Monday, 11 May 2026

പാലായുടെ കായീക പെരുമയുടെ അടയാളമായിരുന്ന പാലാത്തച്ചൻ വാഹനാപകടത്തിൽ മരിച്ചു

SHARE


 
 പാലായുടെ കായീക പെരുമയുടെ അടയാളമായിരുന്ന പാലാത്തച്ചൻ ഇനി നമ്മോടൊപ്പം ഇല്ല .വോളിബോൾ മത്സരം എവിടെയുണ്ടോ അവിടെയൊക്കെ നിറ  സാന്നിധ്യമായിരുന്നു പാലാത്തച്ചൻ എന്ന പാലാത്ത് ജോയി .1983 ൽ ഇന്ത്യ ആസ്‌ട്രേലിയ വോളിബോൾ ടെസ്റ്റ് മാച്ച് പാലായിൽ നടന്നപ്പോൾ അതിന്റെ മുഖ്യ സംഘടകരിലൊരാൾ പാലാത്തച്ചൻ ആയിരുന്നു .മുൻസിപ്പൽ സ്റ്റേഡിയത്തിൽ അതിന്റെ കോർട്ട് നിർമ്മാണം മുതൽ പാലാത്തച്ചനും കണ്ടം  മത്തായിയും ഉണ്ടായിരുന്നു .
 മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ പാലാത്തച്ഛന്റേതായ കമന്റുകളും ഉണ്ടാവും അതുകേട്ട് ആളുകൾ കുടുകുടെ ചിരിക്കുമ്പോൾ പാലാത്തച്ചന് ആവേശം കൂടും ;ആവേശം ചിരി മുത്തുകളായി വീണ്ടും തുടങ്ങും .ബാബു മണർകാട് മുൻസിപ്പൽ ചെയർമാൻ ആയിരുന്നപ്പോൾ സെന്റ് തോമസ് ഹൈസ്‌കൂൾ മൈതാനത്ത് നടന്ന ഒരു വോളിബോൾ മത്സരത്തിൽ പാലാത്തച്ചന്റെ കമന്ററി ഇന്നും പഴയ ആളുകൾ ഓർക്കുന്നുണ്ടാവും

ജിമ്മി ജോർജ് ;ജോസ് ജോർജ് ;ഡോക്ടർ ജോർജ് മാത്യു പുതിയിടം .ബ്ലസൻ  ജോർജ് ;സോജൻ ;തുടങ്ങിയ ദേശീയ അന്തർ ദേശീയ കായീക താരങ്ങളെല്ലാം പാലാത്തച്ചന്റെ സുഹൃത്തുക്കൾ ആയിരുന്നു .പാലാ ആർ വി പാർക്കിൽ നാട്ടിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുവാൻ കുര്യാക്കോസ് പടവൻ ചെയര്മാനായിരുന്നപ്പോൾ മാസത്തിലൊരു കലാ പരിപാടി നടത്തിയിരുന്നു .അന്ന് ഒരു മാസം പാലാത്തച്ചന്റെ കഥ പ്രസംഗവും നടത്തിയിരുന്നു .മിമിക്രിയിൽ അദ്ദേഹം ഒരു മുടി ചൂടാമന്നനായിരുന്നു .

ഇന്നലെ വൈകിട്ടാണ് (10.5.2026 ഞായർ )വാഹന അപകടത്തിൽ പാലാത്തച്ചൻ മരണമടഞ്ഞത് .കുടുംബ യോഗം കഴിഞ്ഞു വരുമ്പോൾ ഭക്ഷണം കഴിക്കാനായി വാഹനം നിർത്തി റോഡ് മുറിച്ചു കടന്നപ്പോൾ എതിരെ വന്ന വാഹനം ഇടിച്ചാണ് അദ്ദേഹം മരണപ്പെട്ടത് . പാലാത്തച്ചന്റെ വിടവാങ്ങലോടെ ഇല്ലാതാവുന്നത് പാലായുടെ ഹാസ്യ ഭാവനയാണ് .എന്തിനെയും നർമ്മത്തിന്റെ ഭാഷയിൽ കൈകാര്യം ചെയ്യുന്ന അപൂർവ പ്രതിഭയായിരുന്നു പാലാത്തച്ചൻ ;പാലാത്തച്ചന്റെ ഓർമ്മകൾക്ക് മുമ്പിൽ കേരളാ ഹോട്ടൽ ന്യൂസിന്റെ പ്രണാമം .









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.