Saturday, 13 December 2025

കടലിൽ ബോട്ടുമായി പോയി, ചൂണ്ടയിൽ കുടുങ്ങിയത് കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികൾ, മീൻപിടിത്തത്തിൽ കിട്ടിയത് ഭീമൻ ട്യൂണ

കടലിൽ ബോട്ടുമായി പോയി, ചൂണ്ടയിൽ കുടുങ്ങിയത് കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികൾ, മീൻപിടിത്തത്തിൽ കിട്ടിയത് ഭീമൻ ട്യൂണ

ഫുജൈറ: ഫുജൈറയിൽ 137 കിലോഗ്രാം ഭാരമുള്ള ഒരു ഭീമൻ ട്യൂണ മത്സ്യത്തെ പിടിച്ചു. ഫുജൈറയുടെ മത്സ്യബന്ധന ചരിത്രത്തിൽ അഭിമാനകരമായ നേട്ടമായി ഭീമൻ ട്യൂണ മത്സ്യത്തെ മത്സ്യത്തൊഴിലാളികൾ വലിച്ചു കയറ്റുന്നതിൻ്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി. ഫുജൈറ ടുഡേ എന്ന ഇന്‍സ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിൽ ഈ ഭീമൻ മത്സ്യം വെള്ളത്തിൽ ശക്തമായി പിടയുന്നതും, നാല് പേർ ചേർന്ന് കഠിന പ്രയത്നത്തിലൂടെ അതിനെ ബോട്ടിലേക്ക് ഉയർത്താൻ ശ്രമിക്കുന്നതും കാണാം.

ബോട്ടിൽ എത്തിച്ച ശേഷവും മത്സ്യം പിടഞ്ഞുകൊണ്ടിരുന്നു. ഫുജൈറയുടെ സമുദ്ര ജലത്തിലെ സമ്പന്നതയും ആരോഗ്യകരമായ സമുദ്രജീവികളുടെ നിലനിൽപ്പും അടിവരയിടുന്നതാണ് ഈ മീൻപിടിത്തം. യുഎഇയിലെ മുൻനിര മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നായി ഫുജൈറയുടെ ഖ്യാതി നിലനിർത്തുന്ന ഒന്നാണിത്.ഫുജൈറയുടെ സമൃദ്ധമായ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള നടപടികൾ അധികൃതർ ഊർജ്ജിതമാക്കിയിട്ടുണ്ട്.

നിയമലംഘനം

നവംബർ 15ന് ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി നടത്തിയ ഒരു വലിയ പരിശോധനാ കാമ്പയിനിൻ്റെ ഭാഗമായി സംരക്ഷിത പ്രദേശമായ ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ നിയമവിരുദ്ധമായി മീൻപിടിച്ച ആറ് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തിരുന്നു. പതിവ് പരിശോധനകൾ, ദിവസേനയുള്ള നിരീക്ഷണം, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ബോട്ടുകൾ പിടികൂടിയതെന്ന് എഫ്.ഇ.എ. ഡയറക്ടർ അസീല അൽ മുല്ല അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജിസിസി റെയിൽവേ പദ്ധതി; പ്രവർത്തനങ്ങൾ അതിവേ​ഗം പുരോ​ഗമിക്കുന്നു

ജിസിസി റെയിൽവേ പദ്ധതി; പ്രവർത്തനങ്ങൾ അതിവേ​ഗം പുരോ​ഗമിക്കുന്നു

 ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍വേ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 2030ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആറ് ജിസിസി രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. യുഎഇ, ഖത്തര്‍, സൗദി, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലൂടെയാണ് ജിസിസി റെയില്‍വെ ശൃംഖല കടന്നുപോവുക.

കുവൈത്തില്‍ നിന്ന് തുടങ്ങി ഒമാനില്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 2,177 കിലോമീറ്റര്‍ നീളത്തിലാണ്

റെയില്‍വെ പാത ഒരുക്കുക. കുവൈത്തില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കും അവിടെ നിന്ന് ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്കും റെയില്‍വെ പാത നീളും. ദമാമില്‍ നിന്ന് സല്‍വ അതിര്‍ത്തി വഴി ഖത്തര്‍ തലസ്ഥാനമായ ദോഹയുമായും പാത ബന്ധിപ്പിക്കും.

