Saturday, 30 May 2026

ഇറാനുമായുള്ള സമാധാന കരാറിന് അന്തിമരൂപം നൽകാൻ ഉടൻ യോ​ഗം ചേരും: ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള സമാധാന കരാറിന് അന്തിമരൂപം നൽകാൻ ഉടൻ യോ​ഗം ചേരും: ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: ഇറാനുമായുള്ള സമാധാന കരാറിന് അന്തിമരൂപം നൽകാൻ ഉടൻ യോ​ഗം ചേരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിൻ്റെ പ്രതികരണം. തങ്ങൾക്ക് ഒരിക്കലും ആണവായുധമോ ബോംബോ ഉണ്ടാകില്ലെന്ന് ഇറാൻ സമ്മതിക്കണമെന്ന ആവശ്യം ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് ഉന്നയിച്ചിട്ടുണ്ട്. നിയന്ത്രണമില്ലാതെ ​ഗതാ​ഗതം നടത്തുന്ന നിലയിൽ ടോളുകളൊന്നുമില്ലാതെ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യവും ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ട്.

ഹോർ‌മൂസിൽ സ്ഥാപിച്ചിരിക്കുന്ന അവശേഷിക്കുന്ന ജല മൈനുകളും (ബോംബുകൾ) ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ മികച്ച അണ്ടർവാട്ടർ മൈൻ സ്വീപ്പർമാരെ ഉപയോഗിച്ച് ഞങ്ങൾ അത്തരം നിരവധി മൈനുകൾ സ്ഫോടനത്തിലൂടെ നീക്കം ചെയ്തിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'നമ്മുടെ അത്ഭുതകരവും അഭൂതപൂർവവുമായ നാവിക ഉപരോധം കാരണം കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ ഇപ്പോൾ നീക്കം ചെയ്യപ്പെടും, "വീട്ടിലേക്ക് പോകാനുള്ള" പ്രക്രിയ ആരംഭിച്ചേക്കാം!' എന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

സമ്പുഷ്ടമായ ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച സൂചനയും ട്രംപിൻ്റെ പോസ്റ്റിലുണ്ട്. 11 മാസം മുമ്പ് അമേരിക്കയുടെ ശക്തമായ B2 ബോംബർ ആക്രമണത്തിൽ ഉണ്ടായ 'ന്യൂക്ലിയർ ഡസ്റ്റ്' എന്ന് വിളിക്കപ്പെടുന്ന സമ്പുഷ്ടമായ വസ്തുക്കൾ കുഴിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയും അമേരിക്കയും ചൈനയും ചേർന്ന് ഈ പ്രവർത്തി ചെയ്യുമെന്നാണ് ട്രംപ് ചൂണ്ടിക്കാണിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പണം കൈമാറ്റം ചെയ്യില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 'വളരെ കുറഞ്ഞ പ്രാധാന്യമുള്ള മറ്റ് ഇനങ്ങൾക്ക് ധാരണയായിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കാൻ ഞാൻ ഇപ്പോൾ സിറ്റുവേഷൻ റൂമിൽ യോഗം ചേരും. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!' എന്ന് പറഞ്ഞാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. എന്നാൽ ട്രംപിൻ്റെ നിലപാടിനോട് ഇറാൻ പ്രതികരിച്ചിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി അന്തരിച്ചു

നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി അന്തരിച്ചു

നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മെയ് 30 ശനിയാഴ്ച വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 85 വയസായിരുന്നു.

ഡെയ്‌ലി തന്തി റിപ്പോർട്ട് പ്രകാരം, ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിൽ അന്ത്യകർമങ്ങൾ നടക്കും. നിലവിൽ ദുബായിൽ പോയിട്ടുള്ള അജിത്ത് അമ്മയുടെ വിയോഗത്തെത്തുടർന്ന് ചെന്നൈയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

അജിത്തിന്റെ അമ്മയുടെ വിയോഗത്തെത്തുടർന്ന് ഡിഎംകെ മേധാവി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി.

