Thursday, 4 June 2026

ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ  മേരീക്വീൻസ് മിഷൻ  ആശുപത്രിയുടെ ഡയറക്ടറായി ചുമതലയേറ്റു

ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഡയറക്ടറായി ചുമതലയേറ്റു

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ  ആശുപത്രിയുടെ ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി   ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ ചുമതലയേറ്റു. കഴിഞ്ഞ ഒരു ദശാബ്‌ദക്കാലമായി  ആശുപത്രിയുടെ ജോയിൻ്റ് ഡയറക്ടറും, ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി പ്രവർത്തിച്ചു വരികയായിരുന്നു. കോട്ടയം സി.എം.ഐ സെൻ്റ് ജോസഫ് പ്രവിശ്യയിലെ വൈദികനായ അദ്ദേഹം  പരിസ്ഥിതി, ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്  ആരോഗ്യരംഗത്ത്  മാറ്റങ്ങൾ കൊണ്ടുവരുന്നതിലും സുസ്ഥിര വികസനത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 

ഗ്രാമീണ ആരോഗ്യരംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും, ആശുപത്രിയെ ഒരു മോഡൽ ഹോസ്‌പിറ്റലായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ച അദ്ദേഹം മേഖലയിലെ ഏറ്റവും മികച്ചതും ഗ്രീൻ ഓ.ടി അംഗീകാരമുള്ളതുമായ ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സ്, എല്ലാ വിഭാഗങ്ങൾക്കും എൻ.എ. ബി. എച്ച് അംഗീകാരം, അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ നിർണ്ണയ സംവിധാനങ്ങൾ ഒരുക്കുന്നതിലും, വിവിധ സൂപ്പർ സ്പെഷ്യലിറ്റികൾ അടക്കമുള്ള വിവിധ ചികിത്സാവിഭാഗങ്ങൾക്ക് തുടക്കം കുറിക്കുന്നതിനു           

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് പിന്തുണയേറുന്നു; ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് പിന്തുണയേറുന്നു; ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും

ദില്ലി: കോക്രോച്ച് ജനത പാർട്ടിയുടെ ശനിയാഴ്ചത്തെ പ്രതിഷേധത്തിൽ ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും. സിജെപി ക്ഷണിച്ചതനുസരിച്ച് എസ്എഫ്ഐ ദില്ലി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. എന്നാല്‍, അണികൾ കൂട്ടമായി പങ്കെടുക്കുന്നത് തീരുമാനിച്ചിട്ടില്ല. ഐസയുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയറിയിച്ച് കൂടുതൽ പ്രമുഖർ

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധം മറ്റന്നാൾ നടക്കാനിരിക്കേയാണ് കൂടുതൽ പ്രമുഖർ പിന്തുണ അറിയിക്കുന്നത്. പ്രമുഖ സാമൂഹ്യപ്രവർത്തകനായ സോനം വാങ്ചുക് പ്രതിഷേധത്തിന്റെ ഭാ​ഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് ശനിയാഴ്ച ദില്ലിയിലെത്തി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് നടൻ പ്രകാശ്‍രാജും അറിയിച്ചത്. നേരത്തെ നിശ്ചിയിച്ച സിനിമാ ചിത്രീകരണത്തിൽനിന്നും സമയം കണ്ടെത്തി വരാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നത്. കൂടുതൽ പ്രമുഖർ പ്രതിഷേധത്തിന്റെ ഭാ​ഗമാകുമെന്നാണ് വിവരം. രാഷ്ട്രീയ പാർട്ടികളോടും പ്രതിഷേധത്തിന്റെ ഭാ​ഗമാകാൻ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ കൂട്ടായ്മ രാഷ്ട്രീയ പാർട്ടിയാകില്ലെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള വിവിധ വിഷയങ്ങൾ ഏറ്റെടുക്കുമെന്നും സിജെപി വക്താവ് വിജേത ദഹിയ പറഞ്ഞു. കേരളത്തിലും സിജെപിക്ക് ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപകൻ അഭിജിത് ദീപ്കേ ഇനി ഇന്ത്യയിൽ തുടരുമോയെന്ന് വ്യക്തതയില്ല, നടൻ ഫഹദ് ഫാസിലടക്കം കേരളത്തിലെ പ്രമുഖരെയും വക്താവ് സിജെപിയിലേക്ക് ക്ഷണിച്ചു.

