ഒട്ടാവ: കാനഡയിൽ കരിങ്കരടിയുടെ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. മൂന്ന് വർഷം മുൻപ് കാനഡയിലേക്ക് കുടിയേറിയ കണ്ണൂർ സ്വദേശി ഋഷികേശ് കോലോത്താണ് (27) മരിച്ചത്. മേയ് എട്ടിനായിരുന്നു സംഭവം. വാൻകൂവറിലെ ഒരു മൃഗശാലയിൽ കോൺട്രാക്റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
ജോലിയുടെ ഭാഗമായി വാൻകൂവറിൽ നിന്നും 850 കിലോമീറ്റർ അകലെയുള്ള സാസ്‌കാച്ചെവാനിൽ എത്തിയപ്പോഴായിരുന്നു അപകടം. കരടികൾ ധാരാളമായി കാണപ്പെടുന്ന ഈ പ്രദേശത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കെ കരിങ്കരടി ഋഷികേശിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. മിക്‌സ്ഡ് മാർഷ്യൽ ആർട്സ് ഫൈറ്ററായ ഋഷികേശ് കരടിയുമായി ദീർഘനേരം മല്ലിട്ടെങ്കിലും ഒടുവിൽ കീഴ്‌പെടുകയായിരുന്നു. തുടർന്ന് പ്രദേശവാസികളിലൊരാൾ കരടിയെ വെടിവെച്ചു വീഴ്ത്തിയെങ്കിലും അപ്പോഴേക്കും ഋഷികേശ് മരണപ്പെട്ടിരുന്നു.
ബ്രിട്ടീഷ് കൊളംബിയയിലെ പെൻഡിക്ടണിൽ സഹോദരൻ അർജുനൊപ്പമായിരുന്നു ഋഷികേശ് താമസിച്ചിരുന്നത്. എംഎംഎയും ബോക്സിങും പരിശീലിച്ചിരുന്ന ഇയാൾ ഒരു പ്രൊഫഷണൽ ഫൈറ്ററാകുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയിലേക്ക് കുടിയേറിയതെന്ന് കുടുംബം അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.