Wednesday, 27 May 2026

എബോള വൈറസ് ഭീതി: ഉഗാണ്ടയിൽ നിന്നെത്തിയ 28-കാരിയെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

എബോള വൈറസ് ഭീതി: ഉഗാണ്ടയിൽ നിന്നെത്തിയ 28-കാരിയെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ബെംഗളൂരു: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നിന്ന് ആരംഭിച്ച വാക്‌സീനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള എബോള വൈറസ് ഇന്ത്യയിലെത്തിയെന്ന് സംശയം. ഉഗാണ്ടയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ 28 വയസ്സുകാരിയെ എബോള രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലില്‍ ഇവരെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചു. ഉഗാണ്ടയില്‍ നിന്ന് അഹമ്മദാബാദ് വഴി കഴിഞ്ഞ ദിവസമാണ് യുവതി ബെംഗളൂരുവിലെത്തിയത്.

വിമാനത്താവളത്തിലെ പരിശോധനയില്‍ യുവതിക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്ന യുവതിക്ക് ശരീരവേദന അനുഭവപ്പെട്ടെന്നും ഇതേ തുടർന്ന് ക്വാറൻ്റീൻ നീട്ടിയെന്നുമാണ് വിവരം. യുവതിയുടെ സാമ്പിളുകള്‍ ശേഖരിച്ച് പുണെയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിനുശേഷമേ രോഗബാധ സ്ഥിരീകരിക്കാന്‍ സാധിക്കൂ. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരവേദനയല്ലാതെ മറ്റ് ഗുരുതര ലക്ഷണങ്ങളൊന്നുമില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ തന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ എബോള കേസുകളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത് കേവലം ഒരു മുന്‍കരുതല്‍ നടപടി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അറസ്റ്റുണ്ടാകില്ല; കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും; രേഖകൾ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ED

അറസ്റ്റുണ്ടാകില്ല; കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും; രേഖകൾ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ED

മാസപ്പടി കേസിലെ ഇഡി നടപടിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരുടെയും അറസ്റ്റ് ഇന്നുണ്ടാകില്ല. രേഖകൾ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ വ്യക്തമാക്കി. പിണറായി വിജയന്റെ മകൾ വീണ വിജയനെ ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അനിൽ ആനന്ദ പണിക്കർ, സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത എന്നിവരെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്.

കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല എന്നും ഇഡി വ്യക്തമാക്കി. രാവിലെ ആറിന് തുടങ്ങിയ പരിശോധന ഇപ്പോൾ നാല് മണിക്കൂർ പിന്നിട്ടു.പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ ഉൾപ്പെടെ പന്ത്രണ്ട് ഇടങ്ങളിൽ ഇ.ഡി റെയ്ഡ് പുരോ​ഗമിക്കുകയാണ്. മുൻമന്ത്രിയും പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും, സിഎംആർഎൽ, എക്സാലോജിക് എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഒരേ സമയം ഇ.ഡിയുടെ പരിശോധന പുരോഗമിക്കുകയാണ്.

മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അബ്ദുൽ റഹീമിൻ്റെ ജയിൽ മോചനം: വലിയ പെരുന്നാളിന് നാട്ടിലെത്തിയേക്കും; പ്രതീക്ഷയിൽ കുടുംബം

അബ്ദുൽ റഹീമിൻ്റെ ജയിൽ മോചനം: വലിയ പെരുന്നാളിന് നാട്ടിലെത്തിയേക്കും; പ്രതീക്ഷയിൽ കുടുംബം

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. എമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇന്നലെയാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികളാണ് ഇനി പൂർത്തിയാക്കാനുള്ളത്.

അബ്ദുൽ റഹീമിന്‍റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. 2006ലാണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്​​ദു​ൽ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം സ്വരൂപിച്ചത്.

