Friday, 17 July 2026

അപകടത്തിൽ ഗുരുതര പരിക്കേറ്റാൽ ഇനി ₹1.5 ലക്ഷം ചികിത്സാസഹായം; 'പി.എം. രാഹത്ത്' കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ

SHARE

 





തിരുവനന്തപുരം: വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ഉടൻ 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ 'പി.എം. രാഹത്ത്' പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.

അപകടത്തിൽപ്പെടുന്ന എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഇതിനായി അപകടവിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ കേന്ദ്ര പോർട്ടലിൽ ഓൺലൈനായി രേഖപ്പെടുത്തണം. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതും നിർബന്ധമാണ്. എന്നാൽ ചെറിയ പരിക്കുകളാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യാൻ 48 മണിക്കൂർ വരെ സാവകാശം അനുവദിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ സംവിധാനങ്ങൾ ആശുപത്രികളിൽ ഒരുക്കുമെന്നും ചികിത്സാച്ചെലവ് ഗതാഗത വകുപ്പ് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി ഇതിനകം ഒരാൾക്ക് ചികിത്സാ സഹായം ലഭിച്ചതായും, സ്വകാര്യ ആശുപത്രികളെയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

ഗതാഗത വകുപ്പിൽ പ്രഖ്യാപിച്ച മറ്റ് പ്രധാന മാറ്റങ്ങൾ

  • മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഓഫീസുകളിൽ വൈകിട്ട് 4 മുതൽ 5 വരെ സന്ദർശകർക്കായി പ്രത്യേക സമയം അനുവദിക്കും.
  • ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് സംസ്ഥാനത്തെ ഏത് എംവിഡി ഓഫീസിലും ഫിറ്റ്നസ് പരിശോധന നടത്താം.
  • ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കും.
  • ടൂറിസ്റ്റ് ബസുകളിലെ അമിത ശബ്ദ സംവിധാനങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക പരിശോധന ആരംഭിക്കും.
  • അപകടസാധ്യത വർധിപ്പിക്കുന്ന വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതിയില്ല.
  • ഗതാഗത വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ ഏകോപനത്തിനായി ട്രാൻസ്പോർട്ട് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു.

ജനകീയ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പദ്ധതികളും പരിഷ്കാരങ്ങളും നടപ്പാക്കുന്നതെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.