Friday, 17 July 2026

അമ്മാവനൊപ്പം കുളിക്കാനെത്തിയ 12കാരനെ മുതല കടിച്ചുകൊന്നു

അമ്മാവനൊപ്പം കുളിക്കാനെത്തിയ 12കാരനെ മുതല കടിച്ചുകൊന്നു

12കാരനെ മുതല കടിച്ചുകൊന്നു, ഭയപ്പെടുത്തുന്ന സംഭവം യുപിയിൽ

ലഖ്നൗ: രാജ്യത്തെ നടുക്കി വീണ്ടും മുതലയുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് ജീവൻ നഷ്ടമായി. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് 12 വയസ്സുകാരൻ മുതലയുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. ഘാഘ്ര നദിക്കരയിൽ വെച്ചായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം. അമ്മാവനൊപ്പം നദിക്കരയിൽ എത്തിയതായിരുന്നു കുട്ടി. ഇതിനിടെ അപ്രതീക്ഷിതമായി കുതിച്ചെത്തിയ ഭീമൻ മുതല കുട്ടിയെ കാലിൽ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഈ ഭയാനകമായ ദൃശ്യങ്ങൾ കണ്ട അമ്മാവൻ കുട്ടിയെ രക്ഷിക്കാൻ ഉടൻതന്നെ നദിയിലേക്ക് എടുത്തുചാടി.

നോക്കിനിൽക്കെ ജീവൻ പൊലിഞ്ഞു

കൺമുന്നിൽ വെച്ച് അനന്തരവനെ മുതല കൊണ്ടുപോകുന്നത് കണ്ട അമ്മാവൻ സർവ്വശക്തിയുമെടുത്ത് മുതലയെ നേരിടാൻ ശ്രമിച്ചു. എന്നാൽ, ഭീമാകാരനായ മുതലയുടെ ശക്തിക്ക് മുന്നിൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിഫലമായി. നിസ്സഹായനായി നോക്കിനിൽക്കാനേ ആ മനുഷ്യന് കഴിഞ്ഞുള്ളൂ. മുതല കുട്ടിയുമായി ആഴങ്ങളിലേക്ക് മറഞ്ഞതോടെ അമ്മാവൻ ബഹളം വെച്ച് ആളെക്കൂട്ടി. വിവരമറിഞ്ഞ് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നദിയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ പ്രദേശത്ത് മുതലകളുടെ ശല്യം രൂക്ഷമാണെന്ന പരാതി ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കയിലേക്ക്

രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കയിലേക്ക്

രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കരികെ
നേരത്തെ മെയ് 20ാം തീയതിയാണ് രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കരികെ. മിഡില്‍ ഈസ്റ്റ് യുദ്ധവും തുടര്‍ന്ന് എണ്ണവിപണിയിലുണ്ടായ വ്യതിയാനങ്ങളുമാണ് രൂപയുടെ വിലയിടിക്കുന്നത്. ഇതിനൊപ്പം വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് വലിയ രീതിയില്‍ പണം പുറത്തേക്ക് കൊണ്ടുപോകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമാവുന്നു. 

നേരത്തെ മെയ് 20ാം തീയതിയാണ് രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. അന്ന് 96.83 എന്ന നിലയിലേക്കാണ് രൂപകൂപ്പുകുത്തിയത്. വെള്ളിയാഴ്ച 96.30 എന്നനിരക്കിലാണ് രൂപ വ്യാപാരം നടത്തുന്നത്.  മിഡില്‍ ഈസ്റ്റില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയത്. പ്രഖ്യാപനത്തിന് പിന്നാലെ എണ്ണവില 85 ഡോളറിലേക്ക് കുതിച്ചിരുന്നു. ഇത് രൂപയുടെ മൂല്യമിടിയാനുള്ള കാരണമായി.