2006 ഡിസംബര്‍ 24-നാണ് സൗദി ബാലന്‍ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസില്‍ റഹീം ജയിലിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിങിനായി പുറത്തുപോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു.ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിണറായി വിജയന്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്

പിണറായി വിജയന്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ അടക്കം വിവിധ ഇടങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന. പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും വീണാ വിജയന്‍റെ ബെംഗളൂരുവിലെ ഓഫീസിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ടിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. പിണറായി വിജയനും മകള്‍ വീണയും തിരുവനന്തപുരത്തെ വസതിയിലാണുള്ളത്. ഇ ഡി ഉദ്യോഗസ്ഥര്‍ പിണറായിയുടെയും വീണയുടെയും മൊഴി ശേഖരിക്കുകയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

നിയമപോരാട്ടത്തെ അധികാരം ഉപയോഗിച്ചും പണം ഉപയോഗിച്ചും തടസ്സപ്പെടുത്താന്‍ ആണ് പിണറായി വിജയന്‍ ശ്രമിച്ചതെന്ന് ഇ ഡി പരിശോധനയ്ക്കിടെ പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. കള്ളപ്പണ ഇടപാട് അന്വേഷിക്കേണ്ടത് ഇ ഡിയാണ്. പിണറായി വിജയനും മകളും ഈ കേസിൽ കുറ്റക്കാരാണ്. അവര്‍ കേരളത്തെ വിറ്റു. അതുവഴി കോടിക്കണക്കിന് രൂപ സമ്പാദിച്ചു. അത് വിദേശത്തേക്ക് കടത്തി. അന്വേഷണം പൂർത്തിയാകുമ്പോൾ പിണറായി വിജയനും മകളും ജയിലില്‍ പോകുന്നത് കേരള സമൂഹം കാണും എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ഇതിനിടെ പിണറായി വിജയന് പിന്തുണയുമായി കെ യു ജനീഷ് കുമാര്‍ രംഗത്തെത്തി. വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കില്‍ ജീവന്‍ കൊടുത്തും സംരക്ഷിക്കുമെന്ന് ജനീഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പാര്‍ട്ടി ആലോചിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ് ഇഡി നടപടിയെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം കെ മുരളി പ്രതികരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സിഎംആര്‍എല്‍ - എക്‌സാലോജിക് കരാറില്‍ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി നിർദേശിച്ചത്. ഇ ഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇ ഡിയുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ ഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോക ആർത്തവ ശുചിത്വ ദിനം - മെയ് 28 പാലായിൽ ആത്യമായി...

ലോക ആർത്തവ ശുചിത്വ ദിനം - മെയ് 28 പാലായിൽ ആത്യമായി...

ലോക ആർത്തവ ശുചിത്വ ദിനം - മെയ് 28

പ്രസ് മീറ്റിനുള്ള ഔദ്യോഗിക ഡ്രാഫ്റ്റ്

മനുഷ്യരാശിയുടെ നിലനിൽപ്പുമായി നേരിട്ട് ബന്ധപ്പെട്ട ഏറ്റവും മഹത്തായ സത്യങ്ങളിൽ ഒന്നാണ് ആർത്തവം. എന്നിരുന്നാലും ഇന്നും സമൂഹത്തിൽ ആർത്തവത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ പലരും മടിക്കുന്നു. ഈ മൗനം അവസാനിപ്പിക്കാനും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ആർത്തവ ശുചിത്വ ബോധവൽക്കരണത്തിനുമായി ലോകമെമ്പാടും മെയ് 28 World Menstrual Hygiene Day ആയി ആചരിക്കപ്പെടുന്നു.

ഈ മഹത്തായ ദിനത്തിന്റെ ഭാഗമായി AGNI VEDA, VICIB, SANDHYA DEVELOPMENT SOCIETY CARE IN SAFE എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഒരു വലിയ ബോധവൽക്കരണ പരിപാടിയും പ്രസ് മീറ്റും സംഘടിപ്പിക്കുന്നു.

സ്ഥലം: Pala Town Hall

തീയതി: മെയ് 28

സമയം: രാവിലെ 11 മണി

ഈ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുന്നത് പ്രമുഖ ആരോഗ്യ ബോധവൽക്കരണ പ്രവർത്തകയായ Dr. Veena ആയിരിക്കും.

കൂടാതെ CARE N SAFE ന്റെ CEO ആയ Sankar Iyer ഉം,

CARE N SAFE സംസ്ഥാന കോർഡിനേറ്ററായ Roney Gilbert ഉം പ്രത്യേക

പ്രഭാഷണങ്ങൾ നടത്തും.

ഒരു നിമിഷം ചിന്തിച്ചു നോക്കു...

