Wednesday, 22 April 2026

വാക്കുതര്‍ക്കം; ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു

വാക്കുതര്‍ക്കം; ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു

പെരിന്തല്‍മണ്ണ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25)ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലന്‍ മുന്‍ഷാദിനെ(31) അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു.

പ്രതിക്ക് ഭാര്യയെ സംശയമായിരുന്നുവെന്നും ഇതാണ് വാക്കുതര്‍ക്കത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. അഞ്ച് മാസം മുന്‍പായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇരുവര്‍ക്കും ആദ്യവിവാഹത്തില് ഓരോ കുട്ടിയുമുണ്ട്.

പ്രതിയുമായി പൊലീസും ഫോറന്‍സിക് വിദഗ്ധരും മുന്‍ഷാദിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഷഹ്നയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങ

മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങ

നവി മുംബൈ: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണത്തോടനുബന്ധിച്ച് നവി മുംബൈയിൽ നടന്ന വെൽക്കം മീറ്റിൽ മാധ്യമപ്രവർത്തകരുടെ ക്ഷേമം മുൻനിർത്തി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള സംഘടനയിലെ അംഗങ്ങളുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പ്രധാന പദ്ധതികൾ താഴെ പറയുന്നവയാണ്:

 1. 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്: ഇന്ത്യയിലുടനീളമുള്ള ജെ.എം.എ അംഗങ്ങൾക്കായി 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഇത് വലിയൊരു സുരക്ഷാ കവചമാകും.

 2. മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി: അംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം ലക്ഷ്യമിട്ട് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഒരു മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കുറഞ്ഞ പലിശനിരക്കിൽ വായ്പകളും മറ്റ് സാമ്പത്തിക സഹായങ്ങളും ഇതിലൂടെ ലഭ്യമാക്കും.

 3. പ്രൊഫഷണൽ പരിശീലനം: മാധ്യമ ധർമ്മം (Ethical Journalism), തൊഴിൽപരമായ പ്രൊഫഷണലിസം, ഫീൽഡ് സേഫ്റ്റി എന്നിവയിൽ അംഗങ്ങൾക്ക് പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും.

 4. ഡിജിറ്റൽ മീഡിയ പിന്തുണ:* ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ നിയമപരമായ അംഗീകാരവും രജിസ്ട്രേഷൻ നടപടികൾക്കുള്ള സാങ്കേതിക സഹായവും അസോസിയേഷൻ ഉറപ്പാക്കും.

മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തിന്റെ നാലാം തൂണിനെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനുമുള്ള ജെ.എം.എയുടെ ദേശീയതലത്തിലുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശൻ്റെയും വാസുദേവൻ്റെയും സുവിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.

ബാക്കി ആറ് പേരെ തിരിച്ചറിഞ്ഞിട്ടില്ല. 13 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. സതീഷ് (46), പ്രവീൺ (45) എന്നിവർ വെൻ്റിലേറ്ററിലാണ്. ബാബു (56), രാജേഷ് (40), ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി(65), വിഷ്ണു (30) എന്നിവർ മെഡിക്കൽ കോളജിലും സാജൻ (38), വിൽസൺ (60) എന്നിവർ എലൈറ്റ് ഹോസ്പിറ്റലിലുമാണ് ചികിത്സയിലുള്ളത്. ആശുപത്രിയിൽ നിന്നും സുഭദ്ര(68), സുന്ദരൻ(46), എന്നിവരെ ഡിസ്ചാർജ് ചെയ്തു. തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ശരീര ഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ അവശ്യമാണ്.

സംഭവസ്ഥലത്ത് വെടിക്കെട്ടു ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ താഴെപ്പറയുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്രീബാലഭദ്രാ ക്ഷേത്രം പേണ്ടാനംവയലിൽ  ഈ വർഷത്തെ തിരുവുത്സവം 2026 ഏപ്രിൽ 22 ബുധൻ -കൊല്ലവർഷം 1201 മേടം 9 വൈകിട്ട് 5.30 ന്

ശ്രീബാലഭദ്രാ ക്ഷേത്രം പേണ്ടാനംവയലിൽ ഈ വർഷത്തെ തിരുവുത്സവം 2026 ഏപ്രിൽ 22 ബുധൻ -കൊല്ലവർഷം 1201 മേടം 9 വൈകിട്ട് 5.30 ന്

