പത്തനംതിട്ട: സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ കേരളത്തിന്റെ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ പ്രധാന ജലസംഭരണികളിലെ ആകെ ജലനിരപ്പ് 29 ശതമാനമായി താഴ്ന്നിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ ആഭ്യന്തര വൈദ്യുതോത്പാദനം വീണ്ടും കുറയുകയും, നിലവിലുള്ള ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിക്കുന്നതടക്കമുള്ള കടുത്ത നിയന്ത്രണ നടപടികളിലേക്ക് കെഎസ്ഇബി നീങ്ങേണ്ടി വരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, മഴ മാറിയതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതോപഭോഗം വർധിച്ചതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനൊപ്പം പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ തടസ്സങ്ങളും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതികളായ ഇടുക്കിയിലും ശബരിഗിരിയിലും ഇപ്പോൾ ശേഷിക്കുന്നത് വെറും 29 ശതമാനം വെള്ളമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം ജലശേഖരമാണ് അന്ന് ഉണ്ടായിരുന്നത്. ജലലഭ്യതയിലെ ഈ കുറവ് വൈദ്യുതോത്പാദനത്തിലും വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര വൈദ്യുതോത്പാദനം 16.608 ദശലക്ഷം യൂണിറ്റ് മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 44.221 ദശലക്ഷം യൂണിറ്റ് ആയിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ ആകെ വൈദ്യുതോപഭോഗം 88.6419 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഇതിൽ 68.8148 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് വാങ്ങിയാണ് ആവശ്യകത നിറവേറ്റിയത്.
ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ബുധനാഴ്ച 5.941 ദശലക്ഷം യൂണിറ്റും, ശബരിഗിരിയിൽ 2.3886 ദശലക്ഷം യൂണിറ്റും മാത്രമാണ് ഉത്പാദിപ്പിച്ചത്. ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പട്ടി തുടങ്ങിയ എ ഗ്രേഡ് പദ്ധതികളിലും സമാനമായ സാഹചര്യമാണുള്ളത്. മാട്ടുപ്പട്ടി ഡാമിൽ നിലവിൽ 10 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ ശബരിഗിരിയെ ആശ്രയിക്കുന്ന കക്കാട്, അള്ളുങ്കൽ, കാരിക്കയം, മണിയാർ, പെരുനാട് ജലവൈദ്യുത പദ്ധതികളിലും ഉത്പാദനം നാമമാത്രമായി തുടരുകയാണ്.
മഴ വീണ്ടും ശക്തമാകാത്ത പക്ഷം സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനും നിയന്ത്രണ നടപടികൾ ശക്തിപ്പെടാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.