Monday, 11 May 2026

ഹാൻ്റ വൈറസ് ബാധ: കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ചു; അതീവ സുരക്ഷയിൽ സ്പെയിൻ

ഹാൻ്റ വൈറസ് ബാധ: കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ചു; അതീവ സുരക്ഷയിൽ സ്പെയിൻ

മാഡ്രിഡ്: ഹാൻ്റ വൈറസ് ബാധയെത്തുടർന്ന് ആഴ്ചകളോളം കടലിൽ കുടുങ്ങി കിടന്ന എംവി ഹോണ്ടിയാസ് ആഡംബരക്കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ച് തുടങ്ങി. സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. സ്പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനറൈഫ് തീരത്ത് ഞായറാഴ്ച പുലർച്ചെയാണ് കപ്പൽ നങ്കൂരമിട്ടത്.

സ്പെയിനിൽ നിന്നുള്ള യാത്രക്കാരാണ് ആദ്യം കപ്പിൽ നിന്ന് ഇറങ്ങിയത്. നെതർലാൻഡ്, ജർമ്മനി, ബെൽജിയം, അയർലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ അവരുടെ നാട്ടിലേക്ക് എത്തിക്കാൻ പ്രത്യേക വിമാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള യാത്രക്കാരെ നെബ്രാസ്കയിലെ മെഡിക്കൽ സെൻ്ററിൽ നിരീക്ഷണത്തിൽ വെയ്ക്കുമെന്നും സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യാത്രക്കാർക്ക് പ്രാദേശിക ജനതയുമായി സമ്പർക്കം ഉണ്ടാക്കാത്ത തരത്തില്‍ ചെറിയ ബോട്ടുകളിലാണ് കരിയിലേക്ക് എത്തിച്ചത്. അവിടെ നിന്ന് പ്രത്യേക വഹനങ്ങളിൽ ഇവരെ വിമാനത്താവളത്തിൽ എത്തിക്കും. കപ്പലിലെ ലഗേജുകൾ അവിടെത്തന്നെ ഉപേക്ഷിക്കണമെന്നും മൊബൈൽ ഫോൺ, ചാർജർ, രേഖകൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ മാത്രമേ എടുക്കാൻ അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരെ ഒഴിപ്പിച്ചശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി കപ്പൽ നെതർലൻഡ്‌സിലേക്ക് കൊണ്ടുപോകും.

കപ്പലിലെ ഹാന്റ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. നിലവിൽ കപ്പലിലുള്ള 140-ലധികം യാത്രക്കാരിലും ജീവനക്കാരിലും ആർക്കും രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകാൻ ഒന്നുമുതൽ എട്ട് ആഴ്ച വരെ സമയമെടുക്കുമെന്നതിനാൽ ഒഴിപ്പിക്കപ്പെട്ട യാത്രക്കാരെ നിശ്ചിത കാലയളവിൽ നിരീക്ഷണത്തിലാക്കാനാണ് വിവിധ രാജ്യങ്ങളുടെ തീരുമാനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുന്നു; യുഎസിന് നന്ദി അറിയിച്ച് പുടിന്‍

റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുന്നു; യുഎസിന് നന്ദി അറിയിച്ച് പുടിന്‍

മോസ്‌കോ: നാല് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുകയാണെന്ന് അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. യുദ്ധം അവസാനിപ്പിക്കാന്‍ സഹായിച്ചത് യുഎസ് ആണെന്നും അതിന് നന്ദി അറിയിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും മൂന്ന് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും യുദ്ധ തടവുകാരെ കൈമാറണമെന്നും ട്രംപ് നിര്‍ദേശിച്ചിരുന്നു. മെയ് 9 മുതല്‍ 11വരെ വെടിനിര്‍ത്തല്‍ നടപ്പിലാക്കി ആയിരത്തോളം യുദ്ധ തടവുകാരെ പരസ്പരം കൈമാറണമെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്.

