ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇളവ് വരുത്തി. രൂപയുടെ മൂല്യത്തിലു ണ്ടാകുന്ന ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിനായി വിദേശ നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ് വിപണിയില്‍ ഫോറെക്‌സ് ഡീലര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങള്‍ ആര്‍ബിഐ പിന്‍വലിച്ചു.
റസിഡന്റ് അല്ലെങ്കില്‍ നോണ്‍-റെസിഡന്റ് ഉപയോക്താക്കള്‍ക്ക് രൂപ ഉള്‍പ്പെട്ട നോണ്‍-ഡെലിവറബിള്‍ ഡെറിവേറ്റീവ് കരാറുകള്‍ നല്‍കുന്നതിന് ഇനി മുതല്‍ അംഗീകൃത ഡീലര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. വിനിമയ നിരക്കിലെ അമിതമായ ചാഞ്ചാട്ടം കുറയ്ക്കുന്നതിനായി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
വിദേശ വിനിമയ വിപണിയിലെ ചില പ്രത്യേക ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിദേശ കറന്‍സി ഇടപാടുകളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. രൂപയുടെ മൂല്യം സ്ഥിരത കൈവരിച്ച സാഹചര്യത്തിലാണ് ആര്‍ബിഐ ഈ തീരുമാനമെടുത്തതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. രൂപയുടെ വിനിമയ മൂല്യം സംരക്ഷിക്കുന്നതിനായി ആര്‍ബിഐ മുന്‍പ് ബാങ്കുകള്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ചതോടെ വിദേശനാണ്യ വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കാന്‍ സാധിക്കും.
അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ശക്തിപ്പെടുമ്പോഴും രൂപയുടെ തകര്‍ച്ച തടയാന്‍ കഴിഞ്ഞ കുറച്ച് കാലമായി ആര്‍ബിഐ കര്‍ശന ഇടപെടലുകള്‍ നടത്തിവരികയായിരുന്നു. ഈ നടപടിയിലൂടെ വിദേശ നിക്ഷേപകര്‍ക്കും വിനിമയ വിപണിയിലെ വ്യാപാരികള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കാന്‍ സാധിക്കുകയും ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യുo.
ആര്‍ബിഐയുടെ ഈ നീക്കം വിദേശ വിനിമയ വിപണിയെ കൂടുതല്‍ സജീവമാക്കാന്‍ സഹായിക്കും. രൂപ ഉള്‍പ്പെട്ട ഏതൊരു വിദേശ വിനിമയ ഡെറിവേറ്റീവ് കരാറും വീണ്ടും ബുക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കാനും ഡീലര്‍മാര്‍ക്ക് ഇനി സാധിക്കും. എങ്കിലും റിലേറ്റഡ് പാര്‍ട്ടികളുമായി രൂപ അടിസ്ഥാനത്തിലുള്ള വിദേശ വിനിമയ ഡെറിവേറ്റീവ് കരാറുകളില്‍ ഏര്‍പ്പെടാന്‍ അംഗീകൃത ഡീലര്‍മാരെ അനുവദിക്കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകള്‍ക്ക് സൂക്ഷിക്കാവുന്ന ഡോളര്‍ പരിധി കുറച്ചതു തുടരും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.