുപോയി. പിന്നാലെ സഹപാഠിയുടെ സുഹൃത്തുക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. അടിച്ച്‌പൊളിച്ച് ജീവിക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു നാലംഗ സംഘത്തിന്റെ ലക്ഷ്യം.

ബെംഗളുരുവിലെ ജെയിൻ സർവകലാശാലയിൽ പഠിക്കുന്ന ബിഹാർ, കേരളം, ജാർഖണ്ഡ്, ബെംഗളുരു സ്വദേശികളാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ മോഹാൻടി എന്ന വിദ്യാർത്ഥിയെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കിയ ശേഷം കാറിൽ കയറ്റി യുവാവിനെ പ്രതികളിൽ ഒരാളുടെ മുറിയിൽ എത്തിക്കുകയാണ് ഉണ്ടായത്. തുടർന്ന് യുവാവിനെ വിട്ടുനൽകണമെങ്കിൽ അമ്പതിനായിരം രൂപ നൽകണമെന്ന് അയാളുടെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു.

ആദ്യം സുഹൃത്തുക്കൾ പതിനായിരം രൂപ ട്രാൻസ്ഫർ ചെയ്‌തെങ്കിൽ സംശയം തോന്നിയതിനാൽ പൊലീസിൽ വിവരം അറിയിച്ചു. മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് പ്രതികളെ പിടികൂടുകയും യുവാവിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.

പ്രതികളുടെ പക്കൽ നിന്നും മെറ്റൽ കളിത്തോക്ക്, കത്തി എന്നിവ പൊലീസ് കണ്ടെടുത്തു. ഇവർ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളാണ് ഈ സംഘമെന്നും ഇവർ നിരവധി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു

ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു

ഇടുക്കി ഉടുമ്പന്നൂരില്‍ 15 വയസുള്ള മകനോട് പിതാവിന്റെ ക്രൂരത. മദ്യലഹരിയില്‍ എത്തിയ പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ ഉടമ്പന്നൂര്‍ സ്വദേശി നജീബിനെ കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് ബഹളമുണ്ടാക്കി. തുടര്‍ന്ന് ഭാര്യ ചോദ്യം ചെയ്തതോടെ അക്രമാസക്തനായി. 15 വയസുള്ള മകന്‍ അന്‍ഷാദിനെ കസേര കൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യക്ക് നേരെയും ആക്രമണ ശ്രമം ഉണ്ടായി. മര്‍ദ്ദനമേറ്റ അന്‍ഷാദ് വീട്ടില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരിമണ്ണൂര്‍ പൊലീസ് നജീബിനെ കസ്റ്റഡിയിലെടുത്തു. ശരീരത്ത് ഗുരുതരമായി പരുക്കേറ്റ അന്‍ഷാദ് ചികിത്സയില്‍ തുടരുകയാണ്. 