ചര്‍ച്ചകള്‍ സുഗമമാക്കിയതിന് യുഎസിനോട് നന്ദിയുള്ളവരാണെന്ന് പുടിൻ പറഞ്ഞു. ഇത് റഷ്യയ്ക്കും യുക്രൈനും വേണ്ടിയുള്ള കാര്യമാണ്. യുക്രൈൻ സംഘര്‍ഷം അവസാനിക്കുന്നു. ട്രംപ് നിര്‍ദേശിച്ച യുദ്ധ തടവുകാരുടെ കൈമാറ്റത്തിനായി യുക്രൈൻ്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ്. യുക്രൈന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിന്‍ പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തില്‍ അഞ്ചു ദിവസം കനത്ത മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ അഞ്ചു ദിവസം കനത്ത മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ഇന്നു മുതല്‍ മെയ് 14 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സമയത്ത് മണിക്കൂറില്‍ 30 മുതല്‍ 50 വരെ കിലോമിറ്റീര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മന്നാര്‍ ഉള്‍ക്കടലിനും ശ്രീലങ്കന്‍ തീരത്തിനും മുകളില്‍ ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഉത്തര കര്‍ണാടക മുതല്‍ ദക്ഷിണ കര്‍ണാടക, തമിഴ്നാട് വഴി മന്നാര്‍ ഉള്‍ക്കടല്‍ വരെ ന്യൂനമര്‍ദ പാത്തിയും (ട്രഫ്) സജീവമാണ്. ഈ ചക്രവാതചുഴിയുടെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുണ്ട്. ഇത് കേരളത്തിലെ കാലാവസ്ഥയെ കൂടുതല്‍ സ്വാധീനിക്കുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും പോകരുതെന്നും മുന്നറിയിപ്പുണ്ട്. മെയ് 10 മുതൽ 14 വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി, ബംഗാൾ ഉൾക്കടൽ മേഖലകളിലും മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കടലിൽ തുടരുന്ന മത്സ്യത്തൊഴിലാളികൾ ഉടനടി തിരിച്ചെത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് ദിവസം

അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് ദിവസം

കോട്ടയം: അമ്മ മരിച്ചതറിയാതെ മൂന്നുദിവസം മൃതദേഹത്തിന് അരികിലിരുന്ന് മാനസിക വെല്ലുവിളി നേരിടുന്ന മകന്‍. കോട്ടയം മാങ്ങാനത്താണ് സംഭവം. കൊല്ലംപറമ്പില്‍ ഭാനുമതിയാണ് മരിച്ചത്. ഭാനുമതി മരിച്ച വിവരം ബന്ധുക്കളോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മാതാവിന്റെ മൃതദേഹത്തിന് കാവല്‍ ഇരുന്നത് മൂന്നുദിവസമാണ്.

ഇന്നലെ വൈകുന്നേരത്തോടെയാണ് വിവരം പുറത്തറിയുന്നത്. ദിവസങ്ങളായിട്ടും ഭാനുമതിയെ വീടിന് പുറത്തേക്ക് കാണാതായതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് മാനസിക വെല്ലുവിളി നേരിടുന്ന മകനെ മൃതദേഹത്തിന് അരികില്‍ നിന്നും മാറ്റിയത്.

ഭാനുമതിക്ക് 80 വയസിനുമേല്‍ പ്രായമുണ്ട്. രോഗബാധിതയായിരുന്നു. ഭാനുമതിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസ് ചോദിച്ചപ്പോള്‍ അമ്മ മരിച്ചു എന്ന് മകന്‍ പറഞ്ഞെങ്കിലും മൃതദേഹത്തിന് അരികില്‍ നിന്നും മാറാന്‍ തയ്യാറായിരുന്നില്ല. പൊലീസ് പണിപ്പെട്ടാണ് മകനെ മാറ്റിയത്. ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

17-ാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും

17-ാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: പതിനേഴാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. 9.30 ന് തുടങ്ങുന്ന സഭാ നടപടികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ പ്രധാന അജണ്ട. നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എംവി കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഇന്നലെ തെരഞ്ഞെടുത്തിരുന്നു.

വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. ആറ് വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമ്‌ഴിനാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും.

ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്‍, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്‍, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്‌മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. ഉദയനിധി സ്റ്റാലിനെ നിയമസഭാ കക്ഷി നേതാവായി ഡിഎംകെയും തെരഞ്ഞെടുത്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലായുടെ കായീക പെരുമയുടെ അടയാളമായിരുന്ന പാലാത്തച്ചൻ വാഹനാപകടത്തിൽ മരിച്ചു