തന്റെ 'പ്രിയ സഹോദരൻ' അജിത് കുമാറിന്റെ അമ്മ എന്ന് വിശേഷിപ്പിച്ച മോഹിനി മണിയുടെ വിയോഗത്തിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് സ്റ്റാലിൻ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

തനിക്ക് ജീവൻ നൽകുകയും, താൻ വലിയ ഉയരങ്ങൾ കൈവരിക്കുന്നത് കാണുന്നതിൽ സന്തോഷിക്കുകയും ചെയ്ത അമ്മയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന അജിത് കുമാറിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.
അജിത്തിന്റെ പിതാവ് 2023 ൽ അദ്ദേഹത്തിന്റെ 84-ാം വയസിൽ അന്തരിച്ചു.  അനിൽ കുമാർ, അനൂപ് കുമാർ എന്നിവരാണ് മറ്റു മക്കൾ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാനഡയിൽ കരിങ്കരടിയുടെ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

കാനഡയിൽ കരിങ്കരടിയുടെ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിൽ കരിങ്കരടിയുടെ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. മൂന്ന് വർഷം മുൻപ് കാനഡയിലേക്ക് കുടിയേറിയ കണ്ണൂർ സ്വദേശി ഋഷികേശ് കോലോത്താണ് (27) മരിച്ചത്. മേയ് എട്ടിനായിരുന്നു സംഭവം. വാൻകൂവറിലെ ഒരു മൃഗശാലയിൽ കോൺട്രാക്റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.

ജോലിയുടെ ഭാഗമായി വാൻകൂവറിൽ നിന്നും 850 കിലോമീറ്റർ അകലെയുള്ള സാസ്‌കാച്ചെവാനിൽ എത്തിയപ്പോഴായിരുന്നു അപകടം. കരടികൾ ധാരാളമായി കാണപ്പെടുന്ന ഈ പ്രദേശത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കെ കരിങ്കരടി ഋഷികേശിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. മിക്‌സ്ഡ് മാർഷ്യൽ ആർട്സ് ഫൈറ്ററായ ഋഷികേശ് കരടിയുമായി ദീർഘനേരം മല്ലിട്ടെങ്കിലും ഒടുവിൽ കീഴ്‌പെടുകയായിരുന്നു. തുടർന്ന് പ്രദേശവാസികളിലൊരാൾ കരടിയെ വെടിവെച്ചു വീഴ്ത്തിയെങ്കിലും അപ്പോഴേക്കും ഋഷികേശ് മരണപ്പെട്ടിരുന്നു.

ബ്രിട്ടീഷ് കൊളംബിയയിലെ പെൻഡിക്ടണിൽ സഹോദരൻ അർജുനൊപ്പമായിരുന്നു ഋഷികേശ് താമസിച്ചിരുന്നത്. എംഎംഎയും ബോക്സിങും പരിശീലിച്ചിരുന്ന ഇയാൾ ഒരു പ്രൊഫഷണൽ ഫൈറ്ററാകുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയിലേക്ക് കുടിയേറിയതെന്ന് കുടുംബം അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ റഷ്യ; 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റിന് പുടിന്റെ പിന്തുണ

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ റഷ്യ; 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റിന് പുടിന്റെ പിന്തുണ

മോസ്കോ: പരീക്ഷണാത്മക ബയോമെഡിക്കൽ ഗവേഷണങ്ങളിലൂടെ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 26 ബില്യൺ ഡോളറിന്റെ പദ്ധതിക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പിന്തുണ നൽകുന്നതായി റിപ്പോർട്ട്. ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് ഈ വാർത്ത പുറത്തുവിട്ടത്.

മനുഷ്യ കോശങ്ങളുടെ 3D ബയോപ്രിന്റിംഗ്, ജനിതക വ്യതിയാനം വരുത്തിയ പന്നികളിൽ മനുഷ്യ അവയവങ്ങൾ വളർത്തിയെടുക്കുന്ന സെനോട്രാൻസ്പ്ലാന്റേഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യകളിലാണ് ഈ പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗവൺമെന്റ് ഫണ്ടിംഗ്, പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ, സ്വകാര്യ ശാസ്ത്ര ശൃംഖലകൾ എന്നിവയെ സംയോജിപ്പിച്ചുള്ള ദീർഘകാല ദേശീയ മുൻഗണനാ പദ്ധതിയായാണ് റഷ്യ ഇത് നടപ്പിലാക്കുന്നത്.

