Thursday, 7 May 2026

റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്നവരുടെ ശ്രദ്ധയ്ക്ക്; പിന്നാലെ പണി വരും

റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്നവരുടെ ശ്രദ്ധയ്ക്ക്; പിന്നാലെ പണി വരും

തിരുവനന്തപുരം: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള നുഴഞ്ഞുകയറ്റങ്ങൾ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

റെയിൽവേയുടെ പരാതിയിൽ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് ആർടിഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ നൽകുന്ന പരാതിയിൽ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലുകൾക്ക് സബ്‌സിഡി നൽകണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

ഹോട്ടലുകൾക്ക് സബ്‌സിഡി നൽകണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

വാണിജ്യ ഗ്യാസ് വില വർധന, ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധം

കോട്ടയം ആവശ്യ സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് സബ്സിഡി നൽകണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില വർധ നവിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ നടത്തിയ കടയടപ്പ് സമരവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ.ഫിലിപ്പുകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. പ്രതീഷ്, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, കെഎച്ച്ആർഎ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി, കേറ്ററിങ് അസോസിയേഷൻ കോട്ടയം മേഖല പ്രസിഡന്റ് ബിനോയ് ഏബ്രഹാം, ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എം.കെ.പ്രേമൻ, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റോയി ജോർജ്, : ബിജോയി വി.ജോർജ്, ടി.സി.അൻസാരി, മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.

തിരുനക്കര മൈതാനത്തു നി ന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ സമാപിച്ചു. സിലിണ്ടർ സ്ട്രെച്ചറിൽ കിടത്തി റീത്തും വച്ചാണ് പ്രകടനം നടത്തിയത്. അസോസിയേഷനിലെ 1400 അം ഗങ്ങൾ കടകളടച്ച് 24 മണിക്കൂർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഗ്യാസിന്റെ ലഭ്യത ഉറപ്പാക്കുക, 5 മാസത്തിനിടെ ഒരു സിലിണ്ടറിനു വർധിപ്പിച്ച 1493 രൂപ പിൻവലി ക്കുക, ആവശ്യ സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്ന ഹോട്ട ലുകൾക്ക് സബ്സിഡി നൽകുക ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി.

ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി.

പത്തനംതിട്ട-:അന്യായമായ ഗ്യാസ് വിലവർദ്ധനവിനെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനെതിരെയും കേരള ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മാർച്ചും ധർണ്ണയും നടത്തി .പത്തനംതിട്ട അബാൻ ജങ്ഷനിൽ നിന്നും  പ്രകടനം ആരംഭിച്ചു ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ ജില്ലാ പ്രസിഡന്റ്‌ ശ്രീ. മാണിക്യം കോന്നിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.  സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ പ്രസാദ് ആനന്ദഭവൻ മുഖ്യപ്രഭാഷണം നടത്തി.

 ജില്ലാ പ്രസിഡന്റ് രാജമാണിക്യം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഉല്ലാസ് എം കെ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ  കെ എം രാജ,  എൻ കെ. നന്ദകുമാർ,മുൻ നഗരസഭ ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ,KVVES യൂണിറ്റ് പ്രസിഡന്റ്‌  അഹമ്മദ് റ്റി റ്റി, KVVES ഏരിയ പ്രസിഡന്റ്‌  റഹിം മക്കാർ, കേറ്ററിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌  ചെറിയാൻ ജോസഫ്, ബേക്കേഴ്സ് അസോസിയേഷൻ ആറന്മുള മണ്ഡലം ട്രഷറാർ  രാജീവ്‌ ആർ,ജില്ലാ വർക്കിംഗ് പ്രസിഡന്റ്‌ സുനിത ബിജു, സന്തോഷ്‌ മാത്യു എന്നിവർ പ്രസംഗിച്ചു.

 ധർണ്ണയ്ക്ക് മുന്നോടിയായി നടന്ന പ്രകടനത്തിന്  ജില്ലാ ട്രഷറർ രാജേഷ് ജി നായർ,നവാസ് തനിമ, സക്കീർ ശാന്തി, സന്തോഷ് മല്ലപ്പള്ളി, മാമൻ വർഗീസ്, ശശി ഐസക്, ജോമോൻ തിരുവല്ല, സോണി സഖറിയാ, സോബി ഓമല്ലൂർ,റ്റി.എ. മത്തായി, ഹരിച്ചന്ദ്രൻ സോപാനം എന്നിവർ നേതൃത്വം നൽകി 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 6 May 2026

ഹോട്ടൽ സമരം പൂർണ്ണം - കെ.എച്ച്.ആർ.എ.

ഹോട്ടൽ സമരം പൂർണ്ണം - കെ.എച്ച്.ആർ.എ.