പാലാ :പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവു ത്സവം 2026 ഏപ്രിൽ 22 ബുധൻ (കൊല്ലവർഷം 1201 മേടം 9) വൈകിട്ട് 5.30 ന് ക്ഷേത്രാചാരാനുഷ്‌ടാനങ്ങളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കുംപുറം ശശിധരൻ തന്ത്രികളുടെയും മേൽശാന്തി ശ്രീ മുകേഷ് ശാന്തിയു ടെയും മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിച്ച് ഏപ്രിൽ 23 വ്യാഴം (കൊല്ലവർഷം 1201 മേടം 10) വൈകിട്ട് നടക്കുന്ന ദീപാരാധാന, പൂമൂടൽ, ഗുരുതി, വലിയകാണിക്ക എന്നീ ചടങ്ങുകളോടെ സമാപിക്കുന്നതുമാണ്. നമ്മുടെ നാടിൻ്റെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും പേണ്ടാനം വയൽ അമ്മയുടെ പിറന്നാൾ ആഘോഷത്തിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സാന്നിദ്ധ്യ സഹകരണങ്ങൾ ദേവീനാമത്തിൽ അഭ്യർത്ഥിച്ചുകൊള്ളുന്നതായി പാലാ മീഡിയാ അക്കാദമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ സെക്രട്ടറി അനിൽ പ്രസാദ് അറിയിച്ചു .

വൈകിട്ട് 7.00 ന് :ദീപാരാധന, പൂമൂടൽ;ശ്രീ. ഹരീഷ് ഗോപിനാഥ്, മനത്താനത്ത്, പാലാ വകവഴിപാട് ; 23 ബുധനാഴ്ച രാവിലെ 5.00 ന് : നിർമ്മാല്യദർശനം
മഹാഗണപതിഹോമം 6.30 ന് : ഉഷപൂജ;8.00 ന് : നവകം, പഞ്ചഗവ്യകലശപൂജ;10.00 ന് : കലശാഭഷേകം, പ്രസന്നപൂജ;ഉച്ചയ്ക്ക്
1.00 ന് : പ്രസാദം ഊട്ട്, വൈകിട്ട് : നടതുറപ്പ് ;5.30 ന് 6.00 ന് : തിരുവാതിര (ശ്വാനുഭാവഗീതി, SNDP ശാഖാ നമ്പർ 162, വലവൂർ)
7.20ന് : താലം വരവേൽപ്പ് 7.30 ന് :ദീപാരാധന, പൂമൂടൽ അഭിരാമി അനിൽ പ്രസാദ്, പേണ്ടാനത്ത് വക വഴിപാട്
8.00 ന്: തിരുവാതിര (ഗുരുപാദം തിരുവാതിര സംഘം, SNDP ശാഖാ നമ്പർ 162, വലവൂർ)ഗുരുതി 8.30 ന് : അത്താഴപൂജ;നടയടപ്പ്

NB : ഉത്സവത്തോടനുബന്ധിച്ച് 23 വ്യാഴം ഇടനാട് ഗുരുമന്ദിരത്തിൽ നിന്നും വൈകിട്ട് 7 മണിക്ക് ക്ഷേത്രസന്നിധിയിലേക്ക് നടത്തുന്ന താലം എഴുന്നള്ളിപ്പിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മാസപൂജക്കായി ക്ഷേത്രനട തുറക്കുന്നത് എല്ലാ ഇംഗ്ലീഷ് മാസവും ആദ്യ ഞായറാഴ്ചകളിലാണ്.

അന്നദാനഫണ്ടിലേക്ക് അരിയും ക്ഷേത്രത്തിലേയ്ക്ക് നെയ്യും എണ്ണയും ഭക്തർക്ക് സമർപ്പിക്കാവുന്നതാണ്

നെയ്യ് ഒരു കിലോ 800 രൂപ;അരി ഒരു ചാക്ക്;2500 രൂപ;അര കിലോ - 400 രൂപഅര ചാക്ക് - 1250 രൂപ

ഉത്സവാഘോഷകമ്മിറ്റിക്കു വേണ്ടി,പ്രസിഡന്റ് എം.എൻ.രമേഷ് .മനത്താനത്ത്; സെക്രട്ടറി പി.ജി. അനിൽ പ്രസാദ് പേണ്ടാനത്ത്.ട്രഷറർ എം.ആർ. അനീഷ്‌കുമാർ മനത്താനത്ത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 21 April 2026

‘രക്ഷാപ്രവർത്തനം ദുഷ്‌കരം, ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ, പൊട്ടിത്തെറി തുടരുന്നു’; തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ 5 മരണം

‘രക്ഷാപ്രവർത്തനം ദുഷ്‌കരം, ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ, പൊട്ടിത്തെറി തുടരുന്നു’; തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ 5 മരണം

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ 5 മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നാൽപ്പതോളം തൊഴിലാളികൾക്ക് പരുക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. 6 പേരുടെ നില അതീവ ​ഗുരുതരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണ് കാണപ്പെട്ടത്.

പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു. ആശുപത്രിയിൽ ഇതുവരെ 13 പേരെയാണ് എത്തിച്ചത്. പൊലീസ് ഉദ്യോ​ഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പൊട്ടിത്തെറി തുടരുന്നു. രക്ഷാപ്രവർത്തനം ദുഷ്‌കരമെന്ന് നാട്ടുകാർ പറഞ്ഞു. 3 പേർ എത്തിക്കുന്നതിന് മുന്നേ മരണമടഞ്ഞുവെന്ന് തൃശൂർ മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.

മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്ന വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലെ വ്യോമയാന സംരംഭങ്ങൾ കാറ്റിനെതിരെ പൊരുതുന്നു, പക്ഷേ ലിഫ്റ്റ് കണ്ടെത്താൻ കഴിയുന്നില്ല.

കേരളത്തിലെ വ്യോമയാന സംരംഭങ്ങൾ കാറ്റിനെതിരെ പൊരുതുന്നു, പക്ഷേ ലിഫ്റ്റ് കണ്ടെത്താൻ കഴിയുന്നില്ല.

കൊച്ചി: ആഗോളതലത്തിൽ നിലനിൽക്കുന്ന അസ്ഥിരമായ വ്യോമയാന അന്തരീക്ഷം, മൂലധന ഒഴുക്ക് കുറയൽ, വിമാന വിതരണത്തിലെ ആഴത്തിലുള്ള പ്രതിസന്ധി എന്നിവ കേരളം ആസ്ഥാനമായുള്ള എയർലൈൻ സംരംഭങ്ങൾക്ക് ശക്തമായ തടസ്സങ്ങളായി ഉയർന്നുവരുന്നു.

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒസി) നേടി ഏകദേശം രണ്ട് വർഷത്തിന് ശേഷവും, കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് എയർ കേരള ഇതുവരെ സാമ്പത്തിക പരിമിതികളുടെയും വ്യവസായ വ്യാപകമായ തടസ്സങ്ങളുടെയും വലയിൽ കുടുങ്ങി, ഇതുവരെ വളർച്ച പ്രാപിച്ചിട്ടില്ല. വളരെ മോശമായ സമയമാണിത്, വളരെ കുറഞ്ഞ ചെലവിലുള്ള കാരിയറിൽ ഉടമസ്ഥാവകാശ മാറ്റത്തിനും സാധ്യതയുണ്ട്.

“താൽപ്പര്യമുള്ള നിരവധി കക്ഷികളുമായി ഞങ്ങൾ ചർച്ചകൾ നടത്തിവരികയാണ്. പക്ഷേ ഇതുവരെ ഒന്നും അന്തിമമാക്കിയിട്ടില്ല… ചർച്ചകൾ നടക്കുന്നുണ്ട്, വരും ആഴ്ചകളിൽ ഞങ്ങൾ ഒരു തീരുമാനത്തിലെത്തും,” എയർ കേരള ചെയർമാൻ അഫി അഹമ്മദ് ടിഎൻഐഇയോട് പറഞ്ഞു. “കാരിയറുമായി തുടരുന്നത് ഞങ്ങൾ തള്ളിക്കളഞ്ഞിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ആസ്ഥാനമായുള്ള അൽഹിന്ദ് ഗ്രൂപ്പിന്റെ പിന്തുണയുള്ള മറ്റൊരു കേരള സംരംഭമായ അൽഹിന്ദ് എയറും സമാനമായ വെല്ലുവിളികളെ നേരിടുന്നു.

കഴിഞ്ഞ ഡിസംബറിൽ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച എയർലൈൻ, ഹജ്ജ് യാത്ര പോലുള്ള പ്രത്യേക വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെ, പാട്ടത്തിനെടുക്കുന്നതിനുപകരം മുൻകൂർ ഉടമസ്ഥതയിലുള്ള വിമാനങ്ങൾ വാങ്ങാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നിരുന്നാലും, മുൻകൂർ ചെലവുകൾ വർദ്ധിക്കുന്നതും വിപണിയിലെ ചലനാത്മകത മാറുന്നതും പദ്ധതികളെ സങ്കീർണ്ണമാക്കിയിട്ടുണ്ട്. “കുറഞ്ഞ നിരക്കിലുള്ളവർ ഓരോ വിമാനത്തിനും ഏകദേശം 200 കോടി രൂപ നിക്ഷേപമായി ആവശ്യപ്പെടുന്നു. ഒരു സ്റ്റാർട്ടപ്പിന് ഇത് പ്രായോഗികമല്ല,” അൽഹിന്ദ് എയറിലെ ഒരു ഉന്നത സ്രോതസ്സ് പറഞ്ഞു, പശ്ചിമേഷ്യൻ സംഘർഷം കാരണം നിരവധി ഇടപാടുകൾ പരാജയപ്പെട്ടുവെന്ന് കൂട്ടിച്ചേർത്തു.