ഇതിനൊപ്പം വലിയ രീതിയില്‍ ഡോളര്‍ പുറത്തേക്ക് ഒഴുകുന്നതും. ഡോളറിന് ആവശ്യകത വര്‍ധിച്ചതും രൂപയുടെ മൂല്യമിടിക്കുന്നു. എന്നാല്‍, വിദേശനിക്ഷേപം തിരിച്ചെത്തിയാല്‍ രൂപയുടെ മൂല്യം ഈ സാമ്പത്തികപാദത്തില്‍ തന്നെ തിരിച്ചു കയറും.  എണ്ണവില കുതിക്കുന്നു; ഹോര്‍മുസ് കടന്നത് മൂന്ന് കപ്പലുകള്‍ മാത്രം  വാഷിങ്ടണ്‍: യുഎസ് ഇറാനുമേലുള്ള നാവിക ഉപരോധവും ആക്രമണവും ശക്തമാക്കിയതിന് പിന്നാലെ 

എണ്ണവില കുതിക്കുന്നു. ഹോര്‍മുസ് കടന്നത് മൂന്ന് കപ്പലുകള്‍ മാത്രം  

 യുഎസ് ഇറാനുമേലുള്ള നാവിക ഉപരോധവും ആക്രമണവും ശക്തമാക്കിയതിന് പിന്നാലെ എണ്ണവില കുതിക്കുന്നു. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില 85 ഡോളര്‍ പിന്നിട്ടു. 1.27 ശതമാനം നേട്ടത്തോടെയാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം വിപണിയില്‍ പുരോഗമിക്കുന്നത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡും 80 ഡോളറിലേക്ക് അടുക്കുകയാണ്. 79.98 ഡോളറിലാണ് നിലവില്‍ വ്യാപാരം. 1.30 ശതമാനം നേട്ടമാണ് ഡബ്യുടിഐ ക്രൂഡിനുണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കർക്കടകത്തിലും മഴയില്ല; വയനാട്ടിലെ നെൽപ്പാടങ്ങൾ വിണ്ടുകീറുന്നു

കർക്കടകത്തിലും മഴയില്ല; വയനാട്ടിലെ നെൽപ്പാടങ്ങൾ വിണ്ടുകീറുന്നു

അമ്പലവയൽ: കർക്കടകം പിറന്നിട്ടും മഴയുടെ ലക്ഷണമില്ല. തിരിമുറിയാതെ മഴ ലഭിക്കേണ്ട സമയത്ത് വയനാട്ടിൽ തെളിഞ്ഞ ആകാശവും കടുത്ത ചൂടുമാണ്. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന ജില്ലയിലെ നെൽക്കർഷകർ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. മഴ ലഭിക്കാതെ ഉഴുതൊരുക്കിയ പാടങ്ങൾ വിണ്ടുകീറി പാറപോലെ ഉറച്ചിരിക്കുകയാണ്.

സാധാരണയായി മിഥുന മാസത്തിൽ പൂർത്തിയാകേണ്ട നിലമുഴലും വിത്തുവിതയും നാട്ടിപ്പണിയും ഇത്തവണ കർക്കടകത്തിലേക്കും നീണ്ടിരിക്കുകയാണ്. ഭൂരിഭാഗം കർഷകർക്കും ഇതുവരെ വിത്തിറക്കാൻ പോലും കഴിഞ്ഞിട്ടില്ല. ചിലയിടങ്ങളിൽ മഴ പ്രതീക്ഷിച്ച് വിത്തിട്ടെങ്കിലും വരണ്ട കാലാവസ്ഥ കാരണം അവ മുളച്ചുയരാതെ നശിച്ചുവെന്നാണ് കർഷകർ പറയുന്നത്.

പാരമ്പര്യ നെൽക്കർഷകനായ സുനിൽകുമാർ പറയുന്നതനുസരിച്ച്, കർക്കടകത്തിന്റെ ആദ്യവാരത്തിൽ മഴ ലഭിച്ചാലേ കൃഷി ആരംഭിക്കാനാകൂ. ഇനിയും വൈകിയാൽ വളപ്രയോഗം വർധിക്കുകയും ചാഴി, ഓലകരിച്ചിൽ പോലുള്ള രോഗബാധകൾ കൂടുകയും അതോടെ വിളവെടുപ്പും ഗണ്യമായി കുറയുകയും ചെയ്യും.

