വാണിജ്യ ഗ്യാസ് വില വർധന, ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധം
കോട്ടയം ആവശ്യ സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് സബ്സിഡി നൽകണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില വർധ നവിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ നടത്തിയ കടയടപ്പ് സമരവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ.ഫിലിപ്പുകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. പ്രതീഷ്, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, കെഎച്ച്ആർഎ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി, കേറ്ററിങ് അസോസിയേഷൻ കോട്ടയം മേഖല പ്രസിഡന്റ് ബിനോയ് ഏബ്രഹാം, ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എം.കെ.പ്രേമൻ, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റോയി ജോർജ്, : ബിജോയി വി.ജോർജ്, ടി.സി.അൻസാരി, മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.
തിരുനക്കര മൈതാനത്തു നി ന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ സമാപിച്ചു. സിലിണ്ടർ സ്ട്രെച്ചറിൽ കിടത്തി റീത്തും വച്ചാണ് പ്രകടനം നടത്തിയത്. അസോസിയേഷനിലെ 1400 അം ഗങ്ങൾ കടകളടച്ച് 24 മണിക്കൂർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഗ്യാസിന്റെ ലഭ്യത ഉറപ്പാക്കുക, 5 മാസത്തിനിടെ ഒരു സിലിണ്ടറിനു വർധിപ്പിച്ച 1493 രൂപ പിൻവലി ക്കുക, ആവശ്യ സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്ന ഹോട്ട ലുകൾക്ക് സബ്സിഡി നൽകുക ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.