അതേസമയം, പ്രതിഷേധം സമൂ​ഹമാധ്യമങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. സിജെപിക്ക് നിർദേശങ്ങളുമായി ശശി തരൂർ എംപി രം​ഗത്തെത്തി. കേവലം സമൂഹമാധ്യമങ്ങളിലെ മീമുകളിൽ പ്രതിഷേധം ഒതുങ്ങരുത്, പാറ്റകളായി അറിയപ്പെടേണ്ടവരോ പരി​ഗണിക്കപ്പെടേണ്ടവരോ അല്ല യുവാക്കൾ. ജനപ്രതിനിധികളിലും സംവിധാനങ്ങളിലും നിരന്തരം സമ്മർദം ചെലുത്തണമെന്നും തരൂർ ഇം​ഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഓപ്പറേഷൻ സിന്ദൂർ' മറക്കാം; പാക് സൗഹൃദം മാറ്റിവെച്ച് ഇന്ത്യയുമായി അടുക്കാൻ തുർക്കി

'ഓപ്പറേഷൻ സിന്ദൂർ' മറക്കാം; പാക് സൗഹൃദം മാറ്റിവെച്ച് ഇന്ത്യയുമായി അടുക്കാൻ തുർക്കി

'ഓപ്പറേഷൻ സിന്ദൂർ' സൃഷ്ടിച്ച തന്ത്രപരമായ ചലനങ്ങൾക്ക് പിന്നാലെ, ഭൗമരാഷ്ട്രീയ രംഗത്ത് നിർണായകമായ ഒരു മാറ്റത്തിന് തുടക്കമിട്ട് തുർക്കി. പാകിസ്ഥാനുമായുള്ള തങ്ങളുടെ ദീർഘവും അടിയുറച്ചതുമായ ബന്ധത്തിന്റെ നിഴലിൽ ഒതുക്കാതെ, ഇന്ത്യയുമായുള്ള ഉഭയകക്ഷി നയതന്ത്രത്തെ തികച്ചും സ്വതന്ത്രമായ മറ്റൊരു പാതയിലൂടെ കൊണ്ടുപോകാൻ തുർക്കി ശക്തമായ താല്പര്യം പ്രകടിപ്പിക്കുന്നതായാണ് വിവരം

ദക്ഷിണേഷ്യൻ പ്രാദേശിക തർക്കങ്ങൾ ഇന്ത്യയുമായുള്ള തങ്ങളുടെ സാമ്പത്തിക-നയതന്ത്രവുമായി ബാധിക്കാതിരിക്കാൻ തുർക്കി സജീവമായി ശ്രമിക്കുന്നുണ്ടെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.പ്രായോഗികവും പരസ്പര നേട്ടമുള്ളതുമായ ഒരു നയതന്ത്ര അടിത്തറ കെട്ടിപ്പടുക്കാനാണ് തുർക്കിയുടെ ശ്രമം.

വിദേശനയ നിലപാടിൽ വരുത്തിയ ഈ ശ്രദ്ധേയമായ തിരുത്തലിലൂടെ, ഇന്ത്യയുമായി തങ്ങൾക്ക് ഉഭയകക്ഷി തർക്കങ്ങളൊന്നുമില്ലെന്നാണ് തുർക്കി അധികൃതർ വ്യക്തമാക്കുന്നത്. പ്രകോപനപരമായ പ്രാദേശിക വാദങ്ങൾ ഒഴിവാക്കിക്കൊണ്ട് കൂടുതൽ സാധാരണമായ ഒരു രാഷ്ട്രാന്തര നയതന്ത്രത്തിലേക്ക് മാറാനുള്ള ബോധപൂർവമായ ശ്രമമാണിത്.
ബന്ധപ്പെട്ട വാർത്തകൾ 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൾഫിലെ സംഘർഷ സാഹചര്യത്തിനിടെ നിർണായക നീക്കം; ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് ഡൊണാൾഡ് ട്രംപ്, സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ച

ഗൾഫിലെ സംഘർഷ സാഹചര്യത്തിനിടെ നിർണായക നീക്കം; ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് ഡൊണാൾഡ് ട്രംപ്, സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ച

ദോഹ: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണ്ണായക ഫോൺ സംഭാഷണം നടത്തി. ബുധനാഴ്ചയായിരുന്നു ഇരു നേതാക്കളും തമ്മിൽ മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് സംസാരിച്ചതെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള പ്രാദേശിക, അന്തർദ്ദേശീയ ശ്രമങ്ങളെക്കുറിച്ച് ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. തർക്കങ്ങൾ പരിഹരിക്കുന്നതിന് സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങൾക്കും ചർച്ചകൾക്കും മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ഖത്തർ അമീർ ശൈഖ് തമീം വ്യക്തമാക്കി. കൂടുതൽ മേഖലകളിലേക്ക് സംഘർഷം വ്യാപിക്കുന്നത് തടയാനും പ്രാദേശിക സുരക്ഷ ശക്തമാക്കാനും എല്ലാ കക്ഷികളും ചർച്ചയ്ക്ക് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആഗോള വിപണിയും കപ്പൽ ഗതാഗതവും സംരക്ഷിക്കണം

നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ തുടരുന്നതിന്റെ പ്രാധാന്യവും ഫോൺ കോളിൽ വിഷയമായി. വിമാനത്താവളങ്ങൾക്ക് നേരെയും കപ്പലുകൾക്ക് നേരെയും ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര സമുദ്ര ഗതാഗതം സുരക്ഷിതമാക്കേണ്ടതിന്റെയും തന്ത്രപ്രധാനമായ ജലപാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ഇരു നേതാക്കളും വ്യക്തമാക്കി. ആഗോള വിതരണ ശൃംഖലയെയും ഊർജ്ജ വിപണിയെയും ബാധിക്കാത്ത രീതിയിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ സംയുക്തമായി ശ്രമിക്കുമെന്നും ചർച്ചയിൽ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എണ്ണാമെങ്കില്‍ എണ്ണിക്കോ, ട്രംപിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ; പുത്തന്‍ ആണവ പ്ലാന്റില്‍ കിമ്മിന്റെ ചിത്രം

എണ്ണാമെങ്കില്‍ എണ്ണിക്കോ, ട്രംപിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ; പുത്തന്‍ ആണവ പ്ലാന്റില്‍ കിമ്മിന്റെ ചിത്രം

പ്യോങ്‌യാങ്: ഇറാന്റെ ആണവായുധശേഷി ഇല്ലാതാക്കാനെന്ന് അവകാശപ്പെട്ട് അമേരിക്ക ഇസ്രായേലിനൊപ്പം നടത്തിയ ആക്രമണം സമാധാന കരാര്‍ ശ്രമങ്ങളിലേക്ക് വഴിമാറിയതിനിടെ, സ്വന്തം ആണവശേഷി വ്യക്തമാക്കുന്ന ചിത്രം പുറത്തുവിട്ട് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, തങ്ങളുടെ ആണവ ആവനാഴിയിലെ ഏറ്റവും പുതിയ കാല്‍വെപ്പായ, പുതിയ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് സന്ദര്‍ശിക്കുന്നതിന്റെ ചിത്രമാണ് ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഉത്തരകൊറിയ തങ്ങളുടെ ആണവശേഖരം അതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് യുഎസ് ഇന്റലിജന്‍സ് വിശകലനങ്ങള്‍ ഉദ്ധരിച്ച് സിഎന്‍എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

സെന്‍ട്രിഫ്യൂജുകളുടെ നിരകള്‍ക്കിടയിലൂടെ കിം നടന്നുപോകുന്നതാണ് പുറത്തുവിട്ട ചിത്രം. കിമ്മിനൊപ്പം ആണവശാസ്ത്രജ്ഞരും ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. അഞ്ച് വര്‍ഷത്തെ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചതിന് ആണവ ശാസ്ത്രജ്ഞരെ കിം പ്രശംസിച്ചു. രാജ്യത്തിന്റെ ആണവശേഷി ഊഹിക്കാവുന്നതിലും അപ്പുറമാണ് എന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്ലാന്റില്‍ കൂടുതല്‍ അത്യാധുനികമായ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെ.സി.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വര്‍ഷത്തിനിടെ ഉത്തരകൊറിയ ആയുധമുണ്ടാക്കാനുള്ള ആണവ സാമഗ്രികള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ പ്ലാന്റ് ആണവ പ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ ഡോര്‍ തെറിച്ചുവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ ഡോര്‍ തെറിച്ചുവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ ഡോര്‍ തെറിച്ചുവീണു. തച്ചമ്പാറയിലെ ദേശബന്ധു സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കയറ്റിവന്ന ബസിന്റെ ഡോറാണ് തെറിച്ചുവീണത്. ആളപായമില്ല. തച്ചമ്പാറ അരപ്പാറ റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പാണ് അപകടമുണ്ടായിരിക്കുന്നത്. ഡോര്‍ തെറിച്ചു വീണ സമയം റോഡിലൂടെ കുട്ടികളോ മറ്റ് യാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം മുടങ്ങി, ഭരണാനുകൂല സംഘടനയിലെ നേതാക്കള്‍ ഇടപെട്ടതുകൊണ്ടെന്ന് ആരോപണം

ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം മുടങ്ങി, ഭരണാനുകൂല സംഘടനയിലെ നേതാക്കള്‍ ഇടപെട്ടതുകൊണ്ടെന്ന് ആരോപണം

കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ മെയ് മാസത്തെ ശമ്പളം മുടങ്ങി. മുൻ സർക്കാർ നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരുടെ ശമ്പളമാണ് മുടങ്ങിയത്. ഓരോ മാസവും ഒന്നാം തീയതി ലഭിക്കുന്ന ശമ്പളം മൂന്ന് ദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നാണ് പരാതി. അധികാരമാറ്റത്തിന് പിന്നാലെ ഭരണാനുകൂല സംഘടനയിലെ നേതാക്കള്‍ ഇടപെട്ടതാണ് ശമ്പളം മുടങ്ങാനുള്ള കാരണമെന്നാണ് ആരോപണം.

രാഷ്ട്രീയ വൈരാഗ്യം മുന്‍നിര്‍ത്തി ബോധപൂര്‍വ്വം ശമ്പളം തടഞ്ഞെന്നാണ് മുന്‍ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകര്‍ ഉയര്‍ത്തുന്ന ആരോപണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ മുറയ്ക്ക് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകര്‍ രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ നിയോഗിക്കുന്ന അഭിഭാഷകര്‍ പദവി ഏറ്റെടുക്കുന്നതോടെയാണ് മുന്‍ അഭിഭാഷകര്‍ സ്ഥാനമൊഴിയുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍ സര്‍ക്കാരിന്റെ അഭിഭാഷകരില്‍ പലര്‍ക്കും മെയ് മാസത്തെ ശമ്പളം മുടങ്ങിയത്. ഇന്നും ശമ്പളം ലഭിച്ചില്ലെങ്കിൽ അഡ്വക്കറ്റ് ജനറലിനെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിക്കാനാണ് അഭിഭാഷകരുടെ തീരുമാനം. ഒപ്പം സർക്കാർ അഭിഭാഷകർ നാളെ കൂട്ട അവധി എടുക്കുമെന്നും അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വത്തിക്കാനിൽ 'പ്രകൃതിസൗഹൃദ-ഊർജ്ജോത്പാദനപദ്ധതി" നടപ്പിലാക്കാനായി “ഫ്രാത്തെല്ലോ സോളെ ഫൗണ്ടേഷന്' രൂപം നൽകി ലിയോ പാപ്പാ

വത്തിക്കാനിൽ 'പ്രകൃതിസൗഹൃദ-ഊർജ്ജോത്പാദനപദ്ധതി" നടപ്പിലാക്കാനായി “ഫ്രാത്തെല്ലോ സോളെ ഫൗണ്ടേഷന്' രൂപം നൽകി ലിയോ പാപ്പാ

പ്രകൃതിസൗഹൃദ ഊർജ്ജോത്പാദനം ലക്ഷ്യമാക്കി “ഫ്രാത്തെല്ലോ സോളെ' (Fratello Sole) ഫൗണ്ടേഷൻ സ്ഥാപിച്ച് ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 1-ന് എഴുതി ഒപ്പുവച്ച ഒരു ഉത്തരവിലൂടെ (Chirografo) യാണ്, വത്തിക്കാന്റെ ഊർജ സ്വയംപര്യാപ്തതയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള പുതിയ സംരഭത്തിന് പരിശുദ്ധ പിതാവ് ജന്മമേകിയത്. തന്റെ മുൻഗാമിയായ  ഫ്രാൻസിസ് മാർപാപ്പ 2024 ജൂൺ 21-ന് സ്വയാധികാരപ്രകാരം (Motu Proprio) നൽകിയ ഉത്തരവിൽ ഊന്നിപ്പറഞ്ഞ “സുസ്ഥിര വികസന മാതൃകയിലുള്ള പരിവർത്തനത്തിന്റെ" ആവശ്യകതയെ പരിഗണിച്ച ലിയോ പാപ്പാ ആ പദ്ധതിയുടെ തുടർച്ചയായിട്ടാണ് ഈ ഫൗണ്ടേഷൻ രൂപീകരിച്ചത്.