ജെഫ് ബെസോസ്, സാം ആൾട്ട്മാൻ, ബ്രയാൻ ജോൺസൺ തുടങ്ങിയ ആഗോള വ്യവസായികൾ സമാനമായ ആയുർദൈർഘ്യ ഗവേഷണങ്ങൾക്ക് നിലവിൽ ധനസഹായം നൽകുന്നുണ്ട്. റഷ്യയുടെ പദ്ധതി വിജയിച്ചാൽ ഈ രംഗത്ത് വൻ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ മുൻനിരയിലേക്ക് റഷ്യയും എത്തും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന പൊലീസ് റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി സർക്കാരിന് ഉടൻ കത്ത് നൽകും. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എ.ഡി.ജി.പി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായും തെറ്റാണെന്നാണ് ഭരണാസമിതിയുടെ അവകാശവാദം.

എന്നാൽ പരാതി ഉയരുമ്പോൾ മാത്രമാണ് കാണാതായ അമൂല്യവസ്തുക്കൾ വീണ്ടും പ്രത്യക്ഷമാകുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയിലുള്ള സ്വത്ത് വിവരങ്ങളുടെ ഡിജിറ്റലൈസേഷന് സർക്കാർ നൽകിയ ഫണ്ടിന്റെ കണക്ക് പുറത്ത് വിടാൻ കഴിയില്ലെന്ന് ക്ഷേത്രം ഭരണ സമിതി അറിയിച്ചു. പത്മനാഭ സ്വാമി ക്ഷേത്രം വിവരാവകാശ നിയമത്തിന് പുറത്തെന്നും ഫണ്ടിന്റെ കണക്ക് നൽകാനാവില്ലെന്നാണ് വിശദീകരണം. അതേസമയം, എല്ലാത്തിനും സുതാര്യത വേണമെന്നാണ് ദേവസ്വം മന്ത്രി കെ മുരളീധരന്റെ പ്രതികരണം.

കഴിഞ്ഞ 6-7 മാസങ്ങൾക്കിടയിൽ ശ്രീകോവിലിനുള്ളിലെ വൈരനാമ, ക്ഷേത്രത്തിലെ സ്വർണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വർണ്ണം തുടങ്ങിയവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ മോഷണത്തിന് കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ട് മോഷണങ്ങളും നടന്നിരിക്കുന്നത് ഒരേ കാലയളവിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലം തകർന്നു; ആറ് മരണം

ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലം തകർന്നു; ആറ് മരണം

ലക്നൗ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് പേർ മരിച്ചു. പാലത്തിൻ്റെ നിർമാണ തൊഴിലാളികള്‍ക്കാണ് ജീവൻ നഷ്ടമായത്. മൂന്ന് തൊഴിലാളികൾ പാലത്തിനടിയിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. രക്ഷാപ്രവർത്തനം നടന്നു വരികയാണ്. ഇന്ന് പുലർച്ചെ 2 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിനെ തുടർന്ന് പാലം തകർന്ന് വീഴുകയായിരുന്നു. അപകടം നടന്നക്കുന്ന സമയത്തും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിച്ചു. സ്ലാബ് തകർന്നുവീണതായും ചിലർ അതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായുമാണ് വിവരം ലഭിത്, ഉടനെ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഹാമിർപൂർ അഡീഷണൽ പൊലീസ് സൂപ്രണ്ട് അരവിന്ദ് കുമാർ വർമ്മയാണ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ച

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖോറിൽ മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ. ജയ്പൂർ സ്വദേശി യാഷിനെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ബിശ്വജിത് ദാസിന്റെ കൂട്ടാളിയാണ് യഷ്.

ഓപ്പറേഷൻ നുംഖോറിന്റെ കിങ്പിൻ എന്നാണ് യാഷിനെ കസ്റ്റംസ് വിശേഷിപ്പിക്കുന്നത്. ഭൂട്ടാനിൽ എത്തി വാഹനങ്ങൾ കണ്ട് കരാർ ഉറപ്പിക്കുന്നത് ഇയാളാണ്. കേസിൽ അറസ്റ്റിലായ ബിശ്വജിത് ദാസിന്റെ അടുത്ത സുഹൃത്ത്. ഭൂട്ടാനിൽ നിന്ന് ഡൽഹിയിലും രാജസ്ഥാനിലും യഷ് വാഹനം എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കേരളത്തിലേക്കും കാറുകൾ കടത്തി എന്നാണ് കണ്ടെത്തൽ.