ഈ ലോകത്തിൽ ജനിച്ച ഓരോ മനുഷ്യനും ഒരിക്കൽ ഒരു അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ ഒരു ചെറിയ ജീവകണമായിരുന്നു.

അതിനാൽ ഗർഭപാത്രം ഒരു സാധാരണ അവയവമല്ല -

അത് മനുഷ്യരാശിയുടെ ആദ്യ വീടാണ്.

ഒരു പുതിയ ജീവന്റെ തുടക്കം അവിടെയാണ്.

ഒരു കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി ആരംഭിക്കുന്നത് അവിടെയാണ്.

അതുകൊണ്ടുതന്നെ സ്ത്രീയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നത് മനുഷ്യരാശിയുടെ ഭാവിയെ സംരക്ഷിക്കുന്നതിനു തുല്യമാണ്.

ഓരോ മാസവും പ്രകൃതി ഒരു സ്ത്രീക്ക് ഒരു പുതിയ ജീവനെ സൃഷ്ടിക്കാനുള്ള അവസരം നൽകുന്നു. ആ അവസരം സംഭവിക്കാത്തപ്പോൾ ഗർഭപാത്രത്തിനുള്ളിലെ പാളികളും അണ്ഡങ്ങളും പുറത്തേക്ക് പോകുന്ന സ്വാഭാവിക പ്രക്രിയയാണ് ആർത്തവം.

അതുകൊണ്ട് തന്നെ -

ആർത്തവം ലജ്ജയ

ആർത്തവം ദൗർബല്യമല്ല.

ആർത്തവം ജീവന്റെ മഹത്തായ തുടക്കമാണ്.

ദുരഭാഗ്യകരമായ സത്യം എന്തെന്നാൽ ഇന്നത്തെ കാലത്ത് 9-10 വയസ്സുള്ള കുഞ്ഞുങ്ങൾക്കുപോലും ആർത്തവം ആരംഭിക്കുന്നു. പലപ്പോഴും എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാകാതെ ഭയപ്പെടുകയും മാനസികമായി തളരുകയും ചെയ്യുന്നു. ആ കുഞ്ഞുങ്ങൾ

അവിടെ അമ്മയുടെ ഒരു വാക്ക്...

ഒരു കുടുംബത്തിന്റെ പിന്തുണ....

ഒരു സമൂഹത്തിന്റെ ബോധവൽക്കരണം...

ഒരു കുഞ്ഞിന്റെ ആത്മവിശ്വാസമായി മാറുന്നു.

ഈ യാഥാർത്ഥ്യം സമൂഹത്തെ ഓർമ്മിപ്പിക്കാനാണ് ഈ ബോധവൽക്കരണ

പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയിൽ ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വ രീതികൾ, പാഡ് ശരിയായ പ്രാധാന്യം, ഉപയോഗിക്കുന്നതിന്റെ രീതിയിൽ സമയബന്ധിതമായി മാറ്റേണ്ടതിന്റെ ആവശ്യകത, ഹീമോഗ്ലോബിൻ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ, ശരിയായ ഭക്ഷണക്രമം, ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ജ്യൂസുകൾ എന്നിവയെക്കുറിച്ചും വിശദമായ ബോധവൽക്കരണം നൽകും.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ആർത്തവ ശുചിത്വ ബോധവൽക്കരണത്തിനുമായി പ്രവർത്തിക്കുന്ന സാമൂഹിക സംരംഭമായ CARE IN SAFE, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായ AGN VEDA, VICIB, SANDHYA DEVELOPMENT SOCIETY ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഈ പരിപാടി ഒരു ചടങ്ങ് മാത്രമല്ല...

ഇത് ഒരു സാമുഹിക ഉത്തരവാദിത്തമാണ്...

ഒരു ബോധവൽക്കരണ പ്രസ്ഥാനമാണ്...

ഒരു തലമുറയെ സംരക്ഷിക്കാനുള്ള ശ്രമമാണ്.

ഓർക്കുക...

ആർത്തവം ഇല്ലെങ്കിൽ മനുഷ്യരാശി പോലും ഭൂമിയിൽ നിലനിൽക്കില്ല.

അതുകൊണ്ട് ലോക ആർത്തവ ശുചിത്വ ദിനം സ്ത്രീകളുടെ മാത്രം ദിനമന

മനുഷ്യരാശിയുടെ നിലനിൽപ്പിനെ ആദരിക്കുന്ന ദിനമാണ്.