ആഗോള, ആഭ്യന്തര ഘടകങ്ങളുടെ സംഗമസ്ഥാനമാണ് വ്യവസായ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. പകർച്ചവ്യാധിയെത്തുടർന്ന് ഇതിനകം ബുദ്ധിമുട്ടിലായ വിമാന ലഭ്യത, വിതരണ ശൃംഖലയിലെ തടസ്സങ്ങളും നിർമ്മാതാക്കളിൽ നിന്നുള്ള ഡെലിവറികൾ വൈകിയതും കാരണം വഷളായി. അതേസമയം, ഇന്ത്യൻ വ്യോമയാന വിപണിയിലെ ഉയർന്ന പരാജയങ്ങൾക്ക് ശേഷം റിസ്ക് എക്സ്പോഷർ വീണ്ടും വിലയിരുത്തിക്കൊണ്ട് ലീസിംഗ് കമ്പനികൾ കൂടുതൽ ജാഗ്രത പാലിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രൂപയുടെ മൂല്യം തിരിച്ചുപിടിക്കുന്നു; വിദേശ വിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ആര്‍ബിഐ

രൂപയുടെ മൂല്യം തിരിച്ചുപിടിക്കുന്നു; വിദേശ വിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ആര്‍ബിഐ

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇളവ് വരുത്തി. രൂപയുടെ മൂല്യത്തിലു ണ്ടാകുന്ന ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിനായി വിദേശ നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ് വിപണിയില്‍ ഫോറെക്‌സ് ഡീലര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങള്‍ ആര്‍ബിഐ പിന്‍വലിച്ചു.

റസിഡന്റ് അല്ലെങ്കില്‍ നോണ്‍-റെസിഡന്റ് ഉപയോക്താക്കള്‍ക്ക് രൂപ ഉള്‍പ്പെട്ട നോണ്‍-ഡെലിവറബിള്‍ ഡെറിവേറ്റീവ് കരാറുകള്‍ നല്‍കുന്നതിന് ഇനി മുതല്‍ അംഗീകൃത ഡീലര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. വിനിമയ നിരക്കിലെ അമിതമായ ചാഞ്ചാട്ടം കുറയ്ക്കുന്നതിനായി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

വിദേശ വിനിമയ വിപണിയിലെ ചില പ്രത്യേക ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിദേശ കറന്‍സി ഇടപാടുകളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. രൂപയുടെ മൂല്യം സ്ഥിരത കൈവരിച്ച സാഹചര്യത്തിലാണ് ആര്‍ബിഐ ഈ തീരുമാനമെടുത്തതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. രൂപയുടെ വിനിമയ മൂല്യം സംരക്ഷിക്കുന്നതിനായി ആര്‍ബിഐ മുന്‍പ് ബാങ്കുകള്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ചതോടെ വിദേശനാണ്യ വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കാന്‍ സാധിക്കും.

അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ശക്തിപ്പെടുമ്പോഴും രൂപയുടെ തകര്‍ച്ച തടയാന്‍ കഴിഞ്ഞ കുറച്ച് കാലമായി ആര്‍ബിഐ കര്‍ശന ഇടപെടലുകള്‍ നടത്തിവരികയായിരുന്നു. ഈ നടപടിയിലൂടെ വിദേശ നിക്ഷേപകര്‍ക്കും വിനിമയ വിപണിയിലെ വ്യാപാരികള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കാന്‍ സാധിക്കുകയും ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യുo.

ആര്‍ബിഐയുടെ ഈ നീക്കം വിദേശ വിനിമയ വിപണിയെ കൂടുതല്‍ സജീവമാക്കാന്‍ സഹായിക്കും. രൂപ ഉള്‍പ്പെട്ട ഏതൊരു വിദേശ വിനിമയ ഡെറിവേറ്റീവ് കരാറും വീണ്ടും ബുക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കാനും ഡീലര്‍മാര്‍ക്ക് ഇനി സാധിക്കും. എങ്കിലും റിലേറ്റഡ് പാര്‍ട്ടികളുമായി രൂപ അടിസ്ഥാനത്തിലുള്ള വിദേശ വിനിമയ ഡെറിവേറ്റീവ് കരാറുകളില്‍ ഏര്‍പ്പെടാന്‍ അംഗീകൃത ഡീലര്‍മാരെ അനുവദിക്കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകള്‍ക്ക് സൂക്ഷിക്കാവുന്ന ഡോളര്‍ പരിധി കുറച്ചതു തുടരും.