Thursday, 7 May 2026

ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി.

SHARE



പത്തനംതിട്ട-:അന്യായമായ ഗ്യാസ് വിലവർദ്ധനവിനെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനെതിരെയും കേരള ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മാർച്ചും ധർണ്ണയും നടത്തി .പത്തനംതിട്ട അബാൻ ജങ്ഷനിൽ നിന്നും  പ്രകടനം ആരംഭിച്ചു ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ ജില്ലാ പ്രസിഡന്റ്‌ ശ്രീ. മാണിക്യം കോന്നിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.  സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ പ്രസാദ് ആനന്ദഭവൻ മുഖ്യപ്രഭാഷണം നടത്തി.

 ജില്ലാ പ്രസിഡന്റ് രാജമാണിക്യം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഉല്ലാസ് എം കെ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ  കെ എം രാജ,  എൻ കെ. നന്ദകുമാർ,മുൻ നഗരസഭ ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ,KVVES യൂണിറ്റ് പ്രസിഡന്റ്‌  അഹമ്മദ് റ്റി റ്റി, KVVES ഏരിയ പ്രസിഡന്റ്‌  റഹിം മക്കാർ, കേറ്ററിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌  ചെറിയാൻ ജോസഫ്, ബേക്കേഴ്സ് അസോസിയേഷൻ ആറന്മുള മണ്ഡലം ട്രഷറാർ  രാജീവ്‌ ആർ,ജില്ലാ വർക്കിംഗ് പ്രസിഡന്റ്‌ സുനിത ബിജു, സന്തോഷ്‌ മാത്യു എന്നിവർ പ്രസംഗിച്ചു.

 ധർണ്ണയ്ക്ക് മുന്നോടിയായി നടന്ന പ്രകടനത്തിന്  ജില്ലാ ട്രഷറർ രാജേഷ് ജി നായർ,നവാസ് തനിമ, സക്കീർ ശാന്തി, സന്തോഷ് മല്ലപ്പള്ളി, മാമൻ വർഗീസ്, ശശി ഐസക്, ജോമോൻ തിരുവല്ല, സോണി സഖറിയാ, സോബി ഓമല്ലൂർ,റ്റി.എ. മത്തായി, ഹരിച്ചന്ദ്രൻ സോപാനം എന്നിവർ നേതൃത്വം നൽകി 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.