പാലായുടെ കായീക പെരുമയുടെ അടയാളമായിരുന്ന പാലാത്തച്ചൻ വാഹനാപകടത്തിൽ മരിച്ചു

 പാലായുടെ കായീക പെരുമയുടെ അടയാളമായിരുന്ന പാലാത്തച്ചൻ ഇനി നമ്മോടൊപ്പം ഇല്ല .വോളിബോൾ മത്സരം എവിടെയുണ്ടോ അവിടെയൊക്കെ നിറ  സാന്നിധ്യമായിരുന്നു പാലാത്തച്ചൻ എന്ന പാലാത്ത് ജോയി .1983 ൽ ഇന്ത്യ ആസ്‌ട്രേലിയ വോളിബോൾ ടെസ്റ്റ് മാച്ച് പാലായിൽ നടന്നപ്പോൾ അതിന്റെ മുഖ്യ സംഘടകരിലൊരാൾ പാലാത്തച്ചൻ ആയിരുന്നു .മുൻസിപ്പൽ സ്റ്റേഡിയത്തിൽ അതിന്റെ കോർട്ട് നിർമ്മാണം മുതൽ പാലാത്തച്ചനും കണ്ടം  മത്തായിയും ഉണ്ടായിരുന്നു .
 മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ പാലാത്തച്ഛന്റേതായ കമന്റുകളും ഉണ്ടാവും അതുകേട്ട് ആളുകൾ കുടുകുടെ ചിരിക്കുമ്പോൾ പാലാത്തച്ചന് ആവേശം കൂടും ;ആവേശം ചിരി മുത്തുകളായി വീണ്ടും തുടങ്ങും .ബാബു മണർകാട് മുൻസിപ്പൽ ചെയർമാൻ ആയിരുന്നപ്പോൾ സെന്റ് തോമസ് ഹൈസ്‌കൂൾ മൈതാനത്ത് നടന്ന ഒരു വോളിബോൾ മത്സരത്തിൽ പാലാത്തച്ചന്റെ കമന്ററി ഇന്നും പഴയ ആളുകൾ ഓർക്കുന്നുണ്ടാവും

ജിമ്മി ജോർജ് ;ജോസ് ജോർജ് ;ഡോക്ടർ ജോർജ് മാത്യു പുതിയിടം .ബ്ലസൻ  ജോർജ് ;സോജൻ ;തുടങ്ങിയ ദേശീയ അന്തർ ദേശീയ കായീക താരങ്ങളെല്ലാം പാലാത്തച്ചന്റെ സുഹൃത്തുക്കൾ ആയിരുന്നു .പാലാ ആർ വി പാർക്കിൽ നാട്ടിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുവാൻ കുര്യാക്കോസ് പടവൻ ചെയര്മാനായിരുന്നപ്പോൾ മാസത്തിലൊരു കലാ പരിപാടി നടത്തിയിരുന്നു .അന്ന് ഒരു മാസം പാലാത്തച്ചന്റെ കഥ പ്രസംഗവും നടത്തിയിരുന്നു .മിമിക്രിയിൽ അദ്ദേഹം ഒരു മുടി ചൂടാമന്നനായിരുന്നു .

ഇന്നലെ വൈകിട്ടാണ് (10.5.2026 ഞായർ )വാഹന അപകടത്തിൽ പാലാത്തച്ചൻ മരണമടഞ്ഞത് .കുടുംബ യോഗം കഴിഞ്ഞു വരുമ്പോൾ ഭക്ഷണം കഴിക്കാനായി വാഹനം നിർത്തി റോഡ് മുറിച്ചു കടന്നപ്പോൾ എതിരെ വന്ന വാഹനം ഇടിച്ചാണ് അദ്ദേഹം മരണപ്പെട്ടത് . പാലാത്തച്ചന്റെ വിടവാങ്ങലോടെ ഇല്ലാതാവുന്നത് പാലായുടെ ഹാസ്യ ഭാവനയാണ് .എന്തിനെയും നർമ്മത്തിന്റെ ഭാഷയിൽ കൈകാര്യം ചെയ്യുന്ന അപൂർവ പ്രതിഭയായിരുന്നു പാലാത്തച്ചൻ ;പാലാത്തച്ചന്റെ ഓർമ്മകൾക്ക് മുമ്പിൽ കേരളാ ഹോട്ടൽ ന്യൂസിന്റെ പ്രണാമം .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫിലാറ്റലിക് ആൻഡ് നുമിസ്മ‌റ്റിക് സൊസൈറ്റിയുടെ 55ആം പൊതുയോഗം പാലായിൽ ടോംസ് ചെമ്പേഴ്‌സിൽ നടത്തി.