സൗദിയില്‍ നിന്ന് അബുദാബി, അല്‍ അയിന്‍ എന്നിവിടങ്ങളിലേക്കും പാത സജ്ജമാക്കും. സൊഹാര്‍ വഴി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലായിരിക്കും ഇത് അവസാനിക്കുക. 250 ബില്യന്‍ യുഎസ് ഡോളര്‍ ആണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് വിവിധ രാജ്യങ്ങള്‍ സംയുക്തമായി വഹിക്കും.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള കരമാര്‍ഗമുളള യാത്ര കൂടുതല്‍ എളുപ്പമാകും. ടൂറിസം മേഖലയിലും വലിയ പുരോഗിയാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. വ്യാപാരം, സാമ്പത്തികം, ബിസിനസ്, കണ്‍സ്ട്രക്ഷന്‍, ഓപ്പറേഷന്‍, മെയിന്റനന്‍സ്, ലോജിസ്റ്റിക്‌സ് തുടങ്ങി ഗര്‍ഫ് രാജ്യങ്ങളിലുടനീളം നൂറുകണക്കിന് തൊഴില്‍ അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘തിരുവനന്തപുരത്തെ ബി.ജെ.പി. വിജയം ശ്രദ്ധേയം’; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ എം പി

‘തിരുവനന്തപുരത്തെ ബി.ജെ.പി. വിജയം ശ്രദ്ധേയം’; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ എം പി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരുവനന്തപുരം എം.പി. ശശി തരൂർ. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിൽ ബിജെപിയെ അദ്ദേഹം അഭിനന്ദിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ സുപ്രധാനമായ വിജയത്തിൽ ബി.ജെ.പി.ക്ക് വിനയത്തോടെയുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു. തലസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയിലെ ശ്രദ്ധേയമായ മാറ്റമാണ് ഇത് അടയാളപ്പെടുത്തുന്നത്,

45 വർഷത്തെ എൽ.ഡി.എഫ്. ഭരണത്തിലെ തെറ്റായ നയങ്ങളിൽ നിന്ന് ഒരു മാറ്റത്തിനായി താൻ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ഭരണത്തിൽ വ്യക്തമായ മാറ്റം തേടിയ മറ്റൊരു പാർട്ടിക്കാണ് വോട്ടർമാർ പ്രതിഫലം നൽകിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. യു.ഡി.എഫിനുള്ള മൊത്തത്തിലുള്ള അംഗീകാരമായാലും എൻ്റെ മണ്ഡലത്തിലെ ബി.ജെ.പി.യുടെ വിജയമായാലും ജനവിധി മാനിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൻ്റെ ഉന്നമനത്തിനായി തങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ സ്ഥാപനങ്ങളിലായി യു.ഡി.എഫ്. നേടിയ മികച്ച വിജയത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി യു.ഡി.എഫ്. നേടിയ ശ്രദ്ധേയമായ വിജയത്തിൽ ശശി തരൂർ അഭിനന്ദനം അറിയിച്ചു. ഇതൊരു വലിയ അംഗീകാരമാണ്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തമായ സൂചനയാണിത്, അദ്ദേഹം അഭിപ്രായപ്പെട്ടു. കഠിനാധ്വാനവും, ശക്തമായ സന്ദേശവും, ഭരണവിരുദ്ധ വികാരവും 2020-ലെതിനേക്കാൾ മികച്ച ഫലം നേടാൻ യു.ഡി.എഫിനെ സഹായിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓവർസീസ് റീലീസ് ഉണ്ടായിരുന്നെങ്കിൽ ഗില്ലിയെ പടയപ്പ പൂട്ടിയേനെ, നിരാശയോടെ തലൈവർ ആരാധകർ

ഓവർസീസ് റീലീസ് ഉണ്ടായിരുന്നെങ്കിൽ ഗില്ലിയെ പടയപ്പ പൂട്ടിയേനെ, നിരാശയോടെ തലൈവർ ആരാധകർ

രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് 'പടയപ്പ'. കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം ഇന്ത്യ ഒട്ടാകെ റീ റിലീസ് ചെയ്‌തു. വമ്പൻ വരവേൽപ്പാണ് തലൈവർ ആരാധകർ സിനിമയ്ക്ക് നൽകുന്നത്. സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്.