കേസിൽ ഇതുവരെ ആറുപേരെയാണ് കസ്റ്റമസ് പിടികൂടിയത്. വ്യാജരേഖകൾ ഉപയോഗിച്ച് സംഘം 460 വാഹനങ്ങൾ റജിസ്റ്റർ ചെയ്തതായാണ് വിവരം. ഓപ്പറേഷൻ നുംഖോറിൻറെ ഭാഗമായി നടൻ ദുൽക്കർ സൽമാൻറെ ഒരു വാഹനം കഴിഞ്ഞ മാസം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. യാഷിനെ ചോദ്യം ചെയുന്നത് വഴി കൂടുതൽ പ്രതികളിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

സംസ്ഥാന വ്യാപക റെയ്ഡുമായി എൻഐഎ. കണ്ണൂരും കോഴിക്കോടും കാസർഗോഡും മലപ്പുറത്തും റെയ്ഡ്. മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആണ് പരിശോധന നടന്നത്. കണ്ണൂർ ചെറുപുഴയിൽ ചൂണ്ട സ്വദേശി അനിൽകുമാറിന്റെ വീട്ടിലും കാസർഗോഡ് ചിറ്റരിക്കാലിൽ സജിയുടെ വീട്ടിലുമാണ് റെയ്‌ഡ്‌. കോഴിക്കോട് എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ എക്സലന്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും വീട്ടിലും എൻഐഎ പരിശോധന നടത്തി.

2026 ഫെബ്രവരി 2ന് മലപ്പുറം തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോറിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. ഈ കേസിലെ പ്രതിയാണ് ഹാരിസ്. പുലർച്ചെ 5 മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. മലപ്പുറത്ത് രണ്ടിടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നത്. മുക്കം സ്വദേശിയുടെ ക്വാറിയിലേക്ക് സ്‌ഫോടക വസ്തു എത്തിച്ചെന്നാണ് ലഭ്യമാകുന്ന വിവരം. വലിയ അളവില്‍ സ്‌ഫോടക വസ്തു എത്തിച്ചതിലാണ് പരിശോധന. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭൂമി തര്‍ക്കം: കര്‍ണാടകയില്‍ കൂട്ടക്കൊലപാതകം, ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെ വെടിവെച്ച് കൊന്നു

ഭൂമി തര്‍ക്കം: കര്‍ണാടകയില്‍ കൂട്ടക്കൊലപാതകം, ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെ വെടിവെച്ച് കൊന്നു

വിജയപുര: ഭൂമി തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊലപാതകം. കര്‍ണാടകയിലെ വിജയപുര ചഡചന്‍ താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെയാണ് വെടി വെച്ചുകൊന്നത്. ഗ്രാമത്തിലെ തന്നെ മറ്റൊരു കുടുംബവുമായി വസ്തു തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പേരിലാണ് കൊലപാതകം.

മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച ശേഷമായിരുന്നു കൊലപാതകം. മരിച്ച രേവണസിദ്ദപ്പ നിരാലെ, ദുണ്ടപ്പ രേവണസിദ്ദപ്പ നിരാലെ, ശിവപുത്ര രേവണസിദ്ദപ്പ നിരാലെ, ചന്ദ്രശേഖര്‍ നിരാലെ, ഷബ്ബീര്‍ നദാഫ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

വെടിയൊച്ചകളുടെ ശബ്ദം ഗോവിന്ദപുര ഗ്രാമത്തിൽ പരിഭ്രാന്തി പരത്തി. കൊലപാതക വിവരം അറിഞ്ഞ ഉടൻ പൊലീസ് സംഘം സ്ഥലത്തെത്തി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. ക്രമസമാധാനം നിലനിർത്തുന്നതിനും തുടർ ആക്രമണങ്ങൾ തടയുന്നതിനുമായി ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.

കൊലപാതകങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും പൊലീസ് സംശയിക്കുന്നു. പ്രതികളെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു. കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ കണ്ടത്താനും അറസ്റ്റ് ചെയ്യാനും ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 