ന്യൂയോർക്ക്: ഇറാനുമായുള്ള സമാധാന കരാറിന് അന്തിമരൂപം നൽകാൻ ഉടൻ യോഗം ചേരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിൻ്റെ പ്രതികരണം. തങ്ങൾക്ക് ഒരിക്കലും ആണവായുധമോ ബോംബോ ഉണ്ടാകില്ലെന്ന് ഇറാൻ സമ്മതിക്കണമെന്ന ആവശ്യം ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് ഉന്നയിച്ചിട്ടുണ്ട്. നിയന്ത്രണമില്ലാതെ ഗതാഗതം നടത്തുന്ന നിലയിൽ ടോളുകളൊന്നുമില്ലാതെ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യവും ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ട്.
ഹോർമൂസിൽ സ്ഥാപിച്ചിരിക്കുന്ന അവശേഷിക്കുന്ന ജല മൈനുകളും (ബോംബുകൾ) ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ മികച്ച അണ്ടർവാട്ടർ മൈൻ സ്വീപ്പർമാരെ ഉപയോഗിച്ച് ഞങ്ങൾ അത്തരം നിരവധി മൈനുകൾ സ്ഫോടനത്തിലൂടെ നീക്കം ചെയ്തിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'നമ്മുടെ അത്ഭുതകരവും അഭൂതപൂർവവുമായ നാവിക ഉപരോധം കാരണം കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ ഇപ്പോൾ നീക്കം ചെയ്യപ്പെടും, "വീട്ടിലേക്ക് പോകാനുള്ള" പ്രക്രിയ ആരംഭിച്ചേക്കാം!' എന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
സമ്പുഷ്ടമായ ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച സൂചനയും ട്രംപിൻ്റെ പോസ്റ്റിലുണ്ട്. 11 മാസം മുമ്പ് അമേരിക്കയുടെ ശക്തമായ B2 ബോംബർ ആക്രമണത്തിൽ ഉണ്ടായ 'ന്യൂക്ലിയർ ഡസ്റ്റ്' എന്ന് വിളിക്കപ്പെടുന്ന സമ്പുഷ്ടമായ വസ്തുക്കൾ കുഴിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയും അമേരിക്കയും ചൈനയും ചേർന്ന് ഈ പ്രവർത്തി ചെയ്യുമെന്നാണ് ട്രംപ് ചൂണ്ടിക്കാണിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പണം കൈമാറ്റം ചെയ്യില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 'വളരെ കുറഞ്ഞ പ്രാധാന്യമുള്ള മറ്റ് ഇനങ്ങൾക്ക് ധാരണയായിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കാൻ ഞാൻ ഇപ്പോൾ സിറ്റുവേഷൻ റൂമിൽ യോഗം ചേരും. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!' എന്ന് പറഞ്ഞാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. എന്നാൽ ട്രംപിൻ്റെ നിലപാടിനോട് ഇറാൻ പ്രതികരിച്ചിട്ടില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.