രണ്ട് കോടിയിലേറെയാണ് ആദ്യ ദിനം പടയപ്പ തിയേറ്ററിൽ നിന്ന് നേടിയിരിക്കുന്നത്. റിലീസിന്റെ രണ്ടാം ദിനം പ്രീ സെയിൽ ഒരു കോടി കടന്നിരിക്കുകയാണ് ചിത്രം. രജിനിയുടെ മുൻ റീ റിലീസുകളായ ബാബ 5.3 കോടിയും ദളപതി 3.1 കോടിയുമാണ് നേടിയത്. ആദ്യ വീക്കെൻഡിൽ തന്നെ ഈ കളക്ഷൻ പടയപ്പ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സിനിമയ്ക്ക് ഓവർസീസ് റീലീസ് ഇല്ലാത്തത് ആരാധകർക്ക് നിരാശയാണ്.

ഓവർസീസ് റിലീസ് കൂടി ഉണ്ടായിരുന്നെങ്കിൽ ഗില്ലിയുടെ റീ റിലീസ് കളക്ഷൻ പടയപ്പക്ക് മറികടക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 32 കോടിയാണ് ഗില്ലി രണ്ടാം വരവിൽ നേടിയത്. ഇതിൽ പകുതിയും ഓവർസീസ് കളക്ഷനാണ്. പടയപ്പയ്ക്കും ഓവർസീസ് റീലീസ് ഉണ്ടായിരുന്നെങ്കിൽ ഗില്ലിയെ പൂട്ടിയേനെ എന്നാണ് ആരാധകർ പറയുന്നത്

തിയേറ്ററിനകത്തെ ആഘോഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും രജനി ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. വമ്പൻ റിലീസ് ആണ് സിനിമയ്ക്ക് തമിഴ്നാട്ടിൽ ലഭിച്ചിരിക്കുന്നത്. രജനിയുടെ പഞ്ച് ഡയലോഗിനൊത്ത് ആർപ്പുവിളിക്കുകയും ഗാനങ്ങൾക്കൊത്ത് ഡാൻസ് ചെയ്യുകയും ചെയ്യുന്ന തലൈവർ ആരാധകരെ വിഡിയോയിൽ കാണാം. തമിഴ്‌നാട്ടിലെ എല്ലാ റീ റിലീസ് റെക്കോർഡുകളെയും പടയപ്പ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹരിത വിപ്ലവം; യൂത്ത് ലീഗിലെ വനിതാ പോരാളികള്‍ക്ക് മിന്നും വിജയം

ഹരിത വിപ്ലവം; യൂത്ത് ലീഗിലെ വനിതാ പോരാളികള്‍ക്ക് മിന്നും വിജയം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗിന്റെ വനിതാ നേതാക്കള്‍ക്ക് ഉജ്ജ്വല വിജയം. ഹരിതയുടെ മുന്‍ സംസ്ഥാന നേതാക്കളായ അഡ്വ. ഫാത്തിമ തഹ്‌ലിയ, അഡ്വ. നജ്മ തബ്ഷീറ, മുഫീദ തെസ്‌നി എന്നിവരാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും വിജയിച്ച് കയറിയത്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് കുറ്റിച്ചിറ ഡിവിഷനില്‍ നിന്നും മത്സരിച്ച തഹ്‌ലിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിലും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലേക്ക് വലമ്പൂരില്‍ നിന്ന് 2612 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നജ്മയും ജയിച്ചു. വയനാട് ജില്ലാ പഞ്ചായത്തിലേക്ക് തരുവണയില്‍ നിന്ന് മത്സരിച്ച മുഫീദ 5710 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