ജില്ലയിലെ പ്രധാന നെൽക്കൃഷി മേഖലയായ നെന്മേനി പഞ്ചായത്തിലെ ചീരാൽ കല്ലിങ്കര പാടശേഖരത്തിൽ രണ്ടാഴ്ച മുൻപ് ഉഴുതിട്ട വയലുകൾ മഴയില്ലാതെ വിണ്ടുകീറി കട്ടിയായിരിക്കുകയാണ്. ഇത്തരത്തിൽ ഉറച്ച മണ്ണ് വീണ്ടും ഇളക്കി കൃഷിക്ക് അനുയോജ്യമാക്കേണ്ട സാഹചര്യം കർഷകർക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും.

പ്രതിസന്ധി മഴക്കുറവിൽ മാത്രം ഒതുങ്ങുന്നില്ല. തൊഴിലാളിക്ഷാമവും കർഷകരെ വലയ്ക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് എത്തിയിരുന്ന കാർഷിക തൊഴിലാളികൾ പുതിയ സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ ഭാഗമായി സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാൻ തുടങ്ങിയതോടെ അതിർത്തി കടന്ന് എത്തുന്ന തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ 1 മുതൽ ജൂലൈ 16 വരെ വയനാട്ടിൽ ലഭിക്കേണ്ടിയിരുന്ന 1174.2 മില്ലിമീറ്റർ മഴയിൽ ലഭിച്ചത് 463.3 മില്ലിമീറ്റർ മാത്രം. ഇതോടെ 61 ശതമാനം മഴക്കുറവോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയ ജില്ലയായി വയനാട് മാറിയിരിക്കുകയാണ്.

നെൽക്കർഷകനായ അബ്ദുൾ അസീസ് ചേറൂർ പറയുന്നതനുസരിച്ച്, വിത്തിറക്കാനായി തയ്യാറാക്കിയ മണ്ണ് വീണ്ടും കിളച്ച് ഒരുക്കേണ്ടിവരുന്നത് വലിയ നഷ്ടമാണ്. ഇത് നെല്ലിന്റെ രോഗപ്രതിരോധ ശേഷിയെയും ഉൽപാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെന്മേനി പഞ്ചായത്തംഗവും കർഷകയുമായ പ്രീതി സുരേന്ദ്രൻ പറയുന്നു: "എത്ര പ്രതിസന്ധിയുണ്ടായാലും നഞ്ചക്കൃഷി ഉപേക്ഷിക്കാറില്ല. എന്നാൽ ഇത്തവണ മഴയില്ലായ്മയും കടുത്ത ചൂടും കാരണം കൃഷി തുടങ്ങാനാകാതെ കാത്തിരിക്കുകയാണ്. മഴ മാത്രമാണ് ഇനി പ്രതീക്ഷ."

മഴ വൈകുന്നത് തുടർന്നാൽ വയനാട്ടിലെ പ്രധാന കാർഷികവിളയായ നഞ്ചക്കൃഷി വലിയ തിരിച്ചടി നേരിടുമെന്ന ആശങ്കയിലാണ് ജില്ലയിലെ കർഷകർ. മഴ പെയ്യുമെന്ന പ്രതീക്ഷയോടെ ആകാശത്തേക്ക് നോക്കിക്കൊണ്ടാണ് അവർ ഓരോ ദിവസവും തള്ളിനീക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകളെ വിവാഹം കഴിച്ചു നൽകാത്തതിന്റെ പേരിൽ  കിളിമാനൂരിൽ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി മർദിച്ചു

മകളെ വിവാഹം കഴിച്ചു നൽകാത്തതിന്റെ പേരിൽ കിളിമാനൂരിൽ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി മർദിച്ചു

തിരുവനന്തപുരം∙ കിളിമാനൂരില്‍ മകളെ വിവാഹം ചെയ്തു നല്‍കാത്തതിനാല്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്നു പരാതി. കിളിമാനൂര്‍ സ്വദേശി അനില്‍കുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മര്‍ദിച്ചത്. രണ്ടു വര്‍ഷം മുന്‍പ് സുധീഷ് എന്നയാള്‍ അനില്‍കുമാറിന്റെ മകളെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അനില്‍കുമാര്‍ ഇതു സമ്മതിച്ചിരുന്നില്ല. 