എല്ലാ മാധ്യമ പ്രവർത്തകരെയും പൊതുജനങ്ങളെയും ഈ മഹത്തായ ബോധവൽക്കരണ പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു "ആർത്തവം ഒരു സ്ത്രീയുടെ ശക്തിയാണ്...

ആ ശക്തിയാണ് മനുഷ്യരാശിയുടെ നിലനിൽപ്പ്."
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗളുരുവില്‍ റണ്‍വേയില്‍ നീങ്ങിയ വിമാനത്തില്‍ പുക; യാത്രക്കാര്‍ സുരക്ഷിതര്‍

ബെംഗളുരുവില്‍ റണ്‍വേയില്‍ നീങ്ങിയ വിമാനത്തില്‍ പുക; യാത്രക്കാര്‍ സുരക്ഷിതര്‍

ബെംഗളുരു: ബെംഗളുരു കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയില്‍ നീങ്ങിയ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു. ചെന്നൈയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ഇന്‍ഡിഗോ 6 ഇ 6017 വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി.

സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചുവെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുത്താന്‍ നടപടി സ്വീകരിച്ചെന്നും ഇന്‍ഡിഗോ അറിയിച്ചു. എല്ലാ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈയിലേക്ക് പുറപ്പെടാനായി റണ്‍വേയില്‍ നീങ്ങിയ ഇന്‍ഡിഗോ വിമാനത്തില്‍ പുക ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സുരക്ഷയെ മുന്‍നിര്‍ത്തി പൊടുന്നനെ യാത്രക്കാരെ ഒഴിപ്പിച്ച് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചു. യാത്രക്കാരെയും ക്രൂ അംഗങ്ങളെയും ടെര്‍മിനലിലേക്ക് മാറ്റി. അവര്‍ക്ക് ടീം അംഗങ്ങള്‍ എല്ലാം പിന്തുണയും നല്‍കി. യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം സജ്ജീകരിച്ച് അവരുടെ യാത്ര വൈകാതെ തന്നെ നടത്താനുള്ള അവസരമൊരുക്കിയെന്നും കാത്തിരിപ്പ് സമയം യാത്രക്കാര്‍ക്ക് എല്ലാ സേവനങ്ങളും കൃത്യമായി നല്‍കിയെന്നും ഇന്‍ഡിഗോ വക്താവ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അവകാശങ്ങൾക്കായി വിദ്യാര്‍ത്ഥികൾ തെരുവിലിറങ്ങുന്നത് ആശങ്കാജനകം'; CBSE വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് KC

'അവകാശങ്ങൾക്കായി വിദ്യാര്‍ത്ഥികൾ തെരുവിലിറങ്ങുന്നത് ആശങ്കാജനകം'; CBSE വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് KC

ന്യൂഡല്‍ഹി: സിബിഎസ്ഇ മൂല്യനിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് എംപി കത്തിലൂടെ ആവശ്യപ്പെട്ടു. ഒഎസ്എം(ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങ്) പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവകാശങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

അതേസമയം മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും സിബിഎസ്ഇ പരീക്ഷയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തില്‍ സിബിഎസ്ഇ പരീക്ഷാ നടത്തിപ്പില്‍ ഉണ്ടായിട്ടുള്ള ക്രമക്കേടുകള്‍ അതീവ ഗൗരവകരമാണ്. ഇത്തരം വീഴ്ചകള്‍ വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് കത്തയച്ച വിവരം അദ്ദേഹം അറിയിച്ചത്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം

കൊച്ചി: തമിഴ്‌നാട് ഗൂഡല്ലൂര്‍ പാക്കണയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിയായ 14കാരന് ദാരുണാന്ത്യം. പന്തല്ലൂര്‍ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ടൗണില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെയായിരുന്നു ദാരുണ സംഭവം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സംശയം

പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സംശയം

കോഴിക്കോട്: പന്തീരങ്കാവില്‍ വീടിനകത്ത് വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍. പാറക്കുളം സ്വദേശി കാര്‍ത്തിക്കിനെ(19)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിദ്യാര്‍ത്ഥി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

കാർത്തിക്കിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ത്തിക് ഷൂട്ടിംഗ് പരിശീലനം നടത്തുമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. 