തഹ്‌ലിയയുടെ കന്നിയങ്കത്തിലാണ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. നജ്മ നേരത്തെയും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അഗമായിരുന്നു. ഇത്തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാണ് നജ്മ മത്സരത്തിനിറങ്ങിയത്. തഹ്‌ലിയയും മുഫീദയും ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റുമാരാണ്. നജ്മ ഹരിതയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തഹ്‌ലിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും, മുഫീദ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റും നജ്മ ദേശീയ സെക്രട്ടറിയുമാണ്.

ഹരിത വിവാദത്തെ തുടര്‍ന്നാണ് മൂന്ന് നേതാക്കളും ശ്രദ്ധേയരാകുന്നത്. ലീഗിനുള്ളില്‍ തന്നെ വനിതകള്‍ക്ക് വേണ്ടി പോരാടുന്ന ശബ്ദമായി ഇവര്‍ മാറുകയും ചെയ്തു. 2021 ജൂണ്‍ 22ന് കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഹരിത സംഘത്തെ മോശമായി അഭിസംബോധന ചെയ്തത് വലിയ വിവാദമാകുകയായിരുന്നു.

സംഘടന സംബന്ധിച്ച വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ നവാസ്, 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും' എന്നാണ് പരാമര്‍ശിച്ചതെന്ന് ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വഹാബ് ഫോണിലൂടെ വിളിച്ചും അസഭ്യം പറഞ്ഞുവെന്നും ഇവരുടെ പരാതിയില്‍ ആരോപിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘തിരുവനന്തപുരമേ, നന്ദി’; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; പ്രധാനമന്ത്രി

‘തിരുവനന്തപുരമേ, നന്ദി’; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; പ്രധാനമന്ത്രി

തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം.

സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ BJP ക്ക്‌ മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി BJP പ്രവർത്തിക്കുകയും ജനങ്ങളുടെ ജീവിതസൗഖ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരുലക്ഷം രൂപയിൽ താഴെ വിലയുള്ള അഞ്ച് ബെസ്റ്റ് സെല്ലിംഗ് സ്‌കൂട്ടറുകൾ

ഒരുലക്ഷം രൂപയിൽ താഴെ വിലയുള്ള അഞ്ച് ബെസ്റ്റ് സെല്ലിംഗ് സ്‌കൂട്ടറുകൾ

ബജറ്റിൽ ഒരു പുതിയ സ്കൂട്ടർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? ഒരു ലക്ഷം രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമായ അഞ്ച് ജനപ്രിയ ഓപ്ഷനുകളിൽ ഹോണ്ട ആക്ടിവ 125, സുസുക്കി ആക്സസ് 125, ടിവിഎസ് ജൂപ്പിറ്റർ 125, ടിവിഎസ് എൻടോർക്ക് 125 എന്നിവ ഉൾപ്പെടുന്നു. നമുക്ക് അവ നോക്കാം

ഹോണ്ട ആക്ടിവ 125

എൻട്രി ലെവൽ സ്‍കൂട്ടറുകൾക്ക് ഹോണ്ട ആക്ടിവ 125 ഒരു മാനദണ്ഡമായി തുടരുന്നു, ഭാരം കുറഞ്ഞ രൂപകൽപ്പനയും പരുക്കൻ അനുഭവവും അഭിമാനിക്കുന്നു. അടിസ്ഥാന വേരിയന്‍റിന്‍റെ എക്സ്-ഷോറൂം വില ഏകദേശം 89,000 രൂപ മുതൽ ആരംഭിക്കുന്നു. കുറഞ്ഞ അറ്റകുറ്റപ്പണി ആവശ്യകതകൾക്ക് ഈ സ്‍കൂട്ടർ പേരുകേട്ടതാണ്. ഇതിന്റെ 109-110 സിസി എഞ്ചിനും സുഖകരമായ എർഗണോമിക്സും ദൈനംദിന യാത്രയ്‌ക്കോ ചെറിയ നഗര യാത്രകൾക്കോ ഇതിനെ മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.