എന്നാല്‍ അനില്‍കുമാര്‍ ഇതു സമ്മതിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തില്‍ സുധീഷും സുഹൃത്തുക്കളും ആസൂത്രിതമായി അനില്‍കുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നാണു പരാതി.

കിളിമാനൂരിലെ ഒരു വീട്ടിലേക്ക് പണിയുണ്ടെന്നു പറഞ്ഞ് രാത്രി അനില്‍കുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. സുധീഷിന്റെ മുത്തശ്ശന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു പണി തീരാത്ത കെട്ടിടം. ഇവിടെ എത്തിയപ്പോള്‍ അനില്‍കുമാറിനെ ഹെല്‍മറ്റ് ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കൈകള്‍ ചേര്‍ത്തുകെട്ടി.

തുടര്‍ന്ന് സ്‌ക്രൂഡ്രൈവര്‍, പ്ലെയര്‍ തുടങ്ങിയവ ഉപയോഗിച്ചു മര്‍ദിച്ചുവെന്നും സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ചുവെന്നും ഇവര്‍ പരാതിപ്പെടുന്നു. പിന്നീട് ഇരുപതുകാരനായ മകനെയും ഇവിടേയ്ക്കു വിളിച്ചു വരുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അപകടത്തിൽ ഗുരുതര പരിക്കേറ്റാൽ ഇനി ₹1.5 ലക്ഷം ചികിത്സാസഹായം; 'പി.എം. രാഹത്ത്' കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ

അപകടത്തിൽ ഗുരുതര പരിക്കേറ്റാൽ ഇനി ₹1.5 ലക്ഷം ചികിത്സാസഹായം; 'പി.എം. രാഹത്ത്' കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ

തിരുവനന്തപുരം: വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ഉടൻ 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ 'പി.എം. രാഹത്ത്' പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.

അപകടത്തിൽപ്പെടുന്ന എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഇതിനായി അപകടവിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ കേന്ദ്ര പോർട്ടലിൽ ഓൺലൈനായി രേഖപ്പെടുത്തണം. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതും നിർബന്ധമാണ്. എന്നാൽ ചെറിയ പരിക്കുകളാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യാൻ 48 മണിക്കൂർ വരെ സാവകാശം അനുവദിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ സംവിധാനങ്ങൾ ആശുപത്രികളിൽ ഒരുക്കുമെന്നും ചികിത്സാച്ചെലവ് ഗതാഗത വകുപ്പ് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി ഇതിനകം ഒരാൾക്ക് ചികിത്സാ സഹായം ലഭിച്ചതായും, സ്വകാര്യ ആശുപത്രികളെയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

ഗതാഗത വകുപ്പിൽ പ്രഖ്യാപിച്ച മറ്റ് പ്രധാന മാറ്റങ്ങൾ

  • മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഓഫീസുകളിൽ വൈകിട്ട് 4 മുതൽ 5 വരെ സന്ദർശകർക്കായി പ്രത്യേക സമയം അനുവദിക്കും.
  • ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് സംസ്ഥാനത്തെ ഏത് എംവിഡി ഓഫീസിലും ഫിറ്റ്നസ് പരിശോധന നടത്താം.
  • ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കും.
  • ടൂറിസ്റ്റ് ബസുകളിലെ അമിത ശബ്ദ സംവിധാനങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക പരിശോധന ആരംഭിക്കും.
  • അപകടസാധ്യത വർധിപ്പിക്കുന്ന വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതിയില്ല.
  • ഗതാഗത വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ ഏകോപനത്തിനായി ട്രാൻസ്പോർട്ട് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു.