വത്തിക്കാനിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെയുള്ള സാന്ത മരിയ ദി ഗലേറിയ (Santa Maria di Galeria) എന്ന വത്തിക്കാന്റെ സ്ഥലത്താണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ നടക്കുക. ഇവിടെ സ്ഥാപിക്കുന്ന അഗ്രിവോൾട്ടായിക് സംവിധാനം വഴി കൃഷിയും സൗരോർജ ഉൽപാദനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് ഫൗണ്ടേഷന്റെ ലക്‌ഷ്യം. ഈ  പുതിയ സംരംഭത്തിലൂടെ, സാന്ത മരിയ ദി ഗലേറിയയിൽ സ്ഥിതി ചെയ്യുന്ന റേഡിയോ പ്രക്ഷേപണ നിലയത്തിനും, വത്തിക്കാനും സമ്പൂർണ്ണ ഊർജ്ജ സ്വയംപര്യാപ്തത ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാപ്പാ ഒപ്പുവച്ച ഈ രേഖ വ്യക്തമാക്കുന്നു. 

ആദ്യത്തെ മൂന്ന് വർഷങ്ങളിലേക്ക്, വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് അധ്യക്ഷ സിസ്റ്റർ റാഫയേലേ പെത്രിനി, അപ്പസ്തോലിക സിംഹാസനത്തിന്റെ പൈതൃകസ്വത്തുക്കളുടെ ഭരണസമിതി (APSA) അധ്യക്ഷൻ മോൺസിഞ്ഞോർ ജ്യോർദാനോ പിച്ചിനോത്തി എസ്.ഡി.ബി. എന്നിവരെ യഥാക്രമം പ്രസിഡന്റായും വൈസ് പ്രസിഡന്റായും മാർപ്പാപ്പ നിയമിച്ചു. ഫൗണ്ടേഷന്റെ ആസ്ഥാനം വത്തിക്കാൻ ആയിരിക്കും.

സഭയുടെ സാമൂഹിക പ്രബോധനങ്ങളിൽ പരാമർശിക്കുന്ന 'പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തെ' അടിസ്ഥാനമാക്കി, പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ഊർജ്ജ ഉൽപാദനവും കാർഷിക പ്രവർത്തനങ്ങളും എങ്ങനെ സമന്വയിപ്പിക്കാമെന്നതിന് ലോകത്തിനു മുൻപിൽ  മാതൃകയായാണ് “ഫ്രാത്തെല്ലോ സോളെ" ഫൗണ്ടേഷൻ പ്രവർത്തിക്കുക.

2025 ജൂലൈ 31-ന് ഇറ്റാലിയൻ ഭരണാധികാരികളുമായി വത്തിക്കാൻ ഒപ്പുവച്ചതും 2026 മെയ് 27-ന് പ്രാബല്യത്തിൽ വന്നതുമായ ഉഭയകക്ഷി കരാർ, ഈ സംരംഭം യാഥാർത്ഥ്യവത്കരിക്കുന്നതിലേക്ക് നയിച്ച നടപടികളിൽ ഒന്നായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്റെ ‌ഡ്രോൺ ആക്രമണം; കുവൈറ്റ് വിമാനത്താവളത്തിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ!

ഇറാന്റെ ‌ഡ്രോൺ ആക്രമണം; കുവൈറ്റ് വിമാനത്താവളത്തിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ!

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അറുപതോളം പേർക്ക് പരിക്കേറ്റ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. കുവൈറ്റിന്റെ വ്യോമയാന സംവിധാനങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായ ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

എന്നാൽ കുവൈറ്റ് വിമാനത്താവളം ലക്ഷ്യമിട്ടുളള ആക്രമണമല്ല ഉണ്ടായതെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചത്. ഇറാനിയൻ മിസൈലുകളെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട തകരാറായ യുഎസ് നിർമിത പാട്രിയറ്റ് മിസൈലാണ് നാശനഷ്ടങ്ങൾക്ക് കാരണമെന്നാണ് ഇറാന്റെ അവകാശവാദം

കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ എക്‌സിലൂടെയാണ് ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഡ്രോൺ പതിച്ചതിനെ തുടർന്ന് വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൂർണമായി തകരുന്നത് വീഡിയോയിൽ കാണാൻ സാധിക്കും

'2026 ജൂൺ 3 ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന് നേരെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ക്രൂരമായ ഇറാനിയൻ ആക്രമണത്തിന്റെ ആദ്യ നിമിഷങ്ങൾ'എന്ന കുറിപ്പോടെയാണ് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'ഈ ആക്രമണത്തിൽ ഒരാളുടെ ജീവൻ നഷ്ടപ്പെടുകയും നിരവിധി പേർക്ക് പരിക്കേൽക്കുകയും കനത്ത ഭൗതിക നാശ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു'-കുറിപ്പിൽ പറയുന്നു 