സുസുക്കി ആക്‌സസ് 125

ഒരു ലക്ഷത്തിൽ താഴെ വിലയുള്ള സെഗ്‌മെന്റിൽ, മറ്റ് എൻട്രി ലെവൽ സ്‌കൂട്ടറുകളേക്കാൾ ശക്തമായ 124 സിസി എഞ്ചിൻ വാഗ്ദാനം ചെയ്തുകൊണ്ട് സുസുക്കി ആക്‌സസ് 125 വേറിട്ടുനിൽക്കുന്നു. മികച്ച പ്രകടനത്തിന്റെയും സാമ്പത്തിക മൈലേജിന്റെയും ശക്തമായ സംയോജനം ഇത് വാഗ്ദാനം ചെയ്യുന്നു, ഇത് നഗര റോഡുകളിൽ കൂടുതൽ പവർ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച ഓപ്ഷനാക്കി മാറ്റുന്നു. ആക്‌സിലറേഷൻ, സുഖപ്രദമായ ഇരിപ്പിടങ്ങൾ, അധിക ചെലവില്ലാതെ കുറച്ചുകൂടി പവർ എന്നിവ ആഗ്രഹിക്കുന്ന വാങ്ങുന്നവർക്ക്, ആക്‌സസ് 125 ഒരു നല്ല ഓപ്ഷനാണ്. എക്സ്-ഷോറൂം വില 77,684 രൂപയാണ്.

ടിവിഎസ് ജൂപ്പിറ്റർ 125

ഒരു ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ടിവിഎസ് ജൂപ്പിറ്റർ 125, പ്രാരംഭ ലെവൽ ലാളിത്യത്തിനും അൽപ്പം മികച്ച പ്രകടനത്തിനും ഇടയിൽ ഒരു സന്തുലിതാവസ്ഥ വാഗ്ദാനം ചെയ്യുന്നു, ഇത് കൂടുതൽ അടിസ്ഥാന സ്കൂട്ടറുകൾ തിരയുന്ന റൈഡേഴ്‌സിന് അനുയോജ്യമാക്കുന്നു. ഇതിന്റെ എക്സ്-ഷോറൂം വില 75,600 രൂപ ആണ്.

ടിവിഎസ് എൻടോർക്ക് 125

ടിവിഎസ് എൻടോർക്ക് 125 ന് കരുത്ത് പകരുന്നത് 124.8 സിസി ഫ്യുവൽ-ഇൻജെക്റ്റഡ് എഞ്ചിനാണ്, ഇത് ഏകദേശം 9.25 ബിഎച്ച്പിയും 10.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് വേഗതയേറിയ ആക്സിലറേഷനും സുഖകരമായ നഗര യാത്രയും നൽകുന്നു. ഉറപ്പുള്ള ഫ്രെയിം, 220 എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, വിശാലമായ ഇന്ധന ടാങ്ക് ശേഷി എന്നിവയുള്ള ഈ ബൈക്ക്, ബജറ്റിൽ പ്രകടനവും ഉപയോഗക്ഷമതയും ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച തിരഞ്ഞെടുപ്പാണ്.  എക്സ്-ഷോറൂം വില 80,900 രൂപ.

ഹോണ്ട ഡിയോ 125

8.19 bhp കരുത്തും 10.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 124 സിസി എഞ്ചിനാണ് ഹോണ്ട ഡിയോ 125 ന് കരുത്ത് പകരുന്നത്. 85,433 രൂപയാണ് എക്സ്-ഷോറൂം വില. 123.92 സിസി എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ ലിറ്ററിന് 47 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ

10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ

 മികച്ച തൊഴിലും ജീവിത സാഹചര്യങ്ങളും തേടി വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. അത്തരത്തിൽ 10 വർഷമായി ജർമ്മനിയിൽ സ്ഥിര താമസമാക്കിയ ഒരു യുവതിയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നാണ് കുറിപ്പിലെ ഉള്ളടക്കം. ഒറ്റപ്പെടലാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്നും അവർ വെളിപ്പെടുത്തുന്നു.