ജനകീയ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പദ്ധതികളും പരിഷ്കാരങ്ങളും നടപ്പാക്കുന്നതെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമലയിൽ ഉദ്യോഗസ്ഥ മാറ്റം; ബിജുവിന് പകരം ശാന്തകുമാർ, ഹൈക്കോടതി അനുമതി

ശബരിമലയിൽ ഉദ്യോഗസ്ഥ മാറ്റം; ബിജുവിന് പകരം ശാന്തകുമാർ, ഹൈക്കോടതി അനുമതി

കൊച്ചി: ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഒ.ജി. ബിജുവിന് പകരം പി.എസ്. ശാന്തകുമാറിനെ നിയമിക്കാൻ ഹൈക്കോടതി അനുമതി നൽകി. ശാന്തകുമാറിന് ഇന്ന് തന്നെ ചുമതലയേൽക്കാമെന്നും കോടതി വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ശബരിമലയിൽ ഒ.ജി. ബിജുവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ എസ്. ശ്രീനിവാസും ദീർഘകാലമായി തുടരുന്നതിനെ ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് തുടരാൻ താൽപര്യമില്ലെന്ന് ബിജുവിൽ നിന്ന് രേഖാമൂലം വാങ്ങി അദ്ദേഹത്തെ മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

അതേസമയം, ആടിയശിഷ്ട നെയ്യ്, അഷ്ടാഭിഷേകം എന്നിവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ബിജുവിന് പങ്കുണ്ടെന്ന സംശയവും ഉയർന്നിരുന്നു. ഈ സാഹചര്യവും അദ്ദേഹത്തിന്റെ സ്ഥാനമാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

ശബരിമലയിലെ എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നീ തസ്തികകളിലേക്ക് സാധാരണയായി ഒരു വർഷത്തേക്കാണ് നിയമനം നൽകുന്നത്. ഇരുവരുടെയും നിയമന ഉത്തരവ് ഒരുമിച്ചാണ് പുറത്തിറക്കാറുള്ളത്. എന്നാൽ, ഒ.ജി. ബിജുവിന് ദേവസ്വം ബോർഡ് ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയിരുന്നു.

അഴിമതി ആരോപണങ്ങൾ നേരിടാത്ത ഉദ്യോഗസ്ഥരെയേ ശബരിമലയിലെ പ്രധാന ഭരണപദവികളിലേക്ക് നിയമിക്കാവൂ എന്ന വ്യവസ്ഥ നിലവിലുണ്ട്. ഉദ്യോഗസ്ഥരുടെ പേരുകൾ ഹൈക്കോടതിയിൽ സമർപ്പിച്ച് കോടതി അംഗീകാരം നേടിയ ശേഷമാണ് നിയമനം നൽകേണ്ടത്. എന്നാൽ, ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെയാണ് ബിജുവിന് പുനർനിയമനം നൽകിയതെന്ന കാര്യം വിവാദമായിരുന്നു.

ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ ശബരിമലയിലെ ഭരണനേതൃത്വത്തിൽ മാറ്റം വന്നിരിക്കുകയാണ്. പുതിയ എക്സിക്യൂട്ടീവ് ഓഫീസറായ പി.എസ്. ശാന്തകുമാർ ഇന്ന് തന്നെ ചുമതലയേൽക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 16 July 2026

ഹോർമുസിന് പിന്നാലെ, ചെങ്കടലിലെ കപ്പൽ ഗതാഗതം തടയാൻ ഇറാൻ-ഹൂതി നീക്കം, വൻ പ്രതിസന്ധി സൃഷ്ടിക്കും

ഹോർമുസിന് പിന്നാലെ, ചെങ്കടലിലെ കപ്പൽ ഗതാഗതം തടയാൻ ഇറാൻ-ഹൂതി നീക്കം, വൻ പ്രതിസന്ധി സൃഷ്ടിക്കും

 ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിച്ച ഇറാൻ, യെമനിലെ ഹൂതി സഖ്യകക്ഷികളുടെ സഹായത്തോടെ ചെങ്കടലിലേക്കുള്ള പ്രധാന സമുദ്രപാതയും തടസ്സപ്പെടുത്താനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ മേഖലയിലെ സമ്മർദം വർധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

