Saturday, 27 December 2025

45 വയസുള്ള ആണും 20 വയസുള്ള പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ; സൂര്യ ചിത്രത്തെക്കുറിച്ച് നിർമാതാവ്

45 വയസുള്ള ആണും 20 വയസുള്ള പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ; സൂര്യ ചിത്രത്തെക്കുറിച്ച് നിർമാതാവ്

പ്രേക്ഷകർ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് സൂര്യയുടേത്. മോശം സിനിമകളിലൂടെയും ബോക്സ് ഓഫീസ് പരാജയങ്ങളിലൂടെയും കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല സൂര്യക്ക്. വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സൂര്യ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ കഥയെക്കുറിച്ച് മനസുതുറക്കുകയാണ് നിർമാതാവായ നാഗ വംശി.

'45 വയസുള്ള ആണും 20 വയസുള്ള പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സൂര്യ 46 . അവർ തമ്മിലെ കെമിസ്ട്രി, ബന്ധം, പ്രണയം, ഇമോഷൻ, ഫൺ ഒക്കെയാണ് സിനിമ പറയുന്നത്. ഗജിനിയിലെ സഞ്ജയ് രാമസാമിയിലെ പോലെ ഒരു കഥാപാത്രമാണ് സൂര്യയുടേത്', നാഗ വംശിയുടെ വാക്കുകൾ. നാടൻ ലുക്കിൽ നിന്നുമാറി പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നത്. 'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46 . ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 85 കോടിക്കാണ് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്. രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 'സൂര്യ-വെങ്കി അറ്റ്ലൂരി ചിത്രം ഒരു ഫാമിലി എന്റർടൈനർ ആണ്. ആ സിനിമ നന്നായി തന്നെ വന്നിട്ടുണ്ട്. അല്ലു അർജുൻ ചിത്രം 'അല വൈകുണ്ഠപുരമുലൂ' (അങ്ങ് വൈകുണ്ഠപുരത്ത്) പോലെയുള്ള ഒരു സിനിമയാകും അത്', എന്നാണ് സിനിമയെക്കുറിച്ച് നേരത്തെ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ പറഞ്ഞത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതുവർഷം കളറാക്കാൻ ഒരുങ്ങി ദുബൈ, കാത്തിരിക്കുന്നത് വിസ്മയ കാഴ്ചകൾ, 40 കേന്ദ്രങ്ങൾ, 48 വെടിക്കെട്ടുകൾ

പുതുവർഷം കളറാക്കാൻ ഒരുങ്ങി ദുബൈ, കാത്തിരിക്കുന്നത് വിസ്മയ കാഴ്ചകൾ, 40 കേന്ദ്രങ്ങൾ, 48 വെടിക്കെട്ടുകൾ

ദുബൈ: പുതുവർഷത്തെ വരവേൽക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങൾക്കൊരുങ്ങി ദുബൈ നഗരം. ഡിസംബർ 31ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളിൽ 48 അത്ഭുതകരമായ വെടിക്കെട്ടുകൾ നടക്കുമെന്ന് ദുബൈ ഇവന്‍റ് സെക്യൂരിറ്റി കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം 36 കേന്ദ്രങ്ങളിലായിരുന്നു വെടിക്കെട്ട് ഉണ്ടായിരുന്നത്.

വെടിക്കെട്ട്

ബുർജ് ഖലീഫയെയും ഡൗൺടൗൺ ദുബൈയെയും കൂടാതെ ഒട്ടേറെ കേന്ദ്രങ്ങളിൽ ഇത്തവണ ആകാശം വർണാഭമാകും. ബുർജ് അൽ അറബ്, പാം ജുമൈറ, ദുബൈ ഫ്രെയിം, എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ്. ദുബൈ ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, ബ്ലൂവാട്ടേഴ്സ് (ജെബിആർ), അൽ സീഫ്, ഹത്ത, ടൗൺ സ്‌ക്വയർ, ലാ മെർ തുടങ്ങിയയിടങ്ങളിലും വെടിക്കെട്ട് ഉണ്ടാകും.