സന്തോഷകരമായ ജീവിതം, പക്ഷേ...

ഭർത്താവിനും ചെറിയ കുട്ടിക്കും ഒപ്പം ജർമ്മനിയിൽ സ്ഥിരതാമസമാണ്. അവിടുത്തെ പ്രാദേശിക ഭാഷ നന്നായി സംസാരിക്കുകയും സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയും ചെയ്യുന്നു. പക്ഷേ, എന്തോ ഒന്ന് പ്രധാനമായും ജീവിതത്തിൽ നിന്ന് നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നുവെന്നും യുവതി എഴുതുന്നു. താൻ ഈ വിഷയത്തെക്കുറിച്ച് വളരെ ശ്രദ്ധയോടെ ആലോചിച്ചെന്നും ജർമ്മനിയിലെ ജീവിതം തൃപ്തികരമാണെന്നും യുവതി എഴുതുന്നു. അവിടുത്തെ സാമൂഹ്യ ജീവിതവുമായി പൂർണ്ണമായും ലയിച്ചു ചേർന്നു. എന്നാൽ, ഒറ്റപ്പെടൽ തന്നെ അലട്ടുകയാണ്.

നഷ്ടപ്പെട്ട ബന്ധങ്ങൾ

സ്വന്തം രാജ്യത്തായിരുന്നപ്പോൾ ലഭിച്ചിരുന്ന സാമൂഹ്യബന്ധങ്ങൾ, അവയുടെ ഊഷ്മളത, തൊട്ടറിഞ്ഞ മനുഷ്യ ബന്ധങ്ങൾ എന്നിവ പ്രവാസ ജീവിതത്തിൽ തനിക്ക് നഷ്ടപ്പെടുന്നു. കുട്ടിയെ വളർത്താനും വീട്ടുജോലികൾ ചെയ്യാനും പിന്തുണ ലഭിക്കുമെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങാൻ തയ്യാറാണെന്നും അവർ കുറിച്ചു. അതിനായി കുറഞ്ഞ വരുമാനമുള്ള ജോലി പോലും സ്വീകരിക്കാൻ തയ്യാറാണെന്നും യുവതി വിശദീകരിച്ചു. അങ്ങനെ ചെയ്താൽ തന്‍റെ കൊച്ചുകുട്ടിക്ക് മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും അടുത്ത് വളരാൻ കഴിയും. പ്രായമായ മാതാപിതാക്കളുടെ കൂടെ സമയം ചെലവഴിക്കാനുള്ള അവസരം വളരെ വിലപ്പെട്ടതാണെന്നും അവർ എഴുതുന്നു. എന്തായാലും യുവതിയുടെ കുറിപ്പിന് പിന്തുണയുമായി നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. വർഷങ്ങൾ വിദേശത്ത് താമസിച്ച ശേഷം തങ്ങളുടെ വേരുകളിലേക്കും കുടുംബത്തിലേക്കും തിരികെ മടങ്ങാനുള്ള അവരുടെ ആഗ്രഹത്തെയും ധൈര്യത്തെയും അഭിനന്ദിച്ച് കൊണ്ട് നിരവധി കുറിപ്പുകളുമെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് റബ്ബർ തോട്ടത്തിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയത്ത് റബ്ബർ തോട്ടത്തിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: കോട്ടയം പുതുപ്പള്ളിയിൽ പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂളിന് സമീപത്താണ് ദുരൂഹ സാഹചര്യത്തിൽ അസ്ഥികൂടം നാട്ടുകാർ കണ്ടെത്തിയത്.

അഞ്ചുമാസമായി ഉപയോഗിക്കാതെ കിടന്ന റബ്ബർ തോട്ടത്തിലാണ് വ്യാഴാഴ്ച അസ്ഥികൂടം കണ്ടെത്തിയത്. മൂന്നു മാസം മുൻപ് പ്രദേശത്തു നിന്നും കാണാതായ വയോധികന്റെ അസ്ഥികൂടമാകാമെന്ന് നാട്ടുകാർ സംശയം പ്രകടിപ്പച്ചിട്ടുണ്ട്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിച്ചുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി ഇവി നയം 2.0: തലസ്ഥാനത്ത് വൻ മാറ്റങ്ങൾ വരുമോ?