ചെങ്കടലിലെ എണ്ണക്കടത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് കടലിടുക്ക് തടയാനാണ് ഇറാൻ ഹൂതികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകത്തെ എണ്ണ, വാതക വിതരണത്തിൽ ഈ പാതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ബാബ് അൽ-മന്ദബ്. സൗദി യെമനിൽ ആക്രമണം തുടരുകയാണെങ്കിൽ ഈ പാതയടക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാന്റെ അഭ്യർത്ഥനയെത്തുടർന്ന് ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം മിസൈലുകളും ഡ്രോണുകളും വിന്യസിച്ചതായി സൂചനയുണ്ട്. ഈ പാതയിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ അത്യാധുനിക ആയുധങ്ങൾ വേണമെന്നില്ലെന്നും ലളിതമായ ആയുധങ്ങൾ ഉപയോഗിച്ച് പോലും ഇത് സാധ്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  ലോകത്തെ ഊർജ്ജ വിതരണത്തിന്റെ ഏകദേശം 7 ശതമാനവും ചെങ്കടൽ വഴിയാണ് നടക്കുന്നത്. സൗദി അറേബ്യ തങ്ങളുടെ ഊർജ്ജ കയറ്റുമതിയുടെ 70 ശതമാനവും ചെങ്കടലിലെ യാൻബു തുറമുഖം വഴിയാണ് നിലവിൽ തിരിച്ചുവിട്ടിരിക്കുന്നത്.അതിനാൽ ഹൂതികളുടെ നീക്കം ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ യുവതി മരിച്ചു.

ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ യുവതി മരിച്ചു.

 ആലപ്പുഴ: ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ യുവതി മരിച്ചു. തമിഴ്‌നാട് വെള്ളൂർ സ്വദേശിനിയായ ശരണ്യ രാധാകൃഷ്ണൻ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50ഓടെയായിരുന്നു അപകടം.

തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പം ശരണ്യയും അസം സ്വദേശിനിയായ മറ്റൊരു യുവതിയും ഹൗസ്‌ബോട്ട് സവാരിക്കായി ആലപ്പുഴയിലെത്തിയിരുന്നു. പുന്നമടയിലെ ഒരു സ്പായിൽ ജീവനക്കാരികളായിരുന്ന ഇവർ വിനോദയാത്രയ്ക്കിടെയാണ് ഹൗസ്‌ബോട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ശരണ്യ കായലിലേക്ക് വീഴുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

കരയിലേക്ക് ഇറങ്ങാൻ രാത്രിയിൽ ഇവർ സഞ്ചരിച്ച ഹൗസ്‌ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് കയറുന്നതിനിടെ യുവതി കായലിലേക്ക് വീഴുകുയായിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

E20 പെട്രോളുമായി ബന്ധപ്പെട്ട ആദ്യ കേസ്; വാഹനം മാറ്റിനൽകാൻ ഉത്തരവ്, ഉടമയ്ക്ക് അനുകൂല വിധി

E20 പെട്രോളുമായി ബന്ധപ്പെട്ട ആദ്യ കേസ്; വാഹനം മാറ്റിനൽകാൻ ഉത്തരവ്, ഉടമയ്ക്ക് അനുകൂല വിധി

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ E20 ഇന്ധനവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്തൃ കേസിൽ വാഹന ഉടമയ്ക്ക് അനുകൂല വിധി. ഛത്തീസ്ഗഢിലെ റായ്പുരിലാണ് സംഭവം. ഗ്രാൻഡ് വിറ്റാര സ്‌ട്രോങ് ഹൈബ്രിഡ് എസ്‌യുവി 45 ദിവസത്തിനകം മാറ്റിനൽകുകയോ അല്ലാത്തപക്ഷം നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് നിർദ്ദേശം നൽകി.