അന്യായമായ പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത സമരം സംസ്ഥാനത്ത് പൂർണ്ണമായിരുന്നു. ചെറിയ ചായക്കടകൾ പോലും തുറക്കാതെ കേരളത്തിലെ ഹോട്ടൽ, റസ്റ്റോറന്റ്, ടീഷോപ്പ് ഉടമകൾ സമരത്തിന് പൂർണ്ണ പിന്തുണ നൽകിയതായി കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ. യാതൊരുതത്വദീഷയു മില്ലാതെയാണ് പെട്രോളിയം കമ്പനികൾ ഗ്യാസിന് വിലകൂട്ടുന്നത്. രാജ്യത്തെ വ്യാപാരികളോടും, പൊതുസമൂഹത്തോടും യാതൊരുവിധ പ്രതിബദ്ധതയുമില്ലാതെ തങ്ങളുടെ ലാഭംമാത്രം ലക്ഷ്യംവെച്ചാണ് പെട്രോളിയം കമ്പനികൾ പ്രവർത്തിക്കുന്നത്. പെട്രോളിയം കമ്പനികളെ നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാരും തയ്യാറാകുന്നില്ല. ലക്ഷക്കണക്കിനാളുകൾ നേരിട്ടും അല്ലാതെയും ഉപജീവനത്തിനായി ആശ്രയിക്കുന്ന ഭക്ഷ്യോൽപാദനവിതരണ മേഖലയുടെ നിലനിൽപ്പിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇടപെടണം. ഹോട്ടൽ സമരം മൂലം പൊതുസമൂഹത്തിനുണ്ടായ ബുദ്ധിമുട്ടിൽ അസോസിയേഷൻ ഖേദം രേഖപ്പെടുത്തി. ഹോട്ടലുടമകൾ ഹോട്ടലുകൾ അടച്ചിട്ട് പെട്രോളിയം കമ്പനികൾക്ക് മുന്നിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും സംസ്ഥാനത്തുടനീളം പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. എറണാകുളം പനമ്പിള്ളി നഗറിലുള്ള ഐ.ഒ.സി. ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും സംസ്ഥാന പ്രസിഡന്റ്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡൻ്റ് വി. ടി. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖ് മുഖ്യപ്രഭാഷണം നടത്തി. ധർണ്ണ സമരത്തെ അഭിസംബോധനചെയ്‌ത്‌ എ.കെ.സി.എ. ജില്ലാ പ്രസിഡന്റ് വി. കെ. വർഗീസ്, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി നവാസ് വയൽക്കര, കെ.എച്ച്.ആർ.എ. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ, എസ്.യു. സി.ഐ. ജില്ലാ സെക്രട്ടറി മോഹൻകുമാർ എൻ. ആർ., മരട് നഗരസഭ ചെയർ പേഴ്‌സൺ അജിത നന്ദകുമാർ, കെ.എച്ച്.ആർ.എ. വനിതാവിംഗ് സംസ്ഥാന പ്രസിഡൻ്റ് അശ ലില്ലി തോമസ്, കെ.എച്ച്.ആർ.എ. ജില്ലാ സെക്രട്ടറി കെ. ടി. റഹിം, ജില്ലാ ട്രഷറർ അബ്‌ദുൾ സമദ് തുടങ്ങിയവർ സംസാരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇത് കോണ്‍ഗ്രസിന്റെ വിജയമല്ല' ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്ന് നടന്‍ വിനായകന്‍

'ഇത് കോണ്‍ഗ്രസിന്റെ വിജയമല്ല' ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്ന് നടന്‍ വിനായകന്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിൽ പ്രതികരണവുമായി നടൻ വിനായകൻ. സംസ്ഥാനത്തേത് കോൺഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ ഫേസ്ബുക്കില്‍ കുറിച്ചു.

'കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക', എന്നായിരുന്നു വിനായകന്റെ കുറിപ്പ്.

ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരണവുമായി ഒട്ടേറെ സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പുറത്തുപോവുന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം. പേരാവൂരിൽ കെ കെ ശൈലജയുടെ പരാജയത്തിൽ നിരാശയറിയിച്ച് റിമാ കല്ലിങ്കലും രംഗത്തെത്തിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലേക്ക്, ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കും

അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലേക്ക്, ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കും

വാഷിംഗ്ടൺ: ദീർഘകാലത്തെ സംഘർഷങ്ങൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് ആക്സിയോസ് (axios) റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ഒറ്റപ്പേജുള്ള ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത്. പിന്നീട് ചർച്ച നടക്കും. ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് വിവരം. അതേസമയം, ആണവായുധ പദ്ധതി ഇറാൻ ഉപേക്ഷിക്കേണ്ടി വരും. ഇറാന്റെ മേലുള്ള ഉപരോധങ്ങൾ അമേരിക്ക പടിപടിയായി നീക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ

യുഎഇയിലെ പ്രമുഖ എണ്ണ വ്യവസായ കേന്ദ്രമായ ഫുജൈറയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. മേഖലയിലെ സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിന് നേരെ ഇന്നലെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടർന്ന് എണ്ണ സംഭരണ കേന്ദ്രങ്ങളിൽ വലിയ തീപിടുത്തമുണ്ടായി.

പരിക്കേറ്റ മൂന്ന് ഇന്ത്യക്കാരും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ആക്രമണത്തെ അപലപിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. 