Thursday, 16 July 2026

മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കം? എൻ.സി.പി. ലയനചർച്ചകൾ സജീവം; ബി.ജെ.പി.യുടെ നീക്കങ്ങൾ ചർച്ചയാകുന്നു

മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കം? എൻ.സി.പി. ലയനചർച്ചകൾ സജീവം; ബി.ജെ.പി.യുടെ നീക്കങ്ങൾ ചർച്ചയാകുന്നു

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്ന സൂചനകൾ ശക്തമാകുന്നു. എൻ.സി.പി.യുടെ രണ്ട് വിഭാഗങ്ങളെയും വീണ്ടും ഒന്നിപ്പിക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനും ബി.ജെ.പി. സജീവ നീക്കങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടുകളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുന്നത്.

ഇതിനിടെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഔദ്യോഗിക വസതിയിൽ എൻ.സി.പി.യുടെ ഇരുവിഭാഗങ്ങളിലെയും നേതാക്കൾ കഴിഞ്ഞ ദിവസം പ്രത്യേകം ചർച്ചകൾ നടത്തിയതായാണ് വിവരം. എന്നാൽ, ഇരുവിഭാഗം നേതാക്കളെയും ഒരുമിച്ചിരുത്തി ചർച്ച നടത്തിയോ, അതോ പ്രത്യേകം കൂടിക്കാഴ്ചകളായിരുന്നോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

അതേസമയം, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് ആവശ്യമായ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാൻ ബി.ജെ.പി. ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം ആരോപിച്ചിരുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി. (എസ്.പി.)യെയും ഡി.എം.കെ.യെയും അനുകൂല നിലപാടിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയിൽ നടന്ന പുതിയ രാഷ്ട്രീയ കൂടിക്കാഴ്ചകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ശരദ് പവാർ നേതൃത്വം നൽകുന്ന എൻ.സി.പി. (എസ്.പി.) വിഭാഗത്തിനുള്ളിൽ ഭാവി രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ച് വ്യാപക ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ബി.ജെ.പി.യുമായി സഹകരണമോ, എൻ.സി.പി. വിഭാഗങ്ങളുടെ പുനരൈക്യമോ എന്നതടക്കമുള്ള സാധ്യതകൾ പാർട്ടിക്കുള്ളിൽ പരിഗണിക്കപ്പെടുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

എന്നാൽ, ലയനചർച്ചകളെക്കുറിച്ചോ പുതിയ രാഷ്ട്രീയ ധാരണകളെക്കുറിച്ചോ ബി.ജെ.പി.യോ എൻ.സി.പി.യുടെ ഏതെങ്കിലും വിഭാഗമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങൾ വരും ദിവസങ്ങളിലും ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി തുടരുമെന്നാണ് വിലയിരുത്തൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ജീവനും അപകടത്തിൽ; കക്കോടിയിലെ ഭൂഗർഭ ജലസംഭരണി ദുരന്തത്തിൽ തൊഴിലാളി മരിച്ചു

രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ജീവനും അപകടത്തിൽ; കക്കോടിയിലെ ഭൂഗർഭ ജലസംഭരണി ദുരന്തത്തിൽ തൊഴിലാളി മരിച്ചു

കോഴിക്കോട്: കക്കോടി മൂട്ടോളി–പയമ്പ്ര റോഡ് ജങ്ഷന് സമീപം പുതുതായി നിർമിച്ച ഭൂഗർഭ ജലസംഭരണിയിൽ ഇറങ്ങിയ നിർമാണത്തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. പാലത്ത് പുതുക്കുടി പൊയിൽ സ്വദേശി സിറാജ് (42) ആണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പണയംവെച്ച് ടാങ്കിനകത്തേക്ക് ഇറങ്ങിയ കൂറിയർ സ്ഥാപനത്തിലെ ജീവനക്കാരൻ വിശ്വനാഥൻ (42) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ 11.30ഓടെയാണ് അപകടം. മഴവെള്ളം കെട്ടിക്കിടക്കുകയും ആഴ്ചകളായി വായുസഞ്ചാരമില്ലാതെ അടഞ്ഞുകിടക്കുകയും ചെയ്തിരുന്ന ഭൂഗർഭ ജലസംഭരണിയിലെ കോൺക്രീറ്റ് തട്ടുപലക പൊളിക്കാനായി സിറാജ് ഇറങ്ങിയതായിരുന്നു. ടാങ്കിനകത്ത് പ്രവേശിച്ച ഉടൻ ശ്വാസതടസ്സം അനുഭവപ്പെട്ട സിറാജ് കുഴഞ്ഞുവീണു.

സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഷവാതകത്തിന്റെ സാന്നിധ്യം കാരണം പിൻവാങ്ങേണ്ടിവന്നു. ഇതിനിടെയാണ് സമീപത്തെ കൂറിയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിശ്വനാഥൻ മറ്റൊന്നും ചിന്തിക്കാതെ സിറാജിനെ രക്ഷിക്കാൻ ടാങ്കിലിറങ്ങിയത്. എന്നാൽ അദ്ദേഹത്തിനും ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധരഹിതനായി വീഴുകയും ചെയ്തു.

വിവരം ലഭിച്ചയുടൻ വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ബ്രീത്തിങ് അപ്പാരറ്റസിന്റെ സഹായത്തോടെ ഫയർ ഓഫീസർ പി. അഭിലാഷ് ടാങ്കിനകത്ത് ഇറങ്ങി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. എന്നാൽ സിറാജിന്റെ ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, ഹൃദയമിടിപ്പ് നിലച്ച നിലയിലായിരുന്ന വിശ്വനാഥന് അഗ്നിരക്ഷാസേന ആംബുലൻസിൽവെച്ച് തുടർച്ചയായി സി.പി.ആർ. നൽകി. മലാപ്പറമ്പിലെ ആശുപത്രിയിലെത്തും മുമ്പ് വിശ്വനാഥൻ വീണ്ടും ശ്വസിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു. കൃത്യസമയത്ത് നൽകിയ സി.പി.ആർ. ആണ് ജീവൻ തിരിച്ചുകിട്ടാൻ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് സിറാജ് മരിച്ചതെന്ന് കണ്ടെത്തി. വിഷവാതകം ശ്വസിച്ചതാണോ എന്നത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ.

ഈ ദുരന്തം 2015-ൽ കോഴിക്കോട് പാളയത്ത് ഓവുചാലിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങി ജീവത്യാഗം ചെയ്ത ഓട്ടോ ഡ്രൈവർ നൗഷാദിനെ വീണ്ടും ഓർമ്മിപ്പിക്കുന്നതായും നാട്ടുകാർ പറഞ്ഞു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭൂഗർഭ ടാങ്കുകളിലും മാൻഹോളുകളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും വിഷവാതക പരിശോധനയും ഇല്ലാതെ തൊഴിലാളികളെ ഇറക്കുന്നത് ഗുരുതര അപകടങ്ങൾക്ക് വഴിവെക്കുമെന്ന് അഗ്നിരക്ഷാസേന വീണ്ടും മുന്നറിയിപ്പ് നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഴ ചതിച്ചു; ഡാമുകളിൽ വെറും 29% വെള്ളം... കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക്? ലോഡ് ഷെഡ്ഡിങ് കടുപ്പിക്കാൻ സാധ്യത

മഴ ചതിച്ചു; ഡാമുകളിൽ വെറും 29% വെള്ളം... കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക്? ലോഡ് ഷെഡ്ഡിങ് കടുപ്പിക്കാൻ സാധ്യത

പത്തനംതിട്ട: സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ കേരളത്തിന്റെ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ പ്രധാന ജലസംഭരണികളിലെ ആകെ ജലനിരപ്പ് 29 ശതമാനമായി താഴ്ന്നിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ ആഭ്യന്തര വൈദ്യുതോത്പാദനം വീണ്ടും കുറയുകയും, നിലവിലുള്ള ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിക്കുന്നതടക്കമുള്ള കടുത്ത നിയന്ത്രണ നടപടികളിലേക്ക് കെഎസ്ഇബി നീങ്ങേണ്ടി വരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, മഴ മാറിയതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതോപഭോഗം വർധിച്ചതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനൊപ്പം പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ തടസ്സങ്ങളും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതികളായ ഇടുക്കിയിലും ശബരിഗിരിയിലും ഇപ്പോൾ ശേഷിക്കുന്നത് വെറും 29 ശതമാനം വെള്ളമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം ജലശേഖരമാണ് അന്ന് ഉണ്ടായിരുന്നത്. ജലലഭ്യതയിലെ ഈ കുറവ് വൈദ്യുതോത്പാദനത്തിലും വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര വൈദ്യുതോത്പാദനം 16.608 ദശലക്ഷം യൂണിറ്റ് മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 44.221 ദശലക്ഷം യൂണിറ്റ് ആയിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ ആകെ വൈദ്യുതോപഭോഗം 88.6419 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഇതിൽ 68.8148 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് വാങ്ങിയാണ് ആവശ്യകത നിറവേറ്റിയത്.

ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ബുധനാഴ്ച 5.941 ദശലക്ഷം യൂണിറ്റും, ശബരിഗിരിയിൽ 2.3886 ദശലക്ഷം യൂണിറ്റും മാത്രമാണ് ഉത്പാദിപ്പിച്ചത്. ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പട്ടി തുടങ്ങിയ എ ഗ്രേഡ് പദ്ധതികളിലും സമാനമായ സാഹചര്യമാണുള്ളത്. മാട്ടുപ്പട്ടി ഡാമിൽ നിലവിൽ 10 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ ശബരിഗിരിയെ ആശ്രയിക്കുന്ന കക്കാട്, അള്ളുങ്കൽ, കാരിക്കയം, മണിയാർ, പെരുനാട് ജലവൈദ്യുത പദ്ധതികളിലും ഉത്പാദനം നാമമാത്രമായി തുടരുകയാണ്.