ഡൽഹി ഇവി നയം 2.0: തലസ്ഥാനത്ത് വൻ മാറ്റങ്ങൾ വരുമോ?

 ഡൽഹിയിൽ ഇലക്ട്രിക് മൊബിലിറ്റി സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനായി, സർക്കാർ ഒരു കരട് ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയം 2.0 തയ്യാറാക്കിയിട്ടുണ്ട്. കരട് ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി രേഖ ഗുപ്‍തയുടെ അധ്യക്ഷതയിൽ അടുത്തിടെ മന്ത്രിമാരുടെ ഒരു സംഘം (GoM) യോഗം ചേർന്നു. തുടർന്ന് പൊതുജനങ്ങളുടെയും മറ്റ് പങ്കാളികളുടെയും അഭിപ്രായങ്ങൾക്കായി ഈ ഡ്രാഫ്റ്റ് പരസ്യമാക്കും.

ഇലക്ട്രിക് വാഹന ബാറ്ററികളുടെ ശരാശരി ആയുസ് എട്ട് വർഷമാണെന്ന് കണക്കിലെടുത്ത്, ഡൽഹി സർക്കാർ ആദ്യമായി ഒരു സംഘടിത ബാറ്ററി പുനരുപയോഗ ശൃംഖല സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ഉപയോഗിച്ച ബാറ്ററികളുടെ ശേഖരണം, പുനരുപയോഗം, സുരക്ഷിതമായി സംസ്‍കരിക്കൽ എന്നിവയ്ക്കായി ഇത് ഒരു സമഗ്ര സംവിധാനം സൃഷ്‍ടിക്കും. നഗരത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ഈ സംരംഭം ഒരു പ്രധാന ആവശ്യം നിറവേറ്റും. ഡൽഹിയിൽ വൻതോതിൽ ചാർജിംഗ് സ്റ്റേഷനുകൾ വികസിപ്പിക്കുക എന്നതാണ് കരടിൽ ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും 5,000 പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം, അതിൽ ഓരോന്നിനും 45 ചാർജിംഗ് പോയിന്റുകൾ ഉണ്ടാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു

കൊല്‍ക്കത്ത: അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശത്തിന് ശേഷം സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ സംഘര്‍ഷം. മെസി സ്‌റ്റേഡിയം വിട്ടതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പരിപാടിയില്‍ മെസി പങ്കെടുത്തയുടനെ തന്നെ വേദി വിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. 10 മിനിറ്റിനപ്പറം മെസി സ്റ്റേഡിയത്തില്‍ നിന്നിരുന്നില്ല. മെസിയെ കാണാനായില്ലെന്ന് ആരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്ത് കുപ്പികള്‍ എറിയുകയും ചെയ്തു. പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനും സാധിച്ചില്ല.

5000 രൂപ മുതല്‍ 25,000 രൂപ വരെ നല്‍കി ടിക്കറ്റെടുത്താണ് തങ്ങള്‍ പ്രദര്‍ശനം മത്സരം കാണാന്‍ വന്നത്. എന്നാല്‍, പത്ത് മിനിറ്റിനകം മെസി മടങ്ങിയതോടെ സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. 11.15 ഓടെയാണ് മെസി സ്റ്റേഡിയത്തിലേക്ക് എത്തിയത്. പത്ത് മിനിറ്റകം തന്നെ മെസി മടങ്ങുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായതോടെ മുന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും ബോളിവുഡ് താരം ഷാരൂഖ് ഖാനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം

 ബെം​ഗളൂരു: രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുപക്ഷിയായ തത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 32കാരൻ വൈദ്യുതാഘേതമേറ്റ് മരിച്ചു. അരുൺകുമാർ എന്ന യുവാവാണ് മരിച്ചത്. തന്റെ മക്കാവിനെ (ഒരു തരം തത്ത) രക്ഷിക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ ഹൈ വോൾട്ടേജ് ലൈനിൽ തട്ടി വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ബെംഗളൂരുവിലെ ഗിരിനഗറിലാണ് സംഭവം. മക്കാവ് വെള്ളിയാഴ്ച രാവിലെ അടുത്തുള്ള ഒരു വൈദ്യുത തൂണിൽ പോയിരുന്നു. സ്റ്റീൽ പൈപ്പുമായി തന്റെ മാക്കോവിനെ തിരികെ കൊണ്ടുവരാൻ കോമ്പൗണ്ട് ഭിത്തിയിൽ കയറി. രക്ഷാപ്രവർത്തനത്തിനിടെ, പൈപ്പ് ഒരു ഉയർന്ന വോൾട്ടേജ് വയറിൽ തട്ടി ഗുരുതരമായ വൈദ്യുതാഘാതമേറ്റു. ചുമരിൽ നിന്ന് തെറിച്ചുവീണു. അരുൺ കുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാടുകടത്തപ്പെട്ടവരുടെ വിവരങ്ങൾ പരസ്പരം കൈമാറും; സുരക്ഷാ പദ്ധതിയുമായി യുഎഇയും കുവൈത്തും

നാടുകടത്തപ്പെട്ടവരുടെ വിവരങ്ങൾ പരസ്പരം കൈമാറും; സുരക്ഷാ പദ്ധതിയുമായി യുഎഇയും കുവൈത്തും

നാടുകടത്തപ്പെട്ട വ്യക്തികളുടെ വിവരങ്ങളും വിരലടയാളങ്ങളും പരസ്പരം കൈമാറുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം കുവൈത്തും യുഎഇയും ഔദ്യോഗികമായി ആരംഭിച്ചു. സംയുക്ത സുരക്ഷാ പദ്ധതി കരാറിന്റെ ഭാഗമായാണ് സംരംഭം. രണ്ടു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഏജന്‍സികള്‍ തമ്മിലുള്ള സുരക്ഷാ ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

ഇനി മുതല്‍ കുവൈത്തില്‍നിന്ന് നാടുകടത്തപ്പെടുന്നവര്‍ക്ക് യുഎഇയിലേക്കോ തിരിച്ചോ പ്രവേശിക്കാന്‍ കഴിയില്ല എന്നതാണ് കരാറിന്റെ പ്രധാന പ്രത്യേകത. പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളോ താമസ നിയമ ലംഘനങ്ങളോ നടത്തിയ ശേഷം മറ്റു രാജ്യങ്ങളിലെ അതിര്‍ത്തിയിലൂടെ വീണ്ടും പ്രവേശിക്കുന്നത് തടയാന്‍ ഈ സംവിധാനം ലക്ഷ്യമിടുന്നു. പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ട്രാഫിക് പിഴകള്‍ അടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടുന്നതിനായി ട്രാഫിക് സംവിധാനങ്ങള്‍ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. നാടുകടത്തുന്നവരുടെ വിവരങ്ങള്‍ ഇരു രാജ്യങ്ങളും പരസ്പരം കൈമാറും. നിലവില്‍ ലഹരിമരുന്ന് കേസുകളില്‍ നാടുകടത്തപ്പെട്ടവര്‍ക്ക് മാത്രമാണ് ജിസിസി വിലക്ക് ഉള്ളത്. എന്നാല്‍, പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ മറ്റ് കേസുകളില്‍ നാടുകടത്തപ്പെട്ടവര്‍ക്കും യാത്രാവിലക്ക് വരും. ഇതോടെ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏകോപനം കൂടുതല്‍ ശക്തമാകുമെന്നും മേഖലയിലെ നിയമപരമല്ലാത്ത കുടിയേറ്റങ്ങള്‍ക്ക് കടിഞ്ഞാനിടാനാകുമെന്നുമാണ് പ്രതീക്ഷ.