ഫിലാറ്റലിക് ആൻഡ് നുമിസ്മ‌റ്റിക് സൊസൈറ്റിയുടെ 55ആം പൊതുയോഗം പാലായിൽ ടോംസ് ചെമ്പേഴ്‌സിൽ നടത്തി.

  പാലാ: ഫിലാറ്റലിക് ആൻഡ് നുമിസ്മ‌റ്റിക് സൊസൈറ്റി യുടെ 55ആം പൊതുയോഗം പാലായിൽ ടോംസ് ചെമ്പേഴ്‌സിൽ നടത്തി. പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് അലക്‌സ് ജോർജ് മനയാനി പാലാ, സെക്രട്ടറി ജോൺസൻ പി എം പന്തലാനി പാലാ, ട്രെഷറെർ ഡെന്നിസ് ജോർജ് നരിക്കാട്ടു ഉള്ളനാട്, വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് പോർകാട്ടിൽ ചേന്നാട്, ജോയിന്റ് സെക്രട്ടറി വിൽസൺ ഫിലിപ്പ് വേങ്ങയിൽ വയല, കമ്മിറ്റി അംഗങ്ങളായി വിൽഫി മൈക്കൽ പനമ്പാറ ചൂണ്ടചേരി, തോമസ് ജോർജ് താഴത്തുവീട്ടിൽ കപ്പാട്, ജയേഷ് പി ജോർജ് പുതുവാകത്തു പാലാ എന്നിവരെ തിരഞ്ഞെടുത്തു
 സ്റ്റാമ്പുകൾ, നാണയങ്ങൾ, പുരാവസ്തുക്കൾ, ശേഖരിക്കുന്നവർക്കും, കൈമാറ്റം ചെയ്യാനാഗ്രഹിക്കുന്നവർക്കും അംഗങ്ങളായി ചേരാവുന്നതാണ്.

കോൺടാക്ട് നമ്പർ : 9447187430, 9747571770

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 വിലക്കയറ്റം തടയാൻ നിർദേശങ്ങളുമായി മോദി വിദേശയാത്രകൾക്കും സ്വർണം വാങ്ങുന്നതിനും നിയന്ത്രണം വേണം

വിലക്കയറ്റം തടയാൻ നിർദേശങ്ങളുമായി മോദി വിദേശയാത്രകൾക്കും സ്വർണം വാങ്ങുന്നതിനും നിയന്ത്രണം വേണം

  ഹൈദരാബാദ്: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാൻ ജനങ്ങൾക്ക് പുതിയ സാമ്പത്തിക നയങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം പുതിയ ആശയങ്ങൾ പങ്കുവെച്ചത്.

പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിനായി റെയിൽവേയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടണമെന്നും 'വർക്ക് ഫ്രം ഹോം' സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കൂടാതെ, അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 10 May 2026

ഭിന്നശേഷിയുള്ളവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്: സ്വാമി വീത സംഗാനന്ദ മഹാരാജ്

ഭിന്നശേഷിയുള്ളവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്: സ്വാമി വീത സംഗാനന്ദ മഹാരാജ്

പാലാ : ഭിന്നശേഷിയുള്ളവരെ പാർശ്വ വൽക്കരിക്കാതെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരേണ്ടതുണ്ട്. അങ്ങിനെ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അക്ഷീണം പരിശ്രമിക്കുന്ന ക്ഷസമ എന്ന സംഘടന കൂരിരുട്ടിലെ മൺചിരാതാ ണെന്ന് അരുണാപുരം വിവേകാനന്ദ ആശ്രമം അധിപതി വീത സംഗാനനന്ദ അഭിപ്രായപ്പെട്ടു. പാലാ കടപ്പാട്ടൂർ ക്ഷേത്രം ആഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷസമയുടെ ആഭിമുഖ്യത്തിലുള്ള ഭിന്നശേഷി പ്രതിഭകളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി വീത സംഗാനന്ദ മഹാരാജ് .

സംഗമത്തിൽ ഉദ്ഘാടനം സ്വാമി വീത സംഗാനന്ദ ഭദ്രദീപം തെളിച്ച് നിർവ്വഹിച്ചു.

ചടങ്ങിൽ ക്ഷസമ ജില്ലാ പ്രസിഡണ്ട് ,കെ ജയരാജ് , ജില്ലാ ജനറൽ സെക്രട്ടറി സ്വപ്ന ശ്രീരാജ് തുടങ്ങിയവർ പ്രസംഗിച്ചു