മഴ വീണ്ടും ശക്തമാകാത്ത പക്ഷം സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനും നിയന്ത്രണ നടപടികൾ ശക്തിപ്പെടാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാഴ്‌സൽ ഡ്രോപ്പ് മോഡൽ പൊളിഞ്ഞു; ചളിക്കവട്ടത്ത് ഒരു കിലോയ്ക്ക് മേൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

പാഴ്‌സൽ ഡ്രോപ്പ് മോഡൽ പൊളിഞ്ഞു; ചളിക്കവട്ടത്ത് ഒരു കിലോയ്ക്ക് മേൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

കൊച്ചി: ലഹരിമാഫിയയുടെ പുതിയ "പാഴ്‌സൽ ഡ്രോപ്പ്" തന്ത്രം എക്സൈസ് തകർത്തു. ആളൊഴിഞ്ഞ സ്ഥലത്ത് കഞ്ചാവ് അടങ്ങിയ പാഴ്‌സൽ ഉപേക്ഷിക്കാൻ എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ഷാരൂഖ് ഖാൻ (26) ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിയിലായത്.

ചളിക്കവട്ടത്ത് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശം നിന്ന് 1.058 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എക്സൈസും മറ്റ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികളും ലഹരിവേട്ട ശക്തമാക്കിയതോടെ, ലഹരിമാഫിയ ഇടപാടുകൾക്കായി പുതിയ രീതികളിലേക്ക് മാറിയിരിക്കുകയാണ്. ഉപഭോക്താക്കളിൽ നിന്ന് മുൻകൂട്ടി പണം അക്കൗണ്ടിലേക്ക് സ്വീകരിച്ച ശേഷം, ലഹരിവസ്തുക്കൾ അടങ്ങിയ പാഴ്‌സൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയും, പിന്നീട് അതിന്റെ ഫോട്ടോയും വീഡിയോയും ഉപഭോക്താക്കൾക്ക് അയച്ചുനൽകുകയും ചെയ്യുന്നതാണ് പുതിയ രീതി. തുടർന്ന് ഉപഭോക്താക്കൾ സ്ഥലത്തെത്തി പാഴ്‌സൽ കൈപ്പറ്റുന്നതുമാണ് പതിവ്.

ജൂലൈ 14-ന് ചളിക്കവട്ടം പ്രദേശത്ത് ഇത്തരമൊരു ഇടപാട് നടക്കുമെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് മേഖലയിൽ നിരീക്ഷണം ശക്തമാക്കി. സംശയാസ്പദമായി എത്തിയ ഷാരൂഖ് ഖാനെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ലഹരിമാഫിയയുടെ പുതിയ പ്രവർത്തനരീതികൾ കണ്ടെത്തി ശക്തമായ നടപടി തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍

സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍

 പ്ലെയിന്‍ സര്‍വീസ് 19 മുതല്‍
വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍

കൊച്ചിയില്‍ നിന്നുള്ള ലക്ഷദ്വീപ് സി പ്ലെയിന്‍ സര്‍വീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. തിങ്കളാഴ്ച മുതല്‍ സാധാരണ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.
രാജ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഏക സീ പ്ലെയിന്‍ സര്‍വീസാണു കൊച്ചിയില്‍ നിന്നു ലക്ഷദ്വീപിലേക്ക് ആരംഭിക്കുന്നത്. കനേഡിയന്‍ നിര്‍മിത 'വൈക്കിങ് ഡിഎച്ച്‌സി6400 ട്വിന്‍ ഓട്ടര്‍' വിമാനമാണു സര്‍വീസിനായി ഉപയോഗിക്കുന്നത്. ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീ പ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

ലക്ഷദ്വീപിലെ അഗത്തി, കടമത്ത്, കല്‍പ്പേനി, കവരത്തി, കില്‍ത്താന്‍ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നത്. സ്‌കൈഹോപ്പ് വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. 20പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സര്‍വീസ് നടത്തുക. 45-50 മിനിറ്റാണ് യാത്രാസമയം. സ്‌കൈഹോപ്പിന് കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കും കുമരകത്തേക്കും സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. സിയാലാണ് സാധ്യതാപഠനം നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 15 July 2026

സഖറിയാ പെരുമ്പടവത്തിന്റെ 'തമിഴകത്തെ തോമ്മാപർവ്വം' മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു

സഖറിയാ പെരുമ്പടവത്തിന്റെ 'തമിഴകത്തെ തോമ്മാപർവ്വം' മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു

തിരുവനന്തപുരം: തമിഴ്നാട്ടിലെ മാർ തോമ്മാ ശ്ലീഹായുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് സഖറിയാ പെരുമ്പടവം രചിച്ച 'തമിഴകത്തെ തോമ്മാപർവ്വം' എന്ന ഗവേഷണ പഠനഗ്രന്ഥം പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. കോട്ടയം മഷിക്കൂട്ട് ഇംപ്രിന്റ് ആണ് ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ.
​പ്രകാശനച്ചടങ്ങിൽ സംസ്ഥാന മന്ത്രിമാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. അനൂപ് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
​കൂടാതെ തിരുവിതാംകോട് അരപ്പള്ളി മാനേജർ വന്ദ്യ ബർസ്ലീബി റമ്പാൻ, പോത്താറയിൽ പി. യു. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, ഫാ. വിജു ഏലിയാസ്, ഫാ. ജോർജ് വർഗീസ്, ശ്രീ. പി. വി. തോമസ് പുളിക്കീൽ, ഡോ. വി. എം. മാത്യു, ഡോ. ആൽവിൻ സണ്ണി, ജോസഫ് തോമസ് തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മാർ തോമ്മാ ശ്ലീഹായുടെ തമിഴകത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഗവേഷണ ഗ്രന്ഥം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മിഷൻ സമുദ്ര : സാധ്യതകളും വെല്ലുവിളികളും

മിഷൻ സമുദ്ര : സാധ്യതകളും വെല്ലുവിളികളും

പാലാ:. പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ തുറമുഖ നഗര വികസന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി. കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്നർ ടെർമിനൽ സർവീസസ് എം.ഡി. ശ്രീ. എബ്രാഹം വർഗ്ഗീസ് മുഖ്യപ്രഭാഷണവും അസോസിയേഷൻ ഉദ്ഘാടനവും നിർവഹിച്ചു. ബ്ലു ഇക്കോണമി ജോലി സാദ്ധ്യതകൾ, ചരക്ക് നീക്കം, കാർബൺ ക്രെഡിറ്റ്, മറൈൻ ടൂറിസം, ലോജിസ്റ്റിക്സ് എന്നിങ്ങനെ വിവിധ വിഷയങ്ങളെ മുൻ നിർത്തിയായിരുന്നു സെമിനാർ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ്, ഇക്കണോമിക്സ് വകുപ്പ് മേധാവി ഡോ.ബിജു കെ.സി., ഇക്കണോമിക്സ് അസോസിയേഷൻ കോ-ഓർഡിനേറ്റർ ശ്രീ. റോബേഴ്സ് തോമസ്,  പ്രസിഡന്റ് എലിസബത്ത് സോജി എന്നിവർ പ്രസംഗിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാർ കാവുകാട്ട് പിതാവിൻ്റെ ജന്മവാർഷികം ജൂലൈ 17 വെള്ളിയാഴ്ച  പ്രവിത്താനത്ത്.

മാർ കാവുകാട്ട് പിതാവിൻ്റെ ജന്മവാർഷികം ജൂലൈ 17 വെള്ളിയാഴ്ച പ്രവിത്താനത്ത്.

ദൈവദാസൻ മാർ മാത്യു കാവുകാട്ട്  പിതാവിന്റെ നൂറ്റി ഇരുപത്തിരണ്ടാമത് ജന്മവാർഷികം പ്രവിത്താനത്ത്  ദൈവദാസന്റെ  ജന്മഗൃഹത്തിൽ ആഘോഷപൂർവ്വം ആചരിക്കുന്നു.
 
ജൂലൈ 17 വെള്ളിയാഴ്ച  വൈകുന്നേരം 5 മണിക്ക് ദിവ്യബലിയും, തുടർന്ന് മറ്റ് തിരുക്കർമ്മങ്ങളും  നേർച്ചവിതരണവും ഉണ്ടായിരിക്കുന്നതാണ്.
       ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായിരുന്നു ദൈവദാസൻ മാർ മാത്യു കാവുകാട്ട് . ദൈവദാസൻ്റെ ചരമദിനമായ ഒക്ടോബർ 9 ന് ചങ്ങനാശ്ശേരി കത്തീഡ്രൽ പള്ളിയിലും പ്രവിത്താനം സെൻ്റ് അഗസ്റ്റ്യൻസ് പള്ളിയിലും നടക്കുന്ന ദിവ്യബലികളിലും നേർച്ച വിതരണത്തിലും അനേകായിരങ്ങൾ ഭക്ത്യാതര പൂർവ്വം പങ്കെടുക്കാറുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മഴയ്ക്ക് ശമനമായതോടെ ഇന്ന് വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വർധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ ചില പ്രദേശങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.