വാഹന ഉടമയായ റായ്പൂർ സ്വദേശി ഡോ. പ്രേംരാജ് ദേബ്തയാണ് പരാതിക്കാരൻ. അദ്ദേഹത്തിന്റെ ഗ്രാൻഡ് വിറ്റാര സ്‌ട്രോങ് ഹൈബ്രിഡ് Zeta+ വാഹനത്തിന് വാങ്ങിയതിന് ശേഷം ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. 2023 ജനുവരിയിൽ നിർമ്മിച്ച വാഹനം 2024 ജൂണിലാണ് അദ്ദേഹം വാങ്ങുന്നത്. അഞ്ച് മാസത്തിനുള്ളിൽ വാഹനം നിന്നുപോകുന്നത് പതിവായി.

ഇന്ധന ടാങ്കിൽ തൈര് പോലുള്ള വസ്തു  ഇതേത്തുടർന്ന് അദ്ദേഹത്തിന് വാഹനം അംഗീകൃത സർവീസ് സെന്ററുകളിൽ പലതവണ കൊണ്ടുപോകേണ്ടിവന്നു. ഇന്ധന ടാങ്കിൽ മാലിന്യം കണ്ടെത്തിയതിനെത്തുടർന്ന് പലതവണ അത് ക്ലീൻ ചെയ്യേണ്ടിവന്നു. എന്നാൽ, അറ്റകുറ്റപ്പണികൾക്ക് ശേഷവും വാഹനം കേടാകുന്നത് തുടർന്നു.

 ഇതോടെ ഇന്ധനടാങ്കിൽ കണ്ടെത്തുന്ന മാലിന്യം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ അദ്ദേഹം തീരുമാനിച്ചു. സർക്കാർ അംഗീകൃത ലാബിൽ നടത്തിയ പരിശോധനയിൽ ഇന്ധനത്തിൽ തൈര് പോലെയുള്ള വെളുത്ത നിറത്തിലുള്ള പദാർഥം കണ്ടെത്തി.  എഥനോളാണ് അതെന്ന് സ്ഥിരീകരിക്കപ്പെട്ടു. 

ഇതോടെയാണ് തന്റെ വാഹനം ആവർത്തിച്ച് കേടുവരുന്നതിന്റെ കാരണം അദ്ദേഹത്തിന് മനസിലാകുന്നത്. വാഹനം വാങ്ങിയ സമയത്ത് അത് E20 പെട്രോളുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നതല്ല എന്ന് തന്നോട് പറഞ്ഞിരുന്നില്ലെന്ന് ഉടമ പറയുന്നു.

ഉപഭോക്തൃ കമ്മീഷന്റെ കണ്ടെത്തലുകൾ  ഇരുവിഭാഗത്തിന്റെയും വാദം കേൾക്കുകയും പരിശോധനാഫലം അടക്കമുള്ള രേഖകൾ പരിശോധിക്കുകയും ചെയ്തശേഷമാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികൾകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.

 വർക്ക്ഷോപ്പുകളിൽ പലതവണ കൊണ്ടുപോയിട്ടും വാഹനത്തിന് സമാനമായ പ്രശ്‌നങ്ങൾ തുടർച്ചയായി ഉണ്ടായത് കേസിന് കൂടുതൽ ബലം നൽകി. പെട്രോൾ പമ്പുകളിൽ E20 പെട്രോളാണ് സാധാരണയായി ലഭ്യമാകുന്നതെന്നും മറ്റ് പ്രായോഗികമായ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് പെട്രോൾ പമ്പുകളിൽ E20 പെട്രോളാണ് സാധാരണയായി ലഭ്യമാകുന്നതെന്നും മറ്റ് പ്രായോഗികമായ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.  

അതിനിടെ, വാഹനം E20 യുമായി പൊരുത്തപ്പെടുന്നതാണെന്നും തേയ്മാനം, പരിപാലനത്തിലെ വീഴ്ചകൾ അല്ലെങ്കിൽ E20-യുമായി ബന്ധമില്ലാത്ത കാരണങ്ങൾ എന്നിവമൂലമാണ് തകരാറുകൾ സംഭവിച്ചതെന്നും വാഹന നിർമ്മാതാവും ഡീലറും വാദിച്ചു. എന്നാൽ, ഈ വാദം കമ്മീഷൻ അംഗീകരിച്ചില്ല.