വൻ സുരക്ഷാ സന്നാഹം

ആഘോഷങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കാൻ ദുബൈ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ ഓപ്പറേഷനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 9,884 ദുബൈ പൊലീസ് ഉദ്യോഗസ്ഥരും 13,502 സ്വകാര്യ സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ ആകെ 23,000-ത്തിലധികം പേരെയാണ് വിന്യസിക്കുക. 1,625 സുരക്ഷാ പട്രോളിംഗ് വാഹനങ്ങൾ, 36 സൈക്കിൾ പട്രോളിംഗ്, 34 കുതിരപ്പട, കടലിലെ സുരക്ഷയ്ക്കായി 53 മറൈൻ റെസ്ക്യൂ ബോട്ടുകൾ എന്നിവയും സജ്ജമാണ്. 55 സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയാണ് ഈ ക്രമീകരണങ്ങൾ.

ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 14,000 ടാക്സികൾ നിരത്തിലിറങ്ങും.1,300 പൊതു ബസുകൾ സർവീസ് നടത്തും. 107 മെട്രോ ട്രെയിനുകൾ ഓടും. ഈ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി 5,565 ആർടിഎ ജീവനക്കാർ രംഗത്തുണ്ടാകും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1,754 ഉദ്യോഗസ്ഥരും 165 അഗ്നിശമന വാഹനങ്ങളും തയ്യാറായിരിക്കും. 236 ആംബുലൻസുകൾ, 635 പാരാമെഡിക്കൽ ജീവനക്കാർ, 1,900 ആരോഗ്യ പ്രവർത്തകർ എന്നിവർ ഡ്യൂട്ടിയിലുണ്ടാകും. 12 ആശുപത്രികളും ഔട്ട്ഡോർ ക്ലിനിക്കുകളും സജ്ജമാക്കിയിട്ടുണ്ട്. ദുബൈയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും തടസ്സങ്ങളില്ലാതെ പുതുവർഷം ആഘോഷിക്കാൻ എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിൻ കാർണിവൽ; ജാഗ്രതയോടെ കൊച്ചി, കൂടുതൽ പൊലീസുകാരെ വിന്യസിക്കും

കൊച്ചിൻ കാർണിവൽ; ജാഗ്രതയോടെ കൊച്ചി, കൂടുതൽ പൊലീസുകാരെ വിന്യസിക്കും

കൊച്ചി: കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മേയർ വി.കെ മിനിമോളുടെയും ജില്ലാ കളക്ടർ ജി പ്രിയങ്കയുടെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്. ഡിസംബർ 31ന് പരേഡ് ഗ്രൗണ്ടിലും വേളി ബീച്ചിലുമായി നടക്കുന്ന പുതുവത്സരാഘോഷങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിലയിരുത്തി.

ജനത്തിരക്ക് കണക്കിലെടുത്ത് ആവശ്യമായ എല്ലാ സുരക്ഷ ക്രമീകരണങ്ങളും സമയബന്ധിതമായി ഒരുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പാർക്കിംഗ് സൗകര്യങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ, സി.സി.ടി.വി സംവിധാനങ്ങൾ എന്നിവ പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കും. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും.

താൽക്കാലികമായി സ്ഥാപിക്കുന്ന ഭക്ഷ്യ സ്റ്റാളുകളിൽ കോർപ്പറേഷന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ പരിശോധനകൾ നടത്തും. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്റ്റാളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ജലലഭ്യത ഉറപ്പാക്കുന്നതിനായി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രവർത്തനങ്ങളും നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വിറ്റ്സർലൻഡിലെ യുവതലമുറ ചലച്ചിത്രപ്രേമികൾ ഒരുക്കിയ സിനിമ; ‘ത്രിലോക’ ജനുവരി 30-ന് തിയേറ്ററിൽ

സ്വിറ്റ്സർലൻഡിലെ യുവതലമുറ ചലച്ചിത്രപ്രേമികൾ ഒരുക്കിയ സിനിമ; ‘ത്രിലോക’ ജനുവരി 30-ന് തിയേറ്ററിൽ

സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയ മലയാളികളുടെ രണ്ടാം തലമുറയാണ് 'ത്രിലോക'യുടെ പിന്നിൽ പ്രവർത്തിക്കുന്നത്. ജോജി തന്തോണിച്ചിറ, നിധിൻ മാത്യൂസ്, റോബിൻ ഫിലിപ്പ്, സുരജ് മണ്ണഞ്ചേരിൽ എന്നിവർ ചേർന്ന് പുതുതായി രൂപംകൊണ്ട 4Emotions Entertainment ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് പ്രമുഖ സംവിധായകനും നടനുമായ ജിയോ ബേബിയുടെ പിന്തുണയും 'ത്രിലോക' ടീമിന് ഉണ്ട്. ജിയോ ബേബിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ‘ത്രിലോക’ മൂന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ സിനിമ കൺവെൻഷൻ, പാരീസിൽ നടക്കുന്ന ഇന്റർനാഷണൽ ഇൻഡീ ഫിലിം ആൻഡ് സ്ക്രീൻപ്ലേ ഫെസ്റ്റിവൽ എന്നിവ അതിൽപ്പെടുന്നു. സ്വിറ്റ്സർലൻഡിലെ നാഷണൽ സ്വിസ് ഫിലിംസ് ഓർഗനൈസേഷനും 'ത്രിലോക'യുമായി സഹകരിക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണീരോടെയാണ് കേട്ടിരുന്നത്, ആ വാക്കുകൾക്ക് ആറ്റംബോംബിനേക്കാൾ പ്രഹര ശേഷിയുണ്ടായിരുന്നു': അധികാരമേറ്റതിന് പിന്നാലെ അനിൽ അക്കര

കണ്ണീരോടെയാണ് കേട്ടിരുന്നത്, ആ വാക്കുകൾക്ക് ആറ്റംബോംബിനേക്കാൾ പ്രഹര ശേഷിയുണ്ടായിരുന്നു': അധികാരമേറ്റതിന് പിന്നാലെ അനിൽ അക്കര

തൃശൂർ: അനിൽ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റായി അധികാരമേറ്റു. പിന്നാലെ ചേർത്തുപിടിച്ച നാടിനോടുള്ള നന്ദി അനിൽ അക്കര കുറിച്ചു. 'അയാളെ അയാളുടെ നാട് കൈവിട്ടിരിക്കുന്നു' എന്ന് അഞ്ച് വർഷം മുൻപ് മുൻ മന്ത്രി എ സി മൊയ്തീൻ നിയമസഭാ സമ്മേളനത്തിൽ പ്രസംഗിച്ചത് കണ്ണീരോടെയാണ് താൻ കേട്ടിരുന്നതെന്ന് അനിൽ അക്കര പറഞ്ഞു. ആ വാക്കുകൾക്ക് ആറ്റംബോംബിനേക്കാൾ പ്രഹര ശേഷിയുണ്ടായിരുന്നു. എന്നാൽ ആ യുദ്ധത്തിൽ മരിച്ച് വീഴാനല്ല തീരുമാനിച്ചതെന്നും അവിടെ നിന്ന് ആദ്യം മുതൽ തുടങ്ങുകയായിരുന്നുവെന്നും അനിൽ അക്കര കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ ജർമൻ ഹോട്ടലിൽ താമസിച്ചാൽ 'ഒന്നൊന്നര ഉറക്കമുറങ്ങാം'; ഇവിടുത്തെ ബെഡുകൾ 'ബെഡുകളല്ല'!

ഈ ജർമൻ ഹോട്ടലിൽ താമസിച്ചാൽ 'ഒന്നൊന്നര ഉറക്കമുറങ്ങാം'; ഇവിടുത്തെ ബെഡുകൾ 'ബെഡുകളല്ല'!

ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിലുള്ള ഒരു ഹോട്ടൽ ഇപ്പോൾ ആഗോള തലത്തിൽ വൻ പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണ്. അതിഥികളെ ആകർഷിക്കാൻ അവർ ഒരിക്കിയിരിക്കുന്ന അത്യാഡംബരപൂർണമായ സജ്ജീകരണം തന്നെയാണ് അതിന് കാരണം. വാഹനപ്രേമികളെ ഏറെ ആകർഷിക്കുന്ന സർവീസാണ് അവർ മുന്നോട്ടുവയ്ക്കുന്നതെന്ന് പറയാം. V8 എന്ന ഹോട്ടൽ ക്ലാസിക്ക് വാഹനങ്ങളാണ് അതിഥികൾക്ക് കിടക്കയായി സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ ക്യാഡ്യുലാക്ക്, ജീപ്പുകൾ മുതൽ വിന്റേജ് BMWവും മെഴ്‌സിഡസും വരെ ഉൾപ്പെടും.

ഹോട്ടലിലെ 26 റൂമുകളും വ്യത്യസ്തമാണ്. ഓരോന്നിനും വ്യത്യസ്ത കൺസെപ്റ്റുകളാണുള്ളത്. ചിലതിൻ്റെ തീം  കാർ വാഷുകളുടേതാണെങ്കിൽ ചിലത് ഡ്രൈവ് ഇൻ സിനിമയോ റെട്രോ ഗ്യാരേജോ ആണ്. സാധാരണ ബെഡുകൾക്ക് പകരം അതിഥികൾക്ക് കാർ ഫ്രേയ്മുകളുടെ പരിഷ്‌കരിച്ച സജ്ജീകരണത്തിൽ കിടന്നുറങ്ങാം. ഇതിൽ സ്റ്റീയറിംഗ് വീലുകളുണ്ട്, പ്രവർത്തിക്കുന്ന ഹെഡ്‌ലൈറ്റുകളും റിമ്മുകളുമുണ്ടെന്നതാണ് പ്രത്യേകത. റൂമുകളിലുള്ള തീമുകളുടെ ഭാഗമായി സോപ്പിനു പോലും കാറിന്റെ രൂപമാണ്. ബെഡ് സൈഡ് ടേബിളുകൾ നിർമിച്ചിരിക്കുന്നത് വീൽ റിമ്മുകളിൽ നിന്നാണ്. ഹോട്ടലിന്റെ ചുമരുകൾ അലങ്കരിച്ചിരിക്കുന്നത് എഞ്ചിനുകളുടെയും റേസ് ട്രാക്കുകളുടെയും മ്യൂറൽസാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ മെസേജ്, 'വീട്ടിൽ ഒറ്റയ്ക്കാണ്, വരാമോ!' സ്ഥലത്ത് എത്തിപ്പോൾ കണ്ടത് യുവാക്കളെ, തല്ലി അവശനാക്കി പണം തട്ടി

ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ മെസേജ്, 'വീട്ടിൽ ഒറ്റയ്ക്കാണ്, വരാമോ!' സ്ഥലത്ത് എത്തിപ്പോൾ കണ്ടത് യുവാക്കളെ, തല്ലി അവശനാക്കി പണം തട്ടി

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് യുവാവിനെ കബളിപ്പിച്ച് പണം കവരുകയും ആക്രമിക്കുകയും ചെയ്ത കേസിൽ ആറുപേരെ ആര്യങ്കോട് പൊലീസ് അറസ്റ്റുചെയ്തു. കീഴാറൂർ ഇഴവികോണം മാമൂട്ടുവിളാകം വീട്ടിൽ നിധിൻ(കൊച്ചുകാണി-24), സഹോദരൻ നിധീഷ്(വലിയകാണി-25), ആര്യൻകോട് പഞ്ഞിക്കുഴി പി.കെ.ഹൗസിൽ ശ്രീജിത്ത്(ശ്രീക്കുട്ടൻ-24), ബാലരാമപുരം പുന്നയ്ക്കാട് പറയക്കോണം കുളത്തിൻകര മേലെപുത്തൻവീട്ടിൽ അഖിൽ(സച്ചു-26), ഇവർക്കൊപ്പം പ്രായപൂർത്തിയാകാത്ത രണ്ട്  പ്ലസ് ടു വിദ്യാർഥികൾ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കുന്നത്തൂർ സ്വദേശി മഹേഷ് മോഹനനെ(40)യാണ് ഇവർ കബളിപ്പിച്ചത്.ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ ചിത്രങ്ങളിട്ട് വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച ശേഷം നിരന്തര ചാറ്റിങ്ങിലൂടെയാണ് ഇവർ മഹേഷുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഡിസംബർ 22-ന് ഇവർ മഹേഷിനെ ആര്യങ്കോട്ടെ താവളത്തിലേക്ക് വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ മഹേഷിനെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. കൈ തല്ലിയൊടിച്ച ശേഷം കത്തിയുപയോഗിച്ച് ശരീരമാസകാലം മുറിവേല്പിച്ചു. മഹേഷിന്റെ സ്മാർട്ട് ഫോൺ കൈക്കലാക്കിയ സംഘം അക്കൗണ്ടിലുണ്ടായിരുന്ന രണ്ടായിരത്തോളം രൂപ പിൻവലിച്ചു. തുടർന്ന് ഫോണിലെ നമ്പറുകളിലേക്ക് വിളിച്ച് യുവാവ് അപകടത്തിൽപെട്ടെന്നും അടിയന്തരമായി പണം വേണമെന്നും ആവശ്യപ്പെട്ടു. കുറച്ചുപേർ പണം അയച്ചുകൊടുത്തു. ആ തുകകൾ പലപ്പോഴായി സംഘം എടിഎമ്മിൽ പോയി പിൻവലിച്ചു. 21,500 രൂപയാണ് പിൻവലിച്ചത്.

പിന്നീട് മോചനദ്രവ്യമായി രണ്ടു ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ ഉടനെ കിട്ടിയില്ലെങ്കിൽ പോക്സോ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളുടെ കൈയിൽ പണമില്ലന്ന് മനസിലാക്കിയ സംഘം 24ന് വൈകിട്ട് യുവാവിനെ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ദിശമാറി നാഗർകോവിൽ ഭാഗത്തേക്കു പോകുന്ന ട്രെയിനിൽ കയറിയ യുവാവ് റെയിൽവേ പൊലീസിനോട് വിവരങ്ങൾ പറഞ്ഞു. ശരീരമാസകലം മുറിവേറ്റ മഹേഷിനെ റെയിൽവേ പൊലീസ് ആണ് തിരുവനന്തപുരം മെഡിക്കൽ കോളെജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പിന്നാലെ നടത്തിയ അന്വേഷണത്തിൽ ആര്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ അക്രമികളെ കണ്ടെത്തുകയായിരുന്നു. പ്രതികളായ നിധിന്റെയും സഹോദരൻ നിധീഷിന്റെയും പേരിൽ നെയ്യാറ്റിൻകര, മാരായമുട്ടം, പാറശ്ശാല, കാട്ടാക്കട ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് ആര്യങ്കോട് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോദിയുടെ പഴയ ഫോട്ടോ പങ്കുവച്ച് ബിജെപിയെയും ആർഎസ്എസിനെയും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്

മോദിയുടെ പഴയ ഫോട്ടോ പങ്കുവച്ച് ബിജെപിയെയും ആർഎസ്എസിനെയും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്

മോദിയുടെ പഴയ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് ബിജെപിയെയും ആർഎസ്എസിനെയും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. 1990 കളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു സിംഗ് ആർഎസ്എസ്, ബിജെപിയുടെ സംഘടനാ ശക്തിയെ പ്രശംസിച്ചത്.

ഗുജറാത്തിലെ ഒരു പൊതുപരിപാടിയിൽ മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയുടെ അരികിൽ തറയിൽ ഇരിക്കുന്ന യുവ നരേന്ദ്ര മോദിയുടെ ചിത്രമാണ് സിംഗ് പങ്കുവെച്ചത്. 1996 ൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ എടുത്തതാണെന്ന് കരുതപ്പെടുന്ന ഫോട്ടോയാണിത്.

ആർ‌എസ്‌എസിലെയും ബിജെപിയിലെയും താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് അവരുടെ സംഘടനയുടെ ശക്തികൊണ്ട് മുഖ്യമന്ത്രിമാരാകാനും പ്രധാനമന്ത്രിമാരാകാനും കഴിയുമെന്ന് ചിത്രത്തെ പരാമർശിച്ചുകൊണ്ട് സിംഗ് പറഞ്ഞു.
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ചെറുതെന്ന് പറഞ്ഞപ്പോൾ അതുവരെ നെയ്തതെല്ലാം അഴിച്ച് അമ്മ വീണ്ടും തുടങ്ങി'; 91 -മത്തെ വയസിൽ കിടപ്പിലായ അമ്മ നെയ്ത സ്വെറ്ററുമായി മകൻ

'ചെറുതെന്ന് പറഞ്ഞപ്പോൾ അതുവരെ നെയ്തതെല്ലാം അഴിച്ച് അമ്മ വീണ്ടും തുടങ്ങി'; 91 -മത്തെ വയസിൽ കിടപ്പിലായ അമ്മ നെയ്ത സ്വെറ്ററുമായി മകൻ

കിടക്കയിൽ എഴുന്നേൽക്കാനാകാതെ കിടക്കുമ്പോഴും മകന് വേണ്ടി സ്വെറ്റർ നെയ്ത അമ്മയുടെ സ്നേഹത്തിന് മുന്നിൽ നമിച്ച് നെറ്റിസെൻസ്. അമ്മയുടെ പുത്രസ്നേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചത് മകൻ തന്നെ. ഹൈദരാബാദ് സ്വദേശിയായ എച്ച് ആർ കൺസൾട്ടന്‍റായി ജോലി ചെയ്യുന്ന അരുൺ ഭാഗവതുലയാണ് തന്‍റെ അമ്മയുടെ അകമഴിഞ്ഞ പുത്ര സ്നേഹത്തെ കുറിച്ച് കുറിപ്പെഴുതിയത്. 91 -ാമത്തെ വയസിൽ എഴുന്നേൽക്കാന്‍ പോലുമാകാതെ കട്ടിലിൽ കിടക്കുന്ന അമ്മ, തനിക്ക് വേണ്ടി നെയ്തെടുത്ത സ്വെറ്റർ ധരിച്ച ചിത്രം പങ്കുവച്ച് കൊണ്ടാണ് അരുൺ തന്‍റെ അമ്മയുടെ സ്നേഹം വെളിപ്പെടുത്തിയത്.അമ്മ നെയ്ത വെള്ള സ്വെറ്റർ
'91 വയസുള്ള എന്‍റെ അമ്മ എനിക്ക് വേണ്ടി നെയ്തെടുത്ത സ്വെറ്റർ' എന്ന കുറിപ്പോടെയാണ് അമ്മയുടെ സ്നേഹത്തെ കുറിച്ച് അരുണ്‍ എഴുതിയത്. പ്രായാധിക്യം വന്ന് ശയ്യാവലംബിയായത് അമ്മയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. കിടക്കയിൽ കിടന്ന് കൊണ്ട് അമ്മ തനിക്കായി ഒരു സ്വെറ്റർ നെയ്തെടുത്തു. കൈ വേദനിക്കുമ്പോൾ ജോലി നിർത്തിവയ്ക്കും പിന്നെ വീണ്ടും തുടങ്ങും. വേണ്ടെന്ന് പറഞ്ഞാലോയെന്ന് ഭയന്ന് സ്വെറ്റ‍ർ നിർമ്മാണം തുടങ്ങിയ ശേഷമാണ് അമ്മ, തന്നോട് എനിക്കായി ഒരു വെള്ള സ്വെറ്റ‍ർ നെയ്യുന്നുണ്ടെന്ന് പറഞ്ഞത്. പക്ഷേ, എനിക്കെങ്ങനെ വേണ്ടെന്ന് പറയാൻ പറ്റുമെന്ന് അദ്ദേഹം ചോദിക്കുന്നു. കഴുത്തിന്‍റെ ഭാഗം നെയ്ത ശേഷം അമ്മ അളവ് നോക്കാൻ പറഞ്ഞു. അല്പം നീളം വേണമെന്നായിരുന്നു അദ്ദേഹം അമ്മയോട് നിർദ്ദേശിച്ചത്. ഒരു വാക്കു പോലും പറയാതെ അതുവരെ നെയ്തതെല്ലാം അമ്മ അഴിച്ചു. വീണ്ടും നെയ്ച് തുടങ്ങി.
ഒടുവിൽ മുൻ ഭാഗവും പിൻ ഭാഗവും നെയ്ത് കഴിഞ്ഞ് അമ്മ അളവ് നോക്കാൻ പറഞ്ഞു. അദ്ദേഹമത് ധരിച്ചു. പക്ഷേ, സ്വെറ്ററിന് മുന്‍ഭാഗവും പിൻഭാഗവും തമ്മിൽ ആറ് ഇഞ്ചിന്‍റെ വിടവുണ്ടായിരുന്നു. അത് കണ്ട് അമ്മ ഞെട്ടിപ്പോയെന്നും അദ്ദേഹം എഴുതുന്നു. ഞാൻ നിന്‍റെ നെഞ്ചളവ് ചോദിച്ചിരുന്നു. 42 എന്നായിരുന്നു നീ പറഞ്ഞത്. ആ സൈസിനാണ് ഞാൻ നെയ്തതെന്നായിരുന്നു അമ്മ പറഞ്ഞത്. അമ്മ നെഞ്ചളവാണ് ചോദിച്ചതെന്നും അരക്കെട്ടിന്‍റെ അളവല്ലെന്നും ശാന്തനായി അദ്ദേഹം മറുപടി നൽകി. മറുത്തൊന്നും പറയാതെ അമ്മ ആ സ്വെറ്റർ മുഴുവനും വീണ്ടും അഴിച്ച് നെയ്തു. ഒടുവിൽ അമ്മ അത് നെയ്ത് കഴിഞ്ഞപ്പോൾ അല്പം ചെറുതാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും പക്ഷേ, ഇത്തവണ താനത് അമ്മയോട് പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വെറ്റർ ചെറുതായിരിക്കാം പക്ഷേ, അമ്മയുടെ സ്നേഹം ഒരിക്കലും ചെറുതല്ലെന്ന് അദ്ദേഹം കുറിച്ചു. ഒപ്പം അമ്മ നെയ്ത ആ വെള്ള സ്വെറ്റർ ധരിച്ച് നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു.

അമ്മയ്ക്കുള്ള സ്നേഹാന്വേഷണങ്ങൾ
അമ്മയുടെ സ്നേഹം ഉപാധികളില്ലാത്തതാണ്. അമ്മയുടെ 100 പിറന്നാളിന്‍റെ ചിത്രം താങ്കൾക്ക് ഇവിടെ പങ്കുവയ്ക്കാൻ കഴിയട്ടെയെന്ന് ഒരു കാഴ്ചക്കാരൻ എഴുതി. ഇത്തരമൊരു അസുലഭ സ്നേഹം അനുഭവിക്കാൻ താങ്കൾ വലിയ ഭാഗ്യവാനാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. പ്രായം അമ്മമാർക്കൊരു തടസമല്ലെന്നും അവർ എല്ലായ്പ്പോഴും തങ്ങളുടെ മക്കളെ സുരക്ഷിതമായി ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്നെന്നും മറ്റൊരു കാഴ്ചക്കാരൻ എഴുതി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ

'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ

ബെം​ഗളൂരു: ബെംഗളൂരുവിലെ ചേരി പൊളിച്ചതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ രംഗത്തെത്തി. പിണറായി വിജയന്റെ പരാമർശം നിർഭാഗ്യകരമാണെന്നും അദ്ദേഹത്തെപ്പോലുള്ള മുതിർന്ന നേതാക്കൾ വസ്തുതകൾ അറിയാതെ വിഷയത്തിൽ ഇടപെടരുതെന്നും ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം പിണറായി വിജയനെതിരെ രം​ഗത്തെത്തിയത്. ഒരു സമൂഹത്തെയും ലക്ഷ്യം വച്ചല്ല, പൊതുഭൂമി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് കോൺഗ്രസ് ശിവകുമാർ പറഞ്ഞു. രാഷ്ട്രീയ പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളുകൾ ആദ്യം ബെംഗളൂരുവിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലീം കുടുംബങ്ങൾ വർഷങ്ങളായി താമസിച്ചിരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും പൊളിച്ചുമാറ്റിയതിനെ പിണറായി വിജയൻ വിമർശിച്ചിരുന്നു. വടക്കേ ഇന്ത്യയിൽ മുമ്പ് കണ്ടിരുന്ന ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയത്തിന്റെ രൂപമാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നതെന്ന് കേരള മുഖ്യമന്ത്രി ആരോപിച്ചു, ഇപ്പോൾ അത്തരം രീതികൾ ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിക്ക് ഇത്തരം നിർബന്ധിത കുടിയിറക്കങ്ങളെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

പ്രസ്തുത പ്രദേശം കൈയേറ്റമാണെന്നും മാലിന്യക്കൂമ്പാരമാണെന്നും, അതിനെ ചേരിയാക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ഭൂമാഫിയ താൽപ്പര്യങ്ങളാണെന്നും ശിവകുമാർ മറുപടി നൽകി. ഞങ്ങൾക്ക് മനുഷ്യത്വമുണ്ട്. ആളുകൾക്ക് പുതിയ സ്ഥലങ്ങളിലേക്ക് മാറാൻ ഞങ്ങൾ അവസരം നൽകി. അവരിൽ ചുരുക്കം ചിലർ മാത്രമേ തദ്ദേശീയരായുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ബെംഗളൂരുവിലെ പ്രശ്നങ്ങൾ അറിയണം. ഞങ്ങൾക്ക് ഞങ്ങളുടെ നഗരം നന്നായി അറിയാം, ഭൂമാഫിയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